കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 25, 2011

മുളകുപൊടിയില്‍ മായം?

ഇന്ത്യന്‍ ഗ്രോസറികളില്‍ വില്‍ക്കാന്‍ നിരത്തി വെച്ചിരിക്കുന്ന വര്‍ണ്ണശഭളാഭമായ മസാലകളില്‍ മായം ചേര്‍ന്നിട്ടുണ്ടാവുമോ എന്ന് ശങ്കിക്കാത്ത പ്രവാസികളുണ്ടാവാതിരിക്കുമോ?

കേരളത്തിലെ ഈസ്റ്റേണ്‍ കറിപൗഡര്‍ കമ്പനി അമേരിക്കയിലേക്ക് കയറ്റി അയയ്ക്കാന്‍ തയാറാക്കിയ മായം കലര്‍ത്തിയ മുളകുപൊടി 1200 കിലോയാണു അധികാരികള്‍ പിടിച്ചെടുത്തു നശിപ്പിച്ചതെന്നു ഫെയ്സ്‌‌ബുക്കില്‍ കണ്ടു.



മലയാളം മുഖ്യധാരാ മാധ്യമങ്ങളൊന്നും ഇത് റിപ്പോര്‍ട്ട് ചെയ്തു കണ്ടില്ല. ആകെയുള്ളത് ഈക്കൂട്ടരുടെ ഈ പടമാണു് -

https://lh5.googleusercontent.com/-g65KatNNoaI/TvfqxUPILPI/AAAAAAAAAps/9GX_AxE6nJE/h301/sdpi.JPG


വേറെ എങ്ങോ കണ്ടതു്: 

ഈസ്റ്റേണ്‍ കമ്പനിയെ രക്ഷിക്കാന്‍
സ്പൈസസ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ രഹസ്യയോഗം ചേര്‍ന്നു
എന്‍.പി. അജയകുമാര്‍
കൊച്ചി: ഗുണ മേന്‍മക്ക്‌ ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ്‌ പ്രൈവ്റ്റ്‌ ലിമിറ്റഡിന്റെ കറിപൗഡറുകളില്‍ മായം കണ്ടെത്തിയ സംഭവം കേസ്സെടുക്കാതിരിക്കാന്‍ സ്പൈസസ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മേല്‍ കടുത്ത സമ്മര്‍ദ്ദമെന്ന്‌ സൂചന. ഇതിനായി ഇന്ന്‌ രാവിലെ കൊച്ചിയിലെ സ്പൈസസ്‌ ബോര്‍ഡ്‌ ഓഫീസില്‍ രഹസ്യ യോഗം ചേര്‍ന്നു. ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്നാണ്‌ അടിയന്തിര യോഗം ചേര്‍ന്നതെന്നാണ്‌ അറിവ്‌. സെക്രട്ടറി ഒഴിച്ച്‌, ഡെപ്പ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ്‌ യോഗം ചേര്‍ന്നത്‌. ഇത്‌ ഒരു മണിക്കൂറോളം നീണ്ടു നിന്നു.
ഭക്ഷ്യ വസ്തുക്കള്‍ മായം ചേര്‍ത്ത്‌ വില്‍പ്പന നടത്തുന്നത്‌ തടയാന്‍ രാജ്യത്ത്‌ ശക്തമായ നിയമം നില്‍ക്കേയാണ്‌ ഈസ്റ്റേണ്‍ കമ്പനിയെ കേസില്‍ നിന്ന്‌ ഒഴിവാക്കാനുള്ള പദ്ധതികളെ കുറിച്ച്‌ ആലോചിക്കാനുള്ള യോഗം ചേര്‍ന്നതത്രേ.
ഈസ്റ്റേണ്‍ കമ്പനി ന്യൂയോര്‍ക്കിലേക്ക്‌ കയറ്റി അയക്കാനായി നിര്‍മ്മിച്ച പുതിയ ബാച്ചിന്റെ സാമ്പിളില്‍ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സുഡാന്‍ ഡൈ (സുഡാന്‍ 4) കണ്ടെത്തിയിരുന്നു. മായം കലര്‍ന്ന 1200 കിലോ സാമ്പിള്‍ മുളകുപൊടിയാണ്‌ കഴിഞ്ഞ ദിവസം കോതമംഗലത്തെത്തിനടുത്ത്‌ ഇരുമലപ്പടിയിലെ യൂണിറ്റില്‍ കണ്ടെടുത്ത്‌ സ്പൈസസ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്‌. അന്ന്‌ മായം കലര്‍ന്ന മുളക്‌ പൊടികള്‍ നശിപ്പിക്കാന്‍ ഉത്തരവ്‌ നല്‍കിയ ഫുഡ്‌ സേഫ്റ്റി ഡിസൈനേറ്റര്‍. അജിത്‌ കുമാറിനുമേല്‍ ഭീഷണിയും പ്രലോഭനവും നിരവധിയാണെന്ന്‌ ഒരു സ്പൈസസ്‌ ബോര്‍ഡ്‌ ജീവനക്കാരന്‍ നല്‍കുന്ന സൂചന.
ഇതിനിടെ ഇരുമലപ്പടിയിലെ ഈസ്റ്റേണ്‍ കമ്പനിയുടെ യൂണിറ്റ്‌ അടച്ചുപൂട്ടുക, മൊത്തവ്യാപാര, ചില്ലറ വില്‍പ്പന ശാലകളിലെ കറിപൗഡറുകളില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന്‌ പരിശോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എസ്ഡിപിഐ ജില്ലാ നേതൃത്വം രംഗത്തു വന്നു. ജില്ലാ സെക്രട്ടറി ഷൈന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇരുമലപ്പടിയിലെ കമ്പനിയിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. കമ്പനിക്കെതിരെ ജില്ലയില്‍ പരസ്യ പ്രചരണങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ ഷൈന്‍ മുഹമ്മദ്‌ 'നഗര'ത്തോട്‌ പറഞ്ഞു. മാധ്യമങ്ങള്‍ വാര്‍ത്ത മുക്കിയ സാഹചര്യത്തിലാണ്‌ ഇതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുമാര്‍ക്കറ്റില്‍ മായം കലര്‍ന്ന ഉത്പന്നം വില്‍പ്പനയ്ക്ക്‌ എത്താത്തതുകൊണ്ടാണ്‌ കമ്പനിക്കെതിരെ കേസ്സെടുക്കാത്തതെന്ന്‌ സ്പൈസസ്‌ ബോര്‍ഡ്‌ അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇത്‌ ഉന്നത രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന്‌ സ്പൈസസ്‌ ബോര്‍ഡ്‌ ഉദ്യോഗസ്ഥരെക്കൊണ്ട്‌ പറയിപ്പിക്കുകയാണെന്ന്‌ ഇതിനോടകം ആരോപണം ഉയര്‍ന്നു.



