കാകഃ കാകഃ, പികഃ പികഃ

Tuesday, January 17, 2006

പിന്മൊഴികളെ പറ്റി

തുടരെത്തുടരെ കഴിഞ്ഞ ദിവസങ്ങളില്‍ കുറെ കമ്മന്റിയത് ഇത് ടെസ്റ്റ് ചെയ്യാനായിരുന്നു..

ബ്ലോഗുകളിലെ കമ്മന്റുകളെല്ലാം പിന്മൊഴികളില്‍ വരേണമെങ്കില്‍, കമ്മന്റ് സെന്‍ഡ് അഡ്രസ്സായി pinmozhikal അറ്റ് gmail.com ഉപയോഗിക്കുക.

  • കമ്മന്റുകള്‍ മിസ്സാകുന്നതിന്റെ പ്രധാനകാരണം, എന്റെ അറിവില്‍:

സു ഒരു ബ്ലോഗ്ഗില്‍ ഒരു കമ്മന്റിട്ടെന്നിരിക്കട്ടെ. സു-വിന്റെ ബ്ലോഗ്ഗര്‍.കോമിലുള്ള ഈ-മെയില്‍ ഐ.ഡി. ബ്ലോഗ്4കമ്മന്റ്സിലെ അംഗമല്ലെങ്കില്‍, കമ്മന്റ് പ്രസിദ്ധീകരിക്കാന്‍ ഗൂഗിള്‍ ഗ്രൂപ്പ് ചിലപ്പോള്‍ മടികാണിക്കുന്നു.

ആ ബ്ലോഗിന്റെ ബ്ലോഗര്‍.കോമിലുള്ള ഈ-മെയില്‍ ഐ.ഡി-യും ബ്ലോഗ്4കമ്മന്റ്സിലെ അംഗവുമല്ലെങ്കിലും ഇതുണ്ടായേക്കാം എന്ന് തോന്നുന്നു.

ഇതേ പ്രശ്നം അനോണികള്‍ ആ ബ്ലോഗില്‍ കമ്മന്റുമ്പോഴും പ്രകടമണ്.

  • പരിഹാരം:
കമ്മന്റ് സെന്‍ഡ് അഡ്രസ്സായി, pinmozhikal അറ്റ് gmail ഡോട്ട് കോം ഉപയോഗിക്കുക...

pinmozhikal അറ്റ് gmail ഡോട്ട് കോം എന്ന ഈ-മെയില്‍ ഐ.ഡി. പെരിങ്ങോടരുടെ മേല്‍‌നോട്ടത്തിലുള്ളതാണ്. മേല്പറഞ്ഞ മാതിരി, അനാഥകമന്റുകളേത്, സനാഥ കമ്മന്റുകളേത്, എന്ന് തിരിച്ചറിയാന്‍, പെരിങ്ങോടരാണ് ഫില്‍റ്ററുകള്‍ നോക്കിനടത്തുന്നത്.

അനാഥ കമ്മന്റുകള്‍, പെരിങ്ങോടരുടെ
pinmozhikal അറ്റ് gmail ഡോട്ട് കോം ഐ.ഡി., എന്റെ സെറ്‌വറിലേക്ക് അയയ്ക്കുന്നു, ഞാനവയുടെ “ഫ്രം” അഡ്രസ്സ് മാറ്റി, ഒരംഗീകൃത ഐ.ഡി.-യില്‍ നിന്നും വരുന്നവ പോലെയാക്കിയ ശേഷം അവയെ, തിരികെ pinmozhikal അറ്റ് gmail ഡോട്ട് കോം-ലേക്ക് അയയ്ക്കുന്നു -- അത് അവിടെ നിന്നും പിന്മൊഴികള്‍ ഗ്രൂപ്പിലേക്ക് എത്തുന്നു...

സിബുവിന്റെ രണ്ട് പോസ്റ്റുകളും കൂടി കാണുക.

  • ഇതൊക്കെ ചെയ്തിട്ടും പിന്മൊഴികളില്‍ വരുന്നില്ലെങ്കിലോ?
pinmozhikal അറ്റ് gmail ഡോട്ട് കോം എന്ന ഐ.ഡി. ഉപയോഗിച്ചിട്ടും താങ്കളുടെ കമ്മന്റുകള്‍ വരുന്നില്ലെങ്കില്‍, അത് അറിയിക്കുക. താങ്കളുടെ ബ്ലോഗയയ്ക്കുന്ന കമ്മന്റുകള്‍ക്കായി, pinmozhikal അറ്റ് gmail ഡോട്ട് കോം-മില്‍ പ്രത്യേകം ഫോര്‍‌വേഡിംഗ് ഫില്‍റ്ററുകള്‍ വേണ്ടതായിട്ടുണ്ട് -- പെരിങ്ങോടര്‍ക്ക് ഒരു ഈ-മെയിലോ, താഴെ ഒരു കമ്മന്റോ ഇടുക.

അല്ലെങ്കില്‍, ഏവൂരാന്‍ അറ്റ് യാഹൂ ഡോട്ട് കോം-മിലേക്ക് എഴുതുക.


