കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ജൂൺ 15, 2011

പോലീസുകാര്‍ക്കൊന്നും വേറൊരു പണീമില്ലേ?

നാട്ടിലെ പോലീസുകാര്‍ക്കൊന്നും വേറൊരു പണീമില്ലേ? പിണറായിയുടെ വീടിന്റെ ചിത്രത്തിന്റെ വ്യാജവാര്‍ത്തയുടെ പുകിലിന്റെ സമയത്തും ശ്രദ്ധിച്ചിരുന്നു. മറ്റെല്ലാ സാമൂഹ്യവിപത്തുകളും റിസോള്‍വ് ചെയ്ത് കഴിഞ്ഞതു കൊണ്ടാവും ചിരിച്ചു തള്ളാവുന്ന hoax-ന്റെ പിറകെ കേരളാ പോലീസിനെ തൊടുത്തു വിടുന്നത്.

22 വയസ്സുള്ള ഒരു സരസന്‍ ചെക്കനെ അഴിയെണ്ണിക്കാനോടുന്നത് കണ്ടിട്ട് ഇവരാരാ കേരളാ രാജ്ഞിയോ എന്ന് ചോദിക്കാതെ വയ്യ. തീയേറ്ററുകളിലിനി ലവന്റെ പടം കണ്ടിട്ട് ആരേലും കൂവിയാല്‍ അവര്‍ക്കെല്ലാം വധശിക്ഷ വേണമെന്നൊന്നും വാശിപിടിക്കല്ലേ, പ്ളീസ്..!

'സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിനെ ജനക്കൂട്ടം തല്ലിക്കൊന്നു' എന്ന തലക്കെട്ടുള്ള വാര്‍ത്തയാണ് വ്യാജമായി നിര്‍മിച്ചത്. 2011 ജൂണ്‍ പത്തിലെ മാതൃഭൂമി ദിനപത്രത്തിന്റെ മാസ്റ്റ്‌ഹെഡാണ് ഇതിനായി ദുരുപയോഗപ്പെടുത്തിയത്. കൈകൂപ്പി നില്‍ക്കുന്ന നടന്റെ ചിത്രത്തോടൊപ്പം ഹാസ്യംകലര്‍ന്ന ഒട്ടേറെ പ്രതികരണങ്ങളും ചേര്‍ത്തിട്ടുണ്ട്. ടിന്‍റുമോന്‍-എഫ്.എക്‌സ് എന്ന വാട്ടര്‍മാര്‍ക്കും വാര്‍ത്തയില്‍ പതിച്ചിട്ടുണ്ട്.

'കേരളമൊട്ടാകെ ആഹ്ലാദപ്രകടനങ്ങള്‍; ഒബാമ നടുക്കം രേഖപ്പെടുത്തി' എന്ന തലക്കെട്ടും സുപ്രിയ പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, മുഖ്യമന്ത്രി, സംവിധായകന്‍ വിനയന്‍ എന്നിവരുടെ പ്രതികരണങ്ങളും വാര്‍ത്തയോടൊപ്പം പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്. ലണ്ടനില്‍ നിന്ന് എഴുതിയ വാര്‍ത്തയുടെ രൂപത്തിലാണ് വാര്‍ത്ത തയ്യാറാക്കിയിട്ടുള്ളത്.

വാര്‍ത്ത..


വയ്യെങ്കില്‍ മസിലു പിടിത്തം വിട്ടിട്ട് വീട്ടില്‍ പോഡേ..

1 അഭിപ്രായം:

Rejeesh Sanathanan പറഞ്ഞു...

കുറച്ച് പേരില്‍ ഒതുങ്ങി നില്‍ക്കണ്ടത് രാജൂട്ടന്‍റെ മമ്മി വിചാരിച്ചപ്പോള്‍ ലോകം മുഴുവനറിഞ്ഞു.....

ഇതു പോലെ ഒരു ബുദ്ധിയാ അന്ന് കല്യാണത്തിനും പ്രയോഗിച്ചത്.അന്ന് പണികിട്ടി...:))

അനുയായികള്‍

Index