ഇതു വല്ലോം മനസ്സിലാവണമെങ്കില്‍, ഈ ത്രെഡ് കൂടി വായിക്കുന്നതു നന്നായിരിക്കും.
ലോങ്ങ് സ്റ്റോറി ഷോര്‍ട്ട്: യൂണീകോഡ് 5.1 സ്റ്റാന്‍ഡാര്‍ഡിലെഴുതുന്ന മലയാളം വായിക്കുവാന്‍ (ലിനക്സിനു വേണ്ടി) ഫോണ്ടൊന്നും ഇല്ല, ഉണ്ടാവാനും പോകുന്നില്ലത്രെ. അടിപിടി, ഡിഷൂം ഡിഷൂം..!
എന്നു വെച്ച് ചതുരവും കട്ടയും മാത്രം സ്‌ക്രീനില്‍ നിരന്നാല്‍ പോരല്ലോ? ഇതിലേക്കായി, രഘുമലയാളം എന്ന ഫോണ്ട് 5.1 സപ്പോര്‍ട്ട് ചെയ്യത്തക്ക വിധം മോഡിഫൈ ചെയ്തതു ഇവിടെ നിന്നും ഡൗണ്‍ലോഡാം:
http://evuraan.googlepages.com/RaghuMalayalamSans.ttf
ഈ ഫോണ്ടു് ഉപയോഗിച്ച്, യൂണീകോഡ് 5.1-ല്‍ എഴുതിയ പേജ് ഇപ്രകാരം കാണപ്പെടും
ഈ ഫോണ്ടില്ലാതെ, യൂണീകോഡ് 5.1-ല്‍ എഴുതിയ പേജ് ഇപ്രകാരം പൊട്ടയായും കാണപ്പെടും:
എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഇവിടെ കമന്റിയോ, ഫിക്സിയ ശേഷം കമന്റിയോ സദയം അറിയിക്കുക.
ചേര്‍ത്തു വായിക്കുവാന്‍ :
കാകഃ കാകഃ, പികഃ പികഃ
തിങ്കളാഴ്‌ച, മേയ് 12, 2008
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അനുയായികള്‍
Index
This
workis licensed under a
Creative
Commons Attribution-Noncommercial-No Derivative Works 3.0
License.
17 അഭിപ്രായങ്ങൾ:
ആല്ല ഏവൂരാനെ ഈ രഘു , ലിനക്സിൽ മാത്രമല്ലെ ഓടൂ??
സിബുവിന്റെ ഉപദേശപ്രകാരമാണ് ഞാന്‍ വരമൊഴിയുടെ ഏറ്റവും അവസാനത്തെ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. അതിനു ശേഷമെഴുതിയതാണ് കുടിവെള്ളത്തെ പറ്റിയുള്ള ഈ പോസ്റ്റ്. അതെഴുതി പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ ചില്ലക്ഷരങ്ങളെല്ലാം ശരിയാംവിധം തന്നെ കാണിക്കുന്നുണ്ടായിരുന്നു.
പക്ഷേ അതിനു ശേഷം എന്റെ ബ്രോഡ്‌ബാന്‍ഡ് മോഡം കേടായി. അതു മാറ്റി വയ്ക്കുന്ന കൂട്ടത്തില്‍ എന്റെ ഹാര്‍ഡ് ഡിസ്ക് വീണ്ടും ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നു. പഴയതെല്ലാം പോയി. ഒരു 3 മാസം മുമ്പുണ്ടായിരുന്ന സോഫ്റ്റ്‌വെയറുകളെയാണ് റസ്റ്റോര്‍ ചെയ്തത്. അതിനു ശേഷമാണ് എന്റെ മേല്‍പ്പറഞ്ഞ പോസ്റ്റില്‍ ചതുരവും കട്ടകളം കണ്ടു തുടങ്ങിയത്.
എന്നാള്‍ ഈ കമന്റിടുന്നത് വരമൊഴിയോടൊപ്പമുള്ള കീമാന്‍ (ഏറ്റവും പുതിയത്) വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം ഉള്ളതാണ്. എന്റെ കംപ്യൂട്ടറില്‍ ഇപ്പോള്‍ ചില്ലുകള്‍ ശരിയായി കാണുന്നു. പക്ഷേ നേരത്തേ ശരിയായി എഴുതിയ പിന്നെ മാറിപ്പോയ, പോസ്റ്റിലെ ചില്ലുകള്‍ എങ്ങനെ ശരിയാക്കണമെന്നെനിക്കറിയില്ല.
