തനിമലയാളം പേജിലും (1), പിന്മൊഴികളുടെ സൂചികയിലും (2) ചിലയിടങ്ങളില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ചിലരെങ്കിലും കണ്ടിരിക്കുമെന്ന് കരുതുന്നു.
നോണ്-ഒബ്ട്രൂസീവായിട്ട് പരസ്യങ്ങള് ഇട്ടിട്ടുണ്ട് -- തനിമലയാളം പേജിലും, പിന്മൊഴി
സൂചികയിലും, പിന്നെ റീഡയറക്റ്റ് താളിലും.
തനിമലയാളം താളുകളെ കൂടുതല്‍ വിപുലീകരിച്ച്, യൂണീകോഡ് മലയാളത്തിനും, ബന്ധപ്പെട്ട മറ്റ് മലയാളം പ്രോജക്റ്റുകള്‍ക്കുമായി ഒരു സൈറ്റുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നു.
ഈ വക കാര്യങ്ങളിലേക്കായ്, സമയവും മനസ്സും മാത്രം കൈമുതലുള്ള ഞാന്‍, ഉള്ളടക്കം (content) സ്വന്തം നിലനില്പിനുള്ള വക തനിയെ കണ്ടെത്തണമെന്ന് കരുതുന്നു.
ഇപ്പോളോടുന്നത്, എന്റെ വീട്ടിലെ വീട്ടിലെ സെര്‍വറിലാണ്. കൊമേഴ്സ്യല്‍ സംരഭങ്ങള്‍ക്കില്ലാത്ത ചില പരിമിതികള്‍ ഇങ്ങനത്തെ സംവിധാനത്തിനുണ്ട് എന്ന് പറയാതെ വയ്യ.
മേല്പറഞ്ഞവയെ കൊമേഴ്സ്യല്‍ ഹോസ്റ്റിംഗിലേക്ക് മാറ്റണമെന്ന് കരുതുന്നു. ഒരു ഡൊമെയ്ന്‍ വേണം, ഹോസ്റ്റിംഗ് വേണം -- അങ്ങിനെ പലതും വേണ്ടതായിട്ടുണ്ട്.
മലയാളം ഓപ്പണ്സോഴ്സ് സംരഭങ്ങള്ക്കുപയോഗിക്കത്തക്ക ഒരു സൈറ്റ്, പരസ്യങ്ങളില്‍ നിന്നുള്ള വരുമാനം കൊണ്ട് തല്ലിക്കൂട്ടണമെന്ന് കരുതുന്നു.
ആയതിനാല്‍, വായനക്കാര്‍ക്ക് അരോചകമല്ലാത്ത രീതിയില്‍ പരസ്യങ്ങള്‍ നിരത്തുക തന്നെ ചെയ്തിരിക്കുന്നു.
കൂടുതല് വരുമാനമുണ്ടാകുന്ന നാളുകളില്, ശിഷ്ടം, മലയാളം വിക്കിപീടിയ (3) പോലത്തെ സൈറ്റുകള്ക്ക് സഹായകരമായും ഉപയോഗിക്കാം.
കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്‌ച, ഏപ്രിൽ 12, 2006
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
40 അഭിപ്രായങ്ങൾ:
ഏവൂര്‍ ജി ക്ക് എല്ലാവിധ സപ്പോര്‍ട്ടും ഇതാ ഞാന്‍ ഇപ്പൊ പ്രഖ്യാപിച്ചിരിക്കുന്നു.
സമയം കിട്ടുമ്പോഴെല്ലാം ലിങ്കില്‍ ഓരോ ഞെക്ക് കൊടുക്കുന്ന കാര്യം ഞാനേറ്റു. അല്ലെങ്കില്‍ തന്നെ ക്ലിക്കുക എന്ന് പറഞ്ഞാല്‍ എനിക്ക് പ്രാന്താ!
