മാസപ്പടിക്കേസിൽ സി.പി.എം നേതാവ് ഭാർഗ്ഗവി തങ്കപ്പൻ ഉൾപ്പടെ ഏഴു പേരെ വിജിലൻസ് കോടതി കുറ്റവിമുക്തരാക്കിയെന്ന് ദീപിക വാർത്ത.
മറ്റാറു പേർ ആരൊക്കെയാണെന്നറിയാമോ? അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം.എസ്. ലത, മുൻ ഡി.വൈ.എസ്.പി വേലായുധൻ നായർ, എക്സൈസ് കമ്മീഷണർ മോഹൻദാസ്, എക്സൈസ് സി.ഐ. റഹിം, കമ്മീഷണർ ഓഫീസിലെ അബ്ദുൾ അസീസ്, നിസ്സാമുദ്ദീൻ എന്നിവരാണവർ.
കോടതിയിലെ വിസ്താരം എപ്രകാരമായിരിക്കുമെന്ന് കല്പന ചെയ്തു നോക്കാം.
കോടതി (ഏഴ് പേരോട്): “സമൂഹത്തിലെ മാനിക്കപ്പെടുന്ന, സർക്കാർ ശമ്പളം വാങ്ങുന്ന ഏഴംഗ സംഘമേ, ആ നിൽക്കുന്ന മണിച്ചന്റെ പക്കൽ നിന്നും നിങ്ങൾ കാശ് മേടിച്ചിട്ടുണ്ടോ?..?
ഏഴംഗങ്ങൾ (ഒറ്റ സ്വരത്തിൽ, ഒറ്റ ശ്വാസത്തിൽ) : “ഇല്ലങ്ങുന്നേ. ഈ മണിച്ചനെ ഞങ്ങൾക്കറിയുക പോലുമില്ലന്നേ... സത്യം..!!”
കോടതി (മണിച്ചനു നേരെ തിരിഞ്ഞ്): “മകനേ മണിച്ചാ, ആ നിൽക്കുന്ന ഏഴംഗങ്ങൾക്ക് നിങ്ങൾ കൈക്കൂലി കൊടുത്തിട്ടുണ്ടോ..?”
മണിച്ചൻ (ഒറ്റ ശ്വാസത്തിൽ): “ഇല്ലങ്ങുന്നേ, ഈ ഏഴിനെയും ഞാനറിയുക പോലുമില്ലന്നേ... സത്യം..!!”
പ്രോസിക്യൂഷൻ കോണിൽ ഈച്ചയോടിച്ച് നിൽക്കുന്നു, കാൽവിരലാൽ നഖചിത്രമെഴുതുന്നു, ഇരുട്ട് കൊണ്ടോട്ടയടയ്ക്കുന്നു...
“ഓക്കെ...”
പ്രസിദ്ധമായ ചുറ്റികയടിക്കപ്പെടുന്നു. വമ്പന്മാരേഴും കുറ്റവിമുക്തരാക്കപ്പെടുന്നു.
ശുഭം. മംഗളം. നീതി നിറവേറ്റപ്പെട്ടതിന്റെ ആശ്വാസം ഏഴ് മഹാരഥികളുടെയും മുഖത്ത് അലതല്ലുന്നു.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിൽ "innocent until proven guilty" എന്നതിനു പകരം "guilty even if proven innocent" എന്ന ക്ലീഷേ നമ്മൾ, പാവം ജനങ്ങൾക്കിടയിൽ പ്രചരിച്ച് പോയെന്ന് വരാം..
വാർത്ത കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി:
“തിരുവനന്തപുരം: മണിച്ചനില്‍ നിന്നും മാസപ്പടി വാങ്ങിയ കേസില്‍ മുന്‍ ഡപ്യൂട്ടി സ്പീക്കറും സി.പി.ഐ നേതാവുമായിരുന്ന ഭാറ്‍ഗവി തങ്കപ്പന്‍ ഉള്‍പ്പെടെ ഏഴുപേരെ വിജിലന്‍സ് കോടതി കുറ്റവിമുക്തരാക്കി. വിജിലന്‍സ് സ്പെഷല്‍ ജഡ്ജി എം.എസ്. മോഹനചന്ദ്രനാണ് പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ടുളള വിധി പ്രസ്താവിച്ചത്.