ആകപ്പാടെ കംഫ്യൂഷന്‍ തന്നെ.
പുതിയ രഘു ഇന്‍സ്റ്റോള്‍ ചെയ്യാതെ തന്നെ (പഴയ രഘു അണ്ണൈ എന്ഠെ കയ്യില്‍ ഉണ്ട്) എനിക്ക് ആദ്യത്തെ ഖണ്ഡിക നേരെ വായിക്കാമല്ലോ... കാരണം എന്താണ്?
word veri: fgsrdiz
അങ്കിളേ, അങ്കിളിപ്പോഴും ആണവചില്ലാണ് ഉപയോഗിക്കുന്നത്. ലിങ്ക് ചെയ്ത പോസ്റ്റിലുമതേ. ഈ ആണവ ചില്ലുണ്ടാക്കുന്ന വില്ലന്‍ അങ്കിളുപയോഗിക്കുന്ന വരമൊഴിയുടേയും മൊഴികീമാന്റേയും പുതിയ വെര്‍ഷനാണ്.
നന്ദു, ദെ ദിവിടെ കാണുന്ന എല്ലാ ഫോണ്ടും വിന്റോസിലും ഗ്നു/ലിനക്സിലും ഒരുപോലെ ഓടും. രഘുവുമതേ
ഞാന്‍,
ഏവൂരാനെഴുതുന്നത് ആണവ ചില്ലുപയോഗിച്ചല്ല. അത് യൂണിക്കോഡ് 5.0 സ്റ്റാന്‍ഡേര്‍ഡിലാണ്. അദ്ദേഹം ആണവനുള്ള ഫോണ്ട് ഉപയോഗിക്കുന്നത് വരമൊഴിയുടെയും മൊഴികീമാന്റേയും പുതിയവെര്‍ഷനുകളുണ്ടാക്കുന്ന ആണവന്മാരെ വായിക്കാന്‍ മാത്രമാണ്. എഴുതാനല്ല.
അങ്കിള്‍ ഇവിടെയിട്ട കമെന്റിന്റെ ചില്ലില്‍ പ്രശ്നമൊന്നും കാണുന്നില്ല. പക്ഷെ പോസ്റ്റിലെ പ്രശ്നം തീരാന്‍ അങ്കിള്‍ അതിലെ തെറ്റായ ചില്ലുകള്‍ എഡിറ്റ് ചെയ്യേണ്ടിവരും. ഇപ്പോഴും കുടിവെള്ളപോസ്റ്റിന് പ്രശ്നം തന്നെയാണ്.
നന്ദുവിന്റെ കമെന്റിലെ "ൽ" എനിക്ക് ശരിയായ രീതിയില്‍ കാണാന്‍ കഴിയുന്നില്ല.
നന്ദൂ - ഇതു വിന്‍ഡോസിലും ഓടേണ്ടതാണു് - പറ്റുന്നില്ലേ?
ഫാര്‍മര്‍ - ഈ ഫോണ്ടു ഇന്സ്റ്റാള്‍ ചെയ്താല്‍, "നന്ദുവിന്റെ കമെന്റിലെ "ൽ" " താങ്കള്‍ക്ക് ശരിയായ രീതിയില്‍ കാണുവാന്‍ കഴിയും.
നന്ദുവിനു ഇഷ്ടമുള്ള രീതിയില്‍ (5.1?) അദ്ദേഹം എഴുതിക്കോട്ടെ, അതു് നന്ദുവിന്റെ സ്വാതന്ത്ര്യം. താങ്കള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ താങ്കളും എഴുതുക.
കണ്‍സോര്‍ഷ്യം അംഗീകരിച്ച ഒരു സ്റ്റാന്‍ഡാര്‍ഡ് ഉപയോഗിക്കരുത് എന്ന് നിര്‍ബന്ധം പാടില്ല.
എനിക്കിപ്പ്ളും ഇഷ്ടം 5.0 രീതിയില്‍ എഴുതാനാണു്. മൊഴി ഇപ്പോഴും 5.0-ല്‍ തന്നെയാണു്, മാറ്റിയിട്ടില്ല.
