കാകഃ കാകഃ, പികഃ പികഃ

Sunday, November 26, 2006

മെരിലാന്‍ഡ് അന്താരാഷ്ട്ര ബൂലോഗ സമ്മേളനം

ശനിയനെ കണ്ടപ്പോള്‍ (അഥവാ, മെരിലാന്‍ഡ് അന്താരാഷ്ട്ര ബൂലോഗ സമ്മേളനം):
പട്ടേരിയുടെ "ഈ ശനിയന്‍ ആളെങ്ങിനെ?" എന്ന ചോദ്യത്തിനുള്ള ഉത്തരവും ഇതാ..!

(താങ്ക്‍സ് ഗിവിങ്ങിനു നാലുനാളവധിക്ക് പത്നീഗൃഹത്തില്‍ വസിക്കുമ്പോഴാണ്, ഇഷ്ടന്‍ റോക്ക്‍‌വില്ലിലെവിടെയോ ഒരു കാറ്‌ ഡീലര്‍ഷിപ്പിലുണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന്, ഇയ്യുള്ളവനും ഒപ്പം അത്യന്തം ബാഹുബലമുള്ള, മുതിര്‍ന്ന സ്യാലനും ചേര്‍ന്ന് ചെന്ന് പിടിച്ചു കൊണ്ടുവരികയാണുണ്ടായത്. കുലംകഷമായ രീതിയില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയും, അതിനിടയില്‍ തന്നെ മൈഗ്രേന്‍ പിടിപെട്ട് ഞാനൊരു പരുവമാകുകയും ചെയ്തു.

മൈഗ്രേയ്നും ചര്‍ച്ചകള്‍ക്കും ശേഷം, ഞങ്ങള്‍ ജീവന്‍ പണയപ്പെടുത്തി അദ്ദേഹത്തിനെ തന്റെ ആവാസസ്ഥാനമായ ബാള്‍ട്ടി‌മോറില്‍ രാത്രി പന്ത്രണ്ട് മണിയോടെ കൊണ്ടു തിരികെ വിടുകയും ചെയ്തു. ചരിത്ര പരമായ ഈ സംഭവ വികാസങ്ങളിലെ കാണിക്കബിളായിട്ടുള്ള രണ്ടു പോട്ടങ്ങള്‍...)(ചുവന്ന ടീ ഷര്‍ട്ടിട്ടത് ടിയാന്‍. മറ്റതു നാന്‍ താന്‍‌.)

22 comments:

InjiPennu said...

ഹാ‍യ്.. അങ്ങിനെ അമേരിക്കയിലും ബൂലോഗ സംഗമം നടക്കും, അതും രണ്ട് സൂപ്പര്‍ പുലികള്‍ തമ്മില്‍ എന്നു പറഞ്ഞു കൊണ്ട് ഒരു തേങ്ങ ഇവിടെ ഞാന്‍ ഉടക്കട്ടേ!

ദിവ (diva) said...

Nice to see that.

Shaniyan reminded me of Aravind Swamy. Evuran looks almost like my brother, while he was in Delhi.

warm regards,

അനംഗാരി said...

രണ്ട് തനിമലയാള സ്ഥാപക നേതാക്കള്‍!ഇത് അത്യപൂര്‍വ്വ നിമിഷം തന്നെ.

പട്ടേരി l Patteri said...

ഹ ഹ എന്റെ ചോദ്യം ഈ ശനിയന്‍ "കാണാന്‍ " എങ്ങിനെ യെന്നായിരുന്നില്ല....;;) പക്ഷെ ഏവൂരാന്‍ ചേട്ടന്റെ പടം ആദ്യമായിട്ട് കാണുകയാ....
സെറ്വറും സെന്സെറ്ഷിപ്പ് ഒക്കെ കണ്ടപ്പോള്‍ അനിലേട്ടന്റെ പ്രായത്തോട് ഒരു 10 വറ്ഷം കൂട്ടി മനസ്സില്‍ പ്രതിഷ്ഠിച്ച ഒരു ഏവൂരാന്‍ അങ്കിള്‍ എവൂരാന്‍ ചേട്ടന്‍ ആയിപ്പോയി.
ഇങ്ങനെ ഒരു മീറ്റി ദുബൈയില്‍ നടന്നെങ്കില്‍ അതൊരു ഗ്രൂപ്പ് മീറ്റിങ് എന്നു പറഞ്ഞേനെ :)

ഫോര്‍ ദി (ടെക്നിക്കലി) ഇനിഷ്യേറ്റഡ്
“ഇന്നാ പിടിച്ചോ തനിമലയാളത്തിനു് ഒരു സിസ്റ്റം കൂടി..!”
വില്‍ ഉണ്ട് സ്കിലല്‍ ഇല്ലല്ലല്ലോ :(
കഴിയുന്നതും qw_er_ty അടിച്ചു സെറ്വറിന്റെ ലോഡ് കുറക്കാന്‍ ശ്രമിക്കാം
അണ്ണാരക്കണ്ണനും തന്നാലായത്... (ഡസ് ഇറ്റ് (qw_er_ty)ഹെല്പ്?)

