കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ജനുവരി 13, 2006

ഞാനിപ്പം രാജി വെയ്ക്കും

“കടുവ വരുന്നേ... കടുവ വരുന്നേ...” എന്ന് വിളിച്ച് കൂവി ആള്‍ക്കാരെ പറ്റിച്ച ആട്ടിടയന്‍ പയ്യന് പറ്റിയ പോലായിപ്പോയി കെ.കെ രാമചന്ദ്രന് പറ്റിയ പറ്റ്.

സുജനപാല്‍ സത്യപ്രതിജ്ഞ ചെയ്യവെ “ഞാനിപ്പം രാജി വെയ്ക്കും, ഞാനിപ്പം രാജി വെയ്ക്കുമേ...” എന്നൊക്കെ വിളിച്ച് കൂവിയിട്ട്, ഇപ്പോള്‍ നാണംകെട്ട് അഴിമതിക്കാരനായ് പുറത്തു പോകേണ്ടി വന്നു.

തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍, അങ്ങ് പോകട്ടെന്ന് കരുതി മുഖ്യമന്ത്രി അന്നാ രാജി വാ‍ങ്ങാഞ്ഞത്, നമ്മള്‍, ജനങ്ങളെന്ന കഴുതകളുടെ ഭാഗ്യം.

അതു കൊണ്ടല്ലേ, ഉപ്പ് തിന്നവന്‍, കര്‍മ്മ ഫലമായ് വെള്ളം കുടിക്കുന്ന കാഴ്ച നമുക്ക് കാണാന്‍ ഇടയായത്?

എന്നാലും, എണ്ണ തേച്ച മരക്കമ്പേന്നിറങ്ങുന്നത്ര ലാഘവത്തോടൊന്നുമല്ല, രാമചന്ദ്രന്‍ രാജി വെച്ചത് . ആ ഡി.എം.ഓ-വിന് ടെലിഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യാന്‍ തോന്നിയ ബുദ്ധി...

അതിനിടയ്ക്ക് പി.പി തങ്കച്ചന്‍ ഒരു പ്രസ്താവനയുമായ് രാമചന്ദ്രനെ ന്യായീകരിക്കാനെത്തി -- മന്ത്രി ഭീഷണിപ്പെടുത്തിയെന്ന് ലോകായുക്ത പ്രസ്താവനയിറക്കിയതും എല്ലാം ഏകപക്ഷീയമായിട്ടാണത്രെ.

അതെ, സ്വന്തം അമ്മയുടെ താലി കട്ടുവിറ്റ പുള്ളേനെ , കള്ളി വെളിച്ചത്തു വരുമ്പോള്‍ തന്തയും തള്ളയും എടുത്തിട്ട് മേടുന്നതും ഏകപക്ഷീയമായിട്ടാണല്ലോ...? തല്ലു കൊള്ളുക, ജീവനും കൊണ്ടോടുക എന്നല്ലാതെ “പുള്ളയ്ക്ക്” വേറെ വഴിയൊന്നുമില്ലല്ലോ?

തികച്ചും ഏകപക്ഷീയമായാണല്ലോ വീടുകളില്‍ കക്കാന്‍ വരുന്നവരെ കൈയില്‍ കിട്ടിയാല്‍ നാട്ടുകാര്‍ പെരുമാറുന്നത്...

നാടും പുരോഗമിക്കുകയാണ് -- മോണിക്ക ലെവിന്‍സ്കിയെ അറിയത്തേയില്ല എന്നൊക്കെ തട്ടിവിട്ട ക്ലിന്റണ്‍ -- ശുക്ലം പുരണ്ട തുണി വെളിയില്‍ വന്നപ്പോള്‍ അങ്ങേരുടെ കള്ളം വെളിച്ചത്തായി.

റെക്കാഡ് ചെയ്യപ്പെട്ട ഫോണ്‍ സംഭാഷണത്തില്‍ രാമചന്ദ്രനും ഒതുങ്ങി.

“തികച്ചും” ഏകപക്ഷീയമായിട്ട് ജനങ്ങള്‍ നേരിടേണ്ടുന്ന കള്ളന്മാര്‍ ഇനിയുമുണ്ട്.

റെജീനയെ അറിയത്തേയില്ല എന്ന് കുഞ്ഞാലിക്കുട്ടി...

ഐസ്ക്രീം തിന്നിട്ടേയില്ല എന്ന് കുഞ്ഞാലിക്കുട്ടി...

മണിച്ചനെ അറിയത്തേയില്ല എന്ന് തിരുവനന്തപുരത്തെ ഏഴ് മഹാരഥികള്‍..

ചോദ്യം ചോദിക്കാന്‍ കാശ്‌ വാങ്ങിയിട്ടേയില്ല എന്ന് എം.പിമാര്‍..