എങ്ങിനെ, ഏതിലെഴുതിയാലും വല്ല്യ കുഴപ്പമില്ലാതെ കാണപ്പെടണം എന്നേ ഈ വിക്രിയയ്ക്ക് പിന്നിലുള്ളൂ,
ഡോക്ടറേറ്റ് ഇല്ലാതെ, ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലേക്കായി, എളൂപ്പവഴിയെന്നു എനിക്കു തോന്നിയ രീതി ഇതാണു്.
1) ആദ്യം kfontview (ഇല്ലെങ്കില്‍) ഇന്സ്റ്റാള്‍ ചെയ്യുക
# apt-get install kfontview
2) രഘുമലയാളത്തിന്റെ പഴയ വെര്‍ഷന്‍ എടുത്ത് കളയുക
അതിനായി, ഗ്നോമിലേക്ക് ലോഗിന്‍ ചെയ്ത ശേഷം, ടെര്‍മിനലില്‍ നിന്നോ അല്ലെങ്കില്‍ ALT-F2 -ഞെക്കി ,
$:> nautilus fonts:///
(ഗ്നോമാണെങ്കില്‍..)
കെ.ഡി.ഇ. ആണെങ്കില്‍,
$:> konqueror fonts:///
പേര്‍സണല്‍ ഫോണ്ടുകളുടെ കൂട്ടത്തില്‍ RaghuMalayalam ഉണ്ടോന്നു തിരയുക, ഉണ്ടെങ്കില്‍ ഡിലീറ്റുക. (റൈറ്റ് ക്ളിക്ക്, സെന്‍ഡ് ടു ട്രാഷ്..!)
3) ഇനി ഇന്‍സ്റ്റാള്‍ ചെയ്യാനായി, ഈ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഫോണ്ട് എവിടെയെങ്കിലും ഡൗണ്‍ലോഡുക ,say /tmp/RaghuMalayalamSans.ttf ആയി സേവ് ചെയ്തുവെന്നു കരുതുക
ഒരു ടെര്‍മിനല്‍ വിന്ഡോ തുറന്ന്,
$:> kfontview /tmp/RaghuMalayalamSans.ttf
അപ്പോള്‍ തുറന്നു വരുന്ന വ്യൂവര്‍ വിന്‍ഡോ അല്പം റീസൈസ് ചെയ്താല്‍ വലതു താഴെ മൂലയ്ക്ക് "Install" താങ്കളുടെ പേര്‍സണള്‍ ഫോണ്ടായി ഇന്‍സ്റ്റാള്‍ ചെയ്യുക .
4) ഫയര്‍ഫോക്സില്‍, Edit>>Preferences>>Content -ല്‍ ചെന്നു ഡീഫാള്‍ട്ട് ഫോണ്ടായി ഇവനെ സെറ്റ് ചെയ്യുക.
അത്രയുമേ വേണ്ടൂ.
ഇതൊരു വല്ലാത്ത പൊല്ലായ്പാായല്ലോ ബൂലോക ഭഗവതി!!.
UC അംഗീകരിച്ചു കഴിഞ്ഞാല്‍ അതല്ലേ സ്റ്റാന്‍ഡേര്‍ഡ് എന്നു വിജാരിച്ചാണ് ഞാന്‍ പുതിയ വരമൊഴി ഇന്‍സ്റ്റാള്‍ ചെയ്തത്. അതിനു മുമ്പും അതിനു ശേഷവും അവന്‍ എന്ന് ഞാനെഴുതിയത് മംഗ്ലീഷില്‍ avan എന്ന് ടൈപ്പ് ചെയ്താണ്. പുതിയതിന്റേയും പഴയതിണ്ടെയും വേര്‍തിരിവൊന്നൂം ഞാനെഴുതിയ പോസ്റ്റില്‍ കണ്ടില്ല. ചില്ലക്ഷരങ്ങളെല്ലാം പഴയ വരമൊഴിയില്‍ എഴുതിയപ്പോഴുള്ളതു പോലെ ശരിയായ രീതിയില്‍ തന്നെ എന്റെ കംപ്യൂട്ടറില്‍ ഞാന്‍ കണ്ടു. വേറൊന്നും അതു കൊണ്ട് ചിന്തിക്കാന്‍ പോയില്ല. എന്റെ ഹാര്‍ഡ് ഡിസ്ക് ഒന്നു കൂടെ ഫോര്‍മാറ്റ് ചെയ്തതിനു ശേഷം, 2 മാസം മുമ്പുള്ള സോഫ്റ്റ്വെയര്‍ റെസ്റ്റോര്‍ ചെയ്തതിനു ശേഷമാണ് ചില്ലുകളെല്ലാം മാറിയിരിക്കുന്നത്, പുതിയ പോസ്റ്റില്‍ മാത്രം, കണ്ടത്.
