കാകഃ കാകഃ, പികഃ പികഃ

Friday, April 04, 2008

വെറുതെ കളഞ്ഞാലും

ഇതെന്താണെന്ന് അറിയണമെങ്കില്‍, ആദ്യം പോയി ഇതും, പിന്നെ ഇതും ഒക്കെ വായിച്ചേച്ചും വരണം എന്നൊക്കെ തട്ടി വിടണം എന്നുണ്ടെങ്കിലും, എന്റെ ഖാസ് വായനക്കാരേ, ഇതാ സംക്ഷിപ്തം:


--
നമ്മളു് പിറന്നു വീണതേ ഡിജിറ്റല്‍ ക്യാമറയും കൊണ്ടൊന്നുമല്ല. എങ്കിലും, കാലാന്തരത്തില്‍ മറ്റ് ചൈനീസ് മെയ്ഡ് ഇലക്‌‌ട്രോണിക് സൗഭാഗ്യങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ക്യാമറയും, ഫോട്ടോ സ്കാനറും ഒക്കെ കൈവന്നു. ഈ വന്‍ പുരോഗതിക്കു ശേഷം, പുതിയ ഡിജിറ്റല്‍ ചിത്രങ്ങളും വീട്ടിലെ പഴയ കുറെ ആല്‍ബങ്ങളിലെ ചിത്രങ്ങളും (സ്കാന്‍ ചെയ്തെടുത്തവ) ഒക്കെ ലാപ്‌‌ടോപ്പിന്റെ ഹാര്‍ഡ് ഡ്രൈവിലും, അവയുടെ മറ്റൊരു പകര്‍പ്പ് യാഹൂ ഫോട്ടോസിലുമായിരുന്നു സൂക്ഷിച്ചിരുന്നതു്. അതിനിടയില്‍ ഒരു സുദിനത്തില്‍ ടി ലാപ്‌‌ടോപ്പിനു വയറ്റത്തിരിക്കെ അപായകരമായ ദണ്ണം വരികയും, അതില്‍ ഞാന്‍ വളരെ വ്യാകുലചിത്തനാവുകയും ചെയ്തു. വ്യാകുലത മൂത്ത് വന്‍ ദേഷ്യമായപ്പോള്‍ ശ്ശടേ-ന്നു ചാടിയെണീറ്റ് വയറ്റത്തിരുന്ന ലാപ്‌‌ടോപ്പിനെയെടുത്തു് പ്ഠേന്നു താഴെത്തല്ലുകയും, എന്നിട്ടും കലി തീരാതെ അതിനു പുറത്ത് കാലു കൊണ്ട് ചവിട്ടിത്തിരുമ്മുകയും ചെയ്തതിനെ തുടര്‍ന്നു് ടി ലാപ്പന്‍ ശവമായി ഉടന്‍ പരിണമിച്ചു.
--

"ഒണ്ടേല്‍ ഓടണം ഇല്ലേല്‍ മാണ്ടാ" എന്ന തത്വം പ്രകാരം, പുതിയതൊരു ലാപ്‌‌ടോപ്പ് ഉടനെ തന്നെ വാങ്ങിച്ചു്, ഭം‌‌ഗിയായി വിന്ഡോസ്സ് എടുത്ത് കളഞ്ഞു്, പകരം ഉബണ്ടു ലിനക്സ് ഐശ്വര്യമായി ഇന്സ്റ്റാള്‍ ചെയ്തു, ലെവലായി. ഫോട്ടോകളെക്കാള്‍ ലാപ്‌‌ടോപ്പിനു വേണ്ടിയായിരുന്നു അന്നാളുകളിലെ പരവേശം. തന്നെയുമല്ല, ഫോട്ടോകള്‍ യാഹൂ ഫോട്ടോസിലുണ്ടല്ലോ എന്നൊരു വ്യര്‍ത്ഥമായ ആശ്വാസവും നിലനിന്നിരുന്നു. (മാഞ്ചിയത്തിലും ആടിലും ഒക്കെ ഇന്‍വെസ്റ്റ് ചെയ്ത പാവം നിക്ഷേപകന്റെ മാതിരി ഒരു മൂഢ സ്വര്‍ഗ്ഗം..!)

