ചിത്രങ്ങള്‍

കാകഃ കാകഃ, പികഃ പികഃ

Thursday, July 13, 2017

ഹവ്വായ്ക്ക് ഗോപാലകൃഷ്ണൻ കൊടുത്ത പഴം


ഈ പോക്ക് പോയാൽ, ഏദൻ തോട്ടത്തിൽ അന്നാ നട്ടപ്പകലുച്ചനേരത്ത് ആദം കാണാതെ  ഹവ്വായ്ക്ക്  പഴം കൊടുത്തതും നമ്മടെ ആലുവാക്കാരൻ ഗോപാലകൃഷ്ണനായിരുന്നു എന്നു വരുമല്ലോ?

Tuesday, July 11, 2017

അമ്മയിലെ ജനപ്രതിനിധികൾ


പ്രമാദമായ സംഭവങ്ങളും ഗോപാലകൃഷ്ണനെ ഒടുവിൽ അറസ്റ്റ് ചെയ്തതുമൊക്കെ വാർത്തകളിലൂടെ അറിഞ്ഞു. ഗോപാലകൃഷ്ണനെന്ന ദിലീപ് ഇത്രേം വലിയ തൊട്ടിയായിരുന്നല്ലോ എന്നതല്ല ഈ അപഗ്രഥനത്തിന്റെ ലാക്ക്.  മറിച്ച്, അമ്മയിലെ  മുകേഷ് എം.എൽ.ഏ, ഇന്നസെന്റ്  എം.പി. എന്നിവരുടെ വിവരക്കേടുകളും, സ്ത്രീ വിരുദ്ധ നിലപാടുകളുമാണു്.

ഇങ്ങനേം കെഴങ്ങന്മാരുണ്ടല്ലേ?

സിനിമേലെ ഉണ്ണാക്കന്മാരെ ജനപ്രതിനിധികളാക്കിയത് ആരാണ്?

ഗോപാലകൃഷ്ണന്റെ അണ്ടി ചെത്തുകയോ വൃഷണമുടക്കുകയോ എന്തും കോടതി തീരുമാനിക്കട്ടേ - ഇനിയങ്ങോട്ട് വക്കീലന്മാരുടെ കൈകളിലാണല്ലോ അതൊക്കെ.

മുകേഷും ഇന്നസെന്റും തങ്ങളുടെ വിവരക്കേട് തെളിയിച്ച് കൈയടി നേടിയ നിലയ്ക്ക് തങ്ങളലങ്കരിക്കുന്ന  ജന പ്രതിനിധി സ്ഥാനങ്ങൾ രാജിവെച്ചൊഴിയണം. 


Monday, July 03, 2017

ക്യാപ്ച | CAPTCHAചോദ്യം:
ഉപയോക്താവ് മനുഷ്യൻ തന്നെയാണെന്നു ഉറപ്പുവരുത്താൻ ഉപയോഗിക്കുന്ന ഈ സംവിധാനത്തിന്റെ പേരെന്താണ്?
ഉത്തരം:
ക്യാപ്ച


പല പല നിരവധി അനവധി പ്രപഞ്ചരഹസ്യങ്ങളെ പറ്റി ഉച്ചയൂണു കഴിഞ്ഞ് അപഗ്രഥിക്കുന്നതിനിടയിലാണ് ക്യാപ്ചയിൽ ചെന്നുടക്കിയത്. ഞാനും ക്യാപ്ച്ചയ്ക്ക് കോഡെഴുതിയിട്ടുണ്ട്, അതും നല്ലുഗ്രൻ ബാഷൻ  മലയാളം ക്യാപ്ച്ച. ഇതു വരേക്കും  ഫൂൾപ്രൂഫ്. ഉദാഹരണം ഇവിടെ.


ക്യാപ്ചയ്ക്ക് ഒരുഗ്രൻ ഫുൾഫോമുണ്ട് - "Completely Automated Public Turing test to tell Computers and Humans Apart".

ഇതിനു പിന്നിൽ ഒരു വിക്കിലേഖനവുമുണ്ട്, ഇവിടെ.  
(ഒന്ന് ബ്ളോഗിയിട്ട് എത്ര നാളായീന്നേ..?)