ഇപ്പോള്‍ അനിവര്‍ പറയുന്നു, ഏവൂരാന്‍ വായിക്കാന്‍ വേണ്ടി പുതിയ വരമൊഴിയും എഴുതാന്‍ പഴയ വരമൊഴിയും ഉപയോഗിക്കുന്നു വെന്ന്. അതൊന്നു കൂടി മനസ്സിലാക്കി തരണേ. രണ്ടിലും മംഗ്ലീഷില്‍ ഒരേ അക്ഷരങ്ങളല്ലേ.
മീര എനിക്കിഷ്ടപ്പെട്ട ലിപിയാണ്. വിന്‍ഡോസിലും വര്‍ക്കു ചെയ്യുമെന്നറിഞ്ഞതില്‍ സന്തോഷം.
ഇന്നത്തെ ഉറക്കം പോയിക്കിട്ടി.
വിശദമായി ഇവിടെ അവരു പറഞ്ഞിട്ടുണ്ട്.
സംക്ഷിപ്തം ഇവിടെ പറയാന്‍ നോക്കട്ടെ.. :)
avan == അവന്‍ - ഇതിലെ ന്‍ എടുത്ത് നമുക്ക് ഡൈസെക്റ്റ് ചെയ്യാം..
5.0-ല്‍ ചില്ല് സ്വതന്ത്രമായിരുന്നില്ല. ന്‍ എന്നാല്‍ "ന+വിരാമം + മാന്ത്രികപ്പശ" എന്നതു മാത്രമായിരുന്നു. അതായതു, ന്‍ = 0D28+0D4D+200D
5.1-ല്‍ ചില്ലിനു വേണമെങ്കില്‍ സ്വതന്ത്രമായും നിലകൊള്ളാം എന്നു വന്നു . അതായതു് (1) ന്‍ ( 0D7B) എന്നും, (2) പഴയതു പോലെ ന്‍ = 0D28+0D4D+200D എന്നും നില്‍ക്കാം
ഈ 0D7B എന്നതു പുതിയ സംഭവമാണു് -
0D7B എന്നു വന്നാല്‍, എന്തു കാണിക്കണമെന്നു പഴയ (5.0) ഫോണ്ടിനു അറിയില്ല - ഇതിനാലാണു് പുകയും ചതുരവും ഒക്കെ. അത്തരം ഒരു 5.0 ഫോണ്ടിനെ മോഡിഫൈ ചെയ്യുക മാത്രമാണു് ഇവിടെ ചെയ്തിട്ടുള്ളത്. മോഡിഫൈ ചെയ്ത് കഴിഞ്ഞപ്പോള്‍ അതിനറിയാം 0D28+0D4D+200D എന്നു വന്നാലും ന്‍ കാണിക്കാന്‍, പുതിയ 0D7B എന്നു വന്നാലും ന്‍ കാണിക്കാന്‍
വിരോധം - ചില്ല് മുതിര്‍ന്നതോടെ, രണ്ട് തരം ന്‍ ഉണ്ടായി, പഴയതും (0D28+0D4D+200D), പുതിയതും (0D7B) സെര്‍ച്ചുമ്പോള്‍ വരില്ലെന്നും വരുമെന്നും ഒക്കെ പറഞ്ഞ് അടിയായത്. കാരണത്തിനാണോ പഞ്ഞം നമുക്ക് അടി നടത്താന്‍ .. ? :)
അടിയും വിരോധവും ഒന്നും വിഷയമല്ല, 5.1 അംഗീകരിച്ചതോടെ, 5.0 -ല്‍ എഴുതിയാലും, 5.1-ല്‍ എഴുതിയാലും, അവ വായിക്കബിള്‍ ആവണം, അത്ര തന്നെ.
