കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഡിസംബർ 17, 2005

ചോദ്യങ്ങൾ : നിരുദിയും മാമാങ്കവും.

1) നിരുദി എന്ന അസുരൻ

ഭാഗ്യജാതകം

മേല്പറഞ്ഞ വാരാന്ത്യ പതിപ്പിലെ ലേഖനത്തിൽ കണ്ടത്:

"ഏഴ് ദേവന് തുല്യമായ “നിരുദി” എന്ന അസുരൻ ഇരിക്കുന്ന കന്നിമൂല ശ്രദ്ധിക്കണം.."

ഈ നിരുദി എന്നയിഷ്ടനെ പറ്റി അറിവുള്ളവർ അദ്ദേഹത്തെ പറ്റിയൊന്നെഴുതാമോ?

2) മാമാങ്കം

"മാമാങ്കം, പല കുറി കൊണ്ടാടി, നിളയുടെ തീരങ്ങൾ..."

എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. അതിലെ,

“അമ്പേന്തി, വില്ലേന്തി, വാളേന്തിയും, തമ്പേറിൻ താളത്തിൽ പോരാടിയും...” എന്നൊക്കെയുള്ള വരികൾ മറക്കാനാവാത്തത്‌.

ഒന്നൂടെ കേൾക്കാൻ ഏറെ നാളായി കൊതിയുണ്ടെങ്കിലും, ഫലം നാസ്തി.

സിനിമാ ഗാനമാണെന്ന് തോന്നുന്നില്ല, ലളിത ഗാനമെന്ന കാറ്റഗറിയിൽ പെടുന്നതാണെന്ന് തോന്നുന്നു.

ആരാണെഴുതിയത്? ആരാണതിന് സംഗീതം കൊടുത്തത്?

കൂടുതൽ വിവരങ്ങൾ അറിയാമോ കൂട്ടരേ?

13 അഭിപ്രായങ്ങൾ:

myexperimentsandme പറഞ്ഞു...

ഏവൂരാനേ..
മാമാങ്കം പലകുറി... തരംഗിണിയുടെ വസന്തഗീതങ്ങളിൽ നിന്ന്.

സംഗീത സംവിധാനം അനശ്വരനായ രവീന്ദ്രൻ

പാട്ട് ദോ ഇവിടെ:
http://www.malayalavedhi.com/Music/
Music.php?q=f&f=%2FALbums_____%
2FVasantha_Geethangal

myexperimentsandme പറഞ്ഞു...

ഇനി അതു പണിമുടക്കിയാൽ ദോ ഇവിടെ:

http://www.musicindiaonline.com/l/2
0/m/album.2078/

ഉമേഷ്::Umesh പറഞ്ഞു...

ഏവൂരാനേ, നിരുദിയല്ല, "നിരൃതി" ആണു്‌. വരമൊഴിയും യൂണിക്കോഡും അഞ്ജലിയും വര്‍ക്കുചെയ്യുന്നുണ്ടെങ്കില്‍ രണ്ടാമത്തെ അക്ഷരം ഏവൂരാനും കാണാം. അല്ലെങ്കില്‍ "ര" യുടെ കീഴില്‍ "കൃ"വിനു ചേര്‍ക്കുന്ന "ഋ" ചിഹ്നം ചേര്‍ത്തതാണെന്നു ധരിക്കുക.

അഷ്ടദിക്പാലകന്മാരിലൊരുത്തനാണു കക്ഷി എന്നറിയുക. ഇയാളെപ്പറ്റി അറിയുന്നതിനുമുമ്പു്‌, "രൃ" എന്ന അക്ഷരം ചാരായമടിക്കുന്നവരുടെ സംഭാഷണം രേഖപ്പെടുത്താനാണു്‌ എന്നാണു സാക്ഷാല്‍ സിബു പോലും വിചാരിച്ചിരുന്നതു്‌.

ഏതായാലും ഒരു വരമൊഴി-യൂണിക്കോഡു പരീക്ഷ ഇതാ: "രൃ" എന്നെഴുതുക. രണ്ടു വശത്തുമുള്ള ഉദ്ധരണികളും ഉണ്ടായിരിക്കണം. കുറെക്കാലമായി ബ്ലോഗുന്നതല്ലേ, ആര്‍ക്കൊക്കെ കഴിയും എന്നു നോക്കാം!

"മാമാങ്കം..." എന്റെ കയ്യിലുണ്ടു്‌. സംഗീതം രവീന്ദ്രന്‍. എഴുതിയതു്‌ ബിച്ചു തിരുമലയാണെന്നു തോന്നുന്നു. ഒരു വീടുമാറ്റത്തിന്റെ തിരക്കിലായതുകൊണ്ടു കാസറ്റൊക്കെ പായ്ക്കുചെയ്തുപോയി. പുതിയ വീട്ടില്‍ച്ചെന്നിട്ടു തപ്പിയെടുത്തു തരാം. തരംഗിണിയുടെ പഴയ പാട്ടുകള്‍ മുഴുവനുണ്ടു്‌. വേണമെങ്കില്‍ ഒരു കാസറ്റില്‍ കോപ്പി ചെയ്തു്‌ അയച്ചുതരാം. അതു കിട്ടിയാല്‍ ഗുണമുണ്ടാവുമോ എന്തോ? ഇപ്പോ മനുഷ്യര്‍ക്കു CD player മാത്രമേ ഉള്ളൂ. കാസറ്റുകളൊക്കെ യൂസ്‌ലെസ്സ്‌. ഗ്രാമഫോണ്‍ റെക്കൊര്‍ഡിന്റെ കാര്യം അര്‍ത്ഥാപത്തിയാണോ എന്നു വക്കാരിക്കു വര്‍ണ്ണ്യത്തിലാശങ്ക.

