tag:blogger.com,1999:blog-18911371.post114436443785481654..comments2024-01-08T00:22:03.885-08:00Comments on ചിത്രങ്ങള്‍: ഗോലിയാത്ത് ചുവടു മാറ്റുമ്പോള്‍evuraanhttp://www.blogger.com/profile/17603499054568576727noreply@blogger.comBlogger40125tag:blogger.com,1999:blog-18911371.post-1156749208672486412006-08-28T00:13:00.000-07:002006-08-28T00:13:00.000-07:00ലൈവ് സിഡിയില്‍ എനിക്ക് ubuntuനെക്കാള്‍ കൂടുതല്‍ ...ലൈവ് സിഡിയില്‍ എനിക്ക് ubuntuനെക്കാള്‍ കൂടുതല്‍ നന്നായിതോന്നിയത് KNOPPIX അണ്. ഇതും ഒന്നു ട്രൈ ചെയ്ത് നോക്കൂ..
http://www.knoppix.org/സജുhttps://www.blogger.com/profile/05565324509186101751noreply@blogger.comtag:blogger.com,1999:blog-18911371.post-1146757538860477112006-05-04T08:45:00.000-07:002006-05-04T08:45:00.000-07:00ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്: ഗൂഗിളിനെ ഒതുക...ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്:  ഗൂഗിളിനെ ഒതുക്കാന്‍ മാക്രിയും (M$) യാഹൂവും ഒന്നിക്കുമെന്ന് തോന്നുന്നു.

സ്ലാഷ്ഡോട്ടിലെ ഈ  ലേഖനം  പ്രത്യേകം ഇവിടെ ക്വോട്ടണമെന്ന് തോന്നി.

കൂടുതല്‍ ഇവിടെ വായിക്കാം..
evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1146292813958427132006-04-28T23:40:00.000-07:002006-04-28T23:40:00.000-07:00ടി ലാപ്ടോപ്പിന്റ് വിവരങ്ങള്‍:അതൊരു T22 ആണ്. ഉബണ്...ടി ലാപ്ടോപ്പിന്റ് വിവരങ്ങള്‍:

അതൊരു T22 ആണ്.

ഉബണ്ടു ഹാര്ഡ്വെയറ് ഡാറ്റാബേസ് എന്റ്ട്രി

സുനിലേ, ശബ്ദത്തോടുള്ള എം.എസ്.എന്‍ മെസ്സഞ്ചറ്, സ്കൈപ്പി, ഗ്നോം മെസ്സഞ്ചര്‍ എന്നിങ്ങനെ ഒരുപാട് ചോയ്സുകളുണ്ട്...evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1145167353369968572006-04-15T23:02:00.000-07:002006-04-15T23:02:00.000-07:00കൂട്ടരേ, ചര്‍ച്ചകള്‍ ഈമെയിലിലേക്ക് മാറ്റിയാല്‍ ഞങ...കൂട്ടരേ, ചര്‍ച്ചകള്‍ ഈമെയിലിലേക്ക് മാറ്റിയാല്‍ ഞങള്‍ എങനെ വിവരങള് അറിയും? ഞാനും ഉബുണ്ട് സി.ഡി ഒന്ന് സംഘടിപ്പിചിരുന്നു. പക്ഷെ ഇന്സ്റ്റല്ല് ചെയ്യുകയോ കമ്പ്യൂട്ടരില്‍ ഒന്നിടുകയോ ചെയ്യാന്‍ ഒരു വൈക്ലബ്യം. അ.ബ്.സി.ഡി.അറിയില്ല്യലൊ. അതെന്നാ പ്രശ്നം. ഇപ്പോ വിന്ദൊവ്സ് 2000 ആണ്. രണ്ടും കൂടെ പ്രശ്നങളില്ലാതെ പ്രവര്‍ത്തിക്കുമോ?ലിനക്സ് പഠിച്ചുകഴിഞാല് ചുവടുമാറണമെന്നുണ്ട്. പിന്നെ ലിനക്ഷില് എം.എസ്.എന്‍ പോലെയുള്ല മെസ്സഞ്ചറുകള്‍ പ്രവര്‍ത്തിക്കുമോ?മാര്‍ഗം തെളിയിക്കൂ സുഹൃത്തുക്കളേ...-സു-Anonymousnoreply@blogger.comtag:blogger.com,1999:blog-18911371.post-1145159349678414272006-04-15T20:49:00.000-07:002006-04-15T20:49:00.000-07:00കുറച്ച് കൂടി details തരാം, ഡിവൈസുകള്‍ എല്ലാം തറവാട...കുറച്ച് കൂടി details തരാം, ഡിവൈസുകള്‍ എല്ലാം തറവാട്ടില്‍ പിറന്നവര്‍ തന്നെ, നിക്ക് കാര്‍ഡ് 3Com 10/100 inbuilt adapter, wi-fi is Netgear, external HD is Hitachi, c'lss Desktop is Logitech. ഇവരൊക്കെ മാന്യന്മാര് ആയത് കൊണ്ട് Linuxകാര്‍ അവഗണിക്കേണ്ട കാര്യമില്ല എന്നായിരുന്നു വിശ്വാസം. പക്ഷെ എന്നിട്ടും ഉബണ്ടു നിക്കിനെ കണ്ടില്ല, അതു കൊണ്ട് firefox ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്തുമില്ല. അപ്പോള്‍ തന്നെ ഞാന്‍ പരിപാടി നിര്‍ത്തി.

ഈ ചര്‍ച്ച email-ലേക്ക് മാറ്റിയാലോ? സൌകര്യം പോലെ prabeshp അറ്റ് ജീമെയില്.കോം ഒരു മെയില്‍ അയച്ചാല്‍ ഞാന്‍ ഡീറ്റേയില്‍സ് അയച്ച് തരാം.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-18911371.post-1145157684622239462006-04-15T20:21:00.000-07:002006-04-15T20:21:00.000-07:00ഐ.ബി.എം. T-20 ഒരെണ്ണമാണെന്ന് തോന്നുന്നു എന്റെ ഒരു ...ഐ.ബി.എം. T-20 ഒരെണ്ണമാണെന്ന് തോന്നുന്നു എന്റെ ഒരു ലാപ്ടോപ്പ്. (യാത്രയിലാണ്, തിരികെ വീട്ടിലെത്തിയിട്ട് കണ്‍ഫേം ചെയ്യാം)

വൈ-ഫൈ കാര്‍ഡ് ആയിരുന്നോ പ്രശ്നമുണ്ടാക്കിയത്? എന്റേത് സിസ്കോ ഏയ്രോനെറ്റ് pcmcia (B) അഡാപ്റ്ററാണെന്നാണ് ഓര്‍മ്മ.

