കാകഃ കാകഃ, പികഃ പികഃ

Wednesday, April 19, 2006

അമേരിക്കന്‍ വിശേഷം -- കൊലപാതകം

അമേരിക്കന്‍ മലയാളികള്‍ ഇതു വരെ പറയാഞ്ഞ ഒരു വിശേഷം -- ഇവിടെ മലയാളം പത്രം എന്ന പേരിലൊരു പ്രസിദ്ധീകരണമുണ്ട് -- അതില്‍ വന്ന ഒരു വാര്‍ത്തയാണ് അവലംബം.

73 വയസ്സുള്ള ഒരു മലയാളിയെ, കറുത്ത വര്‍ഗ്ഗക്കാരിയായ ഒരു സ്ത്രീയുടെ ബോയ്‌ഫ്രണ്ടും കൂട്ടരും കൂടി തല്ലിക്കൊന്നു.

സാംസ് ക്ലബ്ബിലെ (സാംസ് ക്ലബ്, ഒരു വമ്പന്‍ റീട്ടെയില്‍ ശ്രംഖലയാണ്, വാള്‍മാര്‍ട്ടിന്റെ ജ്യേഷ്ഠന്‍) മോഷണം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയതിന്റെ പ്രതികാരമായാണ് അവര്‍ ജോര്‍ജ് മൂക്കനെ കൊലപ്പെടുത്തിയത്.
വാര്‍ത്ത തുടരുന്നു...അക്രമത്തിന് നേതൃത്വം നല്‍കിയ കീത്ത് ഹോളറും, പരേതന്റെ സഹപ്രവര്‍ത്തകയായ മക്വിഷയും അറസ്റ്റിലാണെന്നും വാര്‍ത്ത പറയുന്നു.

No comments:

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.