കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, ഡിസംബർ 16, 2005

സാങ്കേതികത്തകരാറുകൾ...

രാവിലത്തെ ഇന്റർനെറ്റ് അക്സസ്സ് തകരാറിൽ തുടങ്ങിയതാണ്. ഇന്നലെ പെയ്ത മഞ്ഞും, സ്ലീറ്റുമാവാം കാരണം.

പിന്നാലെ, ഡൈനാമിക് ഡി.എൻ.എസ് റെക്കോർഡുകൾ തനിയെ അപ്‍ഡേറ്റാകുന്നില്ല എന്ന പ്രശ്നം.

ഒടുവിൽ അതെല്ലാം ശരിയായി തനിമലയാളം പേജ് തയാറാവാൻ ഏകദേശം ഒരു മണിക്കൂർ വേണം.

ഒടുവിൽ പേജ് തയാറായി വന്നപ്പോളോ? കഷ്ടിച്ച് 76 എണ്ണം മാത്രം.

വലഞ്ഞെന്ന് പറഞ്ഞാൽ മതിയല്ലോ? ഇന്നലെ രാത്രിയിൽ ഫീഡുകൾക്കായ് ചെയ്ത പണി ഇതിനു മൊത്തം ആപ്പായ പോലെ.

ആ മുൻ‍വിചാരത്തോടെ ഇട്ടോടിച്ചോടിച്ച് ക്ഷീണിച്ചു. ഒടുവിൽ മനസ്സിലായി, ബ്ലോഗ്‍സെർച്ച് തങ്ങളുടെ ആറ്റം ഫീഡിന്റെ ഘടന മാറ്റിയെന്ന്.

ഓതർ, മോഡിഫൈഡ്, ടൈറ്റിൽ - ഇവ മൂന്നും അപ്പടി മാറ്റിക്കളഞ്ഞു. ഇപ്പോൾ മോഡിഫൈഡിനു പകരം, പബ്ലിഷ്ഡ് എന്നാക്കിയിരിക്കുന്നു. നേരത്തെ url എന്നായിരുന്നെങ്കിൽ, ഇപ്പോൾ uri എന്നായിരിക്കുന്നു -- പിന്നെയും 3-4 വ്യത്യാസങ്ങൾ കൂടി...

എന്തായാലും ദണ്ഡം പിടികിട്ടിയതോടെ ആശ്വാസമായി.

പക്ഷെ ഇനിയും അവരത് മാറ്റുമോ എന്നൊരു ശങ്ക...

14 അഭിപ്രായങ്ങൾ:

കലേഷ്‌ കുമാര്‍ പറഞ്ഞു...

അമേരിക്കയിൽ പെയ്യുന്ന മഞ്ഞിന്റെ ഒരു പടമെടുത്ത് ഞങ്ങളെയൊന്ന് കാണിച്ചൂടേ ഏവൂരാൻ ചേട്ടാ?

സിബു, മഞ്ചിത്ത്, കുട്ട്യേട്ടത്തി, രേഷ്മ....
അമേരിക്കയിലെ ബ്ലോഗർമാർക്കെന്താ ഒരു പടമെടുക്കാൻ കഴിയില്ലേ?

അതുല്യ പറഞ്ഞു...

ഏവൂരാനേ, “വിക്കി“ യിൽ കയറി ഒരു ചേന എരിശ്ശേരിയും മറ്റു പലവകകളും ഒക്കെ ഇട്ടു. ദേ ഇപ്പോ, ആകെ രണ്ടു വരി മാത്രം കാണാം. ഞാൻ റ്റോട്ടൽ സെറ്റ് അപ്പിനോടു തന്നെ വല്ല കൊല ചതി ചെയ്തോന്നാ ഇപ്പോ സംശയം. ഒന്ന് വെളിച്ചം വീശൂ, when ever time permits.

ദേവന്‍ പറഞ്ഞു...

