ടീവി ചാനലുകള്‍ നിരക്കുന്നതിനു മുമ്പ്, ആകാശവാണിയായിരുന്നു കേരളീയരുടെ മനോരഞ്ജനത്തിനുള്ള പ്രധാന സ്രോതസ്സ്.
രാമചന്ദ്രനും സുഷമയും പ്രതാപനും വെണ്മണി വിഷ്ണുവും വായിച്ച ആകാശവാണി വാര്‍ത്തകള്‍ ആലപ്പുഴ നിലയത്തില്‍ നിന്നും കേട്ടു വളര്‍ന്നതില്‍ നിന്നും ഉളവായ നൊസ്റ്റാള്‍ജിയ (നൊവാള്‍ജിയ ) കാരണമാവും, ആകാശവാണിയുടെ മലയാളം പ്രക്ഷേപണം കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ കൊതിച്ചു പോവുന്നു.
ആകാശവാണിയുടെ ലൈവ് ഓഡിയോ ലിങ്ക്, പതിവു പോലെ ഉപയോഗമില്ലാത്തതും നിര്‍ജ്ജീവവുമാണു്.
അത്യാവശ്യം ബാന്ഡ് വിഡ്ത്തും, മള്‍ട്ടിമീഡിയ കാര്‍ഡുള്ള, വലിയ വിലയൊന്നുമില്ലാത്ത ഒരു [ലിനക്സ്] പീസിയും തട്ടിക്കൂട്ടാമെങ്കില്‍, ഒരു പഴയ വാക്മാനില്‍ നിന്നും ഓഡിയോ നേരിട്ട് നെറ്റിലേക്ക് സ്‌ട്രീം ചെയ്യാവുന്നതേയുള്ളൂ. പേജിലെ പരസ്യങ്ങളില്‍ നിന്നും അത്യാവശ്യം വരുമാനവുമുണ്ടാക്കാം. പ്രസാര്‍ ഭാരതി നിയമങ്ങള്‍ ഇത്തരമൊരു സെറ്റപ്പിനു പാരയാവില്ല എന്നാണറിവു്.
ആരെങ്കിലും ഉണ്ടോ താത്‌പര്യമുള്ളവര്‍? ഉണ്ടെങ്കില്‍, ദാ, ഈ വിലാസത്തിലേക്ക് സദയം എഴുതുക:
സാങ്കേതിക സഹായങ്ങള്‍ ഫ്രീ ആയി ചെയ്യാന്‍ തയാര്‍...
നേരത്തെ ഒരിക്കല്‍ ഇവിടെയും പൂതി പ്രകടിപ്പിച്ചിരുന്നതാണു്..!
കാകഃ കാകഃ, പികഃ പികഃ
ബുധനാഴ്‌ച, മേയ് 23, 2007
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
10 അഭിപ്രായങ്ങൾ:
ഉണ്ട്.താല്പര്യമുണ്ട്:)
പ്രമോദേ,
എനിക്കൊന്നു് എഴുതാമോ? ഏവൂരാന്‍ അറ്റ് ജീമെയില്‍ കുത്ത് കോം.
കുറേ റേഡിയോ പ്രാന്തന്മാരെ ഇവിടേം കണ്ടു. ആരേലും ഏണി വെച്ചു കയറി ഇതെടുത്തു കഴുത്തേലിടും എന്ന ശുഭ പ്രതീക്ഷയോടെ... :)
പ്രമോദേ! സൂക്ഷിച്ചും കണ്ടും ചെയ്യണേ....ഇത് ഒരു വലയാണ്...ഞാന്‍ മുന്നറിയിപ്പ് തന്നില്ലാന്ന് വേണ്ട..! :)ചാടി കയറി ഉത്തരം ഒന്നും പറയരുത്...ആലോചിച്ച്...ആലോചിച്ച്..:)
കൊറിയയില്‍ ഇരിക്കുന്ന പ്രമോദ് എങ്ങനാ ആകാശവാണി നെറ്റിലോട്ട് വിടുന്നത്? :)
അധിയായ താല്പര്യയമുണ്ട്.രാമചന്ദ്രന്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് റേഡിയോ(U.A.E.)യില്‍ കൂടി ആഴച്ചയിലൊരിക്കലൊ മറ്റൊ വാര്‍ത്ത വായിക്കുന്നുണ്ട്.യു.എ.ഇ.ല്‍ നാല് മലയാളം റേഡിയോകള്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട് Hit FM 96.7 malayalam,http://www.arnonline.com/arnnew/index.php?option=com_content&task=view&id=60&Itemid=167
Radio asia FM 94.7 http://www.radioasiauae.com/,Radi
അതില്‍ രണ്ടെണ്ണം FM ലും രണ്ടെണ്ണം AM ലും ഇതില്‍ മൂന്നെണ്ണം online വഴി കേള്‍ക്കാന്‍ സാധിക്കുന്നു. റേഡിയൊ ഇവിടെ വളരെ പോപ്പുലറാണ്.ഒന്ന് കേട്ടു നോക്കുക.
ലൈവ് ഓഡിയോ സ്‌ട്രീം ചെയ്യാന്‍ എന്നതിനു പകരം 'ആകാശവാണി സ്‌ട്രീം ചെയ്യാന്‍' എന്നു എക്സ്ക്ലൂസീവ് ആയി പറഞ്ഞതെന്തിനാണു ഏവൂരാന്‍?
പ്രമോദേ, നാട്ടില്‍ നിന്ന് ഒരു റേഡിയോ വാങ്ങി കൊറിയയിലേക്കു കൊണ്ടു പോകൂ. അപ്പോള്‍ ആകാശവാണി കിട്ടും!
ഏവൂരാനേ, റേഡിയോയൈന്നും നൊസ്റ്റാള്ജിക്കായി നെന്ചിലേറ്റുന്നതുകൊണ്ട് എനിക്കും കൂടുതലറിയാന്‍ താല്പര്യമുണ്ട്. മെയില്‍ അയച്ചിട്ടുണ്ട്.
നമ്മുടെ നാട്ടില് നിന്നും ഒരു Online-Radio ഉണ്ട്... RADIO DUM DUM...
www.radiodumdum.com
മലയാളം റേഡിയോ വാര്‍ത്തകള്‍
Malayalam Radio News
Akashwani ആകാശവാണി Radio Bulletin News Online Live Listen Now [Calicut 6.45 am,Tpuram12.30 pm,Tpuram 6.20 pm]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