പ്രിയ ഏവൂരാന്‍,
പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയപ്പോള്‍ സത്യമായും ഞാന്‍ തെറ്റിദ്ധരിച്ചു. ക്ഷമിക്കൂ..
ഇതിന്റെ പിന്നിലെ ഉദ്ദേശശുദ്ധിയെകുറിച്ച് വിവരിച്ചത് നന്നായി. വളരെ നന്നായി ഈ ഉദ്യമം. എന്റെ എല്ലാ പിന്തുണയും ഞാന്‍ പ്രഖ്യാപിക്കുന്നു!
തീര്‍ച്ഛയായും ഞാന്‍ ലിങ്കുകളില്‍ ഞെക്കുന്നതാണ്!
പരസ്യങ്ങളിടുമ്പോള്‍ അതില്‍ മിതത്വം പാലിക്കുക എന്ന സിമ്പിള്‍ കാര്യം എപ്പോഴും ഓര്‍ത്താല്‍ മതി.
കുറച്ച് സജഷന്‍ ഉണ്ട്:
1. റീഡയറക്റ്റ് വേണ്ട. എഴുതിയത് വായിക്കാനുള്ള ആകാംഷയുള്ളതുകൊണ്ട് അതിനിടയില്‍ കാണിക്കുന്ന പരസ്യത്തില്‍ ആരും ഞെക്കില്ല. പകരം ഓരോപേജിലും കുറച്ച് പരസ്യം വരത്തക്ക രീതില്‍, പൂട്ടുകുറ്റി നിറക്കുമ്പോലെ തനിമലയാളത്തില്‍ ആദ്യം പരസ്യം പിന്നെ കുറെ ബ്ലോഗുകള്‍, പിന്നേയും പരസ്യം എന്നിങ്ങനെ..
പിന്നെ പേജിന്റെ ലേയൌട്ടും കളര്‍ സ്കീമും കുറച്ചുകൂടി ആകര്‍ഷകമാക്കണം.
മലയാളം ഓപണ്‍സോഴ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം സൈറ്റുവേണോ? വരമൊഴി ഇപ്പോള്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന സോഴ്സ്‌ഫോര്‍ജ് പോലുള്ള സംരംഭങ്ങള്‍ തന്നെ ധാരാളം പോരേ?
പക്ഷെ, ഒരു കൊമേര്‍ഷ്യല്‍ സെര്‍വരിലേയ്ക്ക് കാര്യങ്ങള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. ഏവൂരാന്റെ കുറേസമയം അങ്ങനെ ലാഭിക്കാം.
സുനില്‍ ഉണ്ടാക്കിയ സി.ഡി. അമ്പത് സെന്റിനോ ഒരു ഡോളറിനോ മലയാളിക്കടകള്‍ വഴിയോ പള്ളികള്‍ വഴിയോ വില്‍ക്കുന്നതിനെ പറ്റികൂടി ആലോചിക്കൂ.
തനിമലയാളം പേജിന്റെ ഘടനയല്പം മാറ്റിയിട്ടുണ്ട്.
പ്രശ്നം വല്ലതുമുണ്ടെങ്കില്‍ അറിയിക്കുക.
ഏവൂരാനേ...തനി മലയാളം പുതിയ ലൂക്ക് കലക്കി!! സത്യമായിട്ടും അടി പൊളി!
കളര്‍ കോംബിനേഷനും അറേയ്ജ്മെന്റും എല്ലാം ക്ലാസ്സി!
ഉബുണ്‍ടു ആണല്ലേ പിന്നില്‍? എന്റെ കൈയ്യില്‍ അതിന്റെ 5 സി ഡി ഇരിക്കുന്നു. ഇതുവരെ ഒന്ന് ട്രൈ ചെയ്തില്ല.
