മലയാളത്തില്‍ പോസ്റ്റാന്‍ ഒന്നുകില്‍, വാപ് അക്സസ്സുള്ള മൊബൈല്‍ ഡിവൈസുകള്‍ വേണം, അല്ലെങ്കില്‍ നെറ്റ് അക്സസുള്ള പീസീ തന്നെ ശരണം.
മേല്‍പ്പറഞ്ഞ പ്രതിബന്ധങ്ങളൊക്കെ ഉണ്ടെങ്കിലും, sms-ലൂടെ മലയാളത്തില്‍ ഒരു വാക്കേലും ട്വിറ്റാതെ പറ്റില്ലല്ലോ? എന്റെ സെല്ലിലാകട്ടെ വാപ്പും കൂപ്പും ഒന്നുമില്ല, ആകെയുള്ളത് അണ്‍ലിമിറ്റഡ് എസ്.എം.എസ്സ്. മെസ്സുജകള്‍ മാത്രം.
ഇതിനു ഒരു പരിധി വരെ പരിഹാരമൊപ്പിക്കാം, അത്യാവശ്യം മലയാളം എഴുതിവിടാന്‍ NCR ഉപയോഗിക്കാം. അതായത്,

എന്നൊരു എസ്.എം.എസ്സ്. മെസ്സേജ് ട്വിറ്ററിലോട്ട് അയച്ചാല്‍, അവിടെയത്
ഹാഹാ this is how you post mal over sms to 22r
എന്നെത്തിക്കോളും. ഇതാ, റ്റ്വിറ്ററിലെ ലിങ്ക് .
അതേ മെസ്സേജ് ഒരു ഈ-മെയിലായിട്ട് അയച്ചാല്‍, (ഈമെയില്/മൊബൈല്‍ ബ്ളോഗിങ്ങ് സെറ്റപ്പ് ചെയ്തിട്ടുണ്ടെങ്കില്‍) അവിടെയത് മലയാളത്തില്‍ ഇങ്ങനെയും എത്തിപ്പെട്ടോളും
അത്യാവശ്യം മലയാളം വാക്കുകള്‍ sms ടെമ്പ്ളേറ്റുകളില്‍ തിരുകാന്‍ ഇവിടെ നിന്നുമുണ്ടാക്കാം, അവിടെ Mixed input സെക്ഷനില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് Convert ഞെക്കുക, തുടര്‍ന്ന് താഴെ, Decimal NCRs സെക്ഷനില്‍ വരുന്നതാണു് നമുക്ക് വേണ്ട സാധനം. അതു തിരുകി ട്വിറ്ററിലോട്ടും ഇതര വെബ്ബ് പോര്‍ട്ടലുകളിലോട്ടും മലയാളം അടിച്ചു വിടൂ. (കോമണ്‍ വാക്കുകള്‍ സെല്‍ഫോണില്‍ template സൗകര്യമുണ്ടെങ്കില്‍, അതില്‍ തിരുകി വെയ്ക്കുകയുമാവാം.)
(ഇതത്ര ആനക്കാര്യമൊന്നുമല്ല, NCR കുന്ത്രാണ്ടം നമ്മളയയ്ക്കുന്നു, ബ്രൗസറുകള്‍ അത് മലയാളത്തില്‍ ഡിസ്‌പ്ലേ ചെയ്യുന്നു. NCR-നെ പറ്റി അല്‍പം NCR -> malayalam കണ്‍വെര്‍ഷന്‍ എന്ന പേജിലുണ്ട്. )
തനിമലയാളം പോലെ യൂണീകോഡ് tweets അഗ്രിഗേറ്റ് ചെയ്യുന്നവയില്‍, ഇപ്രകാരം പോരുന്നവ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും :

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