കാകഃ കാകഃ, പികഃ പികഃ

Tuesday, October 04, 2011

മഹാദേവന്‍ (തോം തോം തോം)

മണിചിത്രത്താഴിന്റെ ക്ളൈമാക്സില്‍ ശോഭന തകര്‍ത്തിട്ടുണ്ട്, സമ്മതിച്ചു. എന്നാല്‍, മഹാദേവനെ  അവതരിപ്പിച്ച ശ്രീധര്‍ എന്ന കന്നട നടന്റെ മികവുറ്റ നൃത്തം നമ്മളു ശ്രദ്ധിച്ചോ എന്നൊരു സംശയം. അവര്‍ രണ്ടു പേരും കൂടി ചെയ്യുന്ന നൃത്തം മനോഹരമാണു് - ഏതാനും സെക്കന്‍ഡുകളേ ഉള്ളൂവെങ്കിലും  ഇത്രയും നല്ലൊരു നൃത്തരംഗം മറ്റേതെങ്കിലും സിനിമയിലുണ്ടോ എന്നു സംശയമാണു്.

തപ്പിത്തപ്പി ചെന്നപ്പോഴല്ലേ മഹാദേവനെ അവതരിപ്പിച്ച ശ്രീധര്‍ ഭരതനാട്യം അഭ്യസിച്ചിട്ടുള്ള ആളാണെന്നും, പോരാത്തതിനു അദ്ദേഹത്തിനു ഒരു എഞ്ചിനീയറിങ്ങ് ബിരുദവുമുണ്ട്.

ശ്രീധറും ഭാര്യ അനുരാധയും. (കൂടുതല്‍ ഹിന്ദു ദിനപത്രത്തില്‍ ഇവിടെ..

 

"കിണ്ടി" തുടങ്ങിയ നമ്പരുകളിലൂടെയും മറ്റ് ലൊടുക്കു വിദ്യകളുമായി ആ ചിത്രത്തില്‍ നിറഞ്ഞു നിന്ന ലാലിനേക്കാളും ഒരു പക്ഷെ ശ്രദ്ധിക്കപ്പെടേണ്ടിയത് ഈയാളായിരുന്നില്ലേ?

1 comment:

Anonymous said...

He did better performance than Sobhana.
He is an actor in Cannada films.
Murali Nair,Dubai

Followers

Index