അങ്ങിനെ എല്ലാം സുന്ദരമായി സുരക്ഷിതമായിരിക്കുന്ന നേരത്തിലാണു്, യാഹൂ ഫോട്ടോസ് പൂട്ടി ഫ്ളിക്കെണിയൊരുക്കാന്‍ യാഹൂ തീരുമാനിച്ചതു്. കുഴപ്പമില്ല, ഈ കൂപ്പിയിലെ വീഞ്ഞ് ആ കുപ്പിയിലേക്ക് മാറ്റുന്നൂവെന്ന് സമാധാനപ്പെട്ടിരുന്നുവെങ്കിലും, ഒരു ദിവസം ദാ ഈ ഹൈജാക്കിംഗ് നോട്ടീസ്സാണു് കണ്ടത്.

അതായതു, 200 പടങ്ങള്‍ മാത്രമെ കാണിക്കൂ, എന്റെ ബാക്കി പടങ്ങള്‍ മൊത്തം വേണമെങ്കില്‍ തുട്ട് കൊടുക്കണം എന്നു്. വെറും $ 24.95 മാത്രം. ഒരു വര്‍ഷത്തേയ്ക്കു്..!ഒരു നേരം ആലോചിച്ചതുമാണു്, 25 ഡോളര്‍ കൊടുത്താലും എന്റെ ഫോട്ടംസ് എടുത്ത് സൂക്ഷിച്ചു വെയ്ക്കാനാവുമെങ്കില്‍ അങ്ങിനെ ആയാലോ എന്നു്. പക്ഷെ, പാവം മലയാളം ബ്ളോഗന്മാര്‍ക്ക് പൊതുവെ യാഹൂവുമായ് നിലവിലുണ്ടായിരുന്ന "വളരെ നല്ല" ബന്ധം കാശു കൊടുത്തേക്കാം എന്ന ദയനീയ വിചാരത്തെ മലര്‍ത്തിയടിച്ചു. -- എന്നു വെച്ചാല്‍ കാശു കൊടുക്കാന്‍ മനസ്സുണ്ടായില്ലാന്നു സംക്ഷിപ്തം.

തല്ലിപ്പൊട്ടിച്ചതെങ്കിലും, ലാപ്പനെ കളയാതെ ഇത്രയും നാള്‍ മൂലയ്ക്ക് മാറ്റി വെച്ചിരിക്കയായിരുന്നു. എന്നെങ്കിലും അതില്‍ നിന്നും ഫോട്ടോകളും മറ്റു ഫയലുകളും റിക്കവര്‍ ചെയ്യാനാവുമെങ്കില്‍ എന്നു കരുതി. ഒരുപാടു നാളുകള്‍ക്ക് ശേഷം, ഒടുവില്‍ ഇതിനി ഒന്നു ചെയ്തു നോക്കാം എന്നു കരുതി, Laptop To IDE Hard Drive Adapter ഒരെണ്ണം വാങ്ങി. (ലിങ്ക് : ഒന്നു്, രണ്ട് ). വില ഏകദേശം 5.00 ഡോളര്‍. (ആദ്യം എവിടുന്നേലും ഫ്രീയായിട്ട് കിട്ടുമോന്നു് നോക്കീതാ, പരിചയമുള്ളവര്‍ടെ കൈയ്യിലൊന്നും ഈ അഡാപ്റ്റര്‍ ഇല്ലായിരുന്നു.)

http://images.tigerdirect.com/skuimages/large/C184-17705.jpg
ഈ കുന്തം ഉണ്ടെങ്കില്‍, ലാപ്‌‌ടോപ്പിലെ ഹാര്‍ഡ്‌‌ഡ്രൈവിനെ സാദാ ഡെ‌‌സ്ക്‌‌ടോപ്പിലെ ഐ.ഡി.ഈ. ബസ്സില്‍ ഘടിപ്പിക്കാം. ടി അഡാപ്റ്റര്‍ കണക്ടിയ ഹാര്‍ഡ്‌‌ഡ്രൈവാണു് അടുത്ത ചിത്രത്തില്‍:


The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/laptop_ide_004.png” cannot be displayed, because it contains errors.


The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/laptop_ide_001.png” cannot be displayed, because it contains errors.


ഇതിനെ കേബിളൊക്കെ കുത്തി എന്റെ ലിനക്സ് മെഷീനേല്‍ ഘടിപ്പിച്ച് ഡാറ്റാ കോപ്പി ചെയ്യുന്ന നേരത്തു് എടുത്ത ചിത്രമാണു് അടുത്തതു്:

The image “http://malayalam.homelinux.net/albums/3381%3B-3398%3B-3372%3B-3405%3B-8204%3B/laptop_ide_003.png” cannot be displayed, because it contains errors.


