കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, ജനുവരി 18, 2007

ആരാണാ “മയലാളി”?

പണ്ടൊരിടത്തു ഒരാശാരിയുണ്ടായിരുന്നു -- ടി ആശാരിയെ, ആ നാട്ടിലൊരാളൊരു കട്ടിലു പണിയാന് വിളിച്ചു. മനസ്സില്ലാ മനസ്സോടെയെങ്കിലും കഥാപാത്രം അവിടെ ജോലിക്കും ചെന്നെത്തി. പുറത്തെ മാവിനരുകില്, വൃത്തിയുള്ള കുറച്ചു സ്ഥലം നോക്കിയെടുത്ത് ആശാരി പണിയാരംഭിച്ചു. കുറേ ദിവസങ്ങള്ക്കു ശേഷം അങ്ങോര് കട്ടിലിന്റെ പണിയും തീര്ത്തു.

ഒറ്റക്കുഴപ്പം മാത്രം -- കട്ടിലു പണിതതു്, മാവിനടുത്തുണ്ടായിരുന്ന കവുങ്ങിനു് ചുറ്റുമായിട്ടായിരുന്നു. പുരയ്ക്കകത്തേക്കു കട്ടിലു കൊണ്ടു പോകണമെങ്കില്, ഒന്നുകില് കവുങ്ങു് മൂടോടെ വെട്ടണം, അല്ലെങ്കില്, കട്ടില് പൊളിച്ചു കവുങ്ങിനു പുറത്തെടുത്തിട്ട്, വീണ്ടും അസ്സംബിള് ചെയ്യണം.

ഈ കഥ എന്തിനാണെന്നു ഇനി:

സാഹയുടെ ചിത്രത്തിനു മേലെ എന്റെവക കലാപരിപാടികള്ക്കു മാറ്റു് പോരാതെ വന്നേക്കും എന്നതിനാലാണു് ഒരാളോടു് സഹായിക്കാന് ആവശ്യപ്പെട്ടതു്. നാളു കുറേയായിട്ടും ഒന്നും കാണാതെ വന്നപ്പോള്, തനിയെ ആവുന്നതു പോലൊക്കെ ഒപ്പിച്ചൊരെണ്ണം:




അതിലേക്കുള്ള അധ്വാനമെല്ലാം കഴിഞ്ഞു് ഒടുവില്‍, ഇന്നലെയുണ്ടു് ദാ വരുന്നു ഒരു മെയില്, തീര്ത്തിട്ടുണ്ട്, നോക്കൂ എന്നൊക്കെ പറഞ്ഞു്.

നോക്കിയപ്പോഴോ? സംഭവം സുന്ദരം സുരഭിലം -- പക്ഷെ തനിമലയാളം ബ്ലോഗുകള്"-ക്കു പകരം, "തനിമയലാളം ബ്ലോഗുകള്" എന്നൊരൊറ്റ കുഴപ്പം മാത്രം.




ടി മയലാളി ആരാണെന്നു് ആര്ക്കെങ്കിലും ഊഹിക്കാമോ?

തമാശല്ലാത്തതു്:

മലയാളം പാഠപുസ്തകം: പണ്ടത്തെ മലയാളം പാഠപുസ്തകം (കേരള സര്‍ക്കാര്‍ സിലബസ്സ്) , ആരുടെയെങ്കിലും പക്കലുണ്ടോ? തെങ്ങിന്‍ തലപ്പുകളുടെ ഇടയിലൂടെ ഒഴുകുന്ന നദിയും, അതിലൂടെ പോകുന്ന ഒരു വഞ്ചിയുടെയും ചിത്രമുള്ളതു്? ഉണ്ടെങ്കില്‍, ആ കവര്‍ ചിത്രത്തിനെ ഒന്നു സ്കാന്‍ ചെയ്തോ മറ്റോ ആരേലും ഒന്നു പോസ്റ്റുമോ? കാല്പനികതയുടെ ബാലപാഠങ്ങളില്‍ ചിലതു് പഠിച്ചതും, ആ നദിയുടെ തീരത്തെവിടെയോ ഞാനും, എന്റെ വീടുമുണ്ട് എന്ന സങ്കല്പത്തിലൂടെയുമാവണം. കണ്ടു മടുത്തുവെന്നു ഒരിക്കലും തോന്നിയിട്ടില്ലെങ്കിലും, അതൊന്നും സൂക്ഷിച്ചു വെയ്ക്കാന്‍ കഴിഞ്ഞില്ല. വീണ്ടും ഒന്നു കാണണമെന്നൊരാശ. നന്ദി.

ശനിയാഴ്‌ച, ജനുവരി 06, 2007

2006-ലെ “തനി” മലയാളം പോസ്റ്റുകള്‍




പ്രതിമാസം എത്ര കൃതികള്‍?

കഴിഞ്ഞ വര്‍ഷം ഓരോ മാസവും എത്ര പോസ്റ്റുകള്‍ വീതം ഉണ്ടായി? 2006 ജനുവരിയില്‍ പ്രതിമാസം 200 പോസ്റ്റുകളുണ്ടായെങ്കില്‍, വര്‍ഷാന്ത്യത്തോടെ പ്രതിമാസം 1700 കൃതികള്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുന്നൂ മലയാളം ബ്ലോഗുകള്‍:




പ്രസിദ്ധീകരണ നിരക്ക്


2006-ല്‍ ആകെ മൊത്തം ടോറ്റല്‍ ഏകദേശം 11010 മലയാളം ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.


(കിറുകൃത്യമായ കണക്കാണിതെന്ന വാദഗതിയില്ല. അപ്രോക്സിമേറ്റഡ് സംഖ്യ മാത്രമാകുന്നു ഇത്. ആയതിനാല്‍, ഉപ്പും മുളകും വെള്ളവും ആവശ്യാനുസരണം/ഇഷ്‌‌ട‌‌പ്രകാരം ചേര്‍ത്തെടുക്കുക.)



linUX-lapper:> grep -c "##2006-" dbdump.txt
11010




2006-ല്‍ ഓരോ ദിവസവും എത്ര പോസ്റ്റുകള്‍ വന്നുവെന്ന് കാണാന്‍, 2006-ലെ പ്രസിദ്ധീകരണ നിരക്കിന്റെ ഗ്രാഫ്:


വെള്ളിയാഴ്‌ച, ജനുവരി 05, 2007

2006-ലെ പിന്മൊഴികള്‍

പ്രതിമാസം രണ്ടായിരത്തില്‍ നിന്നും പതിമൂവായിരം കമന്റുകളിലേക്ക് വളര്‍ന്ന പിന്മൊഴികളുടെ ഗ്രാഫ് (മാനകം):



അനുയായികള്‍

Index