സാങ്കേതികമായ ഒരു കാര്യം മലയാളത്തില്‍ പറഞ്ഞു പിടിപ്പിക്കുക എന്നത് ഇത്തിരി പാടുള്ളതാണേ... എന്നാലും ശരി ഇതും കിടക്കട്ടെ..!!


16 comments:

rocksea | റോക്സി said...

entammo.. pinmozhikale kurichulla lekhanam bhayankaram thanne!

ചില നേരത്ത്.. said...

തുടരെ കമന്റുകള്‍ ‘പഞ്ചായത്തില്‍ വരാതായപ്പോഴാണ് ഞാന്‍ പെരിങ്ങോടറ്ക്ക് മെയില്‍ ചെയ്തത്. ഇപ്പോള്‍ എല്ലാം ശരിയായി.
ഇങ്ങനെ ചെയ്യുന്നതിനും മുന്‍പ് കമന്റുകള്‍ വന്നിരുന്നു. പിന്നെ പ്രൊഫൈലിലെ യാഹൂ ID യ്ക്ക് പകരം gmail ID ഉപയോഗിക്കുകയും ചെയ്തു.
ടെക്നോക്രാറ്റുകളേ നിങ്ങള്‍ക്ക് നന്ദി.
-ഇബ്രു-

evuraan said...

ഇബ്രു,

സന്തോഷം. പ്രശ്നം പരിഹരിക്കപ്പെട്ടല്ലോ..!!

ഇത്തരം സംഭവങ്ങള്‍ കൂടി കൈകാര്യം ചെയ്യാനായി.. പോസ്റ്റില്‍ ഒരു ഭാഗം കൂടി ചേര്‍ത്തിട്ടുണ്ട്...

സ്വാര്‍ത്ഥന്‍ said...

ഏവൂരാന്‍,
എന്റെ ബ്ലോഗ് സെന്റ് അഡ്രസ് പിന്മൊഴിയാണ്. എന്നാല്‍ ചില സമയം ചില കമന്റുകള്‍ മാത്രം മിസ്സാകുന്നു. ഗൂഗിള്‍ ഗ്രൂപ്പില്‍ അവ കാണുന്നുമുണ്ട്. ഇതിന് എന്താവാം കാരണം?

evuraan said...

സ്വാര്‍ത്ഥാ,

ഗൂഗിള്‍ ഗ്രൂപ്പില്‍ കാണാം, പക്ഷെ, പിന്മൊഴി ബ്ലോഗില്‍ വരുന്നില്ലെങ്കില്‍, അത് പിന്മൊഴി ബ്ലോഗിന്റെ പ്രശ്നമാകണം. ഇവിടെ നോക്കിയിരുന്നോ? -- അവിടെ വന്നിരുന്നോ എന്ന് അറിയിക്കണേ..

സ്വാര്‍ത്ഥന്‍ said...

ഇവിടം എനിക്കന്യമാണ് ഏവൂരാന്‍. ക്യൂടെലിന് മെയില്‍ അയച്ചു. കിട്ടീന്നൊരു റിപ്ലേ... അതുപോലുമില്ല.

evuraan said...

സ്വാര്‍ത്ഥാ,

അതേയോ? എങ്കില്‍, ഈ രണ്ട് ലിങ്കുകള്‍ നോക്കിയാട്ടെ:

പിന്മൊഴികള്‍

തനി മലയാളം..

സ്വാര്‍ത്ഥന്‍ said...

താങ്ക്സ് ഏവൂരാന്‍, ഇവ രണ്ടും ഓക്കെ:)

സ്വാര്‍ത്ഥന്‍ said...

ശരിയാണ്‍ ഏവൂരാന്‍, ഇതു പിമൊഴി ബ്ലോഗിന്റെ പ്രശ്നമായിരിക്കാം

സ്വാര്‍ത്ഥന്‍ said...

ഏവൂ, പിന്മൊഴിയില്‍ ഡബിള്‍ എന്റ്രി എങിനെയാ വരുന്നേ?

യാത്രാമൊഴി said...

ആകെ കണ്‍ഭൂഷണ്‍ ആയി..
ഇതിപ്പോ കമന്റടി കൈപ്പറ്റാന്‍ രണ്ട് വിലാസങ്ങളുണ്ടെന്നാണൊ?

1-pinmozhikal@gmail dot com
2-blog4comments@googlegroups dot com

ഇതില്‍ ഏതെങ്കിലും ഒന്നു മതിയോ? അതോ രണ്ടും വേണോ?

വേറെ ഒരു സംശയം കൂടി

ബ്ലോഗു തുടങ്ങുമ്പോള്‍ കൊടുക്കുന്ന ഈ-മെയില്‍ വിലാസം പിന്നീട് മാറ്റാന്‍ മാര്‍ഗ്ഗമുണ്ടൊ?

കണ്‍ഭൂഷണ്‍ തീര്‍ത്തു തരാന്‍ മുന്‍‌കൂര്‍ നന്ദി ഏവൂരാനേ..

evuraan said...