ഏവൂരാന്‍ വായിക്കാന്‍ വേണ്ടി പുതിയ വരമൊഴിയും എഴുതാന്‍ പഴയ വരമൊഴിയും ഉപയോഗിക്കുന്നു വെന്ന്. അതൊന്നു കൂടി മനസ്സിലാക്കി തരണേ
ആപ്പറഞ്ഞതു ശരിയല്ല - ഞാന്‍ എഴുതുവാന്‍ ഉപയോഗിക്കുന്നതു വരമൊഴിയല്ല . വരമൊഴി കൊണ്ടല്ല വായിക്കുന്നതും. (മൂക്കേല്‍ നേരിട്ടങ്ങ് തൊട്ടാല്‍ പോരേ? എന്തിനാ ചട്ടുകം കൊണ്ട് പെയിന്റ് അടിക്കുന്നത്? )
എഴുതുവാന്‍ ഉപയോഗിക്കുന്നത്, ലിനക്സിനു വേണ്ടിയുള്ള "മൊഴി"യാണു്. അതില്‍ യൂണീകോഡ് 5.0 ലുള്ള എഴുത്തേ നടക്കൂ. 5.1 -ലെ സ്വതന്ത്ര ചില്ലുകള്‍ എഴുതുവാന്‍ കഴിയില്ല.
പക്ഷെ, (വായിക്കുവാനും എഴുതാനും ഉപയോഗിക്കുന്ന) ഫോണ്ട് 5.1 കേപ്പബിള്‍ ആണു്. താങ്കളൊക്കെ 5.1-ല്‍ എഴുതുന്നതും, ഞാന്‍ 5.0 -ല്‍ എഴുതുന്നതും വായിക്കുവാന്‍ വേണ്ടിയാണു് 5.1 കേപ്പബ്ബിള്‍ ഫോണ്ട് വേണ്ടി വരുന്നതു്.
ഒരു കാര്യം കൂടി, 5.1 ബാക്‌വേര്‍ഡ കമ്പാറ്റബിള്‍ ആണു്, (റെന്ഡറിങ്ങിന്റെ കാര്യത്തില്‍. എഴുത്തിന്റെ കാര്യത്തില്‍ താങ്കളുടെ എഴുത്താണി എങ്ങിനെയോ, അങ്ങിനെ മാത്രം..)
അങ്കിളേ,
UC അംഗീകരിച്ചു കഴിഞ്ഞാല്‍ അത് പുതിയ സ്റ്റാന്‍ഡേര്‍ഡ് തന്നെ. പക്ഷേ അതിനു മുന്‍പുള്ളതെല്ലാം അവിടെത്തന്നെയുണ്ട് . പുത്യേ സ്റ്റാന്‍ഡേര്‍ഡ് വന്നാലും അതെല്ലാം നിലനില്‍ക്കും.
യൂണിക്കോഡ് 5.1 നെ ഇന്ന് ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റവും പിന്തുണയ്ക്കുന്നില്ല. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് യൂണിക്കോഡ് 5.1 ചര്‍ച്ചയില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ടുതന്നെ മലയാളം കമ്പ്യൂട്ടിങ്ങിനെ ദോഷകരമായി ബാധിക്കുന്ന, ഭാഷയെ നെടുകെപ്പിളര്‍ക്കുന്ന ഈ സ്റ്റാന്‍ഡേര്‍ഡിനെ പിന്തുണയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല. യൂണിക്കോഡ് 5.0 ആണ് യൂണിക്കോഡ് 5.1 നെ അപേക്ഷിച്ച് കൂടുതല്‍ സുസ്ഥിരമെന്നതു കൊണ്ട് അതില്‍ തന്നെ നില്‍ക്കാനാണ് പണ്ടു പറഞ്ഞതുപോലെത്തന്നെ നമ്മുടെ തീരുമാനം. യൂണിക്കോഡ് വരും വെര്‍ഷനുകളില്‍ 5.1 ല്‍ തുടങ്ങിവച്ച പുതിയ പ്രശ്നങ്ങള്‍ തീര്‍ക്കുന്നതിനനുസരിച്ച് നമ്മള്‍ അതിലേക്ക് നീങ്ങുന്നതാണ്.
