സബ്സ്ക്രിപ്ഷൻ ബേസ്ഡ് ഫയർവാളുകൾ "evuraan.blogdns.." എന്ന പേരിന് അയിത്തം കല്പിച്ചിരിക്കുന്നുവെന്ന തോന്നുന്നു. ആ പേജിന്റെ IP-യ്ക്കോ, അപരനാമധേയങ്ങൾക്കോ (alias FQDNs) വിലക്കുകളൊട്ടില്ല താനും.
നന്നായി. വേലത്തരങ്ങൾ പൊങ്ങുമ്പോഴാണല്ലോ അത് circumvent ചെയ്യേണ്ടത് എങ്ങിനെയെന്ന് ചിന്തിക്കുക.
തനിമലയാളം പേജിലേക്കും, തനിമലയാളം ഫീഡിലേക്കും എത്താൻ ഒന്നിലേറെ വഴികളുണ്ട്.
പീഡിതരുടെ ശ്രദ്ധയ്ക്ക് അവയെല്ലാം ഇവിടെ കൊടുക്കുന്നു.
.......................................................
ഒന്ന്: http://malayalamblogroll.blogspot.com/
മേല്പറഞ്ഞ ബ്ലോഗിന്റെ ടെമ്പ്ളേറ്റിൽ, വീട്ടിലോടുന്ന സെർവറിന്റെ IP-യിലേക്ക് തിരിച്ച് വിടാനുള്ള ഉപാധികൾ ചെയ്തുവച്ചിട്ടുണ്ട്. IP ഇടയ്ക്ക് മാറുകയാണെങ്കിൽ, ടെമ്പ്ളേറ്റ് മാനുവലായി ഞാൻ പുതുക്കേണ്ടി വരും എന്നതൊഴിച്ചാൽ സംഭവം സുതാര്യം.
ഈ രീതി അവലംബിക്കാൻ താത്പര്യമുള്ളവർ, ഈ ലിങ്ക് ഉപയോഗിക്കുക.
റീഡയറക്ഷൻ കഴിയുമ്പോൾ, നിങ്ങളുടെ ബ്രൌസറിന്റെ അഡ്രസ്സ് ബാറിൽ ഇപ്രകാരം കാണപ്പെടുന്നതായിരിക്കും.
.......................................................
രണ്ട്: ഡൈനാമിക് പേരുകൾക്കാണോ പഞ്ഞം?
evuraan.blogdns... എന്ന പേരിനു പകരം http://malayalam.homelinux.net/malayalam/work/head.html എന്നതുപയോഗിക്കുക.
.......................................................
മൂന്ന് : എന്റെ ഐ.എസ്.പി-യുടെ പേജ് ഉപയോഗിക്കുക
ഓരോ തവണയും സ്ക്രിപ്റ്റ് ഓടിത്തീരുമ്പോൾ പേജ് മേല്പറഞ്ഞിടത്തോട്ട് എഫ്.ടി.പ്പി ചെയ്യപ്പെടുന്നുണ്ട്. അതിനാൽ, അതു വേണമെങ്കിലും ഉപയോഗിക്കാം.
.......................................................
നാല്:
ഇതുകൊണ്ടൊന്നും രക്ഷയില്ലാത്തവർക്ക് പേജ് തയാറാകുമ്പോൾ, അത് വേണ്ടവർക്ക് ഞാൻ ഈമെയിലിൽ അയച്ചു തരാം. (ഞാനല്ല കുത്തിയിരുന്ന് അയയ്ക്കാൻ പോകുന്നത്, ബോൺഷെല്ലും, പിന്നെ മെറ്റാസെന്ഡും അത് കൈകാര്യം ചെയ്തോളും...).
html ഈമെയിലല്ല, എൻകോഡഡ് ഈ-മെയിൽ. ഏകദേശം ഓരോ മണിക്കൂറിലും, 200 KB-യോളം ഈമെയിൽ താങ്ങാൻ കഴിയത്തക്ക മെയിൽബോക്സുണ്ടാവണമെന്ന് മാത്രം. എനിവേ, അങ്ങിനത്തെ ഈ-മെയിൽ വേണ്ടവർ, ഏവൂരാൻ അറ്റ് യാഹൂ കുത്ത് കോമിലേക്ക് എഴുതുക.
.......................................................
ഇനി ഫീഡുകളുടെ കാര്യം:
ഫീഡൊക്കെ വായിക്കാനറിയാവുന്നവർക്ക് ഫീഡ് ഡിസ്കവർ ചെയ്യാനുമറിയാമായിരിക്കുമല്ലോ...!!
എന്നിരുന്നാലും, ഇതാ ചില ലിങ്കുകൾ: 1 2 3
.......................................................
ഇപ്രകാരം, പിന്മൊഴികളും:
പേജ്: ഒന്ന്, രണ്ട് , മൂന്ന്
.......................................................
വാൽക്കഷണം:
വാളണ്ടിയറന്മാരുണ്ടെങ്കിൽ: ഇത് പോലെയൊരെണ്ണം തട്ടിക്കൂട്ടണോ വേണ്ടയോ എന്നിങ്ങനെ ചിന്തിക്കുന്നു - ഈ പേജിനെയൊതുക്കാൻ പറ്റിയ ടെംപ്ലേറ്റ് വേണം - സമയം ഒരു പ്രശ്നം. പിന്നെ, അങ്ങിനെയൊരു ബ്ലോഗുണ്ടാക്കിയാൽ, എല്ലാവരുടെയും ബാക്ക് ലിങ്ക് കൌണ്ടുകൾ മാനം മുട്ടുകയും ചെയ്യും.