ഭാറ്‍ഗവി തങ്കപ്പനെ കൂടാതെ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന എം.എസ് ലത,മുന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി വേലായുധന്‍ നായറ്‍, എക്സൈസ് അസിസ്റന്റ്െ കമ്മീഷണറായിരുന്ന മോഹന്‍ദാസ്,എക്സൈസ് സി.ഐ റഹിം, അസിസ്റന്റ്െ കമ്മീഷണറ്‍ ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന അബ്ദുള്‍ അസീസ്, നിസ്സാമുദ്ദീന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
സി.എസ്. ലത ആയുധ ലൈസന്‍സ് നല്‍കുന്നതിനായി മണിച്ചന്‍, സഹോദരന്‍ സുനില്‍ എന്നിവരില്‍ നിന്നും പണം സ്വീകരിച്ചു എന്നായിരുന്നു കേസ്. മണിച്ചന്റെ ഗോഡൌണില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥറ്‍ നടത്തിയ റെയ്ഡിലാണ് മാസപ്പടി ഡയറി കണ്െടടുത്തത്.
ഇതിലാണ് മാസപ്പടി വാങ്ങിയതായി ഇവരുടെ പേരുകള്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പണം വാങ്ങിയെന്ന് പറയുന്ന വ്യക്തികളെ തനിക്കറിയില്ലന്നും പണം നല്‍കിയിട്ടില്ലന്നും വിചാരണ വേളയില്‍ മണിച്ചന്‍ കോടതിയില്‍
അറിയിച്ചിരുന്നു. മണിച്ചനില്‍ നിന്നും ഇവറ്‍ പണം വാങ്ങിയിട്ടു ളളതായി തെളിയിക്കാന്‍ പോസിക്യൂഷന് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ ഡയറികുറിപ്പിലെ രേഖമാത്രം വച്ച് ആരെയും കുറ്റക്കാരാക്കാന്‍ കഴിയില്ലന്ന് കോടതി പ്രസ്താവിച്ചു. മുന്‍ എം.എല്‍.എയും സി.പി. എം നേതാവുമായ കടകംപളളി സുരേന്ദ്രനെ മാസപ്പടി കേസില്‍ നേരത്തെ വിജിലന്‍സ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു.”
കാകഃ കാകഃ, പികഃ പികഃ
ശനിയാഴ്‌ച, ഡിസംബർ 17, 2005
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
3 അഭിപ്രായങ്ങൾ:
എവൂരാനേ,
കള്ളുകുടത്തിൽ കൈയ്യിട്ടാൽ നക്കാത്തവരില്ല. ഒരു ബാറോ ഷാപ്പോ നിങ്ങൾ ലേലത്തിൽ പിടിച്ചാൽ ആ റേഞ്ചിലെ ഗാർഡ് മുതൻ കമ്മീഷണർ വരെ തലയെണ്ണി ഓരോരുത്തർക്കും വർഷാവർഷം 14 പടി (മാസപ്പടി & ഓണം + ക്രിസ്തുമസ് ബോണസ്) എത്തിക്കണം. ഇല്ലെൻകിൽ ഏമാൻ കോപിക്കും. ഈ കാശ് പോരാഞിട്ട് എത് ഊച്ചാളിപ്പാർട്ടിയുടെയും എന്തു മീറ്റിങിനും കാശു കൊടുക്കണം. ഗൂണ്ടാപ്പടയെ അയച്ചു തരുന്നെന്ന പേരിൽ അവന്റെയൊക്കെ തൊഴിലാളി സംഘടനകൾക്കു വേറേയും (ഇതിലൊന്നും പാർട്ടി തിരിവില്ല)