അതിന്റെ സാദാ നിക് e100 കുടുംബത്തിലേതാണെന്നും തോന്നുന്നു.

ibm laptops-ല്‍ ലിനക്സിന് പ്രശ്നമുണ്ടാവുക സാധാരണമല്ല..

ഫോറങ്ങളോടിച്ച് വായിച്ചിട്ട്  T20 സപ്പോര്ട്ടടാണെന്ന് തോന്നുന്നു...evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1145149320719880152006-04-15T18:02:00.000-07:002006-04-15T18:02:00.000-07:00പെരിങ്ങ്സ് & ഏവൂരാന്, ഞാന്‍ ഉബണ്ടു 5.10 തന്നെ ആയി...പെരിങ്ങ്സ് & ഏവൂരാന്, ഞാന്‍ ഉബണ്ടു 5.10 തന്നെ ആയിരുന്നു try ചെയ്തത് (CD ഇപ്പോള്‍ ദേ എന്റെ മുന്നില്‍ ചിരിച്ച് പിടിച്ച് ഇരിപ്പുണ്ട്). പരീക്ഷണ മഷീന് : IBM തിങ്ക്പാഡ് T20. പരീക്ഷ നടത്തി വിജയിച്ചാല്‍ മാറാം എന്നും വിചാരിച്ചു, പക്ഷെ നടന്നില്ല. ആവശ്യത്തിന് USB പോര്‍ട്ട് ഇല്ലാത്തതിനാല്‍ എന്റെ external drive, wi-fi, logitech cordless ഒക്കെ PCMCIA slot വഴി ആണ് ഓടുന്നത്. ഇതില്‍ ഏതെങ്കിലും പിഴച്ചാല്‍ പിന്നെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരും. ആ പേടിയായിരുന്നു മാറ്റം നിര്‍ത്തി വയ്ക്കാന്‍ കാരണം. Xbox വാങ്ങി Linux ലോഡ് ചെയ്താലോ എന്ന ആലോചന ഈ അവസരത്തില്‍ ഉണ്ടായിരുന്നു, അതാവുമ്പോള്‍ ടി.വി-യില്‍ കാണുകയും ചെയ്യാം. പദ്ധതി മാറ്റി, ഒരു low end കമ്പ്യൂട്ടര്‍ ആക്കാം എന്ന് കരുതി നിര്‍ത്തിയിരിക്കുകയാ. ഉബണ്ടു ആവശ്യപ്പെടുന്ന മിനിമം കോണ്ഫിഗറേഷന് പറഞ്ഞ് തന്നാല്‍ ഉപകാരം.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-18911371.post-1145131021604079152006-04-15T12:57:00.000-07:002006-04-15T12:57:00.000-07:00വക്കാരീ റിസ്കെടുക്കാന്‍ തയ്യാറായ സ്ഥിതിക്കു ഊബുണ്ട...വക്കാരീ റിസ്കെടുക്കാന്‍ തയ്യാറായ സ്ഥിതിക്കു ഊബുണ്ടൂന്റെ ബീറ്റ വേര്‍ഷന്‍ തന്നെ ഡൌണ്‍ലോഡ് ചെയ്തോള്ളൂ. സംഭവം സ്റ്റേബിളാണു്. ലൈവ് സീഡി ഡൌണ്‍ലോഡ് ചെയ്താല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ഊബുണ്ടു ഉപയോഗിച്ചു തുടങ്ങാം, ഇഷ്ടപ്പെട്ടുവെങ്കില്‍ 4-5 ക്ലിക്കിനുള്ളില്‍ സംഭവം ഇന്‍സ്റ്റാള്‍ ചെയ്യുകയുമാവാം. ലിങ്ക്രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-18911371.post-1145123345967959472006-04-15T10:49:00.000-07:002006-04-15T10:49:00.000-07:00കമ്പ്യൂട്ടറിനേപ്പറ്റി അന്തമേതാ കുന്തമേതാ എന്നറിയില...കമ്പ്യൂട്ടറിനേപ്പറ്റി അന്തമേതാ കുന്തമേതാ എന്നറിയില്ലെങ്കിലും ഞാന്‍ ഉബുണ്ടു 5.1 ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു. ഒന്നു നോക്കട്ടെ. പെരിങ്ങോടരേ, ഏവൂര്‍ജീ, അറിവുകള്‍ക്ക് നന്ദി. എന്റെ അഭിപ്രായം (ലൈന്മാന്സ് ഓപ്പിയനിയന്) അറിയിക്കാം.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18911371.post-1145122841388631982006-04-15T10:40:00.000-07:002006-04-15T10:40:00.000-07:00prapra, എന്നായിരുന്ന അത്? Ubuntu 5.10 ഉപയോഗിച്ചു ന...prapra,

എന്നായിരുന്ന അത്? Ubuntu 5.10 ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ?

വര്‍ഷങ്ങളായി വീട്ടില്‍ രണ്ട് മൂന്ന് പാട്ടയില്‍ ഡെബിയന്‍ ലിനക്സോടിച്ചിരുന്ന ഞാന്‍, എന്റെ ലാപ്ടോപ്പില്‍ ഉബണ്ടു (5.10) ഇന്‍സ്റ്റാള്‍ ചെയ്തു നോക്കി. അതിനു ശേഷം, ഇവിടുള്ളവയെല്ലാം ഉബണ്ടുവിലാക്കിയെന്ന് പറഞ്ഞാല്‍ മതിയല്ലോ.

ഡെബിയന്റെ ഒരു സബ്സെറ്റാണ് ഉബണ്ടുവെങ്കിലും, എന്റെ ലാപ്ടോപ്പിലെ ടച്ച്പാഡ് അത് നിഷ്പ്രയാസം കോണ്‍ഫിഗര്‍ ചെയ്തു തന്നു -- അതാണ് ചുവടുമാറ്റത്തിന്റെ ആദ്യത്തെ പ്രലോഭനം.

ഡെബിയനില്‍ അതിന്റെ സെന്‍സിറ്റിവിറ്റി എനിക്കിഷ്ടപെട്ട രീതിയിലാക്കാന്‍ കുറെ ഞാന്‍ പണിപ്പെടേണ്ടി വന്നിരുന്നു.

തനിമലയാളം പേജുകളും, പിന്മൊഴികളും എല്ലാം ഓടുന്നത്, ഉബണ്ടുവിലാണ്.

ഇക്കാര്യത്തില്‍ ഒരു ക്രെഡിറ്റ് പെരിങ്ങോടര്ക്കുള്ളതാണ് - ഇതു വരെ ഞാനിതങ്ങേരോട് സമ്മതിച്ചിട്ടില്ലെങ്കിലും -- ഉബണ്ടു ട്രൈ ചെയ്യാം എന്ന് തോന്നിപ്പിച്ചത് അദ്ദേഹമാണ്.