ഒരു വെല്ലങ്ങോട്ട് വിളിക്കു കലേഷേ. മരിച്ചുപോയ ചൊരിമണലിലെ എലിപ്പത്തായം പോലത്തെ ഫ്ളാറ്റിൽ താമസിക്കുന്ന, സ്പ്രിങ്ങെന്നാൽ ബോൾ പേനക്കകത്തെ സൂത്രമെന്നും ഫാളെന്നാൽ പഴത്തൊലിയിൽ ചവിട്ടുമ്പോൾ സംഭവിക്കുന്നതെന്നും മാത്രമറിഞ്ഞ, 365 ദിവസവും എരിതീവെയിൽ മാത്രം നാലു ചുറ്റിനും കാണുന്ന പാവം ഗൾഫുകാരമ്മാർരെടുക്കുന്ന ഫോട്ടോയെ വെല്ലാവുന്ന പടങൾ ഈ അമേരിക്കക്കാരിടാൻ! (അവരു നളനെയിറക്കിയാൽ അപ്പോഴേ പോയി നിഷാദിനെ ഇങ്ങോട്ട് വലിച്ചോണേ )ഇടിവാള് പങ്ങളെടുക്കുന്ന സീയെസ്സ് എവിടെത്തുകാരനാണാവോ..

seeyes പറഞ്ഞു...

ഒരെണ്ണം പ്രാണിലോകത്തിൽ താങ്ങിയിട്ടുണ്ട്. നമ്മൾ അമേരിക്കയിൽ മഞ്ഞിന്റെ കൂടാരത്തിലാണ്. വേറാർക്കും ഇതില്ലാത്തപ്പോൾ lake effect എന്ന പേരിൽ ഇവിടെ പ്രത്യേകം കിട്ടും. ഇതു കാണുമ്പോൾ ഉള്ള സന്തോഷം അനുഭവിക്കുമ്പോൾ ഇല്ല കേട്ടോ.

ഉമേഷ്::Umesh പറഞ്ഞു...

ഡോ ദേവരാഗമേ, തനിക്കു ശിശിരകാലമേഘമിഥുനരതിപരാഗങ്ങളുടെ പടം വേണം, അല്ലേ.

നല്ല പടമൊന്നും ഇപ്പോള്‍ ഇല്ലെഡോ. ഒരു മങ്ങിയ പടം മതിയെങ്കില്‍ ഇന്നാ പിടിച്ചോ. ഒരു പരട്ട ക്യാമറാ കൊണ്ടു്‌ ഒരു പരട്ട ഫോട്ടോഗ്രാഫര്‍ (അതായതു ഞാന്‍) രണ്ടു കൊല്ലം മുമ്പു്‌ എടുത്ത പടം ദാ ഇവിടെ കാണാം.

(അതില്‍ കാണുന്ന മനുഷ്യരൂപം എന്റെ മകനാണു്‌.)

പറ്റുമെങ്കില്‍ ഇനീം ഇടാമെഡോ. ഒന്നുരണ്ടാഴ്ചയ്ക്കുള്ളില്‍ ഇവിടെ മഞ്ഞു വരുമെന്നു തോന്നുന്നു. പണ്ടെടുത്ത പടമൊക്കെ ഫിലിം ക്യാമറയിലാ. അതൊക്കെ സ്കാന്‍ ചെയ്യാനുമൊക്കെ ആരെക്കൊണ്ടു കഴിയും?

സിബു തരക്കേടില്ലാതെ പടമെടുക്കുന്ന ചെക്കനാണു്‌. മൂപ്പരുടെ ഫോട്ടൊകളിലൊക്കെ ഒന്നു തപ്പിനോക്കൂ.

ദേവന്‍ പറഞ്ഞു...

എവിടെയോ ഫ്ലിക്കറിൽ “ഏ“ കലർന്നെന്നു കരുതി ഫ്ലിക്കർ ഏ ആണെന്നു വിചാരിക്കുന്ന എന്റെ ഐ എസ് പി ആ സൈറ്റ് അപ്പടി ഹമേശാ ബ്ലോക്കിലിട്ടിരിക്കുകയാണുമേശാ

ഇനിയിപ്പോ അൻ‌താരാഷ്ട്രത്തിൽ അനിയനോ മറ്റോ ഓൻലൈൻ വരികയാണെൻകിൽ അവർക്ക് യൂവാറെല്ലുകൾ അയച്ചുകൊടുജ്ത്തിട്ട് മൈയിലിൽ ഫോട്ടോ അയച്ചു തരാൻ പറയാം.

അതുല്യ പറഞ്ഞു...

ഉമേഷ്, ഒന്നും കണ്ടില്ലാ, ദേവൻ പറഞ്ഞതു ഞാനും പറയുന്നു. ഒരു പോംവഴി?