ദില്‍ബാസുരന്‍ said...

അണ്ണന്മാരേ,
കണ്ടതില്‍ സന്തോഷം. ഏവുരാന്‍ ചേട്ടനെ ആദ്യമായാണ് കാണുന്നത്. സംഭവവികാസങ്ങള്‍ വര്‍ണ്ണിയ്ക്കാത്തതിന്റെ കാരണം മൈഗ്രെയിന്‍ മാത്രമാണോ എന്ന് ബലമായ സംശയം എനിയ്ക്കുണ്ട്. :-)

അഗ്രജന്‍ said...

രണ്ട് പേരുടേയും പടം ആദ്യായിട്ട് കാണുകയാ...

പേരും ഇവിടെ കാണുന്ന കമന്‍റുകളും വെച്ച് ഒരു പേടിപ്പിക്കുന്ന സങ്കല്പമൊക്കെയുണ്ടായിരുന്നു :) -

ദില്‍ബാസുരനെ അസുരനെന്ന് തെറ്റിദ്ധരിച്ച് അവസാനം കണ്ടത് മാന്‍പേടയെപോലെ നിര്‍മ്മലനായ ദില്ബനെ എന്ന പോലെ :)

ദില്‍ബാസുരന്‍ said...

അഗ്രജനണ്ണോ,
ഈ ചതി വേണ്ടായിരുന്നു എന്നോട്. മ്യാന്‍പേടയോ? വല്ല ദൂധ്പേട എന്നൊക്കെ പറഞ്ഞാല്‍ ഒരു വെയിറ്റ് ഉണ്ടായിരുന്നു. :-)

വിശാല മനസ്കന്‍ said...

ആഹാ.. ഇതാരൊക്കെയാണപ്പാ..!!

ശനിയന്‍ മാഷുടെ ചെറുപടം ഞാന്‍ ഗൂഗിള്‍ ടോക്കില്‍ കണ്ടിരുന്നതുകൊണ്ട് ഒരു ഐഡിയ ഉണ്ടായിരുന്നു. പക്ഷെ, ഏവൂരാജീയെപ്പറ്റി യാതൊരു ക്ലൂവും ഉണ്ടായിരുന്നില്ല.

അപ്പോള്‍ എന്നാ നമുക്കെല്ലാവര്‍ക്കും കൂടി നിന്നൊരു ഫോട്ടോ എടുപ്പ്? ഞങ്ങള്‍ അങ്ങോട്ട് വരണോ? അതോ നിങ്ങള്‍ ഇങ്ങോട്ട് വരുമോ?

:)

കരീം മാഷ്‌ said...

ഇത്ര നാളും ഒരു ക്യാമറക്കും പിടികൊടുക്കാതെ നടന്നൂന്നോ?
വിശ്വസിക്കാനാവുന്നില്ല.പുലികള്‍ തന്നെ.
കമ്പ്യൂട്ടറില്‍ മലയാളം തൊട്ടുകൂട്ടുന്ന എല്ലാരും സ്‌നേഹത്തോടെ ഓര്‍ക്കുന്ന പേരുകളില്‍ എപ്പോഴു, ഈ രണ്ടു ആദാമിന്റെ മക്കള്‍ ഉണ്ടാവും.
ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു. ആശംസകളോടെ!

Anonymous said...

തള്ളേ
രണ്ടു കിടിലന്‍ പുലികള്‍
ബൂലോകത്തില്‍ സിമ്മങ്ങള്‍

അതുല്യ said...

ഈശ്വരാ ഈ അനിയന്മാര്‍ക്ക്‌ കണ്ണുകിട്ടാതെയിരിക്കണേ.. എവൂരാനെ പടമൊന്നും ഇടണ്ടാട്ടോ.. ഒന്ന് നട്‌ നിവര്‍ത്തീയല്ലേയുള്ളു ഇപ്പോ?

അപ്പോ ഇവരാ ശരിയ്കും ബ്ലോഗ്ഗ്‌ കാക്കുന്ന ഭൂതങ്ങള്‍ അല്ലേ?

നമസ്തുതേ സമസ്തമൂര്‍ത്തയേ...

ദേവന്‍ said...

