കാകഃ കാകഃ, പികഃ പികഃ

Wednesday, March 29, 2006

സുന്ദരിയാം സെഡോണ

സെഡോണ എന്ന ചുവന്ന സുന്ദരിയെ ഓര്‍ത്തത് നളന്റെ പോസ്റ്റ് കണ്ടപ്പോഴാണ്. എന്റെ പക്കലുള്ള ചിത്രങ്ങളും ഒന്ന് പോസ്റ്റിയേക്കാം എന്ന് തോന്നി.

സെഡോണയെ പറ്റി കൂടുതലറിയാന്‍ ഈ ലിങ്ക് നോക്കുക.സെഡോണയിലേക്ക് എത്താറാവുമ്പോഴത്തെ കാഴ്ചകള്‍:പകല്‍‌ സമയത്തെ ചാരുത


അടുത്ത ചിത്രത്തില്‍ സൂക്ഷിച്ച് നോക്കിയാല്‍, പതിനാലു വര്‍ഷം മുമ്പ് താഴോട്ട് ചാടിപ്പോയ ഒരു കാറിന്റെ അവശിഷ്ടങ്ങള്‍ കാണാം. (രണ്ട് പേര് കാലിയായ അപകടം, ദുര്‍ഘടമേറെയായതിനാല്‍, വണ്ടിയുടെ അവശിഷ്ടങ്ങള്‍ അവിടെത്തന്നെയിടേണ്ടി വന്നുവെന്ന് ചരിത്രം)

ഇനി താഴെയുള്ള ചിത്രത്തിലാവട്ടെ, ഉത്തുംഗശൃംഗത്തില്‍ യോഗാഭ്യാസം നടത്തുന്നയൊരാളിനെ കാണാം, സൂക്ഷിച്ച് നോക്കണമെന്ന് മാത്രം... (സെഡോണ പൊതുവേ ന്യൂ-ഏജ് -സ്പിരിറ്റ്വല്‍ ആള്‍ക്കാരുടെ പ്രിയപ്പെട്ട സങ്കേതമാണ്. വോര്‍ടെക്സിന്റെ (vortex) സെന്റര്‍ അവിടാണെന്നും അക്കൂട്ടര്‍ വിശ്വസിക്കുന്നു..)

അങ്ങേര് അത്രയും പൊക്കത്തിലങ്ങനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ “വല്ലാത്തസുഖം തന്നെ” എന്ന് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല... അവിടുന്നെങ്ങാനും ഒന്ന് വീണ്‌ പോയാലേ? പിന്നെ, നോക്കണ്ട..!! :)

സെഡോണയില്‍ നിഴലു് പരക്കുമ്പോള്‍:

6 comments:

യാത്രാമൊഴി said...

വീണ്ടും സെഡോണ! ഉടനെ ഫ്ലൈറ്റ് പിടിക്കേണ്ടി വരുമോ..വിസിറ്റാന്‍ ബെസ്റ്റ് ടൈം എതാ ഏവൂരാനെ?

ഇളംതെന്നല്‍.... said...

മനോഹരം

ദേവന്‍ said...

ദൂരദര്‍ശനത്തിലും സെഡോണാ സുന്ദരി തന്നെ..

സ്വാര്‍ത്ഥന്‍ said...

സുന്ദരം ഈ സൌന്ദര്യ ശില്പം

സു | Su said...

എല്ലാവരും കൂടെ എന്നെക്കൊണ്ട് പാസ്പ്പോര്‍ട്ട് എടുപ്പിക്കും. :((

sivakumarambalapuzha said...

‘ത്രയ്ക്കങ്ങട് പിടിപാടായ്ട്ടില്യാ... എന്നെയും ഈ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തണം...

panikkoorka@blogspot.com

Followers

tweets

Index

Creative Commons License
This workis licensed under a Creative Commons Attribution-Noncommercial-No Derivative Works 3.0 License.