നംബർ 2 മുതൽ വ്യാജൻ വരെ നാട്ടിലൊഴുകാൻ കാരണമൊന്നിതാണ്. രണ്ടാമത്തെ കാരണം സർക്കാർ ചാർജ് ചെയ്യുന്ന നികുതികളും. 5 രൂപക്കു ചേർത്തല മാക് ഡൊവൽ ഇറക്കുന്ന കിങ് ഫിഷർ ബീറിനു 40 രൂപ നമ്മൾ കൊടുത്ത് ഗുരുദേവാ വൈൻ ഷാപ്പിലും 55 രൂപ കൊടുത്ത് ആൾവാൾ ബാറിലും വാങ്ങുമ്പോൾ (പഴയ വിലകൾ)30 രൂപ സർക്കാരുകൾക്കു പോകുന്നു എക്സൈസ് മുതൽ സെയിത്സ് റ്റാക്സ് സർചാർജ് വരെയായി. വാറ്റിയാൽ ഈ കാശും കൂടി പോക്കറ്റിൽ വരുമല്ലോ. വാറ്റുകാരെ നേരിട്ടറിയില്ല, പക്ഷേ സമൂഹത്തിൽ അവർക്കും ഒരു വലിയ സ്ഥാനമുണ്ടെന്നറിയുന്നു.
ഇത്തരം കലാപരിപാടികളൊക്കെ കാരണം, നാട്ടിലെ വാർത്തകളറിയാനുള്ള താത്പര്യമേ കുറഞ്ഞു കുറഞ്ഞു വരികയാണ് ഏവൂരാനേ.. ആരാണ് കള്ളൻ, ആരാണ് നല്ലവൻ എന്നൊന്നും നീതിന്യായ വ്യവസ്ഥ വഴി പോലും മനസ്സിലാക്കാൻ സാധിക്കാത്ത കാലം.
പിണറായി വിജയനെതിരെ ലാവ്‌ലിൻ കേസ് പൊക്കിക്കൊണ്ടുവന്നു. അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധമെന്നോർത്ത് ഞാനും സന്തോഷിച്ചു. ഇപ്പോൾ കേൾക്കുന്നു, അന്വേഷിച്ചവർക്കൊന്നും വേണ്ടത്ര തെളിവുകൾ കിട്ടാത്തതിനാൽ മുഖം രക്ഷിക്കാൻ ഇനി അന്വേഷണം സി.ബി.ഐ. യെ ഏൽപ്പിക്കാൻ പോവുകയാണെന്ന്. സി.ബി.ഐ യെ ഏല്പിക്കാൻ കാരണം, സത്യം വെളിച്ചത്തു കൊണ്ടുവരണമെന്ന ആർതമാർത്ഥമായ ആഗ്രഹമൊന്നുമല്ലത്രേ; അവരെ ഏല്പിച്ചുകഴിഞ്ഞാൽ, അടുത്ത ഇലക്ഷൻ കഴിഞ്ഞുമാത്രമേ അന്വേഷണത്തിന്റെ എന്തെങ്കിലും റിപ്പോർട്ട് ഉണ്ടെങ്കിൽത്തന്നെ അത് പുറത്തുവരികയുള്ളൂ അത്രേ. ഇപ്പോൾ സംശയങ്ങൾ രണ്ടായി: ഒരു തെളിവും അവശേഷിപ്പിക്കാതെയാണോ നമ്മുടെ പിണറയിയണ്ണൻ ഈ കലാപരിപാടികളൊക്കെ കാണിച്ചത് അതോ, അണ്ണനിട്ടൊന്നു കൊട്ടാൻ അണ്ണന്റെ പാർട്ടിയിൽത്തന്നെ ഉള്ള ചില അണ്ണന്മാരും എതിർപാർട്ടിയണ്ണന്മാരുമെല്ലാം ചേർന്നു നടത്തുന്ന ഒരു കലാപരിപാടി ആണോ ഇത്?
ആവൂ, ആർക്കറിയാം.
Cashum swadheenavum ullavarkk enthum aavam. Athalle Keralam :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