പുതിയതായ് വാങ്ങിച്ച സിസ്റ്റത്തിന്റെ കീബോര്‍ഡിലെ വോള്യം കണ്ട്രോളുകള് അങ്ങിനെ തുടങ്ങി എല്ലാം ഉബണ്ടുവില്‍ ജോലിചെയ്യുന്നുണ്ട്.

വന്ന് വന്ന് ഉബണ്ടുവോടുന്ന സെര്‍വറാണ് പ്രിന്റ് സെര്‍വറ്. കൂടാതെ, ടീവോയുടെ പകരക്കാരനായ് മിത്ത്ടീവി, സാംബാ ഫയല്സെര്വ്വറ്, അങ്ങിനെ പലതും.

ഉബണ്ടു ഡെബിയന്റെ സബ്സെറ്റാണെങ്കിലും, highly extensible-ഉമാണ് എന്നത് പറഞ്ഞു കൊള്ളട്ടെ. ഡെസ്ക്ക്ടോപ്പായും, അല്ലെങ്കില്‍ ഊതി വികസിപ്പിച്ച് ഒരു സെര്‍വര്‍ കോണ്ഫിഗിനും അത് റെഡി.

പെരിങ്ങോടരെന്നെ സ്വാധീനിച്ച പോലെ, ഞാന്‍ ഉമേഷിന് പിടിക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാള് കുറേയായി. ഒപ്റ്റിക്കല്‍ ഫൈബറാണ് കക്ഷിയുടെ വീട്ടിലേക്കുള്ളത് -- വമ്പന്‍ ബാന്ഡ്വിഡ്ത്തെന്നു പറഞ്ഞാല്‍ മതിയല്ലോ. പക്ഷെ, ഉമേഷാവട്ടെ, അമ്പിനും വില്ലിനും അടുക്കുന്നുമില്ല.

അപ്പോള്‍ പറഞ്ഞു വരുന്നത്, 5.10 ഒന്ന് ട്രൈ ചെയ്തു നോക്കൂ, ഒരു മാതിരിപെട്ട് എല്ലാ ഹാര്‍ഡ്വെയറും അതിനറിയാം.

സഹായം വല്ലതും വേണമെങ്കില്‍, സദയം അറിയിക്കുക.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1145122378862749202006-04-15T10:32:00.000-07:002006-04-15T10:32:00.000-07:00prapra,അതു വെറുമൊരു രോഗമല്ല, സാംക്രമിക രോഗമാണു്. മ...prapra,
അതു വെറുമൊരു രോഗമല്ല, സാംക്രമിക രോഗമാണു്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനു പി.സി വിപണിയില്‍ നേടിയെടുക്കാനായ വിജയവും അതുമൂലം വന്നുപോയ മോണോപ്പൊളിയും ഹാര്ഡ്വെയര് നിര്‍മ്മാതക്കളെ വിന്‍ഡോസിനു വേണ്ടിമാത്രം ഹാര്ഡ്വെയര് നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചു. പ്രത്യക്ഷത്തില്‍ മറ്റൊരു മറ്റൊരു നല്ല ഓ.എസ് പുറത്തിറങ്ങിയാലും ഹാര്ഡ്വെയര് ലഭ്യമല്ലാത്തതുകൊണ്ടു വിപണിയില്‍ പിടിച്ചു നില്ക്കുവാന് കഴിയാത്ത അവസ്ഥ സംജാതമായി. വിന്മോഡംസ് (അഥവാ സോഫ്റ്റ്മോഡം) നെറ്റ്വര്‍ക്ക് ഇന്റര്‍ഫേസുകള്‍ എന്നിവയെല്ലാം അപ്രകാരം വിന്‍ഡോസിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുവാന്‍ തയ്യാറാക്കപ്പെട്ടു. വിന്‍ഡോസിന്റെ കെര്ണല് ഈ ഹാര്‍ഡ്വെയറിന്റെ കുറെയേറെ കടമകള്‍ emulate ചെയ്തുതുടങ്ങി, അതോടൊപ്പം തീര്‍ത്തും വ്യത്യസ്തമായ ആര്‍ക്കിടെക്ചറില്‍ രൂപകല്പന ചെയ്തിരിക്കുന്ന മറ്റു ഓ.എസുകള്‍ക്കു അതു് അസാധ്യമായി തീരുകയുമാണല്ലോ ഉണ്ടായതു്. ലിനക്സ് അവിടെയും മൈക്രോസോഫ്റ്റിനു ശക്തമായ എതിര്‍പ്പുകളാണു പ്രകടിപ്പിക്കുന്നതു്. ഒട്ടുമിക്ക വിന്‍ഡോസ് സെര്‍ട്ടിഫൈഡ് ഹാര്ഡ്വെയറിനെയും ലിനക്സ് മെരുക്കിയെടുത്തു. സ്ഥിരമായി കേള്‍ക്കുന്ന ഒരു വാദമാണല്ലോ, മോണൊപ്പൊളി ആയാലെന്താണു പ്രശ്നം, നല്ലൊരു ഓ.എസ് ആണല്ലോ മൈക്രോസോഫ്റ്റ് പുറത്തിറക്കുന്നതു് എന്നുള്ളതു്. സത്യത്തില്‍ മോണോപ്പൊളി ചെയ്യുന്നതു്, അവരേക്കാള്‍ നല്ലൊരു പ്രൊഡക്റ്റ് മാര്ക്കറ്റിലിറങ്ങാതിരിക്കുവാനുള്ള കുതന്ത്രങ്ങളാണു്, അതിനെയാണു് ലിനക്സ് എന്ന സോഫ്റ്റ്വെയറും, ഗ്നു എന്ന സംഘടനയും എതിര്‍ക്കുന്നതു്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-18911371.post-1145108708333523712006-04-15T06:45:00.000-07:002006-04-15T06:45:00.000-07:00ubuntu ഞാന്‍ കുറച്ച് കാലം മുമ്പേ ഉപയോഗിച്ചിരുന്നു,...ubuntu ഞാന്‍ കുറച്ച് കാലം മുമ്പേ ഉപയോഗിച്ചിരുന്നു, സീ ഡി.യില്‍ നിന്ന് ഓടിക്കുന്ന വിധം. തീകുറുക്കന്‍ കൂടെ ഉണ്ടെന്ന അഹങ്കാരം കൂടിയുണ്ടായിരുന്നു ഇതിലേക്കിറങ്ങുമ്പോള്‍. പക്ഷേ എന്റെ ഇന്റര്‍നെറ്റ് കണക്ഷന് കണ്ടുപിടിക്കാന്‍ ടിയാന് പരാജയപ്പെട്ടു, [NIC Card] കസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത്തായിരുന്നില്ല എങ്കിലും. ഇതൊരു രോഗമാണോ ഡോക്ടര്‍? അതോ device driver കണ്ട് പിടിക്കാന്‍ ഞാന്‍ പ്രത്യേകം എവിടേയെങ്കിലും പറയണോ?
ഒരു സാധാരണക്കാരന് വേണ്ട എല്ലാ കാര്യങ്ങളും ഈ സി.ഡി വഴി ഓടിക്കുമ്പോള്‍ നടക്കും. ഗൂഗിള്‍ ഇത് വാങ്ങിച്ച് ഒരു internet operating system ആക്കും എന്നൊക്കെ പറഞ്ഞ് കേട്ടിരുന്നു.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-18911371.post-1145096201326439042006-04-15T03:16:00.000-07:002006-04-15T03:16:00.000-07:00വക്കാരി സംഭവം ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യുവാന്‍ കിട്...വക്കാരി സംഭവം ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യുവാന്‍ കിട്ടും. www.opensuse.org കാണുക. നാലഞ്ചു സീഡി കാണും ഡൌണ്‍ലോഡ് ചെയ്യുവാന്‍. അല്ലെങ്കില്‍ ഊബുണ്ടു എന്നൊരു ലിനക്സ് ശ്രമിച്ചുനോക്കുക. ലിനക്സ് ലോകത്തിലെ നമ്പര്‍ 1 എന്ന പദവി കഴിഞ്ഞ കുറച്ചു കാലമായി ഈ ആഫ്രിക്കന്‍ സിംഗക്കുട്ടിക്കാണു് ;) ഒരു സീഡിയെ ഡൌണ്‍ലോഡ് ചെയ്യേണ്ടതുള്ളൂ, അതുപയോഗിച്ചു തുടങ്ങുവാന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല, സീഡീ ഡ്രൈവിലിട്ടു കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ പോരും. ഇഷ്ടപ്പെടുകയാണെങ്കില്‍ ഹാര്ഡ്ഡ്രൈവിലേയ്ക്ക് ഇന്‍സ്റ്റാള്‍ ചെയ്യുകയും ആവാം. ഹെല്പ് വേണമെങ്കില്‍ ചോദിച്ചോള്ളൂ.

