കാകഃ കാകഃ, പികഃ പികഃ

Friday, June 02, 2006

ഡാറ്റാസെന്റര്‍‌ ടൂര്‍‌

തനിമലയാളം.ഓര്‍ഗ്ഗ് ഡാറ്റാസെന്ററിന്റെ ഒരു വീഡിയോ ടൂറാവാം, അല്ലേ?വീഡിയോ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം.


(തികച്ചും പ്രാകൃതമായ ഉപകരണങ്ങളും, അതിലും പ്രാകൃതമായ എന്റെ ആഖ്യായന രീതിയും -- അരോചകത്വമുണ്ടായാലും സദയം ക്ഷമിക്കുക. ഉമേഷേ, വെബ്‌സ്പേസിന് ഒരു പിന്‍‌കൂര്‍‌ നന്ദിയും..)

13 comments:

ശനിയന്‍ \OvO/ Shaniyan said...

എല്ലാവര്‍ക്കും ഉള്ള ഷോക്ക് ട്രീറ്റ്മെന്റാണോ ഏവൂരാനേ?

Inji Pennu said...

ഇതു ശരിക്കുമൊരു മുളഗപ്പാ! :) നാളെ ഒരു ചിന്ന ട്ടൂറിനു കൊണ്ടുപോവ്വാന്‍ ഇഡ്ഡലി ഉണ്ടാക്കിക്കൊണ്ടു ഇരിക്കുവാണു.... അപ്പൊ നേരം പോവാന്‍!

evuraan said...

ശനിയാ ഹാ ഹാ..!! :)

ബോണ്‍‌ജ്ജ്യേ, ആള്‍ മാറിയതാവും ആ കമന്റ്, അല്ലേ?

PS: വീഡിയോ കാണാന്‍ പറ്റുന്നുണ്ടല്ലോ, അല്ലേ ശനിയാ? എനിക്ക് കഴിയുന്നുണ്ട്.

Adithyan said...

‘സഹായ മെത്രാന്മാര്‍’ കലക്കി :-)

ആ എക്‌സ്റ്റേണല്‍ ഹാര്‍ഡ്-ഡിസ്ക്കിനു വല്ല ‘എലിപ്പത്തായ‘മെന്നോ മറ്റോ കൂടെ ആക്കാമാരുന്നു :-)

മുല്ലപ്പൂ || Mullappoo said...

കാണാന്‍ പറ്റിയില്ല :(
dwnld കൊടുത്തിട്ടു ഭൂഗോളം തിരിയുന്നതല്ലതെ ഒന്നും സംഭവിക്കുന്നില്ലല്ലോ..

ഒ: ടൊ: how to give hyper link to text ?

വക്കാരിമഷ്‌ടാ said...

യത് യേവൂര്‍ജിയുടെ ശബ്‌ദം തന്നെ? നല്ല ഒച്ച...

സഹായമെത്രാന്മാര്‍ കലക്കി... മലയാളബ്ലോഗുലോകത്തിനുള്ള ഏവൂര്‍ജിയുടെ സംഭാവനകള്‍ പരിഗണിച്ച് ഏവൂര്‍ജിക്കും ഒരു സഹായമെത്രാന്‍ പട്ടം തരാന്‍ പറയട്ടെ ആരോടെങ്കിലും?

(കുറച്ച് കൈക്കൂലി വല്ലതും കൊടുത്താല്‍ വേര്‍ഡ് വെരിഫിക്കേഷന്‍ നമുക്കു മാത്രമായി ഒഴിവാക്കിത്തരുവൊ, ബ്ലോഗര്‍.. സന്തോഷിനോടൊന്നു ചോദിക്കണം. എന്തൊക്കെ തരം അക്ഷരങ്ങള്‍..എന്തൊരു പാട്)

ശനിയന്‍ \OvO/ Shaniyan said...

കാണുന്നുണ്ട് ഏവൂരാനേ.. ഡയലപ്പ് കാരുടെ അവസ്ഥ അറിയില്ല..

എല്‍ജിക്കിതെന്തു പറ്റി? വക്കാരിക്കു കൊടുക്കാനുള്ളത് നേരമ്പോക്കെന്ന് പറഞ്ഞ് ഇവടെ ഇട്ടിട്ടുപോയോ?

മടിയിലിരിക്കാനുള്ള ആള്‍ എത്തിയ വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു. ആളെ അണിയിച്ചൊരുക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് തീര്‍ന്നാല്‍ നാളെ ബലി. ഇല്ലെങ്കില്‍ ഈ വീക്കില്‍ തന്നെ വീക്കുന്നതാണ്..

Inji Pennu said...

അല്ല!അല്ല! എനിക്കു തെറ്റുപറ്റിയതല്ല.ആ സെര്‍
‍വെറിനെ കണ്ടു കുളിരുകോരി വിളിച്ചതാണു...

ശ്ശെടാ! മനുഷ്യനു ഒരു ബുദ്ധിപൂര്‍വ്വമായ കമന്റു എഴുതാന്‍ പാടില്ലേ?

ശനിയന്‍ \OvO/ Shaniyan said...

:) പാവം എല്‍ജീ.. തെറ്റിദ്ധരിച്ചു..

ഹഹാ..

ദേവന്‍ said...

ഡവുട്ട്‌: എല്‍ജീ ശയന പ്രദക്ഷിണം നടത്തുകയാണോ അതോ വീണിടത്തു കിടന്നു ഉരുളുന്നതാണോ...

Inji Pennu said...

അല്ല!അല്ല! സത്യായിട്ടു ദേവേട്ടാ എനിക്കു സത്യായിട്ടും ബുദ്ധി ഉണ്ടു. ശ്ശോ ! ഇനി ഇപ്പൊ ഇതു എങ്ങിനെയാ പറഞ്ഞു വിശ്വസിപ്പിക്കുക?

പരസ്പരം said...

ഇത്രയൊക്കെ സന്നാഹങ്ങളും മെത്രാന്‍മാരുമൊക്കെയായി ഏവൂരാന്‍ സെറ്റപ്പടിപൊളി.
വിവരണം അല്പം സ്പീഡുകൂടിപ്പോയോ എന്നു സംശയം. എല്‍.ജി..വീണിടത്തുരുളുന്നതായി എനിക്കും തോന്നി.

.::Anil അനില്‍::. said...

ഏവൂരാന്‍ സത്യമായിട്ടും ഞെട്ടിച്ചു.
റോളില്‍ ഈ പോസ്റ്റിന്റെ തുമ്പ് കണ്ടിട്ട് ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഒരു ഹൈ‌ഫ ഡാറ്റാസെന്റര്‍ വീഡിയോയിലെങ്കിലും കാണാന്‍‌കൊതിച്ചു വന്നു...
നിരാശപ്പെട്ടെങ്കിലും സെറ്റപ്പ് ഇഷ്ടപ്പെട്ടു :)

Followers

Index