കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഏപ്രിൽ 28, 2006

കൈരളി യൂണികോഡില്‍..!!

ആദ്യം, പദ്മയുടെ കളിയാണെന്നാണ് കരുതിയത്, പിന്നീടല്ലേ മനസ്സിലായത് പക്കാ യൂണീകോഡാണെന്ന്.

ഇക്കാര്യത്തില്‍ കൈരളി അഭിനന്ദനം അര്‍ഹിക്കുന്നു. യൂണീകോഡിലേക്ക് ചുവടു മാറ്റുന്ന ആദ്യത്തെ വമ്പന്‍..!!

കൈരളി ടീവി: ചിത്രങ്ങള്‍ നിന്ന് നിന്നാണെങ്കിലും ശബ്ദത്തിന് ഒരു പ്രശ്നവുമില്ല. മലയാളം ആകാശവാണിയെങ്കിലും ആരെങ്കിലും നാട്ടില്‍ നിന്ന് ഒന്ന് സ്ട്രീം ചെയ്തിരുന്നെങ്കില്‍ എന്ന എന്റെ അടങ്ങാ കൊതിക്കൊരു താത്കാലിക ശമനമായി.

ശ്ശ്..ശ്ശ്.. കൈരളി ടീവി, അവരുടെ ആ പേജിലൂടെ അല്ലാതെ ഇവിടെയും കാണാം. (ഫയര്‍‌ഫോക്സിന് നന്നായിട്ട് വഴങ്ങുന്നുണ്ട് -- ചിത്രങ്ങള്‍ ഫ്രെയിം ബൈ ഫ്രെയിം എണ്ണാമെങ്കിലും, സാരമില്ല, അല്ലേ..!!?)

4 അഭിപ്രായങ്ങൾ:

.::Anil അനില്‍::. പറഞ്ഞു...

കൈരളി മാത്രമല്ല യൂണിക്കോഡാനിറങ്ങീട്ടുള്ളത്
ഇവിടെ വേറൊരു ടീമുമുണ്ട്.

evuraan പറഞ്ഞു...

അനിലേ,

കൊള്ളാമല്ലോ...!!

ആ പേജില്‍ കണ്ട ഒരു കാര്യം:

വയസ്സ് :: 28 വിഭാഗം :

ലിംഗം::

ജെന്‍ഡറ് ഏതെന്നുള്ള ചോദ്യമാണ് “ലിംഗം” എന്ന് കൊണ്ടുദ്ദേശിക്കുന്നതെന്ന് തോന്നു. എങ്കിലും നമുക്ക് മലയാളത്തില്‍ അതിന് വേറൊരു വാക്കില്ലേ?

എന്താവും അവരെഴുതുക?

ലിംഗം:: പുല്ലിംഗം/സ്തീലിംഗം

എന്നോ,

പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ എന്നോ?
----

ആണ്‍/പെണ്ണ്: ആണ്‍ അല്ലെങ്കില്‍ പെണ്ണ്

പുരുഷന്‍/സ്ത്രീ: പുരുഷന്‍ , സ്തീ

ഇവയല്ലേ

ലിംഗം:: ഉണ്ട്/ഇല്ല

എന്നതിനേക്കാള്‍ നല്ലത്?

ദേവനാഗിരി (ഹിന്ദി) ഫോര്‍മുകള്‍ അതേപടി പകര്‍ത്തുന്നതിനാലാവാം ഇത്തരം ഇന്നോവേഷന്‍സ്.

മലയാളത്തിനും ദേവനാഗിരി സ്റ്റൈല്‍ മതിയെന്ന് ആരാവോ നിഷ്കര്‍ഷിച്ചിരിക്കുക?

evuraan പറഞ്ഞു...

ഹും..!!

കൈരളി ടീവിക്കാര്‍ യൂണീകോഡു് മതിയാക്കിയെന്ന് തോന്നുന്നു.

പേജുകളൊന്നും ഇപ്പോള്‍ യൂണീകോഡിലല്ല.

ആര്‍ക്കു നഷ്ടം?

അവര്‍ക്കു തന്നെ..!!

evuraan പറഞ്ഞു...

മംഗളം ദിനപത്രം യൂണീകോഡിലേക്ക് മാറാന്‍ ശ്രമിക്കുന്നുവെന്നാണോ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടതു്?

അനുയായികള്‍

Index