കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, മാർച്ച് 30, 2007

അംഗനയെന്നു...

അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍

ലോകം അവരുടെ മക്കളോട്‌ പരുക്കനായും ക്രൂരമായും പെരുമാറി. അവര്‍ അതു മനസ്സിലാക്കിയപ്പോള്‍ സ്വന്തം വിലയുയര്‍ത്താന്‍ ധിക്കാരം പരിശീലിക്കണമെന്നു പഠിച്ചു. ആ ദിവസങ്ങളിലൊന്നിലാണ്‌ വൈകിയെത്തിയതിനു കാരണമന്വേഷിച്ച അവളോട്‌ അവരിലൊരാള്‍ ക്ഷോഭിച്ചു സംസാരിച്ചത്‌. അന്നുരാത്രി കണ്ണീരുവീണു കുതിര്‍ന്ന തലയിണയില്‍ മുഖമമര്‍ത്തി ഉറങ്ങാതെ കിടക്കുമ്പോള്‍ അവള്‍ തന്നത്താന്‍ പറഞ്ഞു: "എന്റെ കുട്ടി എത്ര വളര്‍ന്നുപോയിരിക്കുന്നു!"

അമ്മയായും പെങ്ങളായും കൂട്ടുകാരിയായും ഭാര്യ്‌‌യായും അവള് കൂടെയുണ്ടായിരുന്നു.

ജീവിതത്തോടുള്ള വാശിയില് അവളുടെ സ്‌നേഹം കണ്ടില്ലെന്നു നടിക്കുന്ന ഞാന്.

ഇനിയൊരുനാള് എനിക്കവള് മകളായും പിറക്കും. വര്‍ഷങ്ങള്ക്കപ്പുറം, മറ്റൊരുവനൊപ്പം കുറേ സ്വപ്നങ്ങളും പേറി
അവള്‍ പടിയിറങ്ങി പോവുന്ന കാഴ്ച, സങ്കടം കലര്‍ന്ന ആത്മസംതൃപ്തിയോടെ ഞാന് നോക്കി നില്ക്കും.

രാജേഷ് വര്‍മ്മയുടെ "
അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍" എന്ന കഥ വായിച്ചിട്ട് വാരങ്ങളേറെയായി. എങ്കിലും അതു ഉടക്കിയിട്ട കൊളുത്തിപ്പോഴും ഉള്ളില് ഉലയുകയാണു്.

കഥാകാരാ, വന്ദനം..!

1 അഭിപ്രായം:

രാജേഷ് ആർ. വർമ്മ പറഞ്ഞു...

ഇന്നലെ ഉമേഷ്‌ പറഞ്ഞാണ്‌ ഈ പോസ്റ്റിനെപ്പറ്റി അറിഞ്ഞത്‌. പ്രത്യേക നന്ദി.

അനുയായികള്‍

Index