Nice word verification: ekooty

രാജ് പറഞ്ഞു...

ഒരു വാശിക്ക് വേണ്ടി നിരൃതി എന്നെഴുതി നാലാളെ കാണിക്കട്ടെ ;)

nirr^thi = നിരൃതി

മാതൃഭൂമിക്കാര്‍ക്ക് നിരൃതി എന്നെഴുതാന്‍ അറിയാഞ്ഞിട്ടോ ഫോണ്ടില്‍ അതിനുള്ള സംവിധാനം ഇല്ലാഞ്ഞിട്ടോ?

“രൃ” എന്നതിലെ ഉദ്ധരണി എന്നുദ്ദേശിച്ചതു് quotes ആണോ ഉമേഷേ? അങ്ങിനെയെങ്കില്‍ തുറക്കുന്നതും അടയ്ക്കുന്നതും ആയ രണ്ടു വ്യത്യസ്ത quotes അല്ലേ വേണ്ടതു്?

ഈ കാട്ടിയ അങ്കം (നോട്ട് മാമാങ്കം) എല്ലാം മൊഴി കീമാപ്പില്‍

ഉമേഷ്::Umesh പറഞ്ഞു...

എന്റെ കയ്യിലുള്ള വരമൊഴിയില്‍ (1.3.3), matweb font ഉപയോഗിച്ചാല്‍:

rr^ = ര്‍ഷ്ട്ര
rR^ = ഋൃ
Rr^ = റൃ
RR^ = ഋൃ
_rR^ = രൃ

അഞ്ജലിയില്‍ എങ്ങനെ വരുമെന്നു വലിയ പിടിയില്ലായിരുന്നു, അതുകൊണ്ടാണു്‌ അങ്ങനെ എഴുതിയതു്‌.

ശരിയാണു്‌, രണ്ടുതരം quotes വേണം. പക്ഷേ, കമ്പ്യൂട്ടര്‍ യുഗത്തില്‍ നാം പലപ്പോഴും " തന്നെ രണ്ടിനും ഉപയോഗിക്കുന്നതുകൊണ്ടാണു്‌ അങ്ങനെ എഴുതിയതു്‌. ഒറ്റ അക്ഷരമായി എഴുതിയാല്‍ ചിലപ്പോള്‍ "ഋ" കടന്നുവന്നേക്കും. അങ്ങനെയും പരീക്ഷയെഴുതുന്നവര്‍ ബുദ്ധിമുട്ടട്ടേ എന്നു കരുതി.

സിബുവും പെരിങ്ങോടനും ഇതില്‍ പങ്കെടുക്കരുതു്‌ എന്നു പറയാന്‍ വിട്ടു. പിള്ളാര്‍ക്കു പരീക്ഷയിട്ടാല്‍ ഹെഡ്‌മാസ്റ്ററാണോ ഉത്തരമെഴുതുന്നതു്‌?

Cibu C J (സിബു) പറഞ്ഞു...

വരമൊഴി പരീക്ഷയില്‍ ഏഴുനിലയില്‍ പൊട്ടി. 'rr^' എന്നെഴുതിയപ്പോള്‍, എന്തൊക്കെയോ ചെയ്യാന്‍ ഉദ്ദേശിച്ച്‌ എല്ലാം കൂടി വടിയായി. പതിവുപോലെ തിരുത്തിയിട്ടുണ്ട്‌. അടുത്ത റിലീസില്‍ പ്രതീക്ഷിക്കാം.

മാമാങ്കത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ്‌ ആലോചിച്ചത്‌... എങ്ങിനെയാണ്‌ നമ്മള്‍ യുദ്ധം ചെയ്തിരുന്നത്‌? വാളുകൊണ്ടാണോ, അമ്പും വില്ലും കൊണ്ടാണോ അതോ കുന്തമായിരുന്നോ... കുതിരപ്പട്ടാളമായിരുന്നോ കാലാള്‍പ്പടയായിരുന്നോ... യുദ്ധകഥകള്‍ എന്തൊക്കെയായിരുന്നു... ചേകവരും ചാവേറുകളും അല്ലാതെ ബാക്കിയുള്ള യുദ്ധങ്ങളൊക്കെയും നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിരിക്കുന്നു. ഒറ്റയാള്‍ പട്ടാളവും പത്തുപതിനഞ്ചുപേരുടെ ചാവേറുമായിരുന്നില്ല യഥാര്‍ത്ഥത്തില്‍ നടന്നിരുന്നത്‌. മറിച്ച്‌, പതിനായിരത്തിനടുത്താളുകള്‍ ചത്തൊടുങ്ങിരുന്ന ഭീകരയുദ്ധങ്ങള്‍ തന്നെയായിരുന്നു, സാമൂതിരിയും കൊച്ചിയും തമ്മില്‍ കമ്പോളങ്ങള്‍ക്ക്‌ വേണ്ടി ഗ്രീക്കുകാരോടും അറബികളോടും കൂട്ടുകൂടി നടത്തിയത്‌.

reshma പറഞ്ഞു...

