കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, നവംബർ 15, 2011

കൂറ് കറയാവുമ്പോള്‍

ഓണ്‍ലൈന്‍ മലയാളം റേഡിയോ കേള്‍ക്കുകയായിരുന്നു, ദുബായില്‍ നിന്നുള്ള സ്ട്രീം. അതില്‍ ഏതോ ഒരു പരസ്യത്തിലോ മറ്റോ ആ ദേശത്തിലെ രാജാവിനോടുള്ള "ലവ്വും" "ലോയല്‍റ്റി"യും ഒരഞ്ചാറു പ്രാവശ്യം അങ്ങോട്ടുമിങ്ങോട്ടും ഇട്ട് ചവയ്ക്കുന്നതു കേട്ടു.

മലയാളം പരസ്യം - അതു മൊത്തം ഹിസ് ഹൈനെസ്സിനോടുള്ള ലബ്ബും ലോയല്‍റ്റിയും. ഹിഹിഹി..!

അടുക്കളപ്പണിക്കിടയിലായതു കൊണ്ട് ഉടനേ കോപ്പ് വന്ന് ഓഫ് ചെയ്യാനും പറ്റിയില്ല. ഒരോരോ ഗതികേടേ!

തലയ്ക്ക് മീതേ ആകാശമല്ലാതെ മറ്റൊരുത്തനുമില്ലാത്ത ജനാധിപത്യരാജ്യത്തില്‍ ജീവിക്കുന്നതിന്റെ സുഖം ആ ചവറു കേട്ടപ്പോഴാണു ഒന്നൂടി മനസ്സിലായത്.

ഭരണവര്‍ഗ്ഗത്തോട് ലബ്ബും ലോയല്റ്റിയും വര്‍ണ്ണിച്ച്  ക്ഷീണിക്കുന്ന മലയാളി. ഹഹഹ!‌

ജനാധിപത്യം സിന്ദാബാദ്!

എല്ലാവനും കള്ളന്മാരായാലും, എന്തു പറഞ്ഞാലും, ജനാധിപത്യം സൊയമ്പന്‍ സാധനം തന്നെ.  അതിന്റെ സുഖം ഒന്നു വേറെ തന്നെ. അതനുഭവിക്കാന്‍ യോഗമുള്ളവര്‍ അനുഭവിക്കട്ടെ, അല്ലാത്തവന്‍ നിത്യവുമിങ്ങനെ  ലബ്ബും ലോയല്റ്റിയും ഊറ്റട്ടെ!

1 അഭിപ്രായം:

യാത്രികന്‍ പറഞ്ഞു...

അടിമത്തത്തിന്റെ ആ സുഖം ഒന്നു വേറെ തന്നെയല്ലേ?

അനുയായികള്‍

Index