1) യാത്രാമൊഴി: pinmozhikal അറ്റ് gmail കുത്ത് കോം എന്ന ഐ.ഡി. ഉപയോഗിക്കുക.
അവിടെ നിന്നും പെരിങ്ങോടരുടെ ഫില്‍റ്ററുകള്‍ അവയെ യഥാസ്ഥാനങ്ങളിലേക്ക് എത്തിച്ചു കൊള്ളും.

2) സ്വാര്‍ത്ഥാ: ഇതിന്റെ പണി നടക്കുന്നതേയുള്ളൂ -- സമയം ഒരു പ്രശ്നം -- അപൂറ്വം ചില കമ്മന്റുകള്‍ അവിടെ ഡബിളായ് വരുന്നുണ്ടെന്ന് തോന്നിയിരുന്നു -- സാങ്കേതികമായ് പറഞ്ഞാല്‍, smtp-യില്‍ pre-greeting traffic-വന്നാലവ റിസീവിംഗ് സെറ്‌വറ് തിരസ്കരിച്ചു കളയും. അന്നേരമാണ്‍ ഇപ്രകാരം സംഭവിക്കുന്നത് -- എന്റെ വശത്തെ procmail ഫില്‍റ്ററുകള്‍ തിരുത്തിയെഴുതിയാലും ഈ പ്രശ്നം ദൂരീകരിക്കാവുന്നതേയൊള്ളൂ.

ഇതും, പിന്നെയിതും വലിയ പ്രശ്നമൊന്നുമില്ലാതെ നിലകൊള്ളുന്നതിനാല്‍, ഒന്നായ ചിലതിനെ ചിലപ്പോള്‍ രണ്ടായി ഇവിടെ കാണുന്നത് തത്ക്കാലം അങ്ങിനെ പോകട്ടെയെന്ന് കരുതി വിട്ടിരിക്കയാണ്‍.

3) യാത്രാമൊഴി: ബ്ലോഗറില്‍ പ്രൊഫൈല്‍ പേജ് എഡിറ്റ് ചെയ്ത് ഈ-മെയില്‍ ഐ.ഡി. മാറ്റാം എന്നാണ് എന്ററിവ്‌.

യാത്രാമൊഴി said...

എവൂരാനേ,

അല്‍ഭുതം!
കണ്‍ഭൂഷണ്‍സ് രണ്ടും പരിഹരിക്കപ്പെട്ടു എന്നു തോന്നുന്നു.
കമന്റടി “പിന്മൊഴികള്‍” കയ്യോടെ പിടികൂടൂന്നു.
ഇ-മെയില്‍ ജി-മെയില്‍ ആക്കി മാറ്റി. ഗുണമുണ്ടോ എന്നു നോക്കിക്കളയാം.

നന്ദി.

evuraan said...

ഇതിനെക്കുറിച്ചാണ്‌:

ശനിയാഴ്ച രാത്രി (അമേരിക്കന് സമയം, കിഴക്കന് സോണ്) 1130 മുതല് വെളുപ്പിനെ 230
വരെയോ മറ്റോ, എന്റെ റൂട്ട് നിറഞ്ഞു പോയി. ;-) ചില മെയിലുകള്/മൊഴികള് ഈ സമയത്ത് രണ്ടു
പ്രാവശ്യം കണ്ടുവെന്ന് വരാം.


ഈ പേജ് കാണുക.

പെരിങ്ങോടരെ, അവ fixedcomm### -ലൂടെ കയറിയിറങ്ങിയ മട്ടില്ല -- അതിനു കാരണം മേല്പറഞ്ഞ ഔട്ടേജാവണം.

പിന്നെ, ഇപ്പോഴത്തെ നില വെച്ച് നോക്കിയിട്ട് -- പിന്മൊഴികള്‍@ജീ-മെയില്‍.കോമിലേക്കുള്ള എല്ലാ ഈ-മെയിലും എനിക്കയച്ചോളൂ -- ഈ പ്രശ്നം തീര്‍ക്കാമോ എന്ന് നോക്കാം.. ഞാനവ ഉടമ്പടിപ്രകാരം തിരികെ അങ്ങോട്ട് തന്നെ അയച്ചോളാം..!!

Anonymous said...

ശ്രീജിത്ത്‌ പറഞ്ഞതുപോലെ പിന്മൊഴികള്‍ മെയ്‌ല്‌ സെറ്റ്‌ ചെയ്തു, പക്ഷേ കമന്റുകളൊന്നും പിന്മൊഴിയില്‍ കാണുന്നില്ല, എന്തു ചെയ്യണം?

ചുള്ളന്റെ ലോകം said...

പിന്മൊഴിയില്‍ കമന്റുകള്‍ വരുവാന്‍ എന്താണൊരു വഴി.
-ല്‍ പറഞ്ഞിരിക്കുന്ന സെറ്റിങ്ങുകള്‍ ചെയ്തു എന്നിട്ടും.
സഹായിക്കുമോ..?

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.