പുതിയ ലിസ്റ്റില്‍ എന്റെ പോസ്റ്റുകളൊന്നും കാണുന്നില്ല്യാലോ ഏവൂര്‍സേ..എന്റെ ബ്ലോഗിന്റെ സെറ്റിംഗിന്റെ വല്ല
പ്രശ്നവുമാണോ? പക്ഷേ പഴയ തനി ലിസ്റ്റില്‍ ഉണ്ടായിരുന്നു.
ഒന്നു നോക്കാമോ? വിട്ടു പോയതാണെങ്കില്‍ ചേര്‍ക്കാമോ? താന്‍ക്സ് അഡ്വാന്‍സായി പിടിക്കൂ..:-)
അരവിന്ദോ ഏതെങ്കിലും സൌത്താഫ്രിക്കന്‍ zulu ഭാഷക്കാരോടു ചോദിച്ചു ubuntu എന്നെങ്ങിനെയാ ഉച്ചരിക്കുക എന്നു പറഞ്ഞു തരൂ: ഉബുണ്‍ടു എന്നാണോ അതോ ഊബുണ്‍ടു എന്നാണൊ അതൊ ഇതു രണ്ടുമല്ലാതെ ഊബുണ്ഡു എന്നോ മാറ്റൊ ;)
ഡണ്ട് വറി പെരിങ്ങോടന്‍സ്..
ഇഷ്ടം പോലെ തട്ടിക്കോ.
second syllable നീട്ടത്തില്‍ പറഞ്ഞാല്‍ മതി. uboooontu . umbooontu എന്നും പറയും. ഈ നീട്ടം കൊണ്ടാണ്
പണ്ട് ഡിവലപ്പര്‍ ഡി-വേലപ്പന്‍ ആയത്.
ഭാഷ കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുന്നിടത്തോളം എങ്ങനേം പറയാമെന്നാണ് എന്റെ വിശ്വാസം. ഉച്ചാരണത്തിന് പ്രസക്തിയില്ല.പ്രത്യേകിച്ചും നീട്ടത്തിനും കുറുക്കത്തിനും മറ്റും. മാതൃഭാഷയില്‍ പക്ഷേ ഉച്ചാരണശുത്തി ബേണം.
(സായിപ്പ് വന്ന് അയ്യപ്പനെ അജ്ജാപ്പാന്‍ എന്നു വിളിച്ചാ നമുക്കത് ചെത്ത് സ്റ്റൈല്.
പാവമൊരു മലയാളി സൈക്കോളജിക്ക് പ്‌സൈക്കോളജിയെന്നോ നൈഫിനു കനൈഫ് എന്നോ വായിച്ചാ
അത് മോശം..ഹം..)
അത് പോട്ടെ..ഏവൂര്‍സേ വണ്ടി നിര്‍ത്തോ..ആള് കേറണേ..കൂയ്!
അരവിന്ദേ, നന്ദി.
വേര്‍ഡ്പ്രസ്സ് ബ്ലോഗുകളുടെ ഫീഡ് പലപ്പോഴും വായിക്കാന്‍ പറ്റുന്നില്ല - ടൈമൌട്ടാകുന്നു.
ഞാന്‍ ചെയ്യുകയായിരുന്ന മറ്റ് ചില വമ്പന്‍ ഡൌണ്‍ലോഡുകള്‍ നിര്‍ത്തിയിരിക്കുന്നു. ഇനി വരുമോന്ന് നോക്കാം.
ഒരു പക്ഷെ, വേര്‍ഡ്‌പ്രസ്സ്.കോമിനെന്തെങ്കിലും പ്രശ്നങ്ങളാവാം..
എന്നിട്ടും വരുന്നില്ലെങ്കില്‍, വൈകിട്ട് തിരികെ വന്നിട്ട് നോക്കാം. ഇന്ന് നേരത്തെ പോകണം, ജ്വാലിക്കേ..!! (ഓഫീസില്‍ നിന്ന് എസ്.എസ്.എച്ച് ചെയ്യാന്‍ നിവൃത്തിയില്ല..)
