കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, മേയ് 14, 2006

തനിമലയാളം മിറര്‍‌ സെറ്റപ്പ്

വീട്ടിലോടുന്ന എന്റെ സെര്‍വറിന് എന്തെങ്കിലും പറ്റിയാല്‍ പോലും പേജുകള്‍ തുടര്‍ന്നും കിട്ടത്തക്കവണ്ണം മിററുകള്‍ സെറ്റപ്പ് ചെയ്യുവാനുള്ള ഒരുക്കത്തിലാണ് ഞങ്ങളില്‍ ചുരുക്കം ചിലര്‍.

ഇപ്രകാരം, തനിമലയാളം പേജുകള്‍ക്ക് മിററുകള്‍ കൊടുക്കാന്‍ സന്നദ്ധരായ, ലിനക്സ് അല്ലെങ്കില്‍ അതു പോലെയുള്ള മറ്റ് ഫ്ലേവര്‍ സിസ്റ്റങ്ങള്‍ തങ്ങളുടെ അധീനതയിലുള്ളവര്‍ക്ക് വേണ്ടിയുള്ള മാര്‍ഗ്ഗരേഖയാണിത്.

rsync എന്നൊരു സാധനം കൊണ്ടാണിത് ചെയ്യേണ്ടത്.

ആദ്യമായി, തങ്ങളുടെ മെഷീനില്‍ ഒരു ഐ.ഡി. ഉണ്ടാക്കണം.

താഴെയുള്ളവ റൂട്ട് യൂസറായിട്ട് (root) syncuser എന്നൊരു ഐ.ഡി. ഉണ്ടാക്കണം


# useradd -m syncuser
# mkdir /var/www/malayalam
# chown -R syncuser:users /var/www/malayalam


ഇനി syncuser എന്ന യൂസറാകാം:


# su - syncuser



ഇനി മുതലുള്ളവ syncuser എന്നയാളാ‍യിട്ടാണ് ചെയ്യേണ്ടത്:


$ cd
$ mkdir .ssh
$ cd .ssh
$ ssh-keygen -t dsa -b 2048

Note: It is important that you do not enter a passphrase otherwise the mirroring will not work without human interaction so simply hit enter!


$ cp ~syncuser/.ssh/id_dsa ~syncuser/.ssh/rsync_key



ഇനി, /home/syncuser/.ssh/id_dsa.pub എന്ന ഫയലിന്റെ ഉള്ളടക്കം, ഒന്നുകില്‍ എനിക്ക് ഈ-മെയിലില്‍ അയച്ചു തരിക, അല്ലെങ്കില്‍ താഴെ കമ്മന്റായി കൊടുക്കുക.

(അതിനെ പബ്ലിക് കീ എന്ന് പറയുന്നു, പബ്ലിക് കീ സെര്‍വറില്‍ ചേര്‍ത്തെങ്കിലേ rsync നടക്കുകയുള്ളൂ..)

ഇനി, /home/syncyser/mal_mirror എന്നൊരു ഫയലുണ്ടാക്കണം. അതിന്റെ ഉള്ളടക്കം ഇപ്രകാരം ആയിരിക്കണം:



#! /bin/bash
rsync -avz --delete --exclude=**/stats --exclude=**/error --exclude=**/files/pictures --exclude=lost+found --exclude=**/malayalam/work/rss_slurp_works.txt -e "ssh -i /home/syncuser/.ssh/rsync_key" rm1rr0r@anumathew.no-ip.info:/var/www/malayalam /var/www/



vi തുടങ്ങിയ എഡിറ്ററുകള്‍ ഉപയോഗിക്കാനറിയാത്തവര്‍ക്ക്, ഇത് ഡൌണ്‍‌ലോഡ് ചെയ്താലും മതിയാകും. അതിനായി:



Run as root:
# wget http://evuraan.googlepages.com/mal_mirror1.txt -O /home/syncuser/mal_mirror
# chown syncuser:users /home/syncuser/mal_mirror
# chmod 755 /home/syncuser/mal_mirror




എന്നിട്ട്, ഇനി rsync നടക്കുന്നുണ്ടോ എന്നറിയാന്‍, syncuser ആയി, ഇത് റണ്‍ ചെയ്ത് നോക്കുക.



$ chmod 755 /home/syncuser/mal_mirror
$ sh /home/syncuser/mal_mirror



ആദ്യത്തെ തവണ, ഏകദേശം 110 MB-യോളം ഇവന്‍ ഡൌണ്‍‌ലോഡ് ചെയ്യും, അതിനു ശേഷമുള്ള റണ്ണുകളില്‍, പുതിയവയും വ്യത്യാസങ്ങളും മാത്രമേ ഡൌണ്‍‌ലോഡ് ചെയ്യുകയുള്ളൂ.

എന്നിട്ട്, അത്‌ ശരിയായി എങ്കില്‍, syncuser -ന്റെ ക്രോണ്‍‌ടാബില്‍, ഇപ്രകാരം ഒരു ലൈന്‍ ഇട്ട്, എല്ലാ 40 മിനിട്ടിലും ഓടത്തക്കവണ്ണം ഇതെഴുതിയിടുക:



*/30 * * * * /home/syncuser/mal_mirror 1> /home/syncuser/mirror.info




സാങ്കേതിക സഹായങ്ങള്‍ വേണമെന്നുള്ളവര്‍ സദയം അറിയിക്കുക

11 അഭിപ്രായങ്ങൾ:

evuraan പറഞ്ഞു...

