കാകഃ കാകഃ, പികഃ പികഃ

ശനിയാഴ്‌ച, സെപ്റ്റംബർ 29, 2007

നീ അടി മേടിക്കും

അവധിക്ക് നാട്ടിലുണ്ടായിരുന്നപ്പോള്‍, w810i സെല്‍‌ഫോണ്‍ കുറേ നാള്‍ അനുജനായിരുന്നു കൈകാര്യം. നാട്ടില്‍ നിന്നും തിരികെയെത്തി, ടെക്സ്റ്റ് മെസ്സേജുകള്‍ വെറുതെ ഓടിച്ചു നോക്കുമ്പോഴാണു്, താഴെക്കാണുന്ന “നീ അടി മേടിക്കും” എന്ന മെസ്സേജ് കണ്ടത്. MMS/പിക്ചര്‍ മെസ്സേജിലല്ല ആ മെസ്സേജ് ആരോ അവനു് അയച്ചിരിക്കുന്നത്, സാദാ ടെക്സ്റ്റ് ആയിട്ട് തന്നെയാണു്. എന്തായാലും സെല്‍ഫോണുകളില്‍ യൂണീകോഡ് മലയാളം വരാനും, അത്തരം ഹാന്‍ഡ്‌സെറ്റ് ഒരെണ്ണം നമ്മുടെ കൈയ്യിലെത്താനും ഇനിയും കുറേ സമയം പിടിക്കും. അതിലുപരി, ടെക്സ്റ്റായി ഇവന്മാരിതെങ്ങനെ ഒപ്പിക്കുന്നു..? പിള്ളേര്‍ കൊള്ളാമല്ലോ, ഇതെങ്ങെനെ സാധിക്കുന്നു..? -- കൌതുകം തോന്നിപ്പോയി, അതിനു കാരണവും ഉണ്ട്.

ഇന്ത്യയിലേയും യൂറോപ്പിലുമൊക്കെ ടെക്സ്റ്റ് മെസ്സേജിങ്ങ് വിപുലമായി വ്യാപിച്ചതിനും ഒരുപാട് നാള്‍ കഴിഞ്ഞാണു്, യു.എസ്സില്‍. എസ്.എം.എസ്സ് എത്തുന്നതു തന്നെ. മലയാളം എഴുതാനും വായിക്കാനും അറിയാവുന്നവരും, അതില്‍ത്തന്നെ ഇതിനു നേരം കളയാന്‍ സമയവും ഉള്ളവര്‍ കുറവാണെന്നതാവും അടുത്ത വന്‍ ഫാക്ടര്‍.

ഫാക്ടറെന്തായാലും, എനിക്ക് എന്റെ കമ്പ്യൂട്ടറില്‍ എന്റെ ഭാഷയെന്നതു പോലെ, എന്റെ സെല്‍‌ഫോണിലും എന്റെ ഭാഷ വേണം.




എന്തെങ്കിലും ചെയ്യാന്‍ നോക്കിയിരിക്കുന്ന നേരത്താണിതു കണ്ണില്‍ പെട്ടത്. ഇതിങ്ങനെ സാധ്യമാകുമെന്ന് തന്നെയറിയില്ലായിരുന്നു, പിന്നെയല്ലേ അതിന്റെ സാങ്കേതിക വശം അറിയുന്നത്? എന്നാല്‍ പിന്നെ, ഇതൊന്നു മനസ്സിലാക്കിയിട്ട് തന്നെ കാര്യം..!

സംഭവം, .wbmp എന്ന തരം ഫയലാണു്. എന്നു വെച്ചാല്‍ വയര്‍ലെസ്സ് ബിറ്റ് മാപ്പ് ഫയല്‍ -- WBMP ഫയലുകള്‍ മോണോക്രോം ഇമേജുകളാണു് വഹിക്കുന്നത്. കറുത്ത നിറമുള്ള പിക്സലുകള്‍ക്ക് “0”, വെളുത്ത പിക്സലുകള്ക്ക് “1”. ഒരു മാതിരി WAP കോമ്പാറ്റബിള്‍ ആയ ഫോണുകള്‍, ടെക്സ്റ്റ് ആയി വരുന്ന WBMP ഫയലുകളെ ഡിസ്‌പ്ലേ ചെയ്യുകയും ചെയ്യും.