അരവിന്ദേ,
ippo avayokke varunnillE?
വിശാലന്‍ പറഞ്ഞ പോലെ ഞാനും. നിക്കും ഭയങ്കര ഇഷ്ടാ ത്... ചുമ്മാ ഒരു ഞെക്കല്ലേ വേണ്ടൂ ഏവൂരാനെ.... അതെങ്കിലും ഞങ്ങള്‍ ചെയ്തിലെങ്കില്‍ രാവിലെ വൈകി എണീറ്റു വരുമ്പോ അമ്മായിയമ്മ മേശപുറത്ത് പൂട്ടും കടലയുമായി കാത്തിരിയ്കണത് കാണുമ്പോഴുള്ള ഒരവസ്ഥ/അസ്കിത എന്റെ മനസ്സിലു.
തിരക്കാണെങ്കിലും ഇടയിലൊരു പോസ്റ്റിടു ഞങ്ങള്‍ക്കായി.
വന്നു വന്നു വന്നു...വന്നേ! :-))
(പണ്ട് കറണ്ട് പോയിട്ട് ചിത്രഗീതത്തിനു തൊട്ടുമുന്‍പേ വരുമ്പോ ഉള്ള ആ ഒരു ഫീലിംഗ്...)
നന്ദി ഏവൂര്‍സേ :-)..വേര്‍ഡ്പ്രസ്സ് പ്രയാസമാണേ വേണ്ട..പോയി പണി നോക്കാന്‍ പറയാം. ഞാനത് ബ്ലോഗറിലേയ്ക്ക് മാറ്റാന്‍ പോവുകയാ ഏതായാലും.
ഏവൂരാന്‍,
ഇതു വായിക്കുന്നതിനു മുന്‍പെ "ദൈവമേ, ഇവിടെയും പരസ്യമോ, ശല്യം" എന്നു കരുതി. ഇനി മുതല്‍ സത്യമായും എല്ലാ പരസ്യത്തിലും ക്ലിക്കുന്നതായിരിക്കും.
ഞെക്കീട്ടുണ്ടട്ടോ!!!!!.....ഒന്നുമല്ലെന്കിലും ഒരു നല്ല കാര്യത്തിനല്ലെ.....ഈ ഞെക്ക് കാന്പെയ്‍ന്‍ ഞാനും തുടങ്ങിയാലോ എന്ന് ഒരു തോന്നല്‍.....
ഇനി ഞെക്കുന്നവര്‍ ദയവായി ഒരു കാര്യം ശ്രദ്ധിക്കുക....മലയാളി പരസ്യങ്ങള്‍ ഞെക്കരുത്.... മള്‍ട്ടി നാഷണല്‍ കന്പനികളുടെ വല്ലതും കണ്ടാല്‍ ഉടനെ ഞെക്കിക്കൊള്ളണം.....
ഏവൂരാന്‍ജീ..
ദിവസവും ഞെക്കാം..
താങ്കളുടെ പരിശ്രമങ്ങള്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹികുന്നു. എന്റെ അഡ്രസ് ബുക്കിലെ എല്ലാ ഇമെയിലുകളിലേക്കും ലിങ്ക് കൊടുത്തിട്ടുണ്ട്.
എല്ലാ ദിവസവും എന്റെ വക ഒരു ഞെക്ക് ഗ്യാറന്‍ഡി... :-)
ഒരു സംശയം... എനിക്ക് പുതിയ ഒരു സംഭവം പോസ്റ്റ് ചെയ്യാന്‍ വീണ്ഠും പുതിയ ബ്ലോഗ് തുടങ്ങണൊ...
I happen to see this only now.My co-operation is always there for any good cause.
Some comments on pronounciation.
നേശമണി പൊന്നൈയ്യ എന്ന യുവാവ് ഒരു ഫോറിന്‍ കമ്പനിയില്‍ interviewനു പോയി.
