കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, നവംബർ 11, 2009

ഗാനസംഗമം, ഹെയ് ഗാനസംഗമം..

വെള്ളിച്ചില്ലും വിതറീ തുള്ളിത്തുള്ളിയൊഴുകും.. എന്ന പാട്ട് എക്കാലവും എനിക്കിഷ്ടമാണു്. ഇന്നതു കേട്ടപ്പോള്‍ മാത്രമാണു് എന്നാണു് സംഗമം..? (അതോ എങ്ങാണു സംഗമം എന്നോ? ആ..!) എന്ന മട്ടിലാണു് ആ പാട്ട് പോവുന്നതെന്നു മനസ്സിലായത്.

ഇന്നേ വരെ, "ഗാണസംഗമം, ഹെയ്, ഗാനസംഗമം.." എന്നു മൂളിക്കൊണ്ടു നടന്ന നോമാരായി?




യു-ട്യൂബ് ലിങ്ക്

ഇനീമുണ്ട് ഇതു പോലെ വിവരക്കേടിന്റെ കഥകള്‍. മൂന്നാം ക്ളാസ്സിലോ മറ്റോ സ്കൂള്‍ ആനി‌‌വേര്‌‌സറിക്ക് നിറഞ്ഞ സദസ്സിനു മുമ്പാകെ "കുലുക്കുലു.., കുലു കുലു.. കുക്കുലു..!" എന്ന അക്കാലങ്ങളിലെ ഹിറ്റായിരുന്ന ഖുര്‍ബാനിയിലെ [കൊളോ: കുറുവാനി കുറുവാനി..!] ലൈലാമലൈലാ പാട്ട് പാടാന്‍ എനിക്കൊപ്പം തോഴര്‍ മൂന്നു് പേര്‍ കൂടിയുണ്ടായിരുന്നുവെന്നതു മാത്രം ആശ്വാസം..! [ഇന്നിപ്പോളാ പാട്ടിന്റെ വീഡിയോ കണ്ടപ്പോള്‍ അംജദ് ഖാന്‍ മുഗ്ധഗായകനൊപ്പം ലീഡ് ഡ്രമ്മറുമാണെന്നു കണ്ടു. ശ്ശൊ..! ലീഡ് ഡ്രമ്മര്‍ സിങ്ങറായിട്ടുള്ള പരുവാടി നിങ്ങ വേറെ എവിടൊക്കെ കണ്ടിട്ടുണ്ട്..? ]


അന്നൊക്കെ ഡാന്സ് ക്ളാസ്സിനു ഉന്തിത്തള്ളി വേണമായിരുന്നു എന്നെക്കൊണ്ടു വിട്ടിരുന്നത്. ഞാനൊഴികെ മറ്റെല്ലാം പെണ്‍കുട്ടികളാണു് എന്നതായിരുന്നു കാരണം. ഓരോ ഡാന്‍സ് ക്ളാസ്സ് കഴിയുമ്പോഴേക്കും ക്ളാസ്സിനെ പറ്റി എല്ലാം മറക്കാന്‍ ഉടനെ തന്നെ ആഞ്ഞാഞ്ഞ് ശ്രമിച്ചിരുന്നു. ഡാന്‍സ് കളി നാലാം ക്ളാസ്സിലേ നിര്‍ത്തിയെങ്കിലും സുന്ദരികളോടൊപ്പം ഡാന്‍സാന്‍ അന്നത്രയും വിമുഖത കാട്ടണ്ടായിരുന്നു എന്നു ഇന്നിപ്പോ തോന്നുന്നു..

ങാ.! ഇനി എന്തു ചെയ്യാന്‍..!



[അപ്‌‌ഡേറ്റ്: എന്താണു് ഈ കുലുക്കുലു എന്ന ചോദ്യമുള്ളവര്‍ ദാ ഈ താഴെയുള്ള വീഡിയോ 2:30 ലേക്ക് സ്ക്രോള്‍ ചെയ്ത് നോക്കൂ.]



(കുലുക്കുലു, കുലു കുലു..)

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

BTW, for this song Illayarja's Song PuthanPuthuKaalam..(sung by Janaki) was plagiarized by A T Ummer, the greatest tune-lifter Malayalam has ever produced.

അനുയായികള്‍

Index