എം.പി. ഫണ്ടിന്റെ ഓഹരി ചോദിച്ചിട്ടേയില്ല എന്ന് വേറെ ചില എം.പിമാര്‍...

കള്ളടിച്ച് വണ്ടിയോടിച്ചിട്ടേയില്ല എന്ന് സല്‍മാന്‍ ഖാന്‍...

ജെസ്സിക്കാ ലാലിനെ കൊന്ന വെടിയുണ്ട ശൂന്യതയില്‍ നിന്നെന്ന് പറയുന്ന മന്ത്രിപുത്രന്‍...

കാശ് കട്ടിട്ടേയില്ലെന്ന പറയുന്ന ലാലു..

രാജനെ അറിയത്തേയില്ല എന്ന് കരുണാകരനും കിങ്കരന്മാരും...

ഐ.സി.ഐ.സി.ഐ ബാങ്ക് കേരളത്തില്‍ തുടങ്ങിയ കാലം -- തിരുവനന്തപുരത്ത് നിന്നും ട്രെയിനില്‍ കണ്ണൂരിന് യാത്ര ചെയ്യുകയായിരുന്ന ഐ.സി.ഐ.സി.ഐ ഉദ്യോഗസ്ഥനായ എന്റെ സു ഹൃത്തിനെ തഴുകിയും തൊട്ടും സുഖിപ്പിക്കാന്‍ കൂടെയുണ്ടായിരുന്ന ഒരു മുസ്‌ലീം ലീഗ് നേതാവ് പെട്ട പാട് അവന്‍ പറഞ്ഞതോര്‍ക്കുന്നു...

റേഷന്‍ കടകള്‍ വഴി, ഓഡിയോ-വീഡിയോ റെക്കാഡിങ്ങിനുള്ള ഉപകരണങ്ങളും ഇരുമ്പാണി തറച്ച പത്തലുകളും വിതരണം ചെയ്തിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു...

12 അഭിപ്രായങ്ങൾ:

വക്കാരിമഷ്‌ടാ പറഞ്ഞു...

ഹയ്യോ ഏവൂരാനേ, ഇതിന്റെ ഒരു ഡിഫറെന്റ് വേർഷൻ ദേ ഞാനിപ്പോ പോസ്റ്റ് ചെയ്തതേ ഉള്ളൂ... അത് കഴിഞ്ഞ് ബ്ലോഗുതപ്പലിൽ തപ്പിയപ്പോ ദേ കിടക്കുന്നു ഇതും... :))

evuraan പറഞ്ഞു...

വക്കാരീ,

അതിനെന്താ? പലർ പലതരത്തിൽ പ്രതികരിക്കുന്നു, അത്രമാത്രം. ഒൻപത് എം.പി-മാർക്ക് ഒൻപത് റേറ്റിൽ കാശു മേടിക്കാമെങ്കിൽ, നമുക്ക് പല തരത്തിൽ പ്രതികരിക്കുകയെങ്കിലും ആവാമല്ലോ...!!

പ്രതികരിച്ചുവല്ലോ, അതല്ലെ വല്യ കാര്യം..!!

അജ്ഞാതന്‍ പറഞ്ഞു...

testing comments

ദേവന്‍ പറഞ്ഞു...

കമന്റു വരുന്നില്ലേ?

വക്കാരിമഷ്‌ടാ പറഞ്ഞു...

ഏവൂർജീ, എന്നെ പഞ്ചായത്തീന്നു പുറത്താക്കിയെന്നാ തോന്നുന്നത്. എന്റെ കമന്റൊന്നും നോട്ടിസ് ബോർഡിലിടുന്നില്ല.. ഞാനെന്തെങ്കിലും പാപം ചെയ്തോ?

കലേഷ്‌ കുമാര്‍ പറഞ്ഞു...

നമ്മുടെ നാട്ടിൽ ഇതും ഇതിനപ്പുറവും നടക്കും ചേട്ടാ‍.
നമ്മുടെ നാട് നന്നാകില്ല

വര്‍ണ്ണമേഘങ്ങള്‍ പറഞ്ഞു...

വക്കാരിയും,ഏവൂരാനും കറക്റ്റ്‌..!
ഇങ്ങനെയെങ്കിലും നമുക്ക്‌ പ്രതികരിച്ചുവെന്നാശ്വസിക്കാം..!

കണ്ണൂസ്‌ പറഞ്ഞു...

രാവിലെ ഞാന്‍ പോസ്റ്റ്‌ ചെയ്ത വകയും പിന്മൊഴി കണ്മണി പുറങ്കാലു കൊണ്ട്‌ തട്ടിക്കളഞ്ഞു.. :-(

സു | Su പറഞ്ഞു...

ഞാന്‍ വെക്കുന്ന ഒരു കമന്റും വരുന്നില്ല.:(

evuraan പറഞ്ഞു...