The interviwer asked :
നീ നാശമായി പോനയ്യ..!
the stunned boy returned without attending the interview..!
പി കെ രാഘവന്‍
അനുസരിക്കുന്നു. സന്തോഷത്തോടെ.......
രണ്ടു സ്വയാശ്രയ കോളേജ്= ഒരു ഗവ: കോളെജ് എന്നാണല്ലോ? ബ്ലോഗ്ഗര്‍ക്കു പാതി പരസ്യക്കാര്‍ക്കു പാതി. പശുവിനു കടിയും മാറും
കാക്കക്കു വിശപ്പും.
അതു പോട്ടെ!.. ഞാനോരു നോവലൈറ്റു പോസ്‌റ്റ് ചെയ്‌തിരുന്നു. അതിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍?
ഞാന്‍ ഇവിടെ ആദ്യമായി വരിക!
വളരെ നല്ല അനുഭവം .
പരസ്യങ്ങള്‍ ഇല്ലാതെ എന്തു സൈറ്റ്?
വാണിഭക്കാരില്ലാത്ത ഉത്സവം ഉത്സവം ആവുമോ?
ഏവൂരാന്‍ സുഹൃത്തിനു ആശംസകള്‍ !അനുമോദനങ്ങള്‍!!
എവൂരാന്‍ മാഷെ...ഞാന്‍ ഇന്ന് അഞ്ചെണ്ണം ക്ലിക്ക്കി...ഡെയിലി..അഞ്ചെണ്ണം ക്ലിക്കുന്നതാണ്
thanimalayalam.homelinux.net എന്ന ഡൊമെയ്ന്‍ നെയിം എക്സ്പയറ് ആയതിനാല്‍, കഴിഞ്ഞ ദിവസം ചിലര്‍ക്കെങ്കിലും തനിമലയാളം ഓര്‍ഗ്ഗിലേക്ക് എത്തുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല.
(ബന്ധപ്പെട്ട ഈ-മെയില്‍ കണ്ടപ്പോഴേക്കും ഒരുപാടു വൈകിയിരുന്നു..!)
അസൌകര്യത്തിനു ക്ഷമാപണം.!
പൂര്‍വ്വ സ്ഥിതിയിലേക്ക് വന്നിട്ടുണ്ട്. (എന്നു കരുതുന്നു..), ഇനിമുതല്‍ ഇങ്ങനെ പറ്റാതിരിക്കാനും കരുതലുകള്‍ എടുത്തിട്ടുണ്ട്.
നന്ദി..!
I AM NEW IN THIS WORLD I NEED HELP
സമയം കിട്ടുമ്പോഴെല്ലാം ലിങ്കില്‍ ഓരോ ഞെക്ക് കൊടുക്കുന്ന കാര്യം ഞാനേറ്റു.
ഒന്നല്ല ഒരുനൂറ് ഞെക്‌ക്‍സ് ഞമ്മളെ വക ദിനംതോറും ഉണ്ടാവുന്നതാണെന്ന് ശ്രീ ഏവൂറാനെ അറിയിച്ചുകൊള്ളുന്നു.
താങ്കളുടെ പരിശ്രമത്തെ എത്ര അഭിനന്ദിച്ചാലും അധികമല്ല.
I am a new blogger, can you help me how to use the malayalam font.
your site is very good. keep it up.
my site is http://atnair.blogspot.com/ I can't build without malayalam font.
ഇനി എപ്പോ വന്നാലും ടി ലിങ്കില്‍ ഞെക്കിക്കൊള്ളുന്നതാണെന്ന് ഇതിനാല്‍ ഏവൂര്‍ജിയോട് തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഇനി ഞാന്‍ ക്ലിക്കി മരണമടയുന്ന പക്ഷം എന്‍റെ ക്ലിക്കാനുള്ള അവകാശം ഒസ്യത്തില്‍ രേഖപ്പെടുത്തുന്നതുമായിരിക്കും
രണ്ടുനാലുദിനംകൊണ്ട് പോസ്റ്റുകള്‍....
