കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഡിസംബർ 17, 2005

എന്തിനെയും പൂജിക്കുന്ന അണ്ണാച്ചികൾ




ദേശപിതാ മഹാത്മാഗാന്ധി അണ്ണൈ കസ്തുരിബായ്..!!

തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നിരിക്കെ, ഖുശ്ബു, രജനീകാന്ത്, എം.ജി.ആർ എന്ന് വേണ്ട കാണുന്നതെന്തിനേയും ദൈവമാക്കാനുള്ള കഴിവ് പാണ്ടിനാട്ടുകാർക്കുള്ളതാണ്.


മനോരമ ഞായറാഴ്ച പതിപ്പിലെ മേല്പറഞ്ഞ ലേഖനമാണിപ്പറഞ്ഞതിനാധാരം. മഹാത്മാഗാന്ധിയെ ഈശ്വരതുല്യനായ് കണ്ട് ആരാധിക്കുന്ന ശെങ്കലപാളയം സെന്തം‍പാളയം ഗ്രാമം.

ശ്രീകോവിലിൽ വടിയും പിടിച്ച് നിൽക്കുന്ന ഗാന്ധിയുടെ പ്രതിമ കണ്ടപ്പോൾ ചിരിച്ചു പോയി.

തമിഴ്‍മക്കൾക്കായ് ലോക്കലൈസേഷൻ നടത്തിയ പ്രതിമ. ഗുജറാത്തിബ്രാഹമണനായ ഗാന്ധിയുടെ പ്രതിമയ്ക്ക് ഇത്രയും കറുപ്പ് നിറം വരാൻ കാരണമെന്തെന്ന് ചിന്തിച്ചു പോയി.

അതും പോരാഞ്ഞ്, പ്രതിമയുടെ നെറ്റിയിലും നെഞ്ചത്തും ഭസ്മക്കുറികളും കാണാം.

70-80-കളിലെ ഹിന്ദി സിനിമകളിലെ സ്റ്റീരീയോടൈപീക്‌ മദ്രാസിബ്രാഹ്മണ കഥാപാത്രങ്ങളെ പോലെയിരിക്കുന്ന പ്രതിമ..

തമിഴ് മക്കൾ അംഗീകരിക്കണമെങ്കിൽ, അവർക്ക് പൂജ്യനീയനോട് (അല്ലെങ്കിൽ, പൂജ്യയോട്) ഒന്ന് റിലേറ്റ് ചെയ്യത്തക്ക വിധത്തിൽ എന്തെങ്കിലും വേണമെന്നതാവാം ഈ ലോക്കലൈസേഷന് കാരണം.

എന്തിനേയും സ്വാംശീകരിക്കാൻ തമിഴ് മക്കൾക്കുള്ള ത്വര നല്ലത് തന്നെ. എന്നാലും, എല്ലാത്തിനേയും അങ്ങോട്ട് ദൈവമാക്കിയാലോ?

ഇതെവിടെ ചെന്ന് നിൽക്കും?

ഗാന്ധി മരിച്ചിട്ട് കഷ്ടിച്ച് ഇത്രമാത്രം വർഷങ്ങളെ ആയിട്ടുള്ളൂ.. . ഇനിയൊരായിരം വർഷങ്ങൾ കഴിയുമ്പോൾ ഇവര് പറയില്ലേ, ചരിത്രപുസ്തകങ്ങൾ കളവാണെന്നും ഗാന്ധിയണ്ണൻ ഒറ്റയ്ക്കടരാടിയാണ് സായിപ്പിനെ തുരത്തിയതെന്നും ഒക്കെ?

(ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷുകാർക്കേറ്റ പ്രഹരങ്ങളാണ് ഇന്ത്യ വിടാനവരെ പ്രേരിപ്പിച്ചത് എന്നെന്റെ വിശ്വാസം -- അതീ ലേഖനത്തിൽ ആൾ‍റെഡി പ്രകടമാണല്ലോ..!)

ഇങ്ങനെയാവാം ഇതിഹാസങ്ങൾ രചിക്കപ്പെടുന്നത്, അല്ലേ?

ലേഖനം ഉദ്ധരിക്കുന്നു. (അക്ഷരത്തെറ്റുകൾ ഉണ്ടെങ്കിൽ, അവ പരിഭാഷയുടെ ഭാഗം..!)