ഓഫ് റ്റോപ്പിക്ക് : ഞാൻ ഉമേഷ് പറഞ്ഞപോലെ, മുഖമില്ലാ(നോ-നെയിം) കമന്റുകളെ ഇഷ്ടപെടുന്നു. അവരു വന്നു പറഞ്ജു പോയ്ക്കോട്ടെ. നേരയാവാൻ നമുക്കു ചിലപ്പോ അവരുടെ ഒരു വരി മതിയാവും.
സ്ത്രീണാം ച ചിത്തം വാ പുരുഷസ്യ ഭാഗ്യം......
എന്നൊക്കെ പറയണപോലെ.... വേണ്ട വരികൾ മനസ്സില്ലേയ്ക് എടുക്കുക, വേണ്ടയോ, അതു മറ്റേ ചെവിയിൽ കൂടി പോയ്കോട്ടെ. അവരെ പിടീച്ചു നിർത്തി, കസ്റ്റഡിയിലേടുത്ത് ചോദ്യമൊക്കെ ചെയ്യാൻ നിന്നാൽ പണി കുളമാവും സായിപ്പിന്റെ.

സിബു::cibu പറഞ്ഞു...

അവസാനം ഞാനും ഡിജിറ്റലായി. എന്റെ കാമറ ഇന്നു കിട്ടി. ഇന്നെടുത്ത രണ്ടു ചിത്രങ്ങള്‍ ഈ ലിങ്കില്‍. കൂടുതല്‍ ചിത്രങ്ങള്‍ നാളെമുതല്‍.

അതുല്യ പറഞ്ഞു...

സിബുന്റെ വാവേ... വാവേ... വാ‍വേ... വാ വാ ....

ദേവന്‍ പറഞ്ഞു...

വാവ വന്നിട്ട് ഒന്നും കൊടുക്കനില്ലല്ലോ അതുല്യേ? ബ്ലോഗ്ഗിലു പുട്ടും മട്ടണുമൊക്കെയല്ലാതെ നല്ലൊരു പൂവു പോലുമില്ലല്ലോ. ഒരു ഇൻക്രിക്കഥ പറഞ്ഞുകൊടുക്കാം അല്ലേ?

ഉമേഷ്::Umesh പറഞ്ഞു...

Dear Athulya and Devaragam,

See whether this is viewable. Not good photos, that is whay I am not putting it in some photoblog.

http://photos.yahoo.com/umesh_nair/

and click to the "Snow" album.

ഉമേഷ്::Umesh പറഞ്ഞു...

Forgot Kalesh.

See Kalesh, this is the best I can give. Those were taken on a snow mountain last March.

It snowed here yesterday. Let me see I can take more pictures. It is freezing rain today, so going out may be pretty dangerous.

ദേവന്‍ പറഞ്ഞു...

ഹാവൂ, ഫോട്ടോ കണ്ടു. ഞാൻ കണ്ട സ്ഥിതിക്ക് അതുല്യക്കും കലേഷിനും വിശാലനും സിദ്ധനും പെരിങ്ങോടനും ഇബ്രൂനും അനിലിനും സാക്ഷിക്കും കാണാം (കണ്ണൂസെന്ന ബ്ലോഗ്ഗാബ്ലോഗ്ഗനെ റേഷൻ കാർഡീന്നു വെട്ടി) ബാക്കി ഈ ഐ എം പ്രോക്സി സദാചാരം പഠിപ്പിക്കുന്ന ആരെയെൻകിലും ഞാൻ വിട്ടുപോയിട്ടുണ്ടെൻകിൽ അതെന്റെ ഓർമ്മക്കുറവോ പരിചയക്കുറവോ ആയിക്കണ്ട് ക്ഷെമി.

പകരം വയ്ക്കാനൊന്നുമില്ലല്ലോ ഈ ഫോട്ടോകൾക്ക്കു പകരം. ഉത്രാടരാത്രി എന്ന സിനിമയിൽ ജയവിജയർ സംഗീതം കൊടുത്ത് വാണി പാടിയ “മഞ്ഞുപൊഴിയുന്നു മാമരം കോച്ചുന്നു“ എന്ന പാട്ടു മതിയോ? അതോ യൂയേയിക്കാർക്കു പ്രീയപ്പെട്ട “നൂറു നൂറു ചുഴലികളലറും മനസ്സൊരു മരുഭൂമി” എന്ന സംഘർഷപ്പാട്ടോ?

അതുല്യ പറഞ്ഞു...

ഉമേഷേ, ഞാനും കണ്ടു. ദുബായിലുള്ള മൊത്തം കമ്പിളിയൊക്കെയിട്ടു പുതച്ചാലും.........

അനുയായികള്‍

Index