കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മേയ് 21, 2012

തിവാരിയുടെ ഡി.എൻ.എ. - വാതുവെയ്പിനുണ്ടോ?സ്പെക്കുലേഷന്റെ കാലമാണല്ലോ ഇത്?

 എൻ.ഡി. തിവാരി എന്ന കാമാതുരനായ കടൽക്കിഴവൻ  കോൺഗ്രസ്സുകാരനാണോ രോഹിത് എന്ന ഹർജിക്കാരന്റെ അപ്പൻ?

ആരേലും വാതുവെയ്പ്പിനുണ്ടോ?  


ഡിഎന്‍എ പരിശോധന: 26 ന് രക്തസാമ്പിള്‍ നല്‍കണമെന്ന് തിവാരിയോട് ഡല്‍ഹി ഹൈക്കോടതി ന്യൂഡല്‍ഹി: പിതൃത്വ ഹര്‍ജിയുമായി ബന്ധപ്പെട്ട് ഡിഎന്‍എ പരിശോധനയ്ക്കായി ഈ മാസം 26 ന് രക്തസാമ്പിള്‍ നല്‍കണമെന്ന് ആന്ധ്ര മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരിയോട് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു. 

26 ന് ഉച്ചയ്ക്ക് 12 മണിക്ക് രണ്ട് ഫോട്ടോകള്‍ സഹിതം ഹാജരാകണമെന്നാണ് തിവാരിക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. തിവാരിയുടെ രക്തസാമ്പിള്‍ ശേഖരിക്കാനായി ഡോക്ടറെ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി പരിസരത്തുള്ള ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി ജോയിന്റ് രജിസ്ട്രാര്‍ ദീപക് ഗാര്‍ഗ് പറഞ്ഞു. 

രക്തസാമ്പിള്‍ നല്‍കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിവാരി തയാറായിട്ടില്ല. തുടര്‍ന്ന് നിര്‍ബന്ധപൂര്‍വം പരിശോധനയ്ക്കായി രക്തമെടുക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ രോഹിത് ശേഖര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തിവാരിയുടെ മകനാണ് താനെന്നാണ് രോഹിതിന്റെ വാദം. 

(കടപ്പാട്: ദീപിക ദിനപത്രം) 

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index