കാകഃ കാകഃ, പികഃ പികഃ

ഞായറാഴ്‌ച, ഡിസംബർ 04, 2005

കണ്ണിന് പകരം കണ്ണ്‌

::: madhyamam daily :::

ക്ഷമ.

എല്ലാവർക്കും പറ്റാത്ത ഒരു ഗുണമാണ് ക്ഷമയെന്നീ സംഭവം വെളിപ്പെടുത്തുന്നു.

ഒരു കരണത്തടിച്ചവന് മറുകരണം കാട്ടികൊടുത്തില്ലെങ്കിലും ഇത്തിരിയെങ്കിലും ക്ഷമയും കരുണയും കല്ലിനെങ്കിലും കാണാതിരിക്കുമോ?

കണ്ണിന് പകരം കണ്ണെന്ന് നിയമങ്ങളുണ്ടായിരുന്നെന്ന്‌ കേട്ടിട്ടേയുള്ളു. ഈ കാട്ടാളന്മാരത് ഇന്നും തുടരുന്നു. സാധുതയുള്ള നിയമമായ് ഇവരിന്നും അതു കൊണ്ട് നടക്കുന്നു.

ഹാ..!! നൂറ്റാണ്ടുകൾ പഴകിയ കിരാതനിയമങ്ങളിൽ നിന്നും ഈ വിവരം കെട്ട ബാർബേറിയന്മാർ എന്ന് മുക്തി നേടും?

അദൃശ്യമായ ദൈവഹിതത്താലാണ് കണ്ണ് നഷ്ടപ്പെട്ടതെങ്കിൽ ഇവൻ ദൈവത്തിന്റെ കണ്ണ് വേണമെന്നും പറഞ്ഞ് നടക്കുമോ?

പകരത്തിന് പകരം - എണ്ണപ്പാടങ്ങൾക്ക് മേലെ മദിച്ച് നടക്കുന്ന ഈ കിരാതന്മാരെന്നിനി മനുഷ്യരാകും?

വാർത്ത:

കണ്ണ് ചൂഴ്ന്നെടുക്കാന്‍ വിധി; സൌദിയുടെ ദയ കാത്ത് മലയാളി കുടുംബം

പുനലൂറ്‍: പ്രിയപ്പെട്ടവന്റെ കണ്ണില്‍ ഇരുള്‍ മൂടാതിരിക്കാന്‍ സൌദി യുവാവിന്റെ മനസ്സില്‍ വെളിച്ചം നിറയുന്നതിന് പ്രാറ്‍ഥനയോടെ കാത്തിരിക്കുകയാണ് അഞ്ചല്‍ തടിക്കാട് വള്ളംകുഴി പുത്തന്‍വീട്ടില്‍ നൌഷാദിന്റെ കുടുംബം. സൌദിക്കാരനു ദയയുണ്ടായില്ലെങ്കില്‍ നൌഷാദിന്റെ കണ്ണ് നഷ്ടമാകും. സൌദിയിലെ ദമാമിലുണ്ടായ സംഘട്ടനത്തില്‍ സൌദി യുവാവിന്റെ ഇടത് കണ്ണിനു കാഴ്ച നഷ്ടമായതിനു ശിക്ഷയായി നൌഷാദിന്റെ കണ്ണ് ചൂഴ്ന്നെടുക്കാനാണ് കോടതി ഉത്തരവ്. പ്രതിക്രിയ പ്രകാരം വലതുകണ്ണ് നീക്കം ചെയ്യണമെന്നാണു വിധി.


കണ്ണിനു പകരം കണ്ണ് നീക്കം ചെയ്യുക എന്ന ശിക്ഷ അഞ്ചു വറ്‍ഷം മുമ്പാണ് സൌദിയില്‍ നടപ്പിലാക്കിയത്. ഈജിപ്ത് പൌരന്‍ മദീനയില്‍ സ്വന്തം നാട്ടുകാരനെ ആസിഡൊഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ കേസിലായിരുന്നു ആദ്യ വിധി. രണ്ടര വറ്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. ദമാമിലെ 'ഡെല്‍റ്റ' പെട്രോള്‍ സ്റ്റേഷനോടു ചേറ്‍ന്ന് താന്‍ ജോലിചെയ്യുന്ന കടയിലെത്തിയ സൌദി യുവാവ് ബാറ്ററി ചാറ്‍ജറ്‍ വാങ്ങിയപ്പോള്‍തന്നെ തിരിച്ചെടുക്കില്ലെന്ന് അറിയിച്ചതാണെന്ന് നൌഷാദ് പറയുന്നു. എന്നാല്‍ അല്‍പം കഴിഞ്ഞ് തിരിച്ചെത്തിയ യുവാവ് ചാറ്‍ജറ്‍ തിരിച്ചെടുക്കണമെന്ന് നിറ്‍ബന്ധം പിടിച്ചു. തറ്‍ക്കം മൂത്ത് അടിപിടിയായി. ചാറ്‍ജറിന്റെ തുമ്പുകൊണ്ട് യുവാവിന്റെ കണ്ണിന് സാരമായ പരിക്കേറ്റു.