അനിലിന്റെ മിറര്‍‌:

https://sudhanil.no-ip.info:3201/


middle ഈസ്റ്റിലുള്ളവര്‍ക്ക് ഇങ്ങോട്ടും പോകാം, ലോക്കല്‍ സെര്‍വറല്ലേ, വേഗതയും കൂടുമെന്ന് തോന്നുന്നു.. :)

എല്ലാ അരമണിക്കൂറിലും ഇത് അപഡേറ്റ് ചെയ്യത്തക്ക തരത്തിലാണ് അനിലിന്റെ സെറ്റപ്പ്...

.::Anil അനില്‍::. പറഞ്ഞു...

https://sudhanil.no-ip.info:3201/
അല്പം മുമ്പ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

ദേവന്‍ പറഞ്ഞു...

Forbidden
You were denied access because:
Access denied by access control list.
ഇതാരുടെ വിലക്ക്‌? അനിലേട്ടന്‍ ഈ അയ്യം പ്രോക്സി കളഞ്ഞോ? എനിക്കു പറ്റാത്തത്‌ എങ്ങനെ പറ്റുന്നു?

evuraan പറഞ്ഞു...

parഈക്ക്ഷണം

evuraan പറഞ്ഞു...

അതെന്താ‍ സംഭവം?

ദേവനും അനിലും ഒരു രാജ്യത്ത് തന്നെയാണോ?

ദേവന്‍ പറഞ്ഞു...

ഐക്യ അറബി നാടുകള്‍ ഏഴു കുഞ്ഞു രാജ്യങ്ങളാ എവൂരാനേ നിങ്ങടെ അമേരിക്കന്‍ ഐക്യ നാടു പോലെ.

ഞാനൊന്നില്‍, ലങ്ങേരു വേറൊന്നില്‍, കലേഷു മൂന്നാമതൊന്നില്‍, ആരിഫ്‌ നാലാമതൊന്നില്‍, ഡ്രിസില്‍ അഞ്ചാമതൊന്നില്‍ രാജും വിശാലനും അതുല്യയും വള്ളുവന്‍ നാടനും ഒന്നില്‍ താമസിച്ച്‌ മറ്റൊന്നില്‍ പണിയെടുക്കുന്നു. ഞമ്മടെ നാട്ടില്‍ വേറൊരു മൂലക്ക്‌ കുറുമാന്‍, ലക്ഷം വീടു കോളനി പോലെ ബ്ലോഗന്മാര്‍ ഇടതിങ്ങി പാര്‍ക്കുന്ന ഒരു മൂലക്കത്രേ ഞാന്‍ ഗന്ധര്‍വ്വന്‍ (സിനിമയല്ല, ഞങ്ങള്‍ രണ്ടുപേരും) സിദ്ധാര്‍ത്ഥന്‍, കണ്ണൂസ്‌, ഇബ്രു പിന്നേം ആരാണ്ടൊക്കെ. (ഒരു ബ്ലോഗ്ഗ സംഘട്ടനം നടന്നാല്‍ ഇവിടെ അതു സിവില്‍ വാര്‍ ആകും ഇവിടെ എങ്ങാണ്ടോ ഒക്കെ ഇരിപ്പുണ്ട്‌ പണിക്കര്‍, സാഗരം സാക്ഷി പിന്നാരാണ്ടോ ഒക്കെ.. ഇത്രേം എഴുതിയപ്പോഴാ സാക്ഷിയെ വിട്ടുപോയ കാര്യം ഓര്‍ത്തത്‌.. ദുബായി, അബുധാബി, റാസ്‌ അല്‍ ഖൈമ, ഉമ്മ് അല്‍ കുവൈന്‍, ഷാര്‍ജ്ജ, ഫ്യുജൈറാ, അജ്മാന്‍ എന്നിങ്ങനെ ഏഴു എമറാത്തിലായി ഒരു പട തന്നെ ഉണ്ട്‌.

.::Anil അനില്‍::. പറഞ്ഞു...

ഏവൂരാന്‍,
ദേവന് https://sudhanil.no-ip.info:3201/ -ല്‍ പോവാന്‍ കഴിയാത്തതിനു കാരണം മനസിലാവുന്നില്ല.
മിക്കവാറും അത് ജ്വാലിസ്ഥലത്തെ access control list ആവും അല്ലേ?

ദേവാ... അയ്യം വിട്ടുള്ള കളിയൊന്നുമില്ല കേട്ടോ. അഴികള്‍ എണ്ണാന്‍ താല്പര്യമില്ലാത്തോണ്ടാ.

evuraan പറഞ്ഞു...

ജോലി സ്ഥലത്തെ നിബന്ധനയാകാന്‍ സാദ്ധ്യത.

എന്തിന്, ഇവിടെ സിബൂന്റെ ജോലിസ്ഥലത്തും 3201 -ലേക്ക് പോകാന്‍ പറ്റില്ലെന്ന് തോന്നുന്നു.

എനിക്ക് മനസ്സിലാകാത്ത ഒരു കാര്യം? എന്താണ് ഈ അയ്യം പ്രോക്സിയെന്ന് നിങ്ങള്‍ വിളിക്കുന്ന കാര്യം?

Paul പറഞ്ഞു...

ഒരെണ്ണം കൂടി, ഇവിടെ നോക്കുക: Malayalam Blog Aggregator

.::Anil അനില്‍::. പറഞ്ഞു...

ഏവൂരാനേ,

Webalizer ഇട്ടു.
എങ്ങനെയോ അതു പ്രവര്‍ത്തനവും തുടങ്ങി :)
ഒന്നു നോക്കിക്കോളൂട്ടോ.

evuraan പറഞ്ഞു...

ശനിയന്റെ മിറര്‍ ഇതാ ഇവിടെ:

http://malayalam.hopto.org

അനിലിനും ശനിയനും നന്ദി, ഒരുപാടൊരുപാട്..!!

അനുയായികള്‍

Index