കാകഃ കാകഃ, പികഃ പികഃ

Saturday, April 29, 2006

പാച്ചു വരുമായിരിക്കും

കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ കൊന്നെന്ന് പറയുന്ന മാതിരി, ഇന്നു വരെ, ഉബണ്ടുവില്‍ ഫയര്‍‌ഫോക്സ് 1.0.7 ആയിരുന്നു ഉപയോഗിച്ചിരുന്നത്. നല്ല പട്ട് പോലത്തെ റെന്‍ഡറിംഗ്, പദ്മ കാരണം മലയാളം പ്രസിദ്ധീകരണങ്ങളുമായ് വളരെ നല്ല ബന്ധമായിരുന്നു.

എന്നിട്ടൊടുവില്‍, ഇതും കുറുകെ വെച്ചിന്ന് ഫയര്‍‌ഫോക്സ് 1.5.0.2-വിലേക്കൊരു ചാട്ടം ചാടി.

1.5.0.2-ല്‍ മലയാളം റെന്‍ഡറിങ്ങൊഴിച്ച് ബാക്കിയെല്ലാം ബഹുകേമം.

ക്വോണ്‍ക്വററിന്റെ റെന്‍ഡറിംഗും, ഫയര്‍ഫോക്സിന്റെ ഇപ്പോഴത്തെ റെന്‍ഡറിംഗും തമ്മിലുള്ള വ്യത്യാസമറിയാന്‍ ഈ ചിത്രം നോക്കുക.

തലവാചകത്തിലെ പോലെ, പാച്ചു വരുമായിരിക്കും.

കോവാലന്റെ കൂട്ടുകാരനെയല്ല കാത്തിരിക്കുന്നത്, patch-നെയാണ്. :)

2 comments:

പെരിങ്ങോടന്‍ said...

Evu,

pls see this image from my dapper installation ff 1.5 on dapper

evuraan said...

പെരിങ്ങോടരെ,

അങ്ങിനെയങ്ങ് എടുത്ത് ചാടാനാവില്ലല്ലോ നമുക്ക്. കക്ഷത്തിലിരിക്കുന്നത് കളയാനും ഒക്കില്ല, പിന്നെ ദേ ഇതു പോലത്തെ പ്രശ്നങ്ങളും.

ബീറ്റയില്‍ നിന്ന് പുറത്ത് വരട്ടെ. അതു വരെ, ക്വോണ്‍‌ക്വറര്‍ തന്നെ ശരണം...!!

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.