ഇന്ന് യൂണിക്കോഡ് 5.1 ലേക്ക് മാറുന്നവര്‍ അഞ്ജലി എന്ന ഒരൊറ്റ ഫോണ്ടിലും വരമൊഴി, മൊഴി കീമാന്‍ എന്നീ രണ്ട് പ്രയോഗങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്. ഒരു തരത്തിലുള്ള വെണ്ടര്‍ ലോക്കിന്‍ തന്നെ. ആണവചില്ലൊഴിച്ചു നിര്‍ത്തിയാല്‍ പുതിയ അഞ്ജലി ഓള്‍ഡ് ലിപിയും, ഏവൂരാന്‍ ചില്ലിന്റെ സ്ഥാനം മാറ്റിയ രഘുവും യൂണിക്കോഡ് 5.1 പൂര്‍ണ്ണമായി പാലിക്കുന്നില്ലെന്നാണ് എന്റെ ഒറ്റനോട്ടത്തിലുള്ള അഭിപ്രായം.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് യൂണിക്കോഡിനു വേണ്ടിയോ ബ്ലോഗുവായനയ്ക്കു മാത്രം വേണ്ടിയോ അല്ല, മലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടിയാണ് നിലനില്‍ക്കുന്നത്.
എല്ലാരും യൂണിക്കോഡ് 5.1 ലേക്കു മാറിക്കൊള്ളണമെന്നു തിട്ടൂരമൊന്നുമില്ലല്ലോ. യൂണിക്കോഡ് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന പ്രശ്നങ്ങള്‍ അടുത്ത വെര്‍ഷനില്‍ തീര്‍ക്കുകയാണെങ്കില്‍ അപ്പോ നമുക്കു മൈഗ്രേറ്റ് ചെയ്യാം.
അങ്കിള്‍ അവന്‍ എന്നെഴുതുമ്പോ വില്ലനായി വരുന്നത് വരമൊഴിയും മൊഴികീമാനുമാണ്. പണ്ട് ന്‍ എന്നത് ന+്+ZWJ എന്നാണ് ഇവന്‍ റപ്രസന്റ് ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ അവിടെ ആണവനെപ്പിടിച്ചുവെക്കുകയാണ് ചെയ്യുന്നത്. അപ്പോ ആണവവിരുദ്ധരുടെ ഫോണ്ടുകളുപയോഗിച്ച് ഈ ഭീകരനെ കാണാനാവില്ല. അവിടെ ചതുരക്കള്ളിയോ Reserved സിംബലോ ഒക്കെ വരും.
ഏവൂരാന്‍ വായിക്കാന്‍ വേണ്ടി പുതിയ വരമൊഴിയും എഴുതാന്‍ പഴയ വരമൊഴിയും ഉപയോഗിക്കുന്നുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. വരമൊഴിയെന്നത് യൂണിക്കോഡിന്റെ മറ്റൊരു പേരല്ലല്ലോ. ഇന്‍സ്ക്രിപ്റ്റ്, ഏവൂരാന്റെ മൊഴി, മിന്‍സ്ക്രിപ്റ്റ്, ലളിത, സ്വനലേഖ തുടങ്ങിയ ഇന്‍പുട്ട് രീതികളൊക്കെത്തന്നെ യൂണിക്കോഡ് 5.0 സ്റ്റാന്‍ഡേര്‍ഡിലാണ് മലയാളമുണ്ടാക്കുന്നത്. ആണവനില്‍ ചിലര്‍ എഴുതുമ്പോ അതിലെ ചില്ലു വായിക്കാനാവുന്നില്ല എന്നതാണ് ഏവൂരാന്റെ പ്രശ്നം . അതിനുള്ള പരിഹാരങ്ങളിലൊന്നാണ് ഫോണ്ടില്‍ ആണവനെക്കേറ്റിവെക്കുകവഴി അദ്ദേഹം ചെയ്തത്. പക്ഷേ ഇത് വായനയ്ക്കുവേണ്ടി മാത്രമുള്ള അത്ര മെച്ചപ്പെട്ടതല്ലാത്ത കുറുക്കുവഴിയാണ്. യൂണിക്കോഡ് ഒഴിവാക്കിയ ഫോണ്ട് ഡിപ്പന്‍ഡന്‍സിയെ തിരിച്ചുകൊണ്ടുവരുന്ന ഒരു പരിപാടി.