ആരാണിവിടെ എനിക്കറിയാത്ത അക്ഷരങ്ങൾ‍ എറിഞ്ഞുകളിക്കുന്നത്? വന്ന് വന്ന് മനുഷ്യന് അർദ്ധരാത്രിയിലും കുട പിടിക്കാൻ‍ പറ്റില്ലെന്നായോ?
ഈ അച്ചരം എങ്ങെനെയാ പ്രൊനൌൺസുക?

evuraan പറഞ്ഞു...

“രൃ” - "rr^"
നിഋതി - nirr^thi
നിരൃതി - nir~r^thi

ഉപയോഗിക്കുന്നത് - keyboard for Anjali 2.6.0

മാതൃഭൂമി: ഫയർഫോക്സിൽ (വീട്ടിലും, ജോലിസ്ഥലത്തും) വാരാന്തം (അതോ വാരാന്ത്യം-ഓ) വാരാം എന്ന് മാത്രം.

മാമാങ്കത്തിന് നന്ദി.

രാജ് പറഞ്ഞു...

രേഷ്‌മാ,
ഒരു കള്ളുകുടിയന്‍ കുടിച്ചു് പൂസായിട്ട് “ഞാന്‍ കുടി നിര്‍ത്തീ” എന്നൊന്നു് പറയുന്നതു് സങ്കല്‍പ്പിച്ചേ... എകദേശം അതുപോലെ വരും നിരൃതിയിലെ രൃ യുടെ ഉച്ചാരണം. ഈ ഉദാഹരണം സിബു കണ്ടുപിടിച്ചതാണെന്നു് എടുത്തു പറയുന്നു ;)

ഉമേഷ്,
മൊഴി കീമാപ്പ് ഒരു വരിയുടേയോ വാക്കിന്റേയോ ആദ്യാവസാനങ്ങള്‍ ഊഹിച്ചു് ഉദ്ധരണികള്‍ക്ക് രണ്ടുതരം ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതാണു്.

രാജ് പറഞ്ഞു...

ക്ഷമിക്കണം ഒരു ഓഫ് ടോപ്പിക്ക്

സിബു,
സാമൂതിരിയും കൊച്ചിരാജാവും തമ്മില്‍ നടന്നതു് വീറുള്ള യുദ്ധങ്ങള്‍ തന്നെയായിരുന്നു. പോര്‍ച്ചുഗീസുകാരുടെ വരവോടെ യുദ്ധത്തിന്റെ മാനങ്ങള്‍ മാറുകയുണ്ടായി. സാമൂതിരിയും നായര്‍ പട്ടാളവും അറബികളും കൂടി കോഴിക്കോട്ടു നിന്നു് തുരത്തിയ പറങ്കികള്‍ നേരെ ചെന്നതു് കൊച്ചിരാജാവിന്റെ അടുത്തേക്കായിരുന്നു. അവരുടെ സഹായത്താല്‍ സാമൂതിരിക്കെതിരെ പിന്നെ മറ്റൊരു യുദ്ധം. ഈ ഡോക്യുമെന്റില്‍ biased ആയിട്ടാണെങ്കിലും പറങ്കികളുടെ കേരള തീരത്തെ ചരിത്രം ചിത്രീകരിച്ചിട്ടുണ്ട്. പ്രസ്തുത ലേഖനത്തില്‍ ഒരു പെരിങ്ങോടനെ പറ്റി വായിക്കുകയാണെങ്കില്‍ അദ്ദേഹമാണു് ആദിമ പെരിങ്ങോടന്‍ എന്നു് ധരിച്ചോളണം :=)

viswaprabha വിശ്വപ്രഭ പറഞ്ഞു...

നിരൃതിയെക്കുറിച്ച് ഒരു ചെറിയ വിവരണം
മുൻപൊരു പോസ്റ്റിന്റെ കമന്റുകൾക്കിടയിലുണ്ട്.

Kalesh Kumar പറഞ്ഞു...

അതെഴുതിയത് ബിച്ചു തിരുമലയല്ലേ?
അതാരും പറഞ്ഞു കണ്ടില്ല.
രവീന്ദ്രൻ മാഷ് ഒരു വെളുപ്പാങ്കാലത്താണീ ഗാനത്തിന് സംഗീതം പകർന്നത് എന്ന് എവിടെയോ വായിച്ചതോർക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

നിഋതി ദേവന്റെ വാഹനം കഴുത എന്ന് കേട്ടിട്ടുണ്ട്. 🙏

അനുയായികള്‍

Index