പരീക്ഷണങ്ങളുടെ ആകെമൊത്തം റ്റോട്ടല് ഫലം:

പിന്മൊഴി ഗ്രൂപ്പിന്റെ ഒരു ദോഷമെന്തെന്നു വച്ചാല് കമന്റ് എഴുതുന്ന ആളിന്റെ ഇ-മെയില് ഗ്രൂപ്പില് റെജിസ്റ്റര് ചെയ്തിട്ടുള്ളതാവണം, അതായത് കമന്റുകള് ബ്ലോഗര് അയക്കുന്നത് എഴുതിയ ഐ.ഡിയുടെ ഇ-മെയില് വിലാസത്തില് നിന്നാവും എന്നര്ഥം. അത്രയും പറഞ്ഞെങ്കിലും, ഈ സ്വഭാവം ചില സന്ദര്ഭങ്ങളില് ബ്ലോഗര് പ്രകടിപ്പിക്കുന്നില്ല, അപ്പോള് പകരം നോ-റിപ്ലെ @ ബ്ലോഗര് എന്ന വിലാസത്തിലോ മറ്റോ കമന്റ് അടങ്ങുന്ന ഇ-മെയില് അയച്ചുവെന്നു് വരാം. പ്രസ്തുത ഇ-മെയില് ഗ്രൂപ്പില് അംഗം ആയതുകൊണ്ട്, (ബൌണ്സിങ് ആണെങ്കിലും അംഗം തന്നെ) ഇപ്രകാരം വരുന്ന കമന്റുകള് സാധാരണ മിസ്സാവാറില്ല. പക്ഷെ, ഈയടുത്ത് ഈ അഡ്രസ്സിന്റെ പോസ്റ്റിങില് നിന്നു് വിലക്കിയിരിക്കുന്നതായി കാണുന്നു - ഇതു പറഞ്ഞത് പെരിങ്ങോടര്

അതായത്, ബ്ലോഗ്സ്പോട്ടില് ബ്ലൊഗ്4കമ്മന്സ്@ഗൂഗിള്ഗ്രൂപ്പ് എന്നുള്ള ഐ.ഡി വഴി പോകുന്ന കമ്മന്റുകള് ചിലപ്പോള് പിന്മൊഴികളിലെത്തും, ചിലപ്പോളില്ല.

ഇതിനെന്ത് ചെയ്യാമെന്നാണ് നോക്കിയത്.

എന്റെ 2-ലും കമ്മന്റിയവരുടെ കമ്മന്റുകള്, ഇത്തിരി വൈകിയാണെങ്കിലും എത്തിയിട്ടുണ്ട് --

കമ്മന്റുകള്, ഇത്തിരി വൈകിയാണെങ്കിലും എത്തേണ്ടിടത്ത് എത്തുന്നു എന്നാണ് കണ്ടിരിക്കുന്നത്.

എന്താണ് ചെയ്തത്: പെരിങ്ങോടര്,പിന്മൊഴികള് അറ്റ് ജീ-മെയില് എന്നൊരു ഐ.ഡിയുണ്ടാക്കി,
ഇവിടെ അഡ്രസ്സുകള് ഫില്റ്റര് ചെയ്ത് നോ-റിപ്ലെ@ അഡ്രസ്സുകള് മാത്രം ഏവൂരാനു് ശിഷ്ടം ഗ്രൂപ്പിലേക്കും (ബ്ലോഗിലേക്കും) -> ഏവൂരാന് -- വന്നിരിക്കുന്നതില് മലയാളത്തിന്റെ അംശമുണ്ടെങ്കില് അഡ്രസ്സുകള് മാറ്റുന്നു ജി-മെയിലിലേക്ക് തിരികെ അയക്കുന്നു

കമ്മന്റുകള്‍ മിസ്സാകുന്നവര്‍, ബ്ലോഗ്‌സെന്‍ഡ് അഡ്രസ്സായി പിന്മൊഴികള്‍ (pinmozhikal) അറ്റ് ജീ-മെയില്‍.കോം (gmail.com) അതാത് ബ്ലോഗുകളിലെ കമ്മന്റ് മിസ്സാകില്ല.

evuraan പറഞ്ഞു...

തിരുത്തി വായിക്കാനപേക്ഷ:

കമ്മന്റുകള്‍ മിസ്സാകുന്നവര്‍, ബ്ലോഗ്‌സെന്‍ഡ് അഡ്രസ്സായി പിന്മൊഴികള്‍ (pinmozhikal) അറ്റ് ജീ-മെയില്‍.കോം (gmail.com)എന്നാക്കിയാല്‍ അതാത് ബ്ലോഗുകളിലെ കമ്മന്റ് മിസ്സാകില്ല.

ആത്മഗതം: രാവിലെ ഒരു ചായ കിട്ടിയിരുന്നെങ്കില്‍ ഇത്തിരി കൂടി വെളിവ് കണ്ടേനെ..

സു | Su പറഞ്ഞു...

test

അനുയായികള്‍

Index