കാകഃ കാകഃ, പികഃ പികഃ
Sunday, June 27, 2010
Friday, June 25, 2010
സെക്യൂരിറ്റി എസ്സന്‍ഷ്യല്‍സ്
കേരളത്തിനു വെളിയിലൊരു മഹാനഗരത്തില്‍ പഠിക്കുന്ന കസിനു, അവള്‍ടെയപ്പന്‍ ഈ വേക്ക് കുവൈത്തില്‍ നിന്നും വന്നപ്പോള്‍ ഒരു വിന്‍ഡോസ് 7 ലാപ്‌ടോപ്പ് കൊണ്ടുക്കൊടുത്തു. ഫ്രീയായിട്ട് അതിലു വന്ന നോര്‍ട്ടന്‍ ആന്റി വൈറസ് പ്രോഗ്രാം, അതിന്റെ ആറു മാസത്തെ കാലാവധി കഴിഞ്ഞപ്പോള്‍ മുതല്‍ തീര്‍ന്നേ തീര്‍ന്നേ എന്നു പറയുന്നതു കേട്ട് ഭയന്നു് അവളൊരു ലോക്കല്‍ കമ്പ്യൂട്ടര്‍ ഷോപ്പുകാരനെ സമീപിച്ചു.
അങ്ങേരു പത്തു മുന്നൂറു രൂപായും വാങ്ങി, എവിടുന്നോ കിട്ടിയ ബിറ്റ്‌ഡിഫന്‍ഡറും ഒപ്പം AVG-യും പിന്നെ വേറെ കുറെ ചവറും ഇന്‍സ്റ്റാള്‍ ചെയ്തു കൊടുത്തു. അതീ പിന്നെ, അവളെ ഓണ്‍ലൈനില്‍ കണ്ടിട്ടില്ല എന്നു പറഞ്ഞാല്‍ മതിയല്ലോ..!
കാശു കൊടുത്തു വാങ്ങിയ genuine വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു ഉള്ളതെങ്കില്‍, വെറുതെ കണ്ടകടച്ചാണി ആന്റിവൈറസ് [അമേരിക്കയിലാണെങ്കില്‍, ആന്റൈവൈറസ്] സാധനങ്ങള്‍ വലിച്ചു വാരി ഇടേണ്ട കാര്യമില്ല. പ്രത്യേകിച്ചും മുറിവൈദ്യന്മാരുടെ പക്കല്‍ നിന്നും ചവറും ചവണിയും കാശു് കൊടുത്തു് വാങ്ങിക്കേറ്റരുതെ..!
പൈറേറ്റഡല്ലാത്ത, ഒതെന്റിക് വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണു ഉള്ളതെങ്കില്‍, മൈക്രോസോഫ്റ്റിന്റെ തന്നെ MSE (മൈക്രോസോഫ്റ്റ് സെക്യൂരിറ്റി എസ്സന്‍ഷ്യല്‍സ്) പെര്‍പ്പറ്റ്വല്‍ ലൈസന്‍സോടെ ഫ്രീയായിട്ട് ലഭ്യമാണു്. വേണമെന്നുള്ളവര്‍ക്ക് തനിയെ ഡൗണ്‍ലോഡി ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതേയുള്ളൂ താനും.
താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ അവ ലഭ്യമാണു്:

http://www.microsoft.com/security_essentials/
കൂടുതല്‍: ഇവിടെ

Labels:
വീക്ഷണം,
സാങ്കേതികം
Thursday, June 24, 2010
തക്കിത മുണ്ടന്‍ താതാവേ ♫♫♫
തക്കിത മുണ്ടന്‍ താതാവേ ♫♩
തവിത്ത് മുണ്ടന്‍ താതാവേ ♫♩
ഇത്തം കൂതാന്‍ നിനക്കുമുണ്ടൊരു കുത്തിതാതാവ് ..!
ഈ പാട്ടിന്റെ വീഡിയോ ഒന്നു കാണാന്‍ മോഹം.! തപ്പിയിട്ട് കാണുന്നില്ല..!
ആ പാട്ടിലെ സ്പീച്ച് ഇംപെഡിമെന്റിനോട് (കൊത്ത എന്നു സ്ലാങ്ങ്) ഈ ലിറിക്സ് (http://3.ly/BSK6) നീതി പുലര്‍ത്തുന്നില്ല.