മറുവാദം:

https://fbcdn-sphotos-a.akamaihd.net/hphotos-ak-snc7/s720x720/379116_166001130166238_128848983881453_197750_1042224365_n.jpg 
മറുവാദം 

ഗുട്ടന്‍സ്: ഇന്നലെ ഈസ്റ്റേണിന്റെ ഒരു കുപ്പി കടുമാങ്ങാ അച്ചാര്‍ വാങ്ങിയതേയുള്ളൂ - ഇനിമേലാല്‍ അവരുടെ സാധനങ്ങള്‍ നമ്മ വാങ്ങുമെന്ന് തോന്നുന്നില്ല.

3 അഭിപ്രായങ്ങൾ:

മനോജ് കുമാർ വട്ടക്കാട്ട് പറഞ്ഞു...

ആ പത്രത്തിന്റെ തലയും വാലുമൊക്കെ കിട്ടാൻ വല്ല വഴിയുമുണ്ടോ? http://i40.tinypic.com/123ppok.jpg -ഇതിൽ പറഞ്ഞതു മാതിരി മുക്കിക്കളഞ്ഞ ഒരു വാർത്തയാണെങ്കിൽ സത്യാവസ്ഥയെക്കുറിച്ച് ഒരു അന്വേഷണം നടത്താനായിരുന്നു

athiran പറഞ്ഞു...

https://fbcdn-sphotos-a.akamaihd.net/hphotos-ak-snc7/s720x720/379116_166001130166238_128848983881453_197750_1042224365_n.jpg

evuraan പറഞ്ഞു...

പടിപ്പുര,

ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി..

- ഇതു നോക്കൂ.

അനുയായികള്‍

Index