കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജൂലൈ 27, 2011

ചൈന മൂത്താല്‍ ജപ്പാനാവുമോ?ഇലക്ട്രോണിക്സ് സാധനങ്ങള്‍ മേടിച്ചുട്ടുള്ളവര്‍ക്കറിയാം, മെയ്ഡ് ഇന്‍ ചൈനയും മെയ്ഡ് ഇന്‍ ജപ്പാനും തമ്മിലുള്ള വ്യത്യാസം. അറ്റ്‌‌ലീസ്റ്റ്, എനിക്കറിയാം ആ വ്യത്യാസം! ഡ്യൂപ്ളിക്കേറ്റ് ആപ്പിള്‍ സ്റ്റോറുകള്‍ തന്നെ ഇറക്കിയ ടീമുകളാണു് ചൈന. നമ്മടെ കുന്നംകുളവും ഉല്ലാസ് നഗര്‍ സിന്ധി അസോസിയേഷന്റെയും മൂര്‍ത്തഭാവം. കാഷ്മീരിലെ ഭീകരവാദികള്‍ക്ക് മെയ്ഡ് ഇന്‍ ചൈനയുടെ ചിലപ്പോള്‍ മാത്രം പൊട്ടുന്ന ഗ്രനേഡും ആയുധങ്ങളും നമ്മള്‍ക്ക് അനുഗ്രഹം തന്നെയാണു്, ഒരു വിധത്തില്‍.

ചൈന കഴിഞ്ഞ മാസം കൊട്ടിഘോഷിച്ച് അവതരിപ്പിച്ച ബുള്ളറ്റ് ട്രെയിന്‍ അപകടത്തില്‍ പെട്ട്‌ 40 പേരോളം മരണപ്പെട്ട വാര്‍ത്തയാണു ബേസിസ്.


ഏറെ കൊട്ടിഘോഷിച്ചാണ് കഴിഞ്ഞ മാസം 30നു ബെയ്ജിങ്-ഷാങ്ഹായ് അതിവേഗ തീവണ്ടി തുടങ്ങിയത്. ഫൈവ് സ്റ്റാര്‍ സൌകര്യങ്ങള്‍ ഉള്ള ട്രെയിന്‍ 1,300 കിലോമീറ്ററിലേറെ താണ്ടുന്നതു കേവലം അഞ്ചു മണിക്കൂറിനകമാണ്.

39പേരുടെ മരണത്തിനിടയാക്കിയ ബുള്ളറ്റ് ട്രെയിന്‍ ദുരന്തം
പച്ച ലൈറ്റു മാറി ചുവപ്പു ലൈറ്റു തെളിയാതിരുന്നതു മൂലമാണ് അപകടമുണ്ടായതെന്നു റയില്‍വേ.

രാജ്യത്ത് ഇത്തരം ട്രെയിനുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഇതിന്റെ സാങ്കേതികവിദ്യ കയറ്റി അയയ്ക്കാനും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.എന്നാല്‍, ഒരു മാസം തികയുന്നതിനു മുന്‍പുണ്ടായ ഇൌ ദുരന്തം സര്‍ക്കാരിനു തിരിച്ചടിയായിരിക്കയാണ്.


ചൈന എത്ര മൂത്താലും ജപ്പാന്‍ തുടങ്ങിയ വികസിത രാഷ്ട്രങ്ങള്‍ക്കുള്ള ആ ഒരു സോഫിസ്റ്റിക്കേഷന്‍ വരുമോ?

ഇല്ലെന്നു തന്നെ പറയാം.

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Index