തനിമലയാളത്തിലെ തനിമലയാളികളെ ആരും കണ്ടിട്ടില്ലെന്നോ? അതതിശയം തന്നെ.
ഏവൂരാന്‍ പണ്ടൊരു കൊക്കാറ്റൂവിനെ കാവടിയെടുത്ത ചിത്രം ഇവിടെ തന്നെ ഇട്ടിരുന്നല്ലോ? ശനിയന്റെ പ്രൊഫൈലിലോ ജീടോക്കിലോ ഇതുപോല തന്നെ ഇരിക്കുന്ന, ഇതുപോലെ തന്നെ ചിരിക്കുന്ന പടം ഉണ്ട്‌.
[ദില്‍ബന്‍ മാന്‍ പേടയോ? ശരിക്കും ആണോ?]

അരവിന്ദ് :: aravind said...

കണ്ടതില്‍ സന്തോഷം! :-))

ഏവൂര്‍ജിയെ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു.

ശനിയന്‍ എന്നു വച്ചാല്‍ ഒരു കൊച്ചുപയ്യന്‍ ആയിരുന്നു എന്നായിരുന്നു ധാരണ. ;-) ഇനി ആദിയെകാണുമ്പോള്‍ അറിയാം, മീശയും കുടവയറും കണ്ണാടിയും വച്ച്, ബുജി ലുക്കില്‍...അങ്ങിനെയാണെന്ന് കരുതിയ പെരിങ്ങോടനതാ ചുള്ള് സ്റ്റൈലില്‍ ബബിള്‍ഗോം ചവച്ച് ദുഫായ് കടാപ്പുറത്തുകൂടി കരണം മറിഞ്ഞ് നടക്കുന്നു....

എന്തൊക്കെ കാണാന്‍ ബാക്കി കെടക്കുന്നെന്റെ അച്ചിപ്പാറായമ്മച്ചീ...

ബൈ ദ ബൈ ഏവൂരാന്‍ജി ഭയങ്കര സന്തോഷത്തിലാണല്ലോ...നോക്കൂന്ന ദിശയില്‍ ഭക്ഷണം വിളമ്പിവച്ചിട്ടുണ്ട് അല്ലേ :-))

ഗ്രേറ്റ് പോട്ടംസ്!

ബിന്ദു said...

രണ്ടു പേരുടെ ഫോട്ടൊയും മുന്‍പു കണ്ടിട്ടുണ്ടെങ്കിലും കണ്ടതിന്റെ സന്തോഷം ഒട്ടും കുറവില്ല.:)

ഡാലി said...

മലയാള ഭാഷയെ മരിക്കാതെ,(നെറ്റിലേയ്ക്ക്) മറിക്കാന്‍ ഉപയോഗിക്കുന്ന പാരയായ (ഇത് മലയാളി പാരയല്ല നില്‍ക്കകള്ളി & പാരയിലെ പാര) തനിമലയാളത്തിന്റെ പാര പിടിക്കുന്ന കൈകള്‍ക്ക് കരുത്തുണ്ടാകട്ടെ (പടം കണ്ടാലറിയാം കരുത്തുണ്ടെന്ന് ;))

മലയാളത്തെ മറിയ്ക്കുക എന്ന ആശയം ശനിയ മഹാരാജാവിന്റെ തന്നെ

കുറുമാന്‍ said...

അങ്ങനെ ഏവൂരാന്റേയും രൂപം പിടി കിട്ടി. ശനിയനെ പിന്നെ നേരിട്ടു കണ്ടിട്ടുള്ളതായതിനാല്‍ പ്രശ്നമില്ല. പക്ഷെ, ഞാന്‍ ശനിയനെ കണ്ടപ്പോള്‍ പാവം, കസിന്റെ കല്യാണതിരക്കിനായി, ഓടി നടന്നു വെയിലുകൊണ്ട്, മെലിഞുണങ്ങി ഒരു രൂപത്തിലായിരുന്നു. ഇതിപ്പോ, കുട്ടപ്പനായി (അരവിന്ദോ അച്ഛനെ വിളിച്ചതല്ലാട്ടോ) :)

Adithyan said...

താരമഹാശയന്മാരെ നമോവാകം ;)

സിബ്വേ, നമ്മളിനിയും മറ്റു മീറ്റുകാരില്‍ നിന്ന് പലതും പഠിക്കാനുണ്ട്. ;)

(സിബ്വേ എന്നിട്ടാല്‍ സിബൂന്റെ ഫില്‍റ്റര്‍ പിടിച്ചില്ലെങ്കിലോ ... “ സിബു - വേഏഏ “ എന്നും കൂടെ കിടക്കട്ടെ ;)

Adithyan said...