Thursday, March 10, 2016

അഹിതം

രാത്രി പതിനൊന്ന് അൻപത്തേഴിനു,
എന്റെ പേനാക്കത്തിക്ക് വഴിതെറ്റി..
ചോരയൊഴുകുന്ന കീറലുകളിലൂടെ
നോവിന്റെ ഭേദങ്ങളിലൂടെ,
മുന്നേറിയേറി അതിന്റെ മുന.
വശങ്ങളിലെ ചെറിയ പല്ലുകൾ  പിന്നാലെയും.

Tuesday, August 11, 2015

അഭിവൃദ്ധി പങ്കുവെയ്ക്കാൻ നമ്മുടെ ഇടതുപക്ഷം..ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലി യു ചെങ്ങിന്‍െറ പ്രസ്താവന ചുവടെ. അതു കേട്ടിട്ട് നമ്മുടെ ഇടതുപക്ഷ രാജാക്കന്മാർ "ജബ ജബ ജബാ.., ഇതൊന്നും ഇവിടെ നടപ്പില്ല..!! അതിനു പകരം ആയിരം കിലോമീറ്റര്‍ ധര്‍ണ നടത്താം..!" എന്നൊക്കെ പറഞ്ഞെങ്കിലും, ശരാശരി മലയാളി ഒരിക്കലെങ്കിലും  കേൾക്കേണ്ട ശബ്ദമാണു് ഈ ചൈനക്കാരന്റെ.

" കമ്യൂണിസവും സോഷ്യലിസവുമെന്നാൽ ദാരിദ്ര്യം പങ്കു വയ്ക്കലല്ല, അഭിവൃദ്ധിയുടെ പങ്കു വയ്ക്കലാണെന്ന് ലി യുചെങ് പറഞ്ഞു. സാമ്പത്തിക പരിഷ്കരണ നടപടികളിലൂടെ അഭിവൃദ്ധി ഉണ്ടാവുമ്പോൾ അത് എല്ലാ ജനവിഭാഗങ്ങളിലുമെത്തണം.

പ്രത്യയശാസ്ത്രമല്ല വികസനവും സാമ്പത്തിക പുരോഗതിയുമാണു പ്രധാനമെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലി യുചെങ്. അതിനു സാമ്പത്തികരംഗത്തു പരിഷ്കരണ നടപടികൾ വേണം, സ്ഥിരതയുണ്ടാവണം. പാർട്ടിയുടെ സ്വാർഥതാൽപര്യങ്ങളല്ല ജനതാൽപര്യമാണു നോക്കേണ്ടതെന്നും കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടികളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു."

(നമ്മളൊക്കെ കമ്മ്യൂണിസ്റ്റ് ചക്രവർത്തിമാരേക്കാൾ ഭക്തിയുള്ളവരും, അവരൊരുനാൾ  ഇന്ത്യാ മഹാരാജ്യം മൊത്തം ഭരിക്കുന്നതു വരെ പ്രത്യയശാസ്ത്രം പുഴുങ്ങിത്തിന്നാൻ  മാത്രമെന്നു ധരിക്കുന്നവരുമാണല്ലോ..?)

Sunday, August 02, 2015

ബിജെപി ബാന്ധവം


എസ്.എൻ.ഡി.പി.-യുടെ അമരക്കാർക്ക് ബീജെപി-യോട് ഇത്തിരി ചായ്‌‌വ് ഉണ്ടായിരിക്കുന്നു എന്ന വാർത്തകളും, അവയ്ക്കുള്ള പ്രതികരണങ്ങളും ശ്രദ്ധിച്ചു. അവരതെന്തോ മഹാപരാധം ചെയ്തതു പോലെയാണു ഇടതുപക്ഷത്തിന്റെ അവലോകനം പോവുന്നത്. കണ്ണൂരിലും മറ്റും നടന്നിട്ടുള്ള രാഷ്ട്രീയക്കൊലപാതകങ്ങളിൽ   വെട്ടിയും കുത്തിയും ചാവുന്നതിൽ ഒരു നല്ല ഭാഗം ഈഴവർ തന്നെയാണു്. (ഉദാ:, ആറെസ്സുസ്സുകാരനായ ഈഴവനെ, കമ്മ്യൂണിസ്റ്റുകാരനായ ഈഴവൻ ഉപദ്രവിക്കുന്ന ഇടപാട്.. അല്ലെങ്കിൽ തിരിച്ച്. രണ്ട് മനുഷ്യർ തമ്മിൽ തല്ലുന്നു എന്ന ലളിതമായ പ്രഹേളിക തത്കാലം, തമ്മിൽ തല്ലിച്ചാവുന്ന സ്വജാതി എന്നു വായിക്കാം...) ഒരേ സമയത്ത് പല ഭാഗങ്ങളും  നിറഞ്ഞാടിയിട്ടുള്ള ആ സമുദായത്തിന്റെ സാധാരണ നിർവചനത്തിനു മാറ്റം വരുത്തുന്നതാണു് ഈ പുതിയ ഭാവം.

