വിഖ്യാതമായ ടോം ആന്റ് ജെറി കാര്ട്ടൂണുകള് ഇഷ്ടമല്ലാത്തവരുണ്ടോ? ഈ പ്രായത്തിലും വല്ലപ്പോഴും അവ കാണുന്നതിനു എനിക്ക് ഇഷ്ടം തന്നെയാണു്. എല്ലാ മുതിര്‍ന്നവരുടെ മനസ്സിലും ഒരു കുട്ടി ഒളിഞ്ഞിരുപ്പുണ്ടെന്നല്ലേ?
അങ്ങിനെ ഒരെണ്ണം കണ്ട കൂട്ടത്തില്‍ ശ്രദ്ധിച്ച കൊമ്പനാനയുടെ ചിത്രം മനസ്സിലുടക്കി - വ്യത്യസ്തമായൊരു ചിത്രീകരണ രീതിയെന്നു് തോന്നി.
വ്യത്യസ്തനാമൊരു ബാലനാം ബാര്‍ബറിനു പാട്ടില്‍ കയറാമെങ്കില്‍, ഈ കൊമ്പനു പോസ്റ്റിലും കയറിപ്പറ്റാം.
കാകഃ കാകഃ, പികഃ പികഃ
വ്യാഴാഴ്ച, സെപ്റ്റംബർ 24, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
8 അഭിപ്രായങ്ങൾ:
"വ്യത്യസ്തനാമൊരു ബാലനാം ബാര്‍ബറിനു "
:)
ഇത് പഴയ റ്റോം ആന്റ് ജെറി ആണ്. ഈ കൊമ്പനെ ഞാനും ശ്രദ്ധിച്ചിരുന്നു.
പക്ഷേ പഴയ റ്റോം ആന്റ് ജെറി മഹാ ബോറാണ്. തമാശയൊന്നും ഒരു ഇതില്ല.
ഫ്രെഡറിക് ക്വിംബി നിര്‍മ്മിച്ച റ്റോം ആന്റ് ജെറിയാണ് കാണാനും ആസ്വദിക്കാനും നല്ലത്.
:)
കൊമ്പനെ കണ്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത്: "ഡ്രാക്കുള".
ഇതേതോ vampire ആന തന്നെ!
ഹാ ഹാ! കാര്ട്ടൂണുകള് ഇഷ്ടപ്പെടുന്ന സഹൃദയര്‍ ഇവിടെയും ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.
ഒരു പക്ഷെ, ഈ കാര്ട്ടൂണുകള് കുട്ടികളേക്കാള്‍ മുതിര്‍ന്നവര്‍ക്കാവും കൂടുതല്‍ യോജ്യം - കുട്ടികളില്‍ വയലന്റ് ബിഹേവിയര്‍ വളര്ത്താനവ ഇടയാക്കും എന്നും ഒരു വശമുണ്ട്. "ഇച്ചി ആന്റ് സ്ക്രാച്ചി" എന്ന വിക്കിപീഡിയ ലേഖനം കൂടി നോക്കുക.
:)
കുട്ടികളില്‍ വയലന്റ് ബിഹേവിയര്‍ വളര്‍ത്താന്‍ റ്റോം ആന്‍ഡ് ജെറി ഇടയാക്കുമെന്ന് പറഞ്ഞാല്‍ സമ്മതിക്കില്ല. ഇച്ചിം സ്ക്രാച്ചിം ചെലപ്പോ അങ്ങനെ ആയിരിക്കും. അതെനിക്കറിയില്ല.
ടോമും ജെറിയും നല്ല ബെസ്റ്റ് ഫ്രെന്‍ഡ്സ് അല്ലെ? ഒരു ദിവസം കാണാതിരുന്നാ എന്നാ സങ്കടമാന്നു ചില എപ്പിസോഡിലൊക്കെ അവര്‍ കാണിക്കാറുണ്ടല്ലോ.ജെറി വീട്ടീന്ന് പികിനിക്കിനായി പോയിട്ട് തിരിച്ചോടി പോരണതും, മഞ്ഞുകാലത്ത് ജെറിയെ പുറത്തിട്ടടച്ച ടോം റ്റെന്‍ഷനായി പോയ് അന്യോഷിക്കണതും ഒക്കെ കണ്ട് പിള്ളേര് നല്ല സ്നേഹോള്ളോരായിക്കൊള്ളും. അതു കൊണ്ട് കുട്ടികളെ എപിസോഡ് മിസ്സ് ആക്കാതെ എല്ലായ്പ്പോഴും ടോം & ജെറി കാണിച്ചാ മതി :)
ഏവൂരാന് ....താങ്കളുടെ ഇ.മെയില്‍ എന്റെ പോസ്റ്റില്‍ ഒരു കമെന്റായി ഇടുകയോ അല്ലെങ്കില്‍ എന്റെ ബ്ലോഗില്‍ കാണുന്ന ഇ.മെയിലിലേക്ക് മെയില്‍ ചെയ്യുകയോ ചെയ്താല്‍ വളരെ ഉപകാരമായിരുന്നു...താങ്കളോട് ഒരു കാര്യം ചോദിക്കാന്‍ വേണ്ടിയാണ്.പ്ലീസ്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