കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, ഓഗസ്റ്റ് 06, 2011

ഭ്രമരം ടയര്‍ സ്ക്രീച്ചിങ്ങ്

ഭ്രമരം എന്ന മലയാള സിനിമ The Three Burials of Melquiades Estrada, Oldboy, Butterfly on a Wheel തുടങ്ങിയ വിദേശ സിനിമകളുടെ റീമേക്കാണെന്നു സുജിത്ത് ഇവിടെ പറയുന്നു.

ആയിരിക്കും. ആവാനേ വഴിയൊള്ളൂ. അടിച്ചുമാറ്റാന്‍ ഇഷ്ടം പോലെ ഉള്ളപ്പോള്‍ മ്മടെ മലയാള സിനിമേടെ ഉറവ വറ്റിയോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ടോ ആവോ?യൂട്യൂബിലെ ഭ്രമരം ക്ളിപ്പില്‍ ജീപ്പ് റേസാണു വിഷയം. "he has completly lost his mind.." എന്നൊക്കെ പറഞ്ഞോണ്ട് ലവരു മുമ്പേ മുമ്പേ, നായകന്‍ പിമ്പേ പിമ്പേ. കുണ്ടും കുഴിയും നിറഞ്ഞ വഴി. ടാര്‍ റോഡല്ല എന്നതു വ്യക്തം.എന്നിട്ടും ദാ ഈ കേള്‍ക്കുന്ന പോലത്തെ ടയര്‍ സ്ക്രീച്ചിങ്ങ് ശബ്ദകോലാഹലങ്ങളാല്‍ മുഖരിതം. എന്റെ സാമാന്യ ലോജിക്‌‌, അനുഭവം തുടങ്ങിയവ ശരിയാണേല്‍, ടാറിട്ട റോഡില്‍ നടത്തുന്ന അഭ്യാസങ്ങളിലേ ആ വക ഹൈ പിച്ച് സ്ക്രീച്ചിങ്ങ് ഒച്ചയൊക്കെ കേള്‍ക്കാനാവൂ.

ങാ പോട്ട്. മൂല കഥകളിലെവിടേലും ടാര്‍ റോഡിലിട്ട് ഒരച്ച് തീര്‍ക്കുന്ന ഏതേലും സീനുണ്ടായിരുന്നിരിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index