ബഹിരാകാശത്തേയ്ക്കു വിനോദസഞ്ചാരം നടത്തിയ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് എന്ന സൌത്താഫ്രിക്കന്‍ മില്യണയര്‍/സോഫ്റ്റ്വെയര് പ്രൊഫഷണല്‍ സ്പോണ്സര് ചെയ്തിരിക്കുന്ന ഊബുണ്ടു സൌജന്യമായി നമ്മുടെ അഡ്രസ്സിലേയ്ക്ക് സീഡി ഷിപ്പ് ചെയ്തുതരും. www.ubuntu.com സന്ദര്‍ശിക്കുക.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-18911371.post-1145096132760842362006-04-15T03:15:00.000-07:002006-04-15T03:15:00.000-07:00ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-18911371.post-1144479661246679902006-04-08T00:01:00.000-07:002006-04-08T00:01:00.000-07:00ഹായ് കൊള്ളാല്ലോ വീഡിയോണ് (കഃട് കുട്ട്യേടത്തിക്ക് ...ഹായ് കൊള്ളാല്ലോ വീഡിയോണ് (കഃട് കുട്ട്യേടത്തിക്ക് ഞാന്‍ കൊടുക്കൂല്ല-പരസ്യക്കമ്പനിക്ക്). നിക്കിഷ്ടായീ

ഈ സാധനം എവിടെ കിട്ടും? സംഗതി അത്രയ്ക്ക് ഈസിയാണോ?

ഈ സാധനം വിന്‍ഡോസ് പോലെ ഓളമുണ്ടാക്കാത്തതിന് കാരണം (അതോ ഉണ്ടാക്കിയോ) മൈക്രോസോഫ്റ്റിന്റെ കളികള്‍ മാത്രമാണോ?)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18911371.post-1144478532447018522006-04-07T23:42:00.000-07:002006-04-07T23:42:00.000-07:00ലിനക്സ് കാണാത്തവരെ, ഉപയോഗിക്കാത്തവരെ, ഇന്‍സ്റ്റാള്‍...ലിനക്സ് കാണാത്തവരെ, ഉപയോഗിക്കാത്തവരെ, ഇന്‍സ്റ്റാള്‍ ചെയ്യാത്തവരെ: ഈ ചിത്രങ്ങള്‍ മാത്രം ശ്രദ്ധിച്ചു ലിനക്സില്‍ ഒരു പുതിയ spreadsheet തുടങ്ങുന്നതിനും സ്ക്രീനിന്റെ റെസല്യൂഷന്‍ മാറ്റുന്നതിനും ഉപാദികള്‍ ഏതെല്ലാമാണെന്നൊന്നു കണ്ടുപിടിക്കുവാന്‍ ശ്രമിച്ചുനോക്കുക. മൌസ് ഞെക്കുവാന്‍ മാത്രം അറിയുന്ന മുത്തശ്ശിക്ക് സമര്‍പ്പിച്ചാലും അവരതു് വിന്‍ഡോസില്‍ ചെയ്യുന്ന അതേ ലാഘവത്തോടെ ചെയ്യും. (ഒന്നുരണ്ടു ക്ലൂ വേണേല്‍ തരാം, അതിപ്പോള്‍ കൊറോള ഓടിച്ചു നടക്കുന്ന പഹയനു ബീയെമ്മോ ഷെവിയോ ഓടിക്കുവാന്‍ കൊടുക്കുമ്പോള്‍ നമ്മള് പറയൂല്ലേ “മാനേ ഹാന്‍ഡ്ബ്രേക്ക് കാലിന്റെ അടീല്യാണെന്ന്”)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-18911371.post-1144475654586192192006-04-07T22:54:00.000-07:002006-04-07T22:54:00.000-07:00ദേവേട്ടോ, ചിരിച്ച് ചിരിച്ച്...ബില്ലണ്ണനും ഈ സംഗതി ...ദേവേട്ടോ, ചിരിച്ച് ചിരിച്ച്...

ബില്ലണ്ണനും ഈ സംഗതി ആദ്യകാലങ്ങളില്‍ കീറാമുട്ടിയായിരുന്നിരിക്കണം. “എനിക്കെങ്കിലും ഓപ്പറേറ്റ് ചെയ്യാന്‍ പറ്റിയ ഒരു സിസ്റ്റം“ ആയിരുന്നിരിക്കണം, അണ്ണന്റെ മനസ്സില്‍. അണ്ണന് അത് മനസ്സില്‍ കണ്ടു, മാനത്തും കണ്ടു.