അതൊക്കെ നില്‍ക്കട്ടെ, [ലിനക്സില്‍] മലയാളം WBMP ഫയലുകള്‍ ഉണ്ടാക്കുന്നതെങ്ങിനെ?


മലയാളം ഫയലുകള്‍ ഉണ്ടാക്കാന്‍ എളുപ്പ വഴിയ് വേണ്ട സോഫ്റ്റ്‌വേയറുകള്‍, gimp, netpbm എന്നിവയാണു്.

  1. ഗിമ്പില്‍, 72x28 പിക്സല്‍ സൈസുള്ള ഒരു പുതിയ ഫയല്‍ തുറക്കുക. (72x28 പിക്സല്‍ സൈസ്സല്ല് എങ്കില്‍, ചില സെല്ല്‌ഫോണുകളില്‍ ഉപയോഗിക്കാനാവില്ല എന്നു പരീക്ഷണ ഫലം)




  2. ടൂള്‍ ബാറില്‍ നിന്നും "Add Text to this image" എന്നതു ക്ലിക്കി, അതിലേക്ക് മലയാളം ടൈപ്പ് ചെയ്യുക


  3. ഇതിനെ ".xbm" ഫയലായി സേവ് ചെയ്യാം, ഉദാഹരണാത്തിനു, muttai.xbm

  4. ഇനി muttai.xbm എന്ന ഫയലിനെ ഒരു ".pbm" ഫയലായി മാറ്റണം:

    $ xbmtopbm muttai.xbm > muttai.pbm

  5. muttai.pbm എന്ന ഫയലിനെ, muttai.wbmp എന്ന ഫയലായി കണ്‍‌വെര്‍ട്ടണം:

    $ pbmtowbmp muttai.pbm > muttai.wbmp


ഇതാ, muttai.wbmp എന്ന ഫയല്‍ തയാര്‍..! ബ്ലൂ ടൂത്തിലൂടെയോ മറ്റോ സെല്‍‌ഫോണിലേക്ക് കോപ്പി ചെയ്ത്, ടെക്സ്റ്റായി അയച്ചോളൂ.


ആത്മഗതം: നാട്ടില്‍ ചറപറാന്ന് ഇത്തരം മെസ്സേജുകള്‍ തലങ്ങും വിലങ്ങും വിടുന്നവര്‍ക്ക് ഇതിനൊരു ആക്രാന്തവും പുതുമയും കാണില്ല. ഇവിടെ, യു.എസ്സില്‍, എന്റെ സെല്‍‌ഫോണില്‍ മലയാളം കണ്ടപ്പോള്‍, എന്തായിരുന്നു ഒരു സന്തോയം..! ഇതു പോലെ, കുറേ മലയാളം WBMP ഫയലുകള്‍ ഒരു നാളിവിടെയും പോപ്പുലറാവുമ്പോള്‍, ഒരു ദിവസം ആരെങ്കിലും പരിചയമുള്ളവര്‍ എനിക്കൊരു ടെക്സ്റ്റ് മെസ്സേജ് അയ‌‌യ്ക്കുമായിരിക്കും, “ജോലിയിലാണോ..? ഹി ഹി..!” എന്നോ മറ്റോ..! അതോ, അതിനു മുമ്പേ തന്നെ യൂണീകോഡ് മലയാളം പറ്റുന്ന സെല്‍‌ഫോണ്‍ വരുമോ ആവോ?

എന്തായാലും ഡൌണ്‍‌ലോഡ് ചെയ്യാന്‍ ചില WBMP ഫയലുകള്‍:

  1. വന്ദനം
  2. വൈകിട്ട്
  3. മുട്ടായി വേണോ?
  4. ചിരി
  5. അടി മേടിക്കും
  6. ഊണു്


കൂടുതല്‍ അറിയാന്‍ താത്‌പര്യമുള്ളവര്‍ക്കായി, ലിങ്കുകള്‍

  1. http://www.ibm.com/developerworks/wireless/library/wi-wbmp/
  2. http://www.droidwarez.com/sabwbmp/
  3. http://en.wikipedia.org/wiki/Wireless_Application_Protocol_Bitmap_Format
  4. http://en.wikipedia.org/wiki/Netpbm
  5. http://en.wikipedia.org/wiki/GIMP

10 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

നല്ല ഉപകാര പ്രദമായ ലേഖനം മാഷേ...
പരീക്ഷിച്ചു നോക്കട്ടെ.
:)

കുഞ്ഞന്‍ പറഞ്ഞു...

