കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

പേപ്പട്ടി വളര്‍ത്തല്‍ കേന്ദ്രം

ചില സാമാന്യതത്വങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ മിക്കതിനും അറിയില്ല എന്നത് അതിശയപ്പെടുത്തുന്നു. മൂന്നാം ക്ളാസ്സുകാരന്റെ പോലും കളക്റ്റീവ് യുക്തിബോധമില്ലാത്ത ഭരണകൂടങ്ങളാണു് ജനകോടികളെ ഭരിച്ചു വാഴുന്നത്!

മതഭീകരത വളര്‍ത്തുക എന്നത് പേപ്പട്ടിയെ ലാളിച്ചു വളര്‍ത്തുന്നതു പോലെയാണു്. എപ്പ പണി തിരികെ കിട്ടിയെന്നു ചോദിച്ചാല്‍ മതി.

ചൈനയ്ക്കും കിട്ടി പണി..! കശ്മീറും കശ്ഗറും തമ്മില്‍ വലിയ അക്ഷരവ്യത്യാസമൊന്നുമില്ല. പൊട്ടാത്ത പാക്കി ആറ്റം ബോംബ് ഒരുവിധത്തില്‍ പൊട്ടിച്ച് കൊടുത്ത് നാണക്കേട് മാറ്റാന്‍ സഹായിച്ചത് ചൈനയാണു.

അതിനവര്‍ക്ക് പണി കിട്ടിത്തുടങ്ങി. കര്‍മ്മാ ഈസ്.. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌_____________ ?

http://2.bp.blogspot.com/-nv-fu61Hg4k/TjcbC9fNtsI/AAAAAAAAAhA/5xL0UgOOVc8/s1600/rabid-zealots.png

അര്‍ബുദം പോലെ പടര്‍ന്നു വളര്‍ന്ന മതഭീകരത ഇല്ലാതാക്കാന്‍ പാക്കിസ്ഥാനു കഴിവ് പോയിട്ട് അതിനുള്ള വാഞ്ച പോലുമോ ഇല്ലായെന്നത് ആര്‍ക്കാണറിയാത്തത്..?

നമ്മളുടെ രോദനം ആദ്യമാദ്യം ആരും ചെവിക്കൊണ്ടില്ല. പിന്നെ, വൈകിയെങ്കിലും തങ്ങള്‍ക്കും പണി കിട്ടി നൊന്തു തുടങ്ങിയപ്പോള്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്കയും പാകിസ്ഥാനെ പഴിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.

എന്നാല്‍, പാക്കിസ്ഥാന്റെ സുഹൃദ് രാജ്യമായ ചൈനയും അതേ കോറസ്സില്‍ പാടാന്‍ എത്തിക്കഴിഞ്ഞു!

അങ്ങ് പൊട്ടിച്ചേക്കരുതോ?

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index