ധനാഢ്യ്നായ ഒരു വൃദ്ധന് കടലോരത്തു ഉലാത്തുവാനിറങ്ങിയതായിരുന്നു. വഴിയരികില്‍, ഒരു ചെറുപ്പക്കാരന് ഗാഢനിദ്രയിലാഴ്ന്നു കിടക്കുന്നതു് അയാളുടെ ശ്രദ്ധയില്‍ പെട്ടു. ശ്രമപ്പെട്ട് ഉറക്കത്തില്‍ നിന്നും അപരനെ വൃദ്ധന് വിളിച്ചുണര്‍ത്തി.
കണ്ണുകള്‍ തിരുമ്മി, അലോസരത്തോടെ ചെറുപ്പക്കാരന് ഉണര്‍ന്നു. തന്നെ വിളിച്ചുണര്‍ത്തിയ ആളിന്റെ മുഖത്തേക്കു് ഈര്ഷ്യ്യോടെ നോക്കി.
"താനാരുവാന്?, തനിക്കെന്തു വേണം, ഹേ..?" എന്ന മട്ടില്‍.
ഇങ്ങനെ ഉറങ്ങിത്തീര്ത്താല് നെന്റെ ജീവിതം പാഴായിപ്പോകുമെന്നും പകരം എന്തെങ്കിലും പണിയ്ക്ക പൊയ്ക്കൂടേ..? എന്നായി വൃദ്ധന്.
"എന്തു ജോലി..?"
"ഒന്നുമില്ലേല്‍ മീന്പിടിക്കാനെങ്കിലും പൊയ്ക്കൂടേ..?"
"ഓ..? മീന്‍ പിടിച്ചിട്ട്..?"
"വില്‍ക്കണം. പിന്നേം പിടിച്ച് വില്‍ക്കണം..!"
"ഓ..! എന്നിട്ട്..?"
"ആ കാശു കൊണ്ട് കൂടുതല്‍ വള്ളങ്ങളും വലയും വാങ്ങണം. കൂലിക്ക് ആളെ നിര്‍ത്തണം."
"ഉം..! എന്നിട്ട്..?"
"എന്നിട്ട് സമ്പന്നനായിത്തീരുമ്പോള്, അല്ലലൊന്നുമില്ലാതെ എന്നെപ്പോലെ കടല്‍ത്തീരങ്ങളില്‍ ഉലാത്തുവാനും വിശ്രമിക്കുവാനും കഴിയും..!"
ചെറുപ്പക്കാരന്റെ ഭാവം പകര്‍ന്നു. അയാള്‍ക്ക് ശുണ്ഠി വന്നു.
"അത്രയും കഷ്ടപ്പെടാതെ തന്നെ ഞാനിത്രയും നേരം സുഖമായി ഈ കടല്‍ത്തീരത്ത് ഉറങ്ങുകയായിരുന്നല്ലോ..?!"
വൃദ്ധനു് ഉത്തരം മുട്ടുന്നു.

കഥ അവിടെ തീരുന്നു.
ബന്ദില്ലാത്തപ്പോഴേ ബന്ദിന്റെ വിലയറിയൂ. ആ ഇല്ലായ്മ്യുടെ ദുരിതം അനുഭവിച്ചു തന്നെ അറിയുകയും വേണം, എന്നാലേ നോവൂ..!
കേരളം മുഴുവനും ഒരു വലിയ നഗരമാണെന്നും, പെന്‍ഷനേഴ്സ് പാരഡൈസാണു് കേരളമെന്നും കേള്‍ക്കാത്ത മലയാളികള്‍ ചുരുങ്ങും.
അതെന്തായാലും ആക്ടീവ് പ്രവാസികള്‍ക്കു് നാട്ടിലുള്ളവരെ പോലെ, ബന്ദ് ആസ്വ്ദിക്കാനുള്ള മാര്ഗ്ഗ്മില്ല, പ്രവാസികളുടെ ഗതികേട് കൊണ്ടാണേ..!
ആയതിനാല്‍, ധിടുതിയില് ബന്ദ് മൊത്തമായി നിരോധിച്ച് ഇപ്പോള്‍ പ്രവാസത്തിലിരിക്കുന്നവരുടെ പ്രസന്റ്റ് ജന്മം കുട്ടിച്ചോറാക്കല്ലേ,..! "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി..?" എന്ന മാതിരിയുള്ള അഡീഷണല്‍ ലോക്കലൈസ്ഡ് ജന്മങ്ങള്ക്കായൂള്ള പാട്ടപേക്ഷകള് പെന്ഡിംഗിലാ.
ബന്ദ് നിരോധിക്കരുതെന്നു മാത്രമല്ല, പ്രവാസം തീരുമ്പോളളേക്ക് പെന്ഷനാകാനും മരിക്കാനുമൊക്കെ സ്വന്തം നാട്ടിലേക്കോടുന്ന പ്രവാസിയുടെ സൌഖ്യത്തിലേക്കായി, പാല്, പത്രം, ആശുപത്രി, പോലീസ്, കരണ്ട്, നേതാവ്, പട്ടാളം തുടങ്ങി ബന്ദില്‍ നിന്നും ഒഴിവാക്കിയവരുടെ കൂട്ടത്തിലേക്ക് എക്സ്-പ്രവാസി എന്ന വിഭാഗം കൂടി ചേര്ക്കപ്പെടേണ്ടതാണു്.
6 അഭിപ്രായങ്ങൾ:
എക്സ്-പ്രവാസി kollaam.
കൊള്ളാം. നടന്നാല്‍.
:)
കൊള്ളാം, കൊള്ളാം
കൊള്ളാമല്ലൊ ആശയം
കഥ കേട്ടിട്ടുണ്ട്,
ആശയം ഇഷ്ടമായി, പക്ഷേ ഏവൂരാനെ, ബന്ത് അല്ലേ ശരി?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