ഫ്ലൈറ്റ് സിമുലേറ്ററുപോലെതന്നെയാ ക്യാമറയും. സോണീടെ ഡീയെസ്സീ നൂറും നൂറ്റമ്പതും ഇരുനൂറ്റമ്പതും ഒക്കെയായി “അണ്ണേ ഞാന്‍ ഫോട്ടം പിടിച്ചൂ” എന്ന് പറഞ്ഞ് സന്തോഷ് ശിവണ്ണന്റെ അടുത്തുചെന്നാല്‍ അണ്ണന് കാണിച്ചു തരും ക്യാമറേം ഫോട്ടോം. പക്ഷേ എന്തു ചെയ്യാനാ, നമുക്ക് പോക്കറ്റിലൊതുങ്ങുന്നതല്ലേ പറ്റൂ.

ഒരു അത്യന്താധുനിക ഫോട്ടം പിടിയെന്ത്രം വേണം, കാശില്ലാത്തതുകാരണം ലെവനിലെ പ്രവേശനനിലവാരത്തില് (എണ്ട്രീ ലെവല്‍) ഉള്ളവന് മതി, നോം വലിയ എക്സ്പാര്ട്ടൊന്നുമല്ലല്ലോ എന്നൊരു എക്സ്പാര്ട്ടിനോട് ചോദിച്ചപ്പോള്‍ പറഞ്ഞു; “നീ എക്സ്പാര്ട്ടല്ലെങ്കില് ഏറ്റം കൂടിയവന് തന്നെ വേണം മഹനേ നിനക്ക്, എന്നാലേ സ്വല്പമെങ്കിലും കാണാന്‍ കൊള്ളാവുന്ന ഫോട്ടങ്ങള് പിടിക്കാന്‍ പറ്റൂ, എക്സ്പാര്‍ട്ടിന് വെച്ചുവാണിഭക്കടേലെ സാമാനമാണെങ്കിലും മതി, അവനെടുക്കും, അതുകൊണ്ടും ഉദാത്തന്‍”myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18911371.post-1144472954289348882006-04-07T22:09:00.000-07:002006-04-07T22:09:00.000-07:00ഇതിപ്പോ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ ലിനക്സ് ആര...ഇതിപ്പോ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍മാര്‍ ലിനക്സ് ആരാധകരും സാധാരണക്കാരന് മൈക്രോസോഫ്റ്റുകൊണ്ട് തൃപ്തിപ്പെടുന്നവനും എന്ന രീതിയിലാണു കാര്യങ്ങളുടെ കിടപ്പെന്നായെങ്കില് വില്ല്യം ഗേറ്റ് കീപ്പര്‍ കാശുകാരനായതില് അത്ഭുതപ്പെടാനില്ല , മൂപ്പരുടെ ഉള്‍വിളി ഓരോ ഓഫീസിലും ഓരോ വീട്ടിലും കമ്പ്യൂട്ടര്‍ എത്തിയാല്‍ ഞമ്മളു രക്ഷപ്പെട്ടീനി എന്നായിരുന്നല്ലോ..

സാധാരണക്കാരനു വിമാനം പറപ്പിക്കാന്‍ ഒരു കമ്പം കേറിയാല്‍ അവന് മൈക്രോസോഫ്റ്റ് എയര്‍ക്രാഫ്റ്റ് സിമുലേറ്റര്‍ സൂപ്പര്‍മാര്‍ക്കറ്റിലെ കാസറ്റു തട്ടില്‍ നിന്നും എടുത്തോണ്ട് വീട്ടില്‍ കൊണ്ടിടും എന്നിട്ട് എതാണ്ടു മലമറിച്ചെന്നു കരുതും.. ഒരു പൈലറ്റിനോട് അതിനെക്കുറിച്ച് ചോദിച്ചാലോ "പഞ്ചവര്‍ണ്ണ പരബ്രഹ്മ മൈക്രോസോഫ്ട് കമ്പനി ഫ്ലൈറ്റ് സിമുലേറ്റര്‍ എന്ന പേരില്‍ എന്തു തോന്യാസമാണെടൊ വില്‍ക്കുന്നത് ഇതുപഠിച്ചാല്‍ മനുഷ്യനു പട്ടം പോലും പറത്താന്‍ പറ്റുമോ, നിനക്കു പറക്കേണ്ടത് പൈപ്പര്‍ വാറിയര്‍ പീ എ 141 ആണെങ്കില്‍ സ്വിറ്റ്-സെര്ലാന്റിലെ ഇലെറ്റ് കമ്പനിയില്‍ നിന്നും സിമുലേറ്റര്‍ ഇറക്കുമതി ചെയ്യാനുള്ള ലൈസന്‍സിനായി ചേംബര്‍ ഓഫ് കോമേര്‍സില്‍ നിന്നും ഒരു ലൈസന്‍സ് എടുത്ത് അതു മിനിസ്റ്റ്രിയില്‍ എന്ഡൊര്സെ ചെയ്യിച്ച് നോടരിയെക്കൊണ്ട് നിന്റെ എജന്റ് ആയി ഒരു പൈലറ്റിനു പവര്‍ കൊടുത്ത് സ്വിസ്സിലയച്ച് അവന് കൂടെ ഇരുന്നു കമ്മീഷന് ചെയ്യിച്ച് ഒരു പീസീയില് ഇന്‍സ്റ്റാള്‍ ചെയ്ത് പിന്നെ ഒരു സെറ്റ് ഓരിഗിൊനല് ഐര്ക്രാഫ്റ്റ് കണ്ട്രോള് പാനലിനു
അരിസോണായില്‍ ഫീനിക്സിലെ പൈപ്പര്‍ കമ്പനിക്ക് ഓര്‍ഡര്‍ കൊടുക്കാനൂള്ള ലൈസന്‍സിനു..."

ബേണ്ടണ്ണാ എനിച്ച് ബിമാനം പറത്തേണ്ടണ്ണാ എന്നു എവിടെ വച്ചു പറയണം എന്നു നാം തീരുമാനിച്ചാല്‍ മതി..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18911371.post-1144472839232615502006-04-07T22:07:00.000-07:002006-04-07T22:07:00.000-07:00അയ്യയ്യോ ഏവൂര്‍ജീ... ഞാനുദ്ദേശിച്ച ജനകീയത, മാതൃഭാഷ...അയ്യയ്യോ ഏവൂര്‍ജീ... ഞാനുദ്ദേശിച്ച ജനകീയത, മാതൃഭാഷ ടൈപ്പുചെയ്യാമെന്ന ജനകീയതയല്ല.. മാതൃഭാഷയും ടൈപ്പുചെയ്യാമെന്ന് ആള്‍ക്കാര്‍ക്ക് മനസ്സിലായ ആ ജനകീയത. വലിയ അദ്ധ്വാനമൊന്നും കൂടാതെ ഈ സാധനം ഒന്നു തുറന്നുവന്ന് ഒന്ന് പരിചയപ്പെട്ടാലല്ലേ, “കൊള്ളാല്ലോ ഇതില്‍ മലയാളോം പറ്റൂല്ലോ” എന്ന് ആള്‍ക്കാര്‍ക്ക് തോന്നൂ. അങ്ങിനെ തോന്നിപ്പിക്കുന്നതില്‍ മാക്രിക്കും ഒരു പങ്കില്ലേ എന്നേ ഞാനോര്‍ത്തുള്ളൂ.