"മീശയും കുടവയറും കണ്ണാടിയും വച്ച്, ബുജി ലുക്കില്‍..."

എന്നെ അങ്ങോട്ട് കുത്തി മലത്തീട്ട് ചരമഫോട്ടോ എടുത്തിടുന്നതാരുന്നു ഇതിലും ഭേദം ന്റെ അരവിന്ദ്ജീ :((

Anonymous said...

അല്ലാ..എനിക്കൊരു കാര്യം മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ..എന്താണ് ഏതു ബ്ലോഗറുടെ പടം കാണുമ്പോഴും കയ്യിലോ മടിയിലോ ഒരു ലാപ്ടോപ്പ്. ശ്ശൊ!

ഇതീ പണ്ട് ഫോണ്‍ കണക്ഷന്‍ വന്നപ്പൊ എല്ലാരുടേയും ഫോട്ടോയില്‍ കയ്യിലെടുത്തു വെച്ചിരിക്കണ ഒരു ഫോണിന്റേയും പടമുള്ളതുപോലെയാണല്ലൊ.. ;)

evuraan said...

ദിവാ/അനംഗാരീ/പട്ടേരീ/കുറുമയ്യ/അഗ്രജന്‍/ദേവാ/
ബിന്ദൂ/പയ്യന്‍/വി.എം//കരീം മാഷേ/ആദീ/ഡാലീ:

നന്ദി കൂട്ടുകാരേ..!! നന്ദി.. :)

ഹാ ഹാ‍ ഹാ. വമ്പനായ ദില്‍ബാസുരനെ അഗ്രജനൊരു മാന്‍‌പേടയാക്കിയതും, അതിന്‍ ദില്‍ബന്റെ പ്രതിഷേധവും, അങ്കിള്‍ സ്ഥാനം മാറ്റി, ചേട്ടന്‍ സ്ഥാനം കല്പിച്ചു തന്നതും നന്നെ രസിച്ചു.

ഇഞ്ചീ, നാട്ടിലൊരു പഴയ ക്ഷുരകനുണ്ട്, അയാളുടെ കക്ഷത്ത് എപ്പോഴുമുള്ളത് അയാളുടെ പണിയായുധങ്ങളുടെ ഒരു തുകല്‍ സഞ്ചിയാവും. അതിന്റെ വള്ളിയാണ് കത്തി രാകുവാനും അദ്ദേഹം പൊതുവെ ഉപയോഗിച്ച് കണ്ടിട്ടുള്ളത്.

മടിയിലെ ലാപ്‌ടോപ്പ് മാറ്റി കഴുത്തില്‍ ഒരു സ്തെതസ്ക്കോപ്പ് വെച്ച് ചിത്രങ്ങളെടുക്കാന്‍ നോക്കാം അടുത്ത തവണ.

(കൈപ്പള്ളി പണ്ട് വായില്‍ സ്പൂണിട്ട് ഫോട്ടം പിടിച്ചിട്ടതോര്‍മ്മ വരുന്നൂ..:) )

ബാത്ത്‌റുമില്‍ പോകുമ്പോഴും, ലാപ്‌ടോപ്പും കൊണ്ട് കയറുന്ന അപൂര്‍വ്വം ജനുസ്സിലൊരാളാണ് “നോം”. വയര്‍ലെസ്സ് നെറ്റുള്ളതു കൊണ്ട് അല്പ സമയം അങ്ങിനെയും... :)

1/2 വിന്ദാ: അതു തന്നെ കാരണം..! :)

Anonymous said...

ഏവൂര്‍ജി, പണ്ട് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ അസ്സോസിയേഷന്റെ വര്‍ദ്ധിച്ചു വരുന്ന കമ്പ്യൂട്ടര്‍ ഉപയോഗത്തിനെതിരെ ഒരു പരസ്യം ഉണ്ടായിരുന്നു. ഒരാള്‍ ബാത്ത് റൂമിലിരുന്ന് പത്രം വായിക്കുന്നു. എന്നിട്ട് കമ്പ്യൂട്ടറിനെ കാണിച്ചിട്ട്, യൂ കാണ്ട് ഡൂ ദാറ്റ് ഹിയര്‍ എന്നോ മറ്റോ ഒരു ക്യാപഷനും.

അതിന് ഒരു പെര്‍ഫെക്റ്റ് മറുപടി ഇന്ന് എനിക്ക് കിട്ടി :) :)

മുല്ലപ്പൂ || Mullappoo said...

എങ്കയോ പാത്ത മാതിരി.
ശനിയനെ കണ്ടിട്ടുണ്ട്, ഏവൂരാനെയും. ഫോട്ടോകളില്‍ :)

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.