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഈശ്വരതുല്യനായി കണ്ട് ആരാധിക്കുകയാ ണ് തമിഴ്നാട്ടിലെ ഇൌറോഡ് ജില്ലയില്‍ ശെലങ്കപാളയം സെന്തംപാളയം ഗ്രാമം. ഗാന്ധിഭക്തന്‍ വയ്യാപുരം മുതലിയാറ്‍ എന്ന തുണിവ്യാപാരിയാണ് ദൈവികമായ അന്തരീക്ഷത്തില്‍ രാഷ്ട്രപിതാവിനെ പ്രതിഷ്ഠിച്ചത്. ‘’ ദേശപിതാ മഹാത്മ ഗാ ന്ധി അണ്ണൈ കസ്തൂരിബായ് '' എന്ന് പേരുള്ള ക്ഷേത്രത്തില്‍ കസ്തൂറ്‍ബാ ഗാന്ധിക്കും ശ്രീകോവിലുണ്ട്.

'മഹാത്മഗാന്ധിയേ പോറ്റ്റി എങ്കും നിറൈന്തമാമണിയേ പോറ്റ്റി പാല്‍വടിന്ത മുമേ പോറ്റ്റി

ധറ്‍മ്മത്തില്‍ നിലൈത്ത തന്തയേ പോറ്റ്റി മഹാത്മാ ഗാന്ധിയേ പോറ്റ്റി പോറ്റ്റി, ''ഗാന്ധി സ്മരണകള്‍ നിറഞ്ഞ ഈ മന്ത്രം സെന്തപാളയം ഗാന്ധിക്ഷേത്രത്തിലേതാണ്. സത്യത്തെ ഈശ്വരനായി കണ്ട രാഷ്ട്രപി താവിനെ ഈശ്വരതുല്യനായി കണ്ട് ആരാധിക്കുകയാണ് ഇൌറോഡ് ജില്ലയില്‍ ശെല ങ്കപാളയം സെന്തംപാളയം ഗ്രാമം. മഹാത്മാ ഗാന്ധിയുടെ ഭക്തന്‍ വയ്യാപുരം മു തലിയാറ്‍ എന്ന തുണിവ്യാപാരിയാണ് ദൈവികമായ അന്തരീക്ഷത്തില്‍ രാഷ്ട്രപിതാ വിനെ പ്രതിഷ്ഠിച്ചത്.

‘’ 'ദേശപിതാ മഹാത്മ ഗാന്ധി അണ്ണൈ കസ്തൂരിബാ യ്' '' എന്ന് പേരുള്ള ക്ഷേത്രത്തില്‍ തമിഴ് നിറ്‍മാണ രീതിയാണ്. വടക്ക് ദറ്‍ശന മായുള്ള ക്ഷേത്രത്തില്‍ കിഴക്കോട്ട് ദറ്‍ശനമായാണ് ഗാന്ധിജിയുടെ പൂറ്‍ ണ്ണകായ പ്രതിമ. മറ്റൊരു ഭാഗത്ത് ഗാന്ധിപത്നി കസ്തൂറ്‍ബാ ഗാന്ധിക്കും ശ്രീകോ വിലുണ്ട്.

ഉപദേവതമാരായി ഗണപതി, ശ്രീദുറ്‍ഗ്ഗ, ശക്തീശ്വരന്‍, ശനീശ്വ രന്‍, മഹാലക്ഷ്മി, സരസ്വതി നവഗ്രഹം, ആഞ്ജനേയറ്‍ എന്നീ പ്രതിഷ്ഠകളുമുണ്ട്.

ത്രികാല പൂജയുള്ള ക്ഷേത്രത്തില്‍ രാവിലെ ഒന്‍പതിന് ഗാന്ധി പ്രതിമയില്‍ നീ രഭിഷേകത്തോടെ പ്രഭാതപൂജ തുടങ്ങും. പൂക്കള്‍ കൊണ്ട് പ്രതിമ അലങ്കരിച്ച് നി വേദ്യത്തെ തുടറ്‍ന്ന് ദീപാരാധന. ഉച്ചക്ക് 12ന് ദീപാരാധനയും വൈകിട്ട് ആറി ന് പൊങ്കല്‍ വച്ച് പൂജയും നടത്തുന്നു.

പഞ്ചാമൃതം, പാല്‍, തൈര്, ഇളനീറ്‍, മ ഞ്ഞള്‍, തിരുമഞ്ഞള്‍, പനിനീറ്‍, തേന്‍, ചന്ദനം, എന്നിവകൊണ്ടും അഭിഭേഷകങ്ങളും ദ്ര വ്യാഭിഷേകവും വഴിപാടായി നടത്താം. എന്നാല്‍ മറ്റ് ക്ഷേത്രങ്ങളിലേതു പോലെ കാണിക്ക വഞ്ചി ഇവിടില്ല.

