കാകഃ കാകഃ, പികഃ പികഃ

Sunday, May 15, 2011

ഏഷ്യാനെറ്റ് vs സണ്‍ ടീവി

http://ecx.images-amazon.com/images/I/41SpW8kJ0UL._SL500_AA300_.jpg

റോക്കു ബോക്സില്‍ മലയാളം ടീവി കിട്ടും - ഏഷ്യാനെറ്റ് വേണോ സൂര്യ വേണോ എന്നതാണു രണ്ട് IPTV പ്രൊവൈഡേര്‍സ് തരുന്ന ചോയ്സ്. രണ്ടില്‍ ഏതേലും ഒരെണ്ണം മതീന്നാ പോക്കറ്റ് പറയുന്നത്. എന്നാലും ഉറപ്പ് വരുത്താന്‍ അനിയച്ചാരേ വിളിച്ചു ചോദിച്ചു -- ഏഷ്യാനെറ്റ് മതിയെന്ന് അവന്റെ സജഷന്‍ - കുറേക്കൂടെ മലയാളികളുടെ പങ്കാളിത്തമുള്ളത് ഏഷ്യാനെറ്റിനാണെന്നും, നിലവാരം താരതമ്യേനെ അതിനാണെന്നും ഒക്കെ.


എന്നാലും, അതൊന്നുമല്ലായിരുന്നു സെല്ലിങ്ങ് പോയിന്റ് - സൂര്യ ടീവി പാണ്ടി രാജാവായിരുന്ന കള്ള കലൈഞ്ജരുടെയും കനിമൊഴിയുടേതുമാണെന്നും - ഈ കള്ളപ്പാണ്ടിക്കഴുവേറികള്‍ക്ക് ഇനീം കാശ് കൊണ്ടു് കൊടുക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല. 2ജീ സ്പെക്ട്രത്തിന്റെ കുറേ കാശ് നമുക്കെല്ലാവര്‍ക്കും തിരികെ കിട്ടാനുണ്ടേ, അതാണു്.

2 comments:

Sasikumar said...

എന്റെ അണ്ണാ...കരുണാനിധിയുടെയും കനിമൊഴിയുടേയും ചാനല്‍ കലൈഞ്ജര്‍ ടിവിയാണണ്ണാ...
സണ്‍ അവര്‍ക്ക് കണ്ണിനുനേരെ കാണാനിഷ്ടമില്ലണ്ണാ... അതിനാല്‍ സൂര്യയെ ആ ഗ്രൂപ്പിലിടല്ലേ...

evuraan said...

ശശികുമാറേ,

ഇപ്പോഴോ? ഈ കള്ളപ്പാണ്ടീസിനു ഞാനെന്തിനാ അറിഞ്ഞോണ്ട് കാശ് കൊണ്ട് കൊടുക്കുന്നത്? --


ടു ജി അഴിമതി: ദയാനിധി മാരനെതിരായ ആരോപണവും ജെപിസി അന്വേഷിച്ചേക്കുംന്യൂഡല്‍ഹി: ടു ജി അഴിമതി സംബന്ധിച്ച് മുന്‍ ടെലികോം മന്ത്രിയും നിലവില്‍ ടെക്സ്റ്റൈല്‍ മന്ത്രിയുമായ ദയാനിധി മാരനെതിരേ ഉയര്‍ന്ന ആരോപണവും സംയുക്ത പാര്‍ലമെന്ററി കമ്മറ്റി അന്വേഷിക്കും. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെപിസി അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു.

2004 മെയ് മുതല്‍ 2007 മെയ് വരെയാണ് ദയാനിധി മാരന്‍ ടെലികോം, ഐടി വകുപ്പുകളുടെ ചുമതല വഹിച്ചിരുന്നത്. ചില കമ്പനികളുടെ ലൈസന്‍സ് ക്ളിയര്‍ ചെയ്യാന്‍ മാരന്‍ മനപ്പൂര്‍വം വൈകിയതായി തെഹല്‍ക പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.

ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മാരന്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. മാരന്‍ രാജിവക്കുകയോ പ്രധാനമന്ത്രി അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ബിജെപി വക്താവ് ജഗത് പ്രകാശ് നദ്ദ ആവശ്യപ്പെട്ടു.

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.