കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 30, 2005

കാണ്ടാമൃഗത്തിന് കുട്ടിയുണ്ടാകുമ്പോൾ

At the Zoo on Yahoo! News Photos

ബെർലിനൊരു മൃഗശാലയിൽ പിറന്ന “കാണ്ടാ”ക്കുട്ടിക്കൊപ്പം അതിന്റെ തള്ള.



കാണ്ടാമൃഗത്തിനും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ..!!

7 അഭിപ്രായങ്ങൾ:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage പറഞ്ഞു...

കാണ്ടാമൃഗത്തിന്റെ കുഞ്‌ ചുവന്ന x പോലെയാണൊ കണ്ടാല്‍ . പടമൊനും കാണുന്നില്ലല്ലൊ. ഇനി തൂവല്‍ പക്ഷി പോലെ കളിപ്പിക്കുവാണോ?ി

അപ്പൂസ് പറഞ്ഞു...

“കാണ്ടാമൃഗം ഒരു മൃഗമാകുന്നു. അത് ജനിയ്ക്കുന്ന സമയത്ത് അതിന്റെ വാലിരിയ്ക്കേണ്ടിടത്തു തലയും തലയിരിക്കേണ്ടിടത്തു വാലും ഉള്ളതും, പ്രായപൂര്‍ത്തിയാകുന്ന സമയത്ത് വാല്‍ കഴുത്തിലൂടെ മേല്‍പ്പോട്ടു കയറി, പുറത്തു കൂടി സഞ്ചരിച്ച്, പിന്‍ഭാഗത്തെത്തി അവിടെ ഉറയ്ക്കുകയും, തല പിങ്കാലുകള്‍ക്കിടയിലൂടെ താഴേയ്ക്കിറങ്ങി, വയറിനടിയിലൂടെ സഞ്ചരിച്ച്, മുങ്കാലുകള്‍ക്കിടയിലൂടെ മുന്‍ഭാഗത്തെത്തി അവിടെ ഉറയുക്കുകയും ചെയ്യുന്നതുമാകുന്നു.”
-കട: “കാണ്ടാമൃഗം- ഒരു ഗവേഷണപ്രബന്ധം”- പിന്മന്ത്രിണി മൃഗാക്ഷിയമ്മ.

ഈ പ്രബന്ധത്തില്‍ പോലും പറഞ്ഞിട്ടില്ല ഇത്തരം ഒരു കാണ്ടാമൃഗക്കുഞ്ഞിനെ പറ്റി.
ഏവൂരാന്മാഷേ :)

ആഷ | Asha പറഞ്ഞു...

പടം നഹി നഹി

Kiranz..!! പറഞ്ഞു...

ഹ..ഹ..ഏവൂരാനേ..പറഞ്ഞപോലെ ഒരു ചുവന്ന X മാത്രമാ ഇപ്പോക്കാണുന്നത് കാണ്ടാമൃഗത്തിന്റെ കുഞ്ഞായിട്ട്..:)

Kumar Neelakandan © (Kumar NM) പറഞ്ഞു...

അപ്പോള്‍ ഈ നാലുപേര്‍ക്കും ഈ പടം മനസിലായില്ല?

കാണ്ടാമൃഗത്തിന്റെ കുട്ടി കൂട്ടിന്റെ ഉള്ളിലാ.. കൂടു അടച്ചിട്ടിരിക്കുകയാണ്. കൂടാണ് ചതുരമായി കാണുന്നത്. ഛെ ഛെ മഹാ മോശം.

(ഏവൂരാനെ, ഒരേ തൂവല്‍ പക്ഷികളെ പുനര്‍ജ്ജനിപ്പിക്കാന്‍ എന്താണോ ചെയ്തത് അതു ഇവിടെയും ഉടനെ ചെയ്യു.. കാഴ്ച നഷ്ടപ്പെട്ട ഒരു സമൂഹം ഇവിടെ വന്നു കേഴുന്നു)

Siju | സിജു പറഞ്ഞു...

എവൂരാന്റെ ആര്‍ക്കൈവ്സ് സൂചിക പഴയതാണല്ലോ കാണിക്കുന്നത്..
ബാക്കിയെല്ലാവരുടേയും പ്രശ്നങ്ങള്‍ ശരിയാക്കുന്നിടയ്ക്ക് സ്വന്തം പ്രശ്നം ശരിയാക്കാന്‍ പറ്റിയില്ലേ.. :-)
അതോ അങ്ങിനെയിട്ടതാണോ..

അപ്പൂസും മാലിയുടെ ആളായിരുന്നോ.. എങ്കില്‍ സേം പിച്ച്.. :-)

Unknown പറഞ്ഞു...

ഇന്‍ഡ്യാ‌ഹെറിറ്റേജ്, അപ്പൂസ്, ആഷ, കിരണ്‍സ്, സിജു, പിന്നെ കുമാറും..!

എല്ലാവരും ഉണ്ടല്ലോ ? :)

ദോഷൈകദൃ‌ക്കുകളേ.. ഹ ഹ :)

ലിങ്കളിയല്‍ [ആംഗലേയത്തില്‍ ലിങ്ക് റോട്ട്] എന്ന പ്രതിഭാസം മൂലം ഞാനിവിടെ ക്വോട്ടിയിരുന്ന കാണ്ടാക്കുഞ്ഞിന്റെ വിവരങ്ങള്‍ അപ്രത്യക്ഷമായതില്‍ ഖേദിക്കുന്നു.

തെങ്ങിനു മണ്ഡരി പോലെ, ഇവിടങ്ങളില്‍ ബാധിക്കുന്ന ലിങ്കളിയലിനെ പറ്റി കൂടുതല്‍ ഇവിടെ കാണാം.

പകരം, ഗൂഗിള്‍ ഇമേജ് സെര്‍ച്ചിലെ കാണ്ടാക്കുഞ്ഞുങ്ങളെ കണ്ട് തൃപ്തിപ്പെടുവാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ലിങ്ക് ചീയല്‍ കാരണം പൊറുതി മുട്ടി ഇമേജ്‌ഷാക്കിലുമൊക്കെ കൊണ്ടു ചെന്നിട്ടിരുന്നു ചിലതൊക്കെ. ഒടുക്കം ഇമേജ് ഷാക്കിലായാലും ഗൂഗിള്‍ പേജിലായാലും, ഫ്ലിക്കറിലാ‍ായാലും ഫ്രീ ഇമേജ് ഹോസ്റ്റിംഗെന്നാല്‍ എപ്പോ വേണേലും എന്തും സംഭവിക്കാവുന്നതാണെന്ന് തിരിച്ചറിയുന്നു. അനുഭവം ഗുരു എന്നാണല്ലോ?

അപ്പൂസെ, ആ പ്രബന്ധം ഇഷ്ടപ്പെട്ടു, അതൊരു പോസ്റ്റിനുള്ള വകയാണല്ലോ?

അനുയായികള്‍

Index