കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഓഗസ്റ്റ് 20, 2008

ഉത്തരവാദിത്വത്തോടെ ബ്ളോഗാം..!

നമ്മുടെ നന്മ, നമുക്ക്..!


വെര്‍തെ ഇരിക്കുമ്പോഴാണല്ലോ വിളിയുണ്ടാവുന്നത് - അഞ്ചലിന്റെ ബ്ളോഗിലൂടെ ചെന്നു കണ്ട "റെസ്‌‌പോണ്‍സിബിള്‍ കമന്റിങ്ങ്" എന്ന സംഭവം കണ്ടപ്പോഴാണു് ഇങ്ങനെയൊരു വിളിയുണ്ടായത് -


The image “http://www.responsiblecommenting.com/images/ResponsibleCommenting.png” cannot be displayed, because it contains errors.





നമുക്കൊരു പടി കൂടി മുന്നോട്ട് പോവാം. കാരണം, നമ്മളാരാ ആള്‍ക്കാര്‍..?

എന്താണു് ബ്ളോഗ്?, ബ്ളോഗെന്നാല്‍ എന്ത്? -- ഉത്തരങ്ങള്‍ നിര്‍വചിച്ചെടുക്കാന്‍ കാത്തു നില്‍ക്കണ്ട. നിര്‍ദ്ധനരും ദരിദ്രരുമായവരുടെ മുമ്പെ ചെന്ന് "ഹലോണ്‍..!! എന്താണു് ജീവിതം...?" എന്നൊക്കെ മാതിരിയുള്ള ഡാംഡൂം ക്ളീഷേ ഭരിതമായ ബുദ്ധിജീവി സ്റ്റൈലന്‍ ചോദ്യങ്ങളാണവ.

ചോദ്യങ്ങള്‍ക്കിടയിലൂടെയും, ബ്ളോഗ് എന്നാലിനി എന്തു തേങ്ങയായാലും, നമുക്ക് ബ്ളോഗാം - ഉത്തരവാദിത്വത്തോടെ..!


ഉത്തരവാദിത്വത്തോടെ ബ്ളോഗൂ..! എന്നോ മറ്റോ ഒരു കാമ്പെയ്നിങ്ങ് നമുക്കും ആവരുതോ?

ആരേലും ഇതൊന്നേറ്റു പിടിച്ചിരുന്നെങ്കില്‍..!! സീരിയസ്‌‌ലി..!


10 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

നമുക്ക് ബ്ളോഗാം - ഉത്തരവാദിത്വത്തോടെ...!

അതെ.

അനോണിമാഷ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
സു | Su പറഞ്ഞു...

ഞാൻ അങ്ങനെയാണ് ഏവൂരാനേ ബ്ലോഗുന്നത്. വേറൊന്നുമില്ലെങ്കിലും എനിക്കെന്നോടുള്ള ഉത്തരവാദിത്തം. അല്ലേ? ആണെങ്കിലും അല്ലെങ്കിലും അങ്ങനെ വേണം എന്ന് ആഗ്രഹമുണ്ട്.

ഏറ്റുപിടിച്ചു.
:)

സുല്‍ |Sul പറഞ്ഞു...

വര്‍മ്മമാരോട് പറഞ്ഞാല്‍ ഇറെസ്പോണ്‍സിബിള്‍ കമെന്റിന്റെ ഒരു അക്കാഡമി തന്നെ ഉണ്ടാക്കിത്തരും. എന്നിട്ടല്ലേ.

-സുല്‍

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

...മഹാന്മാരെ...ശരിയായ വാക്ക്...ഉത്തരവാദി'ത്ത'ത്തോടെ.. എന്നാണേ... നമ്മളെല്ലാരും ഒത്തു നിന്നാലെ ഈ ബൂ-ലോകം ബൂ-ലോകമാവൂ... കൊലപാതകം ഒഴിവാക്കിയാ മതി. വിമര്ശനമൊക്കെ വേണം, കണ്ണാടി കാണുന്നോരല്ലെ സൗന്ദയര്യോം സൗന്ദര്യക്കുറവും മൊകത്തെ ചെളിയും എല്ലാം കാണുന്നെ...

നന്ദു പറഞ്ഞു...

ഏവൂരാൻ,
ഉത്തരവാദിത്വം എന്തെന്നറിയാത്ത അനോണീമാർക്കും അരൂപി മാർക്കും മറ്റും ദഹിക്കില്ല.

ആരുടേയെങ്കിലും കിടപ്പറരഹസ്യങ്ങൾ ചോർത്തി യാലും ചില ചാനലുകാരെപ്പോലെ പേരെടുക്കണം എന്ന ഉദ്ദേശത്തിൽ ബ്ലോഗുന്നവർക്ക് ഈ വാക്കിന്റെ അർത്ഥം അറീയില്ല ഏവൂരാൻ. ബ്ലോഗെന്നാൽ സ്വതന്ത്രമായി ആർക്കും എന്തും പറയാവുന്ന മീഡിയ ആയതിനാൽ ഏതു തോന്ന്യാസവും വായനക്കാർ സഹിച്ചല്ലേ പറ്റൂ?

അജ്ഞാതന്‍ പറഞ്ഞു...

പ്രിയ നന്ദൂ,

താങ്കള്‍ കരുതുന്നുണ്ടോ അരൂപി പേരെടുക്കാനാണു ബ്ലോഗുന്നതെന്ന്? പിന്നെ ഒരു വായനക്കാരനും സഹിക്കേണ്ടി വരുന്നില്ല. ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ. ഏതുവായിക്കണമെന്നത് നമ്മുടെ താല്പര്യം.

ആചാര്യന്‍ പറഞ്ഞതാണ് കാര്യം

ഗോപക്‌ യു ആര്‍ പറഞ്ഞു...

i support u evoor!!

അജ്ഞാതന്‍ പറഞ്ഞു...

ഞാ‍ൻ ഈ ബ്ലൊഗിങ് രങ്കത്ത് ഒരു ‘പൊടിക്കൊച്ചാണു‘ അധികം കാര്യങ്ങൾ എനിക്കു അറിയില്ല. എന്നേക്കാൾ സീനിയർ ബ്ലോഗന്മാരായ നിങൾ എന്റെ ബ്ലോഗ് വ്വായിച്ച്, മാറ്റങൽ നിർദെശിക്കണം………. പ്ലീ….സ്….. എറ്ന്റെ ബ്ലോഗ് അഡ്രസ് ഇതാനു… http://punarnavaayurveda.blogspot.com പിന്നേ.... എനിക്ക് ഈ തനി മലയാളതിൽ കേറുന്നത് എങ്ങനെ ആനെന്നു പിദികിട്ടിയില്ല.... അതു കൂടെ.....

വെള്ളെഴുത്ത് പറഞ്ഞു...

അനോനിമാഷു പണ്ടിതു ഏറ്റു പിടിച്ചതായിരുന്നല്ലോ.. പോസ്റ്റവിടെ നോക്കിയിട്ട് കാണാനില്ല.

അനുയായികള്‍

Index