അതോടെ നൌഷാദ് ജയിലിലായി. യുവാവിന് കാഴ്ച നഷ്ടപ്പെട്ടുവെന്ന മെഡിക്കല്‍ റിപ്പോറ്‍ട്ടിനെ തുടറ്‍ന്ന് കോടതി പ്രതിക്രിയ വിധിക്കുകയായിരുന്നു. നിരപരാധിത്വം തെളിയിക്കാന്‍നൌഷാദിനു കഴിയാതിരുന്നതിനാലാണ് വിധി എതിരായത്. വാദി മാപ്പ് കൊടുക്കുന്നില്ലെങ്കില്‍ ഒരു കണ്ണ് ചൂഴ്ന്നെടുക്കണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ റമദാന്‍ 27ന് ഒത്തുതീറ്‍പ്പിനുവെച്ചെങ്കിലും സൌദി യുവാവ് ക്ഷമിക്കാന്‍ തയാറായില്ല. നൌഷാദിന്റെ സ്പോണ്‍സറും സുഹൃത്തുക്കളും ഇടപെട്ട് ലക്ഷം റിയാല്‍ നഷ്ടപരിഹാരം അടക്കം നിരവധി ഒത്തുതീറ്‍പ്പു വ്യവസ്ഥകള്‍ വെച്ചെങ്കിലും തന്റെ കണ്ണിനു പകരം നൌഷാദിന്റെ കണ്ണ് എടുക്കണമെന്ന ശാഠ്യത്തിലാണ് സൌദി യുവാവ്. ശരീഅത്ത് നിയമപ്രകാരം വാദി മാപ്പു കൊടുത്താലേ പ്രതിക്ക് രക്ഷപ്പെടാനാവൂ.
അഞ്ചല്‍ തടിക്കാട് പുത്തന്‍വീട്ടില്‍ അബ്ദുല്‍ ലത്തീഫ്-നബീസ ദമ്പതികളുടെ മൂത്ത മകനായ നൌഷാദ് എട്ടു വറ്‍ഷം മുമ്പാണ് സൌദിയിലെത്തിയത്. ഇതുവരെ സ്വന്തമെന്ന് പറയാന്‍ ഒരു ചെറു വീട് മാത്രം. സുഹൈലയാണ് ഭാര്യ. നാസിഫ്(5), അസീന(3) എന്നിവറ്‍ മക്കളാണ്.

നൌഷാദ് ജയിലിലായതിനെ തുടറ്‍ന്ന് ദമാമിലെ സുഹൃത്തുക്കളും ബന്ധുക്കളും അയക്കുന്ന ചെറിയ തുക മാത്രമാണ് ഇപ്പോള്‍ ഇവരുടെ ഏക ആശ്രയം.
കേസുമായി ബന്ധപ്പെട്ട് സുഹൈല ഇന്ത്യന്‍ എംബസിക്ക് അപേക്ഷ സമറ്‍പ്പിച്ചുവെങ്കിലും അതവിടെ ലഭിച്ചുവെന്ന അറിയിപ്പല്ലാതെ മറ്റൊരു നീക്കവും ഉണ്ടായില്ലെന്ന് പറയുന്നു. ഉന്നതതല ഇടപെടലുകള്‍ വഴി സൌദി യുവാവിന്റെ മനസ്സു മാറ്റാനാകുമെന്ന പ്രതീക്ഷയിലാണ് നൌഷാദിന്റെ പ്രിയപ്പെട്ടവറ്‍.
2 അഭിപ്രായങ്ങൾ:

.::Anil അനില്‍::. പറഞ്ഞു...

പ്രതീക്ഷയുടെ ഒരു കുഞ്ഞു നാളം ഇവിടെ.

-സു‍-|Sunil പറഞ്ഞു...

ഏവൂരാനേ, അങനെ എത്രപേര്‍ ജയിലില്‍ കഴിയുന്നു എന്ന്‌ ശരിയായ ഒരു കണക്ക്‌ ഇതുവരെ ഇല്ല. റോഡ് ആക്സിഡണ്ട് ആണ് മറ്റൊരു കാരണം.മറ്റുളവര്‍ മരിച്ചെങ്കില്‍ “ബ്ലഡ് മണി” കൊടുക്കണം.കുമാര്‍ എന്നൊരാള്‍ കൊടുക്കാനുള്ള ബ്ലഡ് മണി അഞ്ചുലക്ഷം റിയാലാണ്. ഇപ്പോഴും ജയിലില്‍ തന്നെ.അങനെ കുമാരുമാര്‍ അനവധി!ഇതു എക്സ്പാട്രിയേറ്റ്സിന്റെ കഥകള്‍. ഒട്ടും മോശമില്ല നാട്ടുകാരുടേയും. ഒരു കെമിസ്റ്റ്രി ടീച്ചരെ, വിച്ച് ക്രാഫ്റ്റ് എന്നു പറഞ്‌ മൂന്നുവര്‍ഷം തടവും 750 ചാട്ടവാറടിയും വിധിച്ചിരിക്കുന്നത്‌ എങനേയോ വലിയ വലിയ വലിയ അധികാരികള്‍ എടപെട്ട്‌ വിധി മാറ്റിയിരിക്കുന്നതയി ഏറ്റവും പുതിയ വാര്‍ത്തയുണ്ട്‌. ബാക്കി എല്ലാം മുഖദാവില്‍ മാത്രം.

അനുയായികള്‍

Index