കാകഃ കാകഃ, പികഃ പികഃ

Wednesday, October 20, 2010

ഭാരം, സ്വപ്നഭാരം



രാവിലെ എഴുന്നേറ്റ് ഒരുങ്ങി, വണ്ടിയോട്ടി ഓഫീസില്‍ ചെന്ന് പണി തുടങ്ങി. മാനേജരും അയാളുടെ മാനേജരും, അതിന്റെ മേലെയുള്ള മാനേജരും ബാക്കി സകല അലവലാതികളും കൂടി ശല്ല്യപ്പെടുത്താന്‍ തുടങ്ങിയപ്പോഴാണു‌ മനസ്സിലായത് - ഞാന്‍ ഇപ്പ്ളും കിടക്കപ്പായേല്‍ തന്നെ വളഞ്ഞ് കിടക്കുന്നതേയുള്ളൂ, എഴുന്നേറ്റിട്ട് കൂടിയില്ലാന്നു‌..!

ഇനി മറ്റൊന്നു - സ്ക്രാബിള്‍ എന്ന ഗെയിം ഇഷ്ടമാണു. അതെന്നുകളിച്ചോ, അന്നുറങ്ങുമ്പോ സ്വപ്നത്തില്‍ മൊത്തം സ്ക്രാബിള്‍ കളിയാണു - ഇച്ചിരെ ചിന്തിക്കേണ്ട കളിയായതു കൊണ്ട് എല്ലാം കഴിഞ്ഞ് എഴുന്നേല്ക്കുമ്പോ ഭയങ്കര ചിന്താഭാരവും ക്ഷീണവും.


സ്ക്രാബിള്‍

ഉറങ്ങിയതിന്‍റെ ക്ഷീണം മാറ്റാന്‍ പീന്നേം കിടന്നു് ഉറങ്ങണമെന്ന അവസ്ഥ.

പത്തിലോ മറ്റോ പഠിക്കുമ്പോ കാണാറുള്ളത്, പരീക്ഷ നടക്കുന്നു, ഞാന്‍ താമസിച്ചു പോയി; പരീക്ഷാ മുറി തെറ്റി, ഒടുവില്‍ ഒരുതരത്തില്‍ കണ്ട് പിടിച്ച് ചെന്നിരിക്കുമ്പോ, പഠിച്ച വിഷയമല്ല പരീക്ഷയ്ക്ക് (ടൈം ടേബിള്‍ മാറിയതാ). എന്തേലും എഴുതാമെന്നു വെച്ചപ്പോ, പേനയില്ല, പെന്സിലുമൊടിഞ്ഞു.

(പിന്നീട്, മിനിഡ്രാഫ്റ്ററൊടിച്ചും, പിപ്പറ്റ് പൊട്ടിച്ചും മറ്റും മേലേത്തേതിന്‍റെ വകഭേദങ്ങള്‍ അനവധിയുണ്ടായിരുന്നു..)

അതിലും മുമ്പത്തെക്കാലം: സ്കൂള്‍ തന്നെ രംഗം. പൊടുന്നനെ, ഞാനറിയുന്നു ഉടുതുണിയിടാതെയാ ക്ലാസ്സിലിരിക്കുന്നതെന്ന്.

അതിനും മുമ്പത്തേത് - അബദ്ധത്തില്‍ ഞാന്‍ നിക്കറിലൊന്നു തൂറിപ്പോയി. ഇതൊരു മുടിഞ്ഞ ലൂപ്പാണു - അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല - തൂറിയതും കൊണ്ട് എന്തൊക്കെയൊ...

എന്റെ സ്വപ്നങ്ങളില്‍ നിറയുന്നത് ഇതൊക്കെയാണെന്നേ. തുണിയില്ലാത്ത സുന്ദരികളായ പെണ്ണുങ്ങളെയും മറ്റും സ്വപ്നം കണ്ടാനന്ദിക്കേണ്ടതിനു പകരം, വന്നു വന്നു് സുന്ദരസ്വപ്നം ഒരു സ്വപ്നം മാത്രമാവുകയാണോ?


(സ്വപ്നത്തിന്‍റെ എക്സ്പോണെന്‍ഷ്യല്‍ റേഷ്യോവിനെ പറ്റി നല്ലൊരു ലേഖനം ദാ: ഗാധിവൃത്താന്തം )

1 comment:

nicelittlethings said...

പരീക്ഷയെപ്പറ്റി എഴുതിയതു വായിച്ചപ്പോൾ Mr. Bean - ന്റെ പരീക്ഷയെപ്പറ്റി ഓർമ്മ വന്നു. പിന്നെ സ്വപ്നങ്ങൾ ഇതുപോലെ കാണുന്നവരും ഉണ്ട്.

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.