ഉമേഷ്ജി പറഞ്ഞു, ഇപ്പോള്‍ എല്ലാ ഓയെസ്സിലും ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളുണ്ടെന്ന്. ഈ കാര്യം നാട്ടില്‍ കട്ടാനും പേസ്റ്റാനും ചാറ്റാനും മാത്രം അറിയാവുന്നവരുടെ കൈയ്യില്‍ വിന്ഡോസുപോലെ ഒരു ഓളമായി എന്തുകൊണ്ട് എത്തുന്നില്ല എന്ന് ആലോചിച്ചുപോകുന്നു. മാക്രിയെന്ന ഗോലിയാത്തിന്റെ പിശാചുമുറകള്ക്കപ്പുറം വേറേയെന്തെങ്കിലും കാര്യവും ഉണ്ടോ? ഒരു മൂന്നുകൊല്ലം മുന്‍പ് ഞങ്ങളുടെ കമ്പ്യൂട്ടര്‍ ലാബില്‍ മാന്‍ഡ്രേക്കും എക്സ്പീയും ഉണ്ടായിരുന്നു. രണ്ടുദിവസം കുത്തിയിരുന്നു നോക്കിയിട്ടും എനിക്ക് മാന്‍ഡ്രേക്കിന്റെ ഒരു കാര്യവും തന്നെയങ്ങ് പിടികിട്ടിയില്ല. എക്സ്പീ ഭൂതം എന്റെ തലയില്‍ നേരത്തേ തന്നെ സ്ഥാനം പിടിച്ചതുകൊണ്ടായിരുന്നിരിക്കാം.

പക്ഷേ ബിസിനസ്സ് ലോകമെന്നാല്‍ അങ്ങിനെയാണല്ലോ. സാധ്യതകള്‍ മനസ്സിലാക്കണം, കരുക്കള്‍ നീക്കണം. അക്കാര്യത്തില്‍ മൈക്രോസോഫ്റ്റ് വിജയിച്ചില്ലേ എന്നൊരു സംശയം.

എന്നാലും എല്ലാം അവരുടെ കരാളഹസ്തങ്ങളില്‍ ഒതുങ്ങുന്നതും നമ്മള് കമ്പ്യൂട്ടര്‍ എങ്ങിനെ ഉപയോഗിക്കണമെന്നത് അവര്‍ തീരുമാനിക്കുന്ന അവസ്ഥ വരുന്നതും എന്തായാലും നന്നല്ല. പക്ഷേ ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് എന്തുകൊണ്ട് അവര്‍ക്കൊരു പകരക്കാരന് വരുന്നില്ല. പകരക്കാരന് ഇനി ഒരിക്കലും വരാത്ത രീതിയില്‍ അവര്‍ കാര്യങ്ങള്‍ അവരുടെ ചൊല്പ്പടിയിലാക്കിയോ?myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18911371.post-1144470477880108232006-04-07T21:27:00.000-07:002006-04-07T21:27:00.000-07:00ഓപ്പണ്‍ സോഴ്സ് എന്ന് നമ്മള് മുറവിളി കൂട്ടുന്നത് മ...ഓപ്പണ്‍ സോഴ്സ് എന്ന് നമ്മള് മുറവിളി കൂട്ടുന്നത് മുഴുവന്‍ Microsoft എന്ന ഭീകരനെ ഒതുക്കാന്‍ വേണ്ടി മാത്രം ആയി പോകുന്നില്ലേ? സൌജന്യമായി ഒരു ഓപറേറ്റിങ്ങ് സിസ്റ്റം മാത്രം ഉണ്ടായാല്‍ എല്ലാം പൂര്‍ണം ആയോ? നമുക്ക് ഉപകാരപ്പെടുന്ന മറ്റ് സോഫ്റ്റ്വേറുകള് നിര്‍മ്മിക്കാനും ഉപയോഗിക്കാനും കാശ് കൊടുക്കേണ്ടേ? നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വതന്ത്ര സോഫ്ട്വേര്‍ എന്ന് പറയുന്ന വി.എസ്. ഈ കാര്യങ്ങള്‍ അറിയേണ്ട കാര്യം അല്ലെങ്കിലും നമുക്ക് കുറച്ചു കടന്ന് ചിന്തിക്കാം.

Windows എന്ത് കൊണ്ട് മുടന്തിചാടുന്നു എന്ന് നോക്കാന്‍ ശ്രമിച്ച ചിലര്‍ ഇവിടെ കുറച്ച് കാര്യങ്ങള്‍ എഴുതി വച്ചിട്ടുണ്ട്.

എന്റെ ആവശ്യത്തിന് ഉപകരിക്കുന്ന് ഒരു സാധനം ആയി മാത്രമേ എനിക്ക് വിന്‍ഡോസിനേ കുറിച്ച് തോന്നിയിട്ടുള്ളു. 75% കൂടുതല്‍ ആളുകള്‍ ഓട്ടോമാറ്റിക്ക് ഗിയറുള്ള കാറ് വാങ്ങുന്നത് അവര്‍ക്ക് ദിവസേന ഉപയോഗിക്കാന്‍ സൌകര്യമുള്ള ഒരു വാഹനം എന്ന നിലയ്ക്കാണ്. അതു പോലെ തന്നെ ആയിരിക്കാം windows ഉള്ള കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും. എന്നാല്‍ Linux കാരന്, എനിക്ക് അത് പോരാ ഫസ്റ്റ് ഗിയറിലേ റെവ്വിങ്ങും, സെക്കന്റിലെ പുള്ളിങ്ങും കൂടി വേണം എന്ന വാശി കാരണം മാനുവല്‍ ഗിയറുള്ള കാര്‍ ഓടിക്കുന്നു എന്ന വ്യത്യാസം മാത്രം, എന്റേ നോട്ടത്തില്‍.praprahttps://www.blogger.com/profile/07421657215386273446noreply@blogger.comtag:blogger.com,1999:blog-18911371.post-1144452558829803952006-04-07T16:29:00.000-07:002006-04-07T16:29:00.000-07:00ഏവൂരാനോടു യോജിക്കുന്നു. എണ്‍പതുകളുടെ അവസാനത്തില്‍...ഏവൂരാനോടു യോജിക്കുന്നു. എണ്‍പതുകളുടെ അവസാനത്തില്‍ സിവില്‍/ഗതാഗത എഞ്ചിനീയറിംഗുകളെ വിട്ടു കമ്പ്യൂട്ടറിലേക്കു പോയപ്പോള്‍ എനിക്കു യോഗ്യതാപത്രങ്ങളൊന്നുമില്ലായിരുന്നു. ഇന്നുമില്ല കാര്യമായി. എന്നിട്ടും പഠിച്ചില്ലേ? വിന്‍ഡോസ് കണ്ടതു കുറേക്കഴിഞ്ഞാണു്.