ദൈവാധീനം കൊണ്ടും ഭാഗ്യം കൊണ്ടും അല്പം റീഡ് എറര്‍ കാണിച്ചെങ്കിലും എന്റെ ഫോട്ടോ ഫയലുകളെല്ലാം (ഏകദേശം 3000-ഓളം) തിരികെ കിട്ടി. കൂട്ടത്തില്‍ മറ്റു പ്രധാന ഫയലുകളും.

പറഞ്ഞു വരുന്നതെന്താന്നു വെച്ചാല്‍ -

(1) അതിപ്രധാനമായ ഫയലുകള് ഓണ്‍ലൈനില്‍ മാത്രമല്ല, സീഡി/ഡീവീഡി തുടങ്ങിയയിലും കൂടി അത്യാവശ്യം ബാക്കപ്പ് എടുത്തു സൂക്ഷിച്ചോണേ..!
കിട്ടാനാവാതെ വരുമ്പോള്‍ മാത്രമാണു് വേണമെന്ന ചിന്ത പരവേശപ്പെടുത്തുന്നതു്..! (2) നിര്‍വാഹമുണ്ടെങ്കില്‍, എന്റെ ബിസിനസ്സ് യാഹുവിനു കിട്ടില്ല, കട്ടായം..!

.

7 comments:

രജീഷ് || നമ്പ്യാര്‍ said...

ആഹ, സംക്ഷിപ്തമാണ് തകതകര്‍ത്തത് !

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

നല്ല പോസ്റ്റ്

സഞ്ചാരി said...

എന്റെ ഒരു കൂട്ടുകാരന്‍ 15 യൂറൊ കൊടുത്തിട്ടാണ് ഇത്തരമൊന്ന് മേടിച്ചത് . അത് എനിക്കും ഉപകാരപ്പെടുമെന്ന് ഇപ്പോള്‍ മനസ്സിലായി.
നന്ദി സുഹൃത്തെ.

രജീഷ് || നമ്പ്യാര്‍ said...

ബൈ ദ് വേ, ml-mozhi ആണോ ഏവൂരാനേ ഇതെഴുതാന്‍ ഉപയോഗിച്ചെ? ആണെങ്കില്‍ ചില്ലെങ്ങനെയാ ഉണ്ടാക്കിയെ?

Jithendrakumar/ജിതേന്ദ്രകുമര്‍ said...

വായിച്ചപ്പോള്‍ ഒാര്‍മ്മയില്‍ വന്നതു തെങ്ങില്‍ ക്കയറിയ അപ്പുക്കുട്ടന്‍ കേരളം കാണാന്‍ വന്നസായ്പ്പിനു തേങ്ങ സമ്മാനിച്ച കഥയാണ്‌. (തിരിച്ചു വരുമ്പോള്‍ പൊതിച്ച തേങ്ങ തിരിച്ചു കൊടുത്തുകൊണ്ട്‌ സായ്പ്പ്‌ പറഞ്ഞത്രെ -`ഇത്രയും ഒരുവിധം തിന്നു. ഇനി പറ്റുന്നില്ല' എന്ന്) അതുപോലെയായി എന്‍റെ സ്ഥിതി. ഹോ... ന്‍റെമ്മേ !!

evuraan said...

രജീഷേ,

ഹാ ഹാ, ml-mozhi തന്നെ. എങ്കിലും അന്നത്തെ പോലെയൊന്നുമല്ല, പുരോഗമിച്ചു പോയിരിക്കുന്നൂ..

പണി ദോഷം തീര്‍ന്നൂന്നു് തന്നെ പറയാം..! :)

ദാ, ഇതു് നോക്കൂ -

കാലമാടന്‍ said...

ഓഫ് ടോപ്പിക്:
എന്‍റെ http://thaskaraveeran.blospot.com എന്ന ബ്ലോഗ് തനിമലയാളത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടതായി കാണുന്നു. അതിന് ശേഷം വന്ന ബ്ലോഗുകള്‍ വരെ ലിസ്റ്റില്‍ ഉണ്ട്. എന്‍റെ ബ്ലോഗിലാകട്ടെ, mature content തീരെ ഇല്ല താനും.
ഇതൊന്നു ശ്രദ്ധിക്കാമോ?

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.