സാധാരണ ദിവസങ്ങളില്‍ അന്‍പതോളം പേറ്‍ ക്ഷേത്ര ത്തിലെത്തുമ്പോള്‍ വെള്ളി, ശനി ദിവസങ്ങളില്‍ മുന്നൂറോളം ഗാന്ധി ഭക്തറ്‍ പ്രാറ്‍ത്ഥന യ്ക്കെത്തുമെന്ന് ക്ഷേത്ര പൂജാരി കണ്ണന്‍ പറയുന്നു. ഗാന്ധിജയന്തി ദിനത്തിലാണ് ക്ഷേ ത്രോത്സവം. ജനുവരി 26, ഓഗസ്റ്റ് 15 ഒക്ടോബറ്‍ രണ്ട് ദിവസങ്ങളിലും ആഘോഷ ങ്ങളുണ്ട്.

ഗാന്ധി ജയന്തിക്ക് നൂറ് കുംഭങ്ങളില്‍ ഭവാനി നദിയിലെ ജലം ശേ രിച്ച് ഷോഘയാത്രയായി ക്ഷേത്രത്തില്‍ കൊണ്ടുവന്ന് ഗാന്ധിജിയുടേയും കസ്തൂറ്‍ബാ യുടേയും വിഗ്രഹങ്ങളില്‍ അഭിഷേകം നടത്തുന്നു.

സെന്തംപാളയം ഗ്രാമത്തില്‍ അഞ്ഞൂറോളം കുടുംബങ്ങളുണ്ട്. ഇവരില്‍ ഭൂരിഭാഗവും നെയ്ത്തുകാ രാണ്. നമ്മുടെ നാട്ടില്‍ ജീവിച്ചു മരിച്ച മഹാത്മാഗാന്ധിയെ എന്തുകൊണ്ട് ദൈവ മായി ആരാധിച്ചു കൂടെന്നാണ്, എഴുപത്തിയഞ്ചുകാരനായ വയ്യാപുരി മുതലി യാരുടെ ചോദ്യം. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം നേടിത്തന്ന അവതാര പുരു ഷനാണ് ഗാന്ധിജി.

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കെ. മൂപ്പനാറ്‍, ഗാന്ധിക്ഷേ ത്രത്തെ കോണ്‍ഗ്രസുകാറ്‍ അവഗണിക്കുന്നെന്ന് ഒരു തമിഴ്മാസികയില്‍ വാറ്‍ത്ത വ ന്നതിനെ തുടറ്‍ന്ന് ഒരിക്കല്‍ ക്ഷേത്രത്തില്‍ എത്തി. സെന്താളിപാളയത്ത് ജനിച്ച് സ്കൂള്‍ വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത മുതലിയാറ്‍ ഇപ്പോള്‍ ഇൌറോഡിലാണ് താമസം. വന്‍ വ്യാപാരിയായി കഴിഞ്ഞിട്ടും ഒരു പഴയ മോപ്പഡിലാണ് യാത്ര. വിലകുറഞ്ഞ വെളുത്ത മുണ്ടും അരക്കയ്യന്‍ ഷറ്‍ട്ടുമാണ് വേഷം. വാച്ചോ ആഭരണ ങ്ങളോ ധരിക്കുന്നില്ല കോണ്‍ഗ്രസുകാരാനായിരുന്നെങ്കിലും ഇപ്പോള്‍ ഒരു രാ ഷ്ട്രീയ പാറ്‍ട്ടിയോടും ആഭിമ്യുമില്ല.

മുന്‍പൊരിക്കല്‍ രാജ്യത്ത് ഗാന്ധി പ്ര തിമ തകറ്‍ത്തപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതും ഗാന്ധി പ്രതിമകള്‍ വേണ്ടവി ധം പരിചരിക്കാത്തതില്‍ ദിേച്ച് സറ്‍ക്കാരുകള്‍ക്ക് ധാരാളം കത്തുകളെഴുതിയിട്ടും മറുപടി ലഭിക്കുകയോ പരാതി പരിഹരിക്കാന്‍ നടപടികള്‍ സ്വീ കരിക്കുകയോ ചെയ്യാതിരുന്നതുമാണ് ഗാന്ധിക്ഷേത്രത്തിനു കാരണമായതെന്നു മു തലിയാറ്‍ പറഞ്ഞു.

തിരുമുരുകന്‍ പൂണ്ടിയിലെ ശില്പിയാണ് കരിങ്കല്ലില്‍ നാലടി ഉയരത്തില്‍ ഗാന്ധിയുട പ്രതിമ കൊത്തിയെടുത്തത്.

3 അഭിപ്രായങ്ങൾ:

ദേവന്‍ പറഞ്ഞു...