മാഷെ, ഉപകാരപ്പെടുന്ന പോസ്റ്റ്.

ഓ.ടോ. ശ്രീ അതു പരീക്ഷിച്ചിട്ട് എനിക്കു sms ചെയ്യൂ, എനിക്കത് just സേവ് ചെയ്താല്‍പ്പോരെ. മടി തന്നെ കാരണം..

Mr. K# പറഞ്ഞു...

ഈ സോഫ്റ്റ്വെയര്‍ വിന്‍ഡൊസിലും ഓടും. ലിനക്സ് ഇല്ലെങ്കിലും പരീക്ഷിക്കാം. ഒന്നു പരീക്ഷിച്ചു നോക്കട്ടെ.

ആഷ | Asha പറഞ്ഞു...

ഈ മുട്ടായിക്ക് നന്ദി.
:)

മൂര്‍ത്തി പറഞ്ഞു...

നന്ദി ഏവൂരാന്‍..ഈ കലാപരിപാടി എങ്ങനെ എന്നറിയില്ലായിരുന്നു..ഒന്നു പരീക്ഷിക്കാം...

Mr. K# പറഞ്ഞു...

വിന്‍ഡോസില്‍ ഫയല്‍ ഒക്കെ ഉണ്ടാക്കി. പക്ഷെ മൊബൈല്‍ പോര :-(

Murali K Menon പറഞ്ഞു...

വെരി ഇന്‍ഫോര്‍മേറ്റീവ്...നന്ദി

Ziya പറഞ്ഞു...

ഏവൂരാന്‍ ജീ...
സംഗതി കലക്കി...
ഇതു വായിച്ചിട്ട് ഭാരതത്തില്‍ നിന്നും എനിക്ക് ദാ ഇപ്പോ ഒരു എസ് എം എസും കിട്ടി...
എന്തെടാ സിയാ നന്നാവാത്തേന്ന് :)

പിന്നെ വിഡോസ് മൊബൈല്‍ 5 ല്‍ യൂണിക്കോഡ് ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ടെന്നാ കൈപ്പള്ളി പറയണത്.

Mubarak Merchant പറഞ്ഞു...

ഹഹഹ യേവുരാനേ..
അടിപൊളി.
ഞാന്‍ മൂന്നാലു മണിക്കൂര്‍ ചെലവാക്കി ഒരു സുഹൃത്തിന്റെ സഹായത്തോടെ ഇതൊക്കെ പഠിച്ച് കുറേ മെസേജ് ഉണ്ടാക്കി ‘ഭാരത’ത്തിലിരുന്ന് കുറേ പേര്‍ക്കൊക്കെ അയച്ചു.
നന്ദി :)

അജ്ഞാതന്‍ പറഞ്ഞു...

പ്രിയസുഹൃത്തേ, നോക്കിയയുടെ 1600 എന്ന ലോ എന്‍ഡ്, ബേസ് മോഡല്‍ ഫോണില്‍ മലയാളം ലഭിക്കും. ടൈപ്പ് ചെയ്തെടുക്കാന്‍ കുറച്ചധികം സമയം വേണമെന്നുമാത്രം. അതില്‍ 12 കീയിലായി മലയാളം അക്ഷരങ്ങള്‍ മുഴുവന്‍ കൊടുത്തിരിക്കുകയാണ്. എന്‍റെ കയ്യിലുള്ളത് ഹിന്ദി വെര്‍ഷന്‍ ഫോണാണ്. പക്ഷേ എന്‍റെ സുഹൃത്ത് കഴിഞ്ഞ മാസം വാങ്ങിയതില്‍ മലയാളം സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവന്‍ എനിക്ക് മലയാളത്തിലാണ് സന്ദേശങ്ങള്‍ എസ് എം എസ് ആയി അയക്കുന്നത്. ഞാന്‍ ഹിന്ദിയിലും. ഒരു രസം.

നാട്ടിലൂള്ള ആരോടെങ്കിലും ഈ ഫോണ്‍ മെടിച്ച് ഒന്നയച്ചുതരാന്‍ പറ‍ഞ്ഞാല്‍ മതി

അനുയായികള്‍

Index