കമ്പ്യൂട്ടറിന്റെ ലഭ്യതയാണു പ്രധാന കാര്യം.
ഇപ്പോള്‍ അമ്മൂമ്മയ്ക്കും കൊച്ചുകുട്ടിക്കും കമ്പ്യൂട്ടര്‍ അറിയാവുന്നതു് ആ കുന്ത്രാണ്ടം വീട്ടിലോ വേറെയെവിടെയെങ്കിലുമോ ലഭ്യമായതുകൊണ്ടാണു്. ദേവന് ലിനക്സ് തൊടാതെ വിന്‍ഡോസ് ഉപയോഗിക്കുന്നതു് ലിനക്സ് ഉപയോഗിക്കുന്നതു് എങ്ങനെയാണെന്നു പറഞ്ഞുതരുന്ന പുസ്തകങ്ങളുടെയും ആളുകളുടെയും ദൌര്‍ലഭ്യം മൂലമാണു്. പിന്നെ കമ്പ്യൂട്ടറിന്റെ കൂടെ “ഫ്രീ“യായി കിട്ടുന്ന സോഫ്റ്റ്വെയറുകളുമുണ്ടല്ലോ. പൈറേറ്റഡ് എന്നതിന്റെ മലയാളമാണോ ഫ്രീ? മൈക്രോസോഫ്റ്റിന്റെ എന്തെങ്കിലുമുണ്ടോ ഫ്രീ? കേട്ടാല്‍ത്തോന്നും ലിനക്സിലെ സോഫ്റ്റ്വെയര് കിട്ടാന്‍ കെട്ടിയവളുടെ താലി പണയം വെയ്ക്കണമെന്നു്!

കഴിഞ്ഞ കൊല്ലം വരെ എന്റെ വീട്ടില്‍ ഒരു ലിനക്സ് യന്ത്രമായിരുന്നു. (വിന്‍ഡോസ് ME ഓടുന്ന - മുടന്തിച്ചാടുന്ന എന്നു പറയുന്നതാവും ഭേദം - ഒരു തോഷിബാ ലാപ്ടോപ്പും ഉണ്ടായിരുന്നു) ഞാന്‍ എന്റെ എല്ലാ പണികളും (മലയാളം യൂണിക്കോഡ് വായിക്കുന്നതൊഴികെ) ചെയ്തിരുന്നതും (ഓഫീസില്‍ കണക്റ്റ് ചെയ്തു ജോലിചെയ്യുന്നതുള്പ്പെടെ), എന്റെ മകന് ഗെയിമുകള്‍ കളിച്ചിരുന്നതും, ഭാര്യ മെയില്‍ വായിച്ചിരുന്നതുമൊക്കെ അതിലായിരുന്നു. ചാറ്റു ചെയ്യാനും അതു് ഉപയോഗിച്ചിട്ടുണ്ടു്. ഓഫീസില്‍ കണക്ടു ചെയ്യുമ്പോള്‍ ചില വിന്‍ഡോസ് സ്പെസിഫിക് ഫയലുകള്‍ നോക്കേണ്ടതുള്ളതുകൊണ്ടാണു് ഇപ്പോള്‍ വിന്‍ഡോസ് മെഷീന് ആക്കിയതു്.

ഇരുപതു കൊല്ലം മുമ്പുള്ള യുണിക്സില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ഒരുപാടു കമാന്റുകള്‍ അറിയണമായിരുന്നു. അന്നു് ഡോസിലെന്താ സംഗതി വളരെ എളുപ്പമായിരുന്നോ? ഇന്നു് എല്ലാ OS-ലും എല്ലാത്തരം ആളുകള്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള യൂസര്‍ ഇന്റര്ഫേസുകളുണ്ടു്.

പ്രത്യേകിച്ചു് ലിനക്സില്‍ വിന്ഡൊസിലുള്ള എന്തിന്റെയെങ്കിലും അഭാവം ഞാന്‍ കാണുന്നില്ല - ഇവാഞ്ജലിസ്റ്റുകളല്ലാതെ.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-18911371.post-1144442358159364982006-04-07T13:39:00.000-07:002006-04-07T13:39:00.000-07:00(slightly o.t.)വിശ്വേ, സാദാ ഇലക്ട്രിക്കല്‍ എഞ്ചിനീ...(slightly o.t.)

വിശ്വേ,

സാദാ ഇലക്ട്രിക്കല്‍ എഞ്ചിനീയരന്നൊക്കെ പറഞ്ഞങ്ങ് സ്വയം താഴാന്‍ വരട്ടെ.

ഞാനും ലൈന്മാന് തന്നെ. പക്ഷെ, ഇതു നമ്മുടെ സ്വന്തം തട്ടകമല്ലേ?

വിശ്വത്തിന്റേം.

IEEE-യുടെ ചരിത്രപരമായ പ്രാധാന്യം അറിയാമല്ലോ?

നമ്മളും പിന്നെ ആ കൊല്ലന്മാരും ഒടുക്കം മേശിരിമാരും .

പിന്നീടല്ലേ കമ്പ്യുട്ടരിന് മാത്രമായി വകുപ്പൊക്കെ വന്നത്?

ഒന്നുമില്ലേലും പുലിമടയിലല്ലേ വളര്‍ന്നത്?

:)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1144440008313400682006-04-07T13:00:00.000-07:002006-04-07T13:00:00.000-07:00ഏവൂരാ,ഞാനുദ്ദേശിച്ചത് സോഫ്റ്റ്വെയര് നിര്‍മ്മാതാവു...ഏവൂരാ,

ഞാനുദ്ദേശിച്ചത് സോഫ്റ്റ്വെയര് നിര്‍മ്മാതാവുമായി ഉപയോക്താവ് ഒപ്പുവെക്കുന്ന EULAയോ അതിനൊപ്പം നിര്‍മ്മാതാവ് നല്കുന്ന ഉപയോഗിക്കാനുള്ള ലൈസന്‍സോ അല്ല, കാര്‍ ഓടിക്കണമെങ്കില്‍, ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍, കരിമരുന്നുപണി എടുക്കണമെങ്കില്‍, കള്ളുഷാപ്പു തുടങ്ങണമെങ്കില്‍ അല്ലെങ്കില്‍ വേണ്ട വെറുമൊരു പെട്ടിക്കട തുറക്കണമെങ്കില്‍ ഒക്കെ അവശ്യം ഉണ്ടായിരിക്കേണ്ടതുപോലെ കമ്പ്യൂട്ടര്‍ ഉപയോഗിക്കുവാനുള്ള ഒരു യോഗ്യതാസര്‍ട്ടിഫിക്കറ്റ് ആണ്.

