കാകഃ കാകഃ, പികഃ പികഃ

Friday, January 05, 2007

2006-ലെ പിന്മൊഴികള്‍

പ്രതിമാസം രണ്ടായിരത്തില്‍ നിന്നും പതിമൂവായിരം കമന്റുകളിലേക്ക് വളര്‍ന്ന പിന്മൊഴികളുടെ ഗ്രാഫ് (മാനകം):5 comments:

evuraan said...

പതിമൂവായിരം കമന്റുകളിലേക്ക് വളര്‍ന്ന പിന്മൊഴികളുടെ ഗ്രാഫ്

ദിവ (diva) said...

അഭിനന്ദനങ്ങള്‍ ! അഭിനന്ദനങ്ങള്‍ !! അഭിനന്ദനങ്ങള്‍ !!!

ഏവൂരാനും തനിമലയാളം ടീമിനും എല്ലാ ബ്ലോഗര്‍മാര്‍ക്കും.

ഇനി പറയാന്‍ പോകുന്ന ഭാഗം ഇതിനു മുന്‍പേ എഴുതണമെന്ന് കരുതിയതാണ്; പ്രത്യേകിച്ച് ഇന്നലെയും മിനിയാന്നും പിന്മൊഴി ഡൌണായപ്പോള്‍ :

മലയാളം ബ്ലോഗുകളെ ഇതുവരെ വളര്‍ത്തിയതില്‍ വലുതായൊരു പങ്ക് ഏവൂരാന്റെ പിന്മൊഴിയ്ക്ക് അവകാശപ്പെട്ടതുതന്നെയാണ്. ദിവസവും രണ്ടുമൂന്നു മണിക്കൂറെങ്കിലും ട്രാഫിക് ജാമില്‍ പെടുന്ന, വിവാഹിതനാ‍യ, ഇതിനൊക്കെ പുറമേ സ്വന്തമായി എഴുത്തിന്റെ അസ്കിത കൂടിയുള്ള ഒരു യുവാവാണ് ഇതിന്റെ പിന്നിലെന്ന് ഓര്‍ക്കുമ്പോള്‍ ഏവൂരാന്‍ ചെയ്യുന്നതിന്റെയൊക്കെ മൂല്യമേറുന്നു. നമസ്കരിച്ചിട്ട് മൂന്ന് നാലു പുഷപ്പ് എടുക്കട്ടെ (കട: അംബി)

തുടക്കത്തില്‍ ചിന്തയുടെ ബ്ലോഗുകളാണ് ബൂലോഗമെന്ന് തെറ്റിദ്ധരിച്ച് തുടങ്ങിയ ബ്ലോഗ് വായന, പിന്നീട് തനിമലയാളം സൈറ്റിലൂടെയും തുടര്‍ന്ന് പിന്മൊഴിയിലൂടെയും അഡിക്ഷനായി മാറി. (ഇത്തിരി മുന്‍പ് കൂടി ഒരു സുഹൃത്തിനോട് പറഞ്ഞതേയുള്ളൂ - ജനു. 1 മുതല്‍ ബ്ലൊഗിംഗ് ദിവസവും 1 മണിക്കൂറായി ചുരുക്കണമെന്ന, അനോഹരമായ നടക്കാത്ത സ്വപ്നത്തെപ്പറ്റി)

ഇങ്ങനെ ബ്ലോഗിംഗില്‍ അഡിക്ടായി പോകാന്‍ ഒരു കാരണവും പിന്മൊഴിയുടെ ഈ ഡിസൈനാണ്; എനിയ്ക്കെങ്കിലും.

‘ഒരു 15“ മോണിട്ടറിന്റെ മുഴുവന്‍ വലുപ്പത്തിലും പിന്മൊഴി മാത്രമായി തുറന്ന് വച്ച് വായിക്കുമ്പോള്‍ ലഭിക്കുന്ന അനായാസത‘

വൈകിട്ട്, തലേന്ന് നിര്‍ത്തിയിടത്ത് വരെ ചെന്ന് വായിച്ച് തീര്‍ച്ച്, പിന്നെ പത്തു പത്തര വരെയെങ്കിലും പിന്മൊഴി റിഫ്രെഷ് ചെയ്തിരിക്കുന്ന തരം അഡിക്ഷന്‍. (ചെയ്യേണ്ട പലതും മാറ്റി വയ്ക്കുന്നതിന്റെ കുറ്റബോധം ബാക്ഗ്രൌണ്ട് മൂസിക്കായി പിന്നില്‍ കേള്‍ക്കാം; എന്നാലും)

ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ആശംസകള്‍.

ഏവൂരാനൊരു ഫ്രണ്ട്-ലി വാണിംഗ് : ഈ അഡിക്ഷന്റെ പിന്നില്‍ പിന്മൊഴിയാണെന്ന് മനസ്സിലാക്കി ചിക്കാഗോയില്‍ നിന്നൊരു യുവതിയും കുഞ്ഞും വന്ന് ഏവൂരാന്റെ സെര്‍വര്‍ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അതിന് ഞാന്‍ ഉത്തരവാദിയല്ല :))

sandoz said...

എവൂരാനേ,
ഇത്‌ ഒരു ചെറിയ കാര്യം ഒന്നും അല്ല.ഒരു സംഭവം തന്നെയാണു.ഈ പണി ഒപ്പിച്ച മാഷിനു അഭിനന്ദനങ്ങള്‍.

അഗ്രജന്‍ said...

അഭിനന്ദനങ്ങള്‍ ഏവൂരാനേ... അഭിനന്ദനങ്ങള്‍ :)

അകറ്റി നിറുത്താന്‍ ശ്രമിക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ കാണണമെന്ന തോന്നല്‍ - ഇതിനേയാണോ പിന്മൊഴി പ്രണയം എന്ന് വിളിക്കുന്നത് :)

അഗ്രജന്‍ said...

ഗ്രാഫ് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന മാസം നവംബര്‍ (2006).

മൂന്നു (യു.എ.ഇ., കൊച്ചി, ഡല്‍ഹി) ബ്ലോഗ് മീറ്റുകളും നടന്ന മാസം :)

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.