ഈ ആണവപ്രശ്നത്തിനു പരിഹാരമായി സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങ് ചെയ്യുന്നത് ആണവനെ എവിടെക്കണ്ടാലും പിടിച്ച് ആണവവിരുദ്ധനാക്കുന്ന ഒരു ഏര്‍പ്പാടാണ്. നിങ്ങളുടെ ഫയര്‍ഫോക്സില്‍ (വിന്‍ഡോസ് ഉപഭോക്താക്കളാണെങ്കില്‍ ഫയര്‍ഫോക്സ് 3) Fix-ml എന്ന ഈ എക്സ്റ്റന്‍ഷന്‍ ആഡ് ചെയ്യുക. പിന്നെ നിങ്ങള്‍ക്ക് ആണവനിര്‍വ്യാപനം നടത്തിയ ബൂലോഗം സുഖമായി ഉപയോഗിക്കാം
ഏവൂരാൻ, ഞാൻ ഈ എഴുതിയതും നേരത്തെ എഴുതിയതും കീമാൻ 6.0.164.0 വെർഷൻ ആണ്. ഫയർഫോക്സ് 2.0.0.14 നിൽ “ൽ” ശരിക്കും വരുന്നുണ്ട്. എന്നാൽ എക്സ്പ്ലോറർ 6 ആണ് ഓഫീസിൽ അവിടെ ചന്ദ്രേട്ടൻ പറഞ്ഞപോലെ ചില്ലുകളൊക്കെ ചതുരമായിട്ടാണ് കാണുന്നത്. !
നന്ദൂ, ഐ.ഇ. 6-ല്‍ അഞ്ജലി ഉപയോഗിച്ചെങ്കിലെ അല്പമെങ്കിലും രക്ഷയുള്ളൂ - അവരുടെ കാര്‍ത്തിക 5.1 ചില്ല് ഇതു വരെ ഇല്ല,. സന്തോഷിന്റെ (സന്തോഷ് പിള്ള) ഈ കമന്റ് നോക്കൂ.
കാര്‍ത്തികയുടെ പുതിയ പതിപ്പ് വരുന്നിടം വരെ മാത്രമെ ആ പ്രശ്നവുമുള്ളൂ..
അങ്കിളേ അപ്പോ കാര്യങ്ങളൊക്കെ മനസ്സിലായല്ലോ :) വരമൊഴി, ഓപ്പറെറ്റിംഗ് സിസ്റ്റം സപ്പോർട്ട് ഉള്ള സ്ഥലത്തൊക്കെ സ്റ്റാന്റേഡിന്റെ ഏറ്റവും പുതിയ വേർഷൻ ആണ് ഉപയോഗിക്കുന്നത്. അതായത് സ്വത്രന്ത്രചില്ലുകൾ ഉപയോഗിക്കുന്നു എന്നർത്ഥം. അഞ്ജലിയിൽ അതുള്ളതുകൊണ്ട് കാണാനും പ്രയാസമില്ല. ബാക്കിയുള്ള ഫോണ്ടുകളിൽ ആരെങ്കിലും താമസിയാതെ 5.1 സപ്പോർട്ട് ചേർക്കും എന്നു പ്രതീക്ഷിക്കുന്നു (ഏവൂരാൻ രഘുമലയാളത്തിൽ ചെയ്തതുപോലെ). അതിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗുകാർ വേണമെന്നൊന്നുമില്ല. ആർക്കും മോഡിഫൈ ചെയ്യാവുന്ന രീതിയിലാണ് രചന, മീര തുടങ്ങിയവയുടെ ലൈസൻസ്. മൈക്രോസോഫ്റ്റിന്റെ കാർത്തിക മാത്രം പ്രശ്നമാണ്. അവർ തന്നെ അത് അപ്ഡേറ്റ് ചെയ്യണം.
ഇതും കൂടി എനിക്കിപ്പോള്‍ മനസ്സിലായി. ചില്ല് ആണവനായാലും, ആണത്വം ഇല്ലെങ്കിലും എനിക്ക് ‘ന്‍’ എന്നെഴുതണമെങ്കില്‍ ഇംഗ്ലീഷക്ഷരം ‘n' ടൈപ്പിയാല്‍ മതി. കംപൂട്ടര്‍ മനസ്സിലാക്കുന്നത് 0D28+0D4D+200D ആയിട്ടാണോ അതോ പുതിയ 0D7B ആയിട്ടാണോ എന്നൊന്നും ഒരു യൂസ്സറായ എനിക്ക് പ്രശ്നമല്ല.