25 കൊല്ലം മുന്‍പ് വിരല്‍ തൊട്ടു തപ്പിയടിക്കുന്ന ടൈപ്പ് റൈറ്റര്‍ യന്ത്രം ഓടിക്കുന്നവര്‍ക്കുള്ള ലോവര്‍ ഗ്രേഡ് സര്ടിഫിക്കറ്റ് ആയിരുന്നു കേരളത്തില്‍നിന്നും വടക്കോട്ടു ജോലിതെണ്ടി വണ്ടി കയറുന്നവര്‍ക്കുള്ള ഏറ്റവും ബലമുള്ള പാസ്സ്പോര്‍ട്ട്.

ഇന്ന് കോപ്പിയും പേസ്റ്റിയും ജീവിക്കുന്ന ഒരുപാടു സെക്രട്ടറിമാരെ എനിക്കറിയാം. അതിലെത്ര പേര്ക്കുണ്ടങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ്?

രാജ്യത്തിനും സമൂഹത്തിനും ഏറ്റവും പ്രധാനമായ, ജനകോടികളുടെ ജീവനും ജീവിതവും മാറ്റിമറിയ്ക്കാവുന്ന, ഇന്നും ഉപയോഗത്തിലിരിക്കുന്ന ചില സോഫ്റ്റ്വെയറുകളുടെ അഗാധമായ ആഴങ്ങളില്‍ മുങ്ങിത്തപ്പിയിട്ടും അമരത്തിരുന്ന് അക്കരേക്ക് തുഴഞ്ഞിട്ടും ഉണ്ട് ഒരിക്കല്‍ ഞാന്‍. പക്ഷേ ഒരു പഴയ സാധാ ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ പഠിക്കേണ്ട ലൊട്ടുലൊടുക്ക് ഫോര്ട്രാന് ABCD അല്ലാതെ ഇന്നേവരെ ഒരുമണിക്കൂര്‍ പോലും ഗുരുമുഖത്തുനിന്നും ‘കമ്പ്യൂട്ടര്‍‘ പഠിക്കുകയോ ഏതെങ്കിലും ‘ലൈസന്‍സ്’ സംഘടിപ്പിക്കുകയോ ചെയ്യാനുള്ള യോഗം എനിക്കുണ്ടായിട്ടില്ല.viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.comtag:blogger.com,1999:blog-18911371.post-1144436718207093032006-04-07T12:05:00.000-07:002006-04-07T12:05:00.000-07:00ഗുണനിലവാരത്തിന്റെ കാര്യത്തില്‍, ഓപ്പണ്‍സോഴ്സ് സംര...ഗുണനിലവാരത്തിന്റെ കാര്യത്തില്‍, ഓപ്പണ്‍സോഴ്സ് സംരഭങ്ങള്‍ മറ്റുള്ളവയെക്കാല് മുമ്പില്‍ നില്‍ക്കുന്നുവെന്ന കാര്യം പ്രാധാന്യമര്‍ഹിക്കുന്നു. ഒരാളെഴുതിയ് സോഴ്സ് കോഡ്, താത്പര്യവും അറിവുമുള്ള മറ്റനേകം ആള്‍ക്കാരുടെ സൂക്ഷ്മ ദൃഷ്ടികളിലൂടെ വിശകലനം ചെയ്യപ്പെടുന്നു. കുത്തക കമ്പനികളുടേതാവട്ടേ, റിലീസിന് മുമ്പ് കൂടി വന്നാല്‍ അവരുടെ സ്വന്തം ക്യു.ഏ. (ക്വാലിറ്റി അഷ്ഷുറന്സ്) ആള്ക്കാര് പത്തോ പന്ത്രണ്ടോ പേരോടിച്ചു വായിക്കുന്നു.

വിശ്വം പറഞ്ഞു, ലൈസന്‍സില്ലാതെ ആര്‍ക്കും കമ്പ്യൂട്ടറ് ഉപയോഗിക്കാവുന്ന രീതിയിലാക്കി എന്ന്. അങ്ങിനെയാക്കിയത്, ഓപ്പണ്‍സോഴ്സ് പ്രോഗ്രാമുകളാണ്, എം.$ അല്ല.

മുതലാളിയുടെ ഉല്പന്നങ്ങള് ഉപയോഗിക്കണമെങ്കില്‍, ആദ്യജാതനേയും വലംകാലും തീറെഴുതുന്ന ഒരു EULA -യില്‍ “ഐ എഗ്രി” എന്നുള്ളിടത്ത് ക്ലിക്ക് ചെയ്യണം. അതില്ലാതെ അവരുടെ ഒരു ഓ.എസ്സും. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കൂടി പറ്റില്ല.

പുല്‍ക്കൂട്ടില്‍ കിടക്കുന്ന പട്ടി, പശുവിനെക്കൊണ്ട് പുല്ല് തീറ്റിക്കുകയില്ലെന്ന് ശഠിക്കുന്നതു പോലെ, തങ്ങളുടെ ചിന്താമണ്ഡലങ്ങത്തിന് പുറത്തുള്ളവയെ കശക്കി കൊല്ലാനോ, അല്ലെങ്കില്‍, സ്വന്തമാക്കി നശിപ്പിക്കാനോ ഉള്ള അവരുടെ ത്വര അപാരമാണ്.

ഒരു ഉദാഹരണം പറഞ്ഞാല്‍, M$ ഓപ്പറേറ്റിംഗ് സിസ്റ്റം ഇല്ലാതെ ഒരു പീ.സി. പോലും വില്‍ക്കരുതെന്ന് അവരുടെ ശാഠ്യം. ലിനക്സോടിക്കാനോ, അല്ലെങ്കില്‍ ബി.എസ്.ഡി. പരീക്ഷിക്കാനോ ഹാര്ഡ്വെയര് വാങ്ങുമ്പോള്‍, M$-ന്റെ സാധനങ്ങളൊന്നും വാങ്ങിക്കേണ്ട കാര്യമില്ല.

എന്നാല്‍, M$ അതിന് സമ്മതിക്കുകയില്ല. പി.സി. നിര്‍മ്മാതാക്കളെ ബലമായിത്തന്നെ സ്വാധീനിച്ച് M$ ഉല്പന്നങ്ങളും വില്പന ചെയ്യിച്ചെങ്കിലേ അവര്‍ക്ക് മതിയാകുകയുള്ളൂ. ഉദാഹരണത്തിന്, തനിമലയാളമോടുന്ന പുതിയ സെര്‍വറ് വാങ്