ഏവൂരാന്‍ജീ രണ്ട് നാലു ദിനങ്ങളായി എന്റെ പോസ്റ്റുകള്‍ തനിയില്‍ വരുന്നില്ല.പരസ്യങ്ങളില്‍ ക്ലിക്കാത്തതുകൊണ്ടാണോ.അതോ മറ്റുവല്ല സാങ്കേതികപ്രശ്നമോ.ഞാനൊരു മെയില്‍ അയച്ചിരുന്നു.സഹായിക്കുമെന്നു കരുതുന്നു
ഏവൂരാന്‍ജീ ചങ്കരന്‍ പിന്നെയും തെങ്ങേല്‍ തന്നെന്നു തോന്നുന്നു...തനിമലയാളം എന്റെ ബ്ലോഗുകളെ വിഴുങ്ങുന്നു പിന്നെയും,എന്റെ മാത്രമായിരിക്കില്ല വേറെയും പലരും അറിയാതെയും പറയാതെയും ഉണ്ടാകും ഒന്നു നോക്കണേ.
ഒരു തീരാ ദേശത്തെ രാജാക്കന്മാര്‍
http://marichapalli.blogspot.com
http://marichapalli.blogspot.com
തീര്‍ച്ചയായും....പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നൂ!
എന്നെ ഒന്നു സഹായിക്കു ഞാന്‍ ഇവിടെ പുതിയതാ
ഗ്ഗൂഗിലിന്റെ പരസ്യങലില്‍ ക്ലിക്ക് ചെയ്യുവന്‍ സന്ദശകരെ പ്രെരിപ്പിക്കുന്നതു ഗൂഗ്ലിന്റെ റ്റെര്മ്സ് ഒഫ് സെര്വ്സിനെതിരാന്
https://www.google.com/adsense/support/bin/answer.py?hl=en&answer=48182
നിങളുടെ അക്കൌന്റ് ക്ലൊസു ചെയ്യും പിന്നെ പുതിയ അക്കൌന്റു പൊലും തുടങാന്‍ പറ്റില്ല
ഏനിക്കു ഇതു സംഭവിചതാണ്
താങ്കളുടെ സേവനങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
'ദൈവം അനുഗ്രഹിക്കട്ടെ'
എന്നു മാത്രം പറയുന്നു.
നല്ലത് , സഹകരണം ഉറപ്പ് .
ഇതൊരു കമ്പ്യുട്ടര്‍ നിരക്ഷരനാണു. ഒരു ബ്ലോഗ് ഇവിടെ കാണിക്കാന്‍ എന്തു ചെയ്യണം ആശാനെ?
i am new to this tanimalayalam...i wish to add my blogs to tani...i tried to add with link..but its not showing in tani...please...enthukondane angene varunnathe...please help me ..
ക്ലിക്കുന്നതില്‍ സന്തോഷമേ ഉള്ളു. പക്ഷെ പരസ്യക്കാരുടെ നിയമം അനുസരിച്ച് ക്ലിക്ക് unique ക്ലിക്ക് അല്ലെങ്ങില്‍ അവര്‍ കാശ് തരില്ല എന്ന് മാത്രമല്ല അവര്‍ സൈറ്റ് ബാന്‍ ചെയ്യുകയും ചെയ്യും. അതുകൊണ്ട് എല്ലാവരും ഒരു ദിവസം ഒരു ക്ലിക്കില്‍ കൂടുതല്‍ ക്ലിക്കിയാല്‍ ചിലപ്പോ പണി പാളും.
ഞാനും ക്ലിക്കിത്തൊടങ്ങി.....നമ്മടെ നിലനില്പിന്റെ പ്രശ്നല്ലെ....
കൂടെ പുതുവല്‍സരാശംസകളും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