Monday, June 21, 2010
ഐഫോണ്‍/ഐപാഡ് മലയാളം
ഐഫോണ്‍/ഐപോഡ് ഓ.എസ്. 4.0 ഇന്നു പുറത്തിറങ്ങി. അതില്‍ മലയാളം റെന്‍ഡറിങ്ങ് പഴയതു പോലെയല്ല, വളരെ മെച്ചമാണു. വടിവൊത്ത മലയാളം എസ്.എം.എസ്. (sms), ഉഗ്രന്‍ മലയാളം റ്റ്വീറ്റ്സ് തുടങ്ങി ഞാന്‍ കാത്തിരുന്ന കുറേ കാര്യങ്ങള്‍ ഇതില്‍ ശരിയായിട്ടുണ്ട്.
ദാരിദ്ര്യവാസം തീര്‍ന്നൂന്നു പറയാം..!
മലയാളം ഉപയോഗിക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്നു ഐറ്റ്യൂണ്സിലൂടെ 4.0-ലേക്ക് അപ്ഗ്രേഡ് ചെയ്യുക.
ദാ സ്ക്രീന്‍ഷോട്ടുകള്‍:

(അരവിന്ദന്‍ മൊസാംബിക്കില്‍ പോയി പട്ടിണി കിടക്കുന്നു.) (മലയാളം sms)
ഐഫോണില്‍/ഐപോഡില്‍ മലയാളം ടൈപ്പ് ചെയ്യാന്‍:
(how to type malayalam in iphone/ipOd)
ഒട്ടുമിക്കവരെയും പോലെ മൊഴി ട്രാന്‍ലിറ്ററേഷനിലാണു ടൈപ്പ് ചെയ്ത് എനിക്കും ശീലം. അതിനുമുണ്ടൊരു എളുപ്പ വഴി:

ഐഫോണില്‍/ഐപോഡില്‍ മലയാളം ടൈപ്പാന്‍
സഫാരിയില്‍ ഈ ലിങ്ക് തുറക്കുക, എന്നിട്ട് താഴെയുള്ള "+" -ല്‍ ഞെക്കുക. അന്നേരം ഈ കാണുന്നതു പോലെ ഒരു മെനു പൊന്തി വരും, അതില്‍ Add to Home Screen എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

മുകളില്‍ കാണിച്ചിരിക്കുന്നതു പോലെ "ഏ" എന്ന ഐക്കണ്‍ വരേണ്ടതാണു.
എന്നിട്ട് മലയാളത്തില്‍ ടൈപ്പാനും ബ്ലോഗാനും ട്വീറ്റാനും ഒക്കെയുള്ളപ്പോള്‍ ടി ഐക്കണില്‍ ഞെക്കി എഴുത്തു തുടങ്ങുക.

ഐപാഡ്,
ഐഫോണ്‍,
മലയാളം,
സാങ്കേതികം
Sunday, June 13, 2010
യൂണീകോഡ് 6.0-ലെ മലയാളം
യൂണീകോഡ് 6.0 ഇപ്പോള്‍ റിവ്യൂവിലാണു്. പ്രധാനമായും മൂന്നു പുതിയ സംഭവങ്ങളാണു് മലയാളത്തിനിട്ട് അവര്‍ വെച്ചിട്ടുള്ളത്.
1. രേഫം. (0D4E)
മനുഷ്യനു അല്പമെങ്കിലും ഉപയോഗമുള്ളത് ഈയൊരു സാധനം മാത്രമാണു്.

2. OD3A (MALAYALAM LETTER TTTA)

ഇതെന്താണെന്ന് ഒരു പിടീമില്ല. തമിഴില്‍ റ്റ എന്നോ മറ്റോ വരുന്ന അക്ഷരമാണത്രെ. ഇതിനു മലയാളത്തില്‍ എന്താണു കാര്യമെന്നറിയില്ല. ഞാനിതു മുമ്പ് കണ്ടിട്ടില്ല.

