മനുഷ്യരാരും പട്ടിണികിടക്കാത്തതിനാൽ, ആരേയെങ്കിലും ഒന്ന് തീറ്റണ്ടേ? അതൊരു പശുവായാലെന്ത് കുഴപ്പം?
വോട്ട് വേണ്ടേ..? ഇങ്ങനെ എന്തെല്ലാം ചെയ്യണം?
ഈ മൂക്കളക്കുട്ടന്റെ മൂക്കീന്ന് ഒന്നും തെറിക്കല്ലേ ഭഗവാനേ...
വിനയാന്വിതയായ് കുമ്പിടുന്ന സന്ന്യാസിനിയോ? അധികാരത്തിന് വേണ്ടിയുള്ള കോപ്രായങ്ങളോ?
4 അഭിപ്രായങ്ങൾ:
ഇത്തരം സാധനങ്ങളെയൊക്കെ പൊതുധാരയിൽ നിന്നെല്ലാം അടിച്ചോടിച്ച് പുണ്യാഹം തളിക്കേണ്ട കാലം എന്നേ കഴിഞ്ഞു.
ആ കടൽക്കിഴവന്മാരെ മുഖത്തു നോക്കി തെറിവിളിച്ച് മുമ്പൊരിക്കൽ ഇറങ്ങിപ്പോയത് ദേശീയ മാധ്യമങ്ങളുടെ ക്യാമറക്കണ്മുന്നിലൂടായിരുന്നു. എന്നിട്ടും അതിനെ തിരികെ കൂട്ടത്തിൽ ചേർത്തു. ഇപ്പോഴിതാ വീണ്ടും.
ഈ പാർട്ടിയെ ആണല്ലോ കുറേ മുമ്പ് ഭാരതത്തിന്റെ ഭാവി എന്ന് വിശേഷിപ്പിച്ചിരുന്നത്. :(
അഖിലേന്ത്യാ തലത്തിലും ഒന്നുമല്ലാത്ത കേരളത്തിൽ പോലും കേരളാ കോൺഗ്രസുകളേക്കാൾ തറയാണിതെന്ന് ഇപ്പോ തെളിയുന്നു.
ഏവൂരാ, യു.പി ലു, വയസ്സന്മാരെ കണ്ടാ ആളുകളു പറയും, ബുഡാ ഹോഗയാ നാ, ക്യോം ഇദർ ഗൂം രഹേ ഹോ, Lucknow ജാക്കെ, ബി.ജെ.പി മെം ബർത്തി ഹോജാവോ എന്നു. ഇപ്പോ ഒരു പണിയുമില്ലാതെ, വീട്ടിൽ അധിക പെറ്റായ ഒരു പാടു വയസ്സന്മാർ കിടന്നു തകർക്കുന്നു ഈ പാർട്ടിയിൽ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നു ഒന്നും ഒരു പിടിയുമില്ലാതെ. നാലു റൊട്ടിക്കുള്ള ഒരു ടമ്പ്ലർ ആട്ടാ വീതം കിട്ടിയാ ഒരായിരം രിക്ഷാക്കാർ വരും റാലിക്കും ജയ് വിളിക്കും. പാവം പൊതുജനം പിന്നെയും.........
പെണ്ണൊരുമ്പെട്ടാല്‍..എന്ന് പറയാറില്ലെ..
പണ്ടേ ആ ഗോവിന്ദാചാര്യയുമായി കറങ്ങാന്‍ വിടുകയായിരുന്നെങ്കില്‍..ഇപ്പോഴുള്ള ശൌര്യത്തിന് ഒരു ശമനം വന്നേനെ.
ഭാരതത്തിന്റെ ഭാവി എന്നൊന്നും കരുതിയില്ലെങ്കിലും, സാധാരണ കാണുന്ന ജരാനരകളും അനാചാരങ്ങളും കാണില്ല എന്നുള്ള ഒരു മിഥ്യാ പ്രതീക്ഷ വെച്ച് പുലർത്തിയിരുന്നു..
കഴിഞ്ഞ 10 വർഷങ്ങളിൽ, ഞാനൊരു സത്യം പഠിച്ചു -- ഇതെല്ലാം പലകുപ്പിയിൽ പ്രത്യക്ഷപ്പെടുന്ന ഒരേ വീഞ്ഞാണെന്ന സത്യം.
ഒപ്പം, ആ വീഞ്ഞിലേറെയും പഞ്ചസാര വെള്ളം മാത്രമാണെന്നും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