അയ്യഞ്ചു വർഷങ്ങളിൽ ഒരു കാലിലെ മന്ത് മറുകാലിലേക്ക് മാറുന്നതാണല്ലോ കേരള ഭരണത്തിന്റെ രാഷ്ട്രീയമോഡൽ. രണ്ടേ രണ്ട് രാഷ്ട്രീയശക്തികൾ - ഒരു രാത്രി കഴിയുമ്പോൾ പകലെന്ന പോലെ ഒരു സ്ഥിരം ഏർപ്പാടാണിതെന്ന പ്രതീതി നല്കുന്നു. "ആം ആദ്മി" തുടങ്ങിയ പ്രസ്ഥാനങ്ങളാവട്ടെ ഇതു വരെയും കേരളത്തിൽ പറയത്തക്ക ആഘാതമൊന്നും ഉണ്ടാക്കിയിട്ടുമില്ല. മൂന്നാം നിര വരേണ്ടത് ഇനി എസ്.എൻ.ഡി.പി.യെ  ബിജെപി ബാന്ധവം  ചെയ്തിട്ടാണെങ്കിലും അതു വേണ്ടതു തന്നെ.  ഇതിനു മുമ്പ് ശീലിച്ചിട്ടില്ലാത്ത  തീവ്ര ഹിന്ദുത്വ നിലപാടെടുക്കുന്ന പുതിയ ആഢ്യൻമാരുടെ അല്പം ഡാംഡൂം കേരള ജനത സഹിക്കേണ്ടി വരും എന്നു മാത്രം.

(ഭരണത്തിൽ കയറിയ ശേഷം  അധ്യാപികമാരെ പച്ചക്കോട്ട് ഇടീക്കാനും മറ്റും തള്ളുന്ന മുസ്ളീം ലീഗ് പോലത്തെ ഒരു രാഷ്ട്രീയപാർട്ടി അല്ല എസ്.എൻ.ഡി.പി. എന്നത് പ്രസക്തമാണു്. അവരുടെ സമുദായം, അവരുടെ അംഗങ്ങൾ എന്നല്ലാതെ അത്ര വലിയ ലോകോത്തര സാമൂഹികപ്രതിബദ്ധതയൊന്നും അവരുടെ നയങ്ങളിൽ നിന്നും പ്രതീക്ഷിക്കേണ്ടതുമില്ല. അവരുടെ നയങ്ങൾ വിശാല ലോകത്തിനു ഇടുങ്ങിയതെന്ന് തോന്നിയാലും, അവർക്കത്  ബോധിച്ചാൽ, അതു തന്നെ ധാരാളം..!)  

 മർദ്ദിതൻ മർദ്ദകനാവുന്ന വിരോധാഭാസം  ഇതിലുമുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല, എങ്കിലും  കുരിശേറിയ പാവം പൊതുജനത്തിനൊപ്പം നിൽക്കാൻ   രണ്ട് കള്ളന്മാര്ക്ക് പകരം മൂന്നെണ്ണം ഉണ്ടാവുന്നത് നന്നെന്ന് വിവക്ഷ..  (the more, the merrier, എന്നല്ലേ?)

അവലംബം:

എസ്‌.എന്‍.ഡി.പി- ബി.ജെ.പി. കൂട്ടുകെട്ട്‌: 
ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?
 Movin' on Up, To the East side..


Followers

Index