തുപ്പാക്കിയാലെ ഗോഡ്സേതുഷ്ടൻ ഉതിർത്ത ഗുണ്ണ്ടുകൾ ചാടിയൊഴിഞ്ഞ് വടിശ്ശണ്ടയാലേ കാന്തി മഹാൻ അവനോട് തലൈ രണ്ടാ പിളർന്ത കഥ കാറൽമാൻ ചരിതത്തിനു പകരമാടുന്ന രംഗം (ലന്തൻ ബത്തേരിയിലേത്) ചിലപ്പോ 100 വർഷം കഴിയുമ്മ്പോ ആരെൻകിലും ചികഞെടുത്ത് ഇന്ത്യാചരിത്രം തിരുത്താനും മതി. ഇപ്പോ ഭൂതകാലം തിരുത്തിയെഴുതുന്ന ടെർമിനേറ്റർമാർ നാടു ഭരിക്കുന്ന കാലമല്ലെ?

Cibu C J (സിബു) പറഞ്ഞു...

എവുരാന്റെ ചില സൈഡ് സംശയങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍:

1. കൃഷ്ണശിലയിലാണ് ദേവവിഗ്രഹങ്ങള്‍ കൊത്താറ്. അതിന്റെ നിറം കാക്കക്കറുപ്പാണ്. അതുകൊണ്ട്‌ നിറത്തിന്റെ കാര്യത്തില്‍ എല്ലാ ദൈവങ്ങളും തുല്യരാണ്.

2. ലോക്കലൈസേഷന്‍ എല്ലാദേവന്മാര്‍ക്കും ദൈവങ്ങള്‍ക്കും സംഭവിക്കുന്ന കാര്യം തന്നെ. ഉദാ ഹരണത്തിന് ചൈനയില്‍ നിന്നുള്ള ഈ മഡോണാ ചിത്രം നോക്കൂ. ഓരോ നാട്ടിലും ഐഡിയല്‍ മനുഷ്യരൂപം, സൌന്ദര്യം എന്നിവയുടെ മോഡലുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്. എല്ലാവര്‍ക്കും അവരുടെ ദൈവം സത്സ്വരൂപനായി ത്തന്നെ കാണാനാണിഷ്ടം.

3. ഓരൊരുത്തരും അവരവര്‍ക്കിഷ്ടമുള്ളതിനെ പൂജിച്ചോട്ടേ. എന്തിനാ ആവശ്യമില്ലാത്ത പുച്ഛലാഞ്ചന. പിന്നെ മിത്തുകളെല്ലാം എല്ലാകാ‍ലത്തും വളരെ സാധാരണ മനുഷ്യന്മാരെ പറ്റി വരെ ഉണ്ടാവുന്നു. പുതുക്കാട് എസ്സൈ മിന്നല്‍ ബാബുവിന്റെ കഥ വിശാലന്‍ അടുത്തെപ്പോഴെങ്കിലും പറയാനും മതി.

അജ്ഞാതന്‍ പറഞ്ഞു...

ലക്ഷക്കണക്കിനു ദൈവങ്ങളുള്ള നാട്ടില്‍ രാഷ്ട്രപിതാവായ ഗാന്ധിയെ പൂജിക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.

കാരണവന്‍മാര്‍ പണ്ടു ചെവിയിലോതിത്തന്ന ഐതിഹ്യങ്ങള്‍ അതുപോലെ കേട്ട് നടക്കുന്നതിനേക്കാളും നമുക്കിത്രയും അറിയാവുന്ന ഗാന്ധിയെ ആദരിക്കുന്നതായിരിക്കും ഭേദം. എന്റെ കാര്യം തന്നെയെടുത്താല്‍ ക്രിസ്തുവിനേക്കാളും ക്രിഷ്ണനേക്കാളുമൊക്കെ എനിക്ക് കൂടുതല്‍ ഐഡെന്റിഫൈ ചെയ്യാന്‍ പറ്റുന്നത് ഗാന്ധിയെയാണ്.

ഗാന്ധി തന്നെ പറഞ്ഞ ഒരു കാര്യം പറയട്ടെ.. ഓരൊ മനുഷ്യനും അവന്റേതായ മതമുണ്ട്. അതുകൊണ്ട് മറ്റൊരാളുടെ അഭിപ്രായം നമ്മളില്‍ നിന്നും വേറിട്ടാണെന്ന കാര്യം കൊണ്ട് അവരെ പുച്ഛിക്കണ്ട ഒരു കാര്യവുമില്ല..

ലോക്കലൈസേഷന്റെ കാര്യം സിബു പറഞ്ഞത് യോജിക്കുന്നു.. പട്ടിയുടെ ദൈവം പട്ടിയേപ്പോലെ, മനുഷ്യന്റെ ദൈവം മനുഷ്യനെപ്പോലെ.. ഓരോരുത്തരും അവരവര്‍ക്ക് താതാല്‍മ്യം തോന്നിക്കുന്ന ഭാവങ്ങളുള്ള ദൈവങ്ങളെ ഉണ്ടാക്കുന്നു.

അനുയായികള്‍

Index