Used rarely in scholarly texts to represent the voiceless alveolar plosive, as opposed to the voiceless dental plosive represented by ta ത. In ordinary texts this sound is represented by ṟa റ. (ലിങ്ക് )
3. 0D29A (MALAYALAM LETTER NNNA)

പനയുടെ "ന" ഈ സാധനമാണത്രെ. നായ, നമ്മള്‍ എന്ന്തിനൊക്കെ സാധാരണ ന.
ഇതും മുമ്പ് കണ്ടിട്ടുണ്ടോന്നു സംശയമാണു്.
Corresponds to Tamil ṉa ன. Used rarely in scholarly texts to represent the alveolar nasal, as opposed to the dental nasal. In ordinary texts both are represented by na ന. (ലിങ്ക്)
എന്തരോ എന്തോ..!

യൂണീകോഡ്,
വീക്ഷണം,
സാങ്കേതികം
Tuesday, June 08, 2010
പ്രമേഹത്തിനു അസ്ഥി വൈദ്യന്റെ ചികില്‍സ
പ്രമേഹരോഗിയുടെ ഇച്ഛയ്ക്കൊത്ത് അസ്ഥി വൈദ്യന്റെ കിടത്തിചികില്‍സ.! അതും ഡ്യൂട്ടിയില്‍ ഇല്ലാത്ത അസ്ഥി വൈദ്യനാണു് കിടത്തി ചികില്‍സിക്കുവാനോടിയെത്തുന്നത്.
സാമാന്യ ജനത്തിനു ഇതിന്റെ ഗുട്ടന്‍സ് മനസ്സിലാവില്ല എന്നാണോ ധാരണ?
(കടപ്പാടു്: ദീപിക ദിനപത്രം )
മഅദനിക്ക് ചട്ടവിരുദ്ധമായി കിടത്തിചികിത്സ: ഡോക്ടറോട് വിശദീകരണം തേടി
തിരുവനന്തപുരം: അബ്ദുള്‍ നാസര്‍ മഅദിനയെ ചട്ടവിരുദ്ധമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ പേവാര്‍ഡില്‍ അഡ്മിറ്റ് ചെയ്ത് ചികിത്സിച്ചതിന് ഡോക്ടറോട്് വിശദീകരണം തേടി. മഅദനിക്ക് അറസ്റ്റ് ഒഴിവാക്കാന്‍ ആശുപത്രി അധികൃതര്‍ ഒത്താശ ചെയ്തു എന്ന ആരോപണം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡോക്ടറോട് വിശദീകരണം തേടിയത്.
ഗുരുതര രോഗങ്ങള്‍ക്കു മാത്രം കിടത്തിചികിത്സ നല്‍കുന്ന സര്‍ജിക്കല്‍ പേ വാര്‍ഡില്‍ മഅദനിക്ക് ചട്ടവിരുദ്ധമായി കിടത്തി ചികിത്സ നല്‍കിയെന്നാണ്് ആരോപണം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മഅദനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അന്ന് ഡ്യൂട്ടിയിലില്ലാതിരുന്ന അസ്ഥിരോഗ വിദഗ്ധന്‍ ഡോ. ഷാജഹാന്‍ എത്തിയാണ് മഅദനിക്ക് കിടത്തി ചികിത്സയ്ക്ക് അനുമതി നല്‍കിയത്. ഡ്യൂട്ടിയിലില്ലാത്തതും മഅദനിയുടെ രോഗവുമായി ബന്ധമില്ലാത്തതുമായ ഡോക്ടറുടെ നടപടിക്കാണ് വിശദീകരണം ആവശ്യപ്പെട്ടത്. മഅദനിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ആശുപത്രി നിയമപ്രകാരമുള്ള യാതൊരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെയാണ് മഅദനിക്ക് പേ വാര്‍ഡ് നല്‍കിയത്. ബാംഗളൂര്‍ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് മഅദനിയെയും ഭാര്യ സൂഫിയയെയും നാലിന് കൊച്ചിയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസമാണ് മഅദനി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രമേഹവും, രക്തസമ്മര്‍ദവും വര്‍ധിച്ചതിന് ചികിത്സ തേടിയെത്തിയത്.

Saturday, June 05, 2010
സ്കൈപ്പിലെ സിംഹം
Subscribe to:
Posts (Atom)

This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.