കാകഃ കാകഃ, പികഃ പികഃ
ഞായറാഴ്ച, ഡിസംബർ 18, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
10 അഭിപ്രായങ്ങൾ:
പ്രിയ ഏവൂരാന്,
http://68.81.231.188/malayalam/work/head.html എന്ന ലിങ്ക് ലോഡ് ആവുന്നുണ്ട്.
നന്ദി
'ഐ' എന്നൊന്ന് എങ്ങനെയോ വന്നു പോയ കാരണം ഏവൂരാന്റെ വലയില്‍
ബാങ്കോക്കീന്ന് ഒരു പാവം(?)മീന്‍
കുടുങ്ങി!
...കൂടാതെ
സ്ത്രീസമാജം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ശ്രീമതി ശോശാമ്മ മുട്ടാണിൽ പ്രസിഡൻഡായും, ശ്രീമതി മോനി തോമസ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു.
ബാങ്കോക്കിലെ മീനിന്റെ ലിങ്ക് ഇനി മുതല്‍ വരില്ല അനിലേ, നമുക്കുമുണ്ട് bannedauthors/bannedurl ലിസ്റ്റുകള്‍.
സ്ത്രീ സമാജത്തിന്റെ പേജുകള്‍ നിലനിന്നോട്ടെ -- മലയാളമാണല്ലോ..
എങ്കില്‍ ഏവൂരാനേ ആ മലങ്കരയേയും അങ്ങ് ലിന്സ്റ്റീന്ന് നീക്കാമ്പാടില്ലേ?
എന്റെ അഭിപ്രായത്തില്‍ മലയാളം യുണികോഡുള്ള എല്ലാ ബ്ലോഗുകളും ലിസ്റ്റില്‍ വരുന്നതാണു നല്ലത്. ചുരുങ്ങിയത് ഒരു 1000 ബ്ലോഗെങ്കിലും മലയാളത്തില്‍ വന്നാല്‍ പിന്നെ നമുക്കു കുറച്ചുകൂടി selective ആവാം.
എങ്കിലും മൊത്തം അസഭ്യം ഇച്ചിര കൂടുതലാണെന്നു തോന്നിയാല്‍ അന്നേരം ആ മെംബ്ര്മാരെയൊക്കെ ചെവിപിടിച്ചു അങ്ങു പുറത്തോട്ടിട്ടേക്ക്ക്കണം.
അനിലേ, മലയാ
വിശ്വത്തിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
അസഭ്യങ്ങളെന്ന് തോന്നുന്നവ മാറ്റുന്നുണ്ട് , ഉദാഹരണത്തിന്, ആദ്യരാത്രിയുടെ സാങ്കേതിക വശങ്ങളെ പറ്റിയൊരു ലേഖനം (ഇഷ്ടന് ആദ്യം അത് മലയാളം വിക്കിയിലിടാന്‍ കുറേ നോക്കി, പിന്നെ ബ്ലോഗാക്കി...)
ബ്ലോക്കേണ്ട പുതിയവ ഇനിയും പൊട്ടിമുളയ്ക്കും -- അസഭ്യം സമൂഹത്തിന്റ്റെ കൈമുതലാണല്ലോ -- ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കുക.
വലിയവര്‍ക്കും ചെറിയ കുട്ടികള്‍ക്കും, എല്ലാവര്ക്കും വായിക്കാവുന്ന ബ്ലോഗുകളുടെ ഉള്ളടക്കത്തിനുള്ള ഒരു സൂചികയാവണം ഇതെന്നാണ് ആഗ്രഹം.
മേലെയുള്ള കമ്മന്റില്, അക്ഷരപിശകാണ് -- മലയാളമല്ലേ എന്നോ മറ്റോ ടൈപ്പി തുടങ്ങിയിട്ട് അങ്ങ് സേവ് ചെയ്തു പോയി.
തൊടുത്ത അസ്ത്രവും, പറഞ്ഞ വാക്കുകളും പോലെ, പോയ പിന്മൊഴികളും തിരിച്ചെടുക്കാനാവില്ലല്ലോ? (ഗ്രൂപ്പിലേക്കും, പിന്മൊഴി പേജിലേക്കും അത് തന്റെ പ്രയാണം തുടങ്ങിക്കഴിഞ്ഞിരിക്കുമല്ലോ, പബ്ലിഷ് എന്ന ബട്ടണ്‍ ഞെങ്ങിക്കഴിയുമ്പോള്..)
അക്ഷരപിശകുണ്ടായതില് ഖേദിക്കുന്നു.
എന്നിട്ടും നീയെന്നെ അറിഞ്ഞീലെന്നോ ഏവൂരാനേ :)
bannedauthors/bannedurl ലിസ്റ്റുകളില്‍ നിന്ന് മലങ്കരയേയും നീക്കി അവരെയും വെളിച്ചം കാണിച്ചൂടേന്നായിരുന്നു എന്റെ ശോദ്യം.
അനിലേ,
മലങ്കരയുടെ ഈയൊരു ലിങ്ക് മാത്രമെ ഞാന്‍ ബ്ലോക്ക് ചെയ്യുന്നുള്ളൂ: malankarite.blogspot.com
ആയത് malankarachurch.blogspot.com -എന്നതിന്റെ കമ്മന്റുകള്‍ എത്തിച്ചേരുന്നിടമാണെന്ന് തോന്നുന്നു, നമ്മുടെ മൊഴികള്‍ പോലെ.
malankarachurch.blogspot.com ഞാനൊട്ട് ബ്ലോക്കുന്നുമില്ല. content ഉണ്ടെങ്കില്‍, തനിയെ പ്രത്യക്ഷപ്പെട്ടു കൊള്ളും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