ഏതായാലും ‘രഘു’ വിനെ കൊണ്ട് പ്രയോജനമുണ്ടെന്നും മനസ്സിലായി. എല്ലാപേര്‍ക്കും നന്ദി.
എന്റെ ഒടയതമ്പുരാനെ,
fix-ml 01 എന്ന ഒരു നിസ്സാര Add-on കൊണ്ട് 5.1 ല്‍ ഉണ്ടായ ആണവബോമ്പും ആറ്റംബോമ്പും ഞാനുപയോഗിക്കുന്ന ഉബുണ്ടു 7.10 ല്‍ നിര്‍വ്വീര്യമായല്ലോഗുരുവായൂരപ്പാ. ഇത്തരത്തില്‍ പ്രതിവിധിയുള്ളപ്പോഴാണോ ഇവിടെ മലയാളത്തിന് നാണക്കേടുണ്ടാക്കുന്ന ബ്ലോഗുകളിലൂടെയുള്ള തര്‍ക്കങ്ങള്‍. MS Windows ഉപയോഗിക്കുന്നവരെ സാക്ഷാല്‍ ബില്‍ഗേറ്റ് രക്ഷിക്കട്ടെ.
വായിക്കുന്നതോ കാണുന്നതോ അല്ല ഇവിടെ യഥാർത്ഥപ്രശ്നം. ആറ്റോമിക ചില്ലുകൾ ഒരു ആവശ്യകതയാണെന്നുകണ്ട് യൂണിക്കോഡിന്റെ പുതിയ വേർഷനിൽ അതിന് സപ്പോർട്ട് നൽകിയിരിക്കുന്നു. ഇന്നോ നാളെയോ, പുതിയ അപ്ലിക്കേഷനുകളെല്ലാം പുതിയ സ്റ്റാൻഡേർഡ് ഉപയോഗിച്ചുതുടങ്ങുമെന്ന് ഉറപ്പാണ്.
മലയാളം ട്രാൻസ്ലിറ്റെറേറ്ററുകളിൽ ചിലത് പുതിയ മലയാളം ചില്ലുകൾ ഉണ്ടാക്കുകയും മറ്റുചിലത് പഴയ മലയാളം ചില്ലുകളുണ്ടാക്കുകയും ചെയ്യുമ്പോൾ അവ സമാനമല്ലാത്തതിനാൽ തിരയുമ്പോൾ എല്ലാം റിസൾട്ട് പേജിൽ വരില്ല. അത് വലിയ ഒരു പ്രശ്നമല്ലേ?
ഇതുവരെ തെറ്റെന്നുപറയാനാവില്ലെങ്കിലും ശരിയല്ലാത്ത ഒരു മാർഗ്ഗത്തിലൂടെയാണ് നാം മലയാളം ചില്ലുകളെഴുതിയിരുന്നത്; പക്ഷേ അത് തിരുത്താനാവില്ലെന്നെന്തിനാണ് വാശി പിടിക്കണേ?
അതിനായി ആണവവിരുദ്ധരുടെ ഒരു സംഘം എന്നൊക്കെപ്പറഞ്ഞ് ഇറങ്ങിത്തിരിക്കുന്നത്, ഭാഷയ്ക്ക് ഗുണകരമാകുമെന്ന് തോന്നുന്നില്ല.
അങ്കിളേ, ൻ എന്ന് എങ്ങനെ ഉണ്ടാക്കുന്നു എന്നത് വലിയൊരു പ്രശ്നമാണ്. ഞാൻ മനസ്സിലാക്കിയേടത്തോളം സേർച്ചിങ്ങിലാണ് പുതിയ യൂണിക്കോഡ് കൂടുതൽ ഉപയോഗപ്രദമാകുക. സേർച്ച് എൻജിന് രണ്ടു തരം ചില്ലുകളും രണ്ടുതന്നെയാണ്. ഇനിയുള്ള മലയാളം ഓൺലൈൻ റിസോഴ്സുകളെങ്ങനെയായാലും പുതിയ യൂണിക്കോഡിലെഴുതുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
ഓ.ടോ: അക്ഷരയുടെ ബ്ലോഗിൽ ഞാൻ എന്ന പ്രൊഫൈൽ നാമമുള്ള വ്യക്തി ഇട്ട കമന്റാണ് എന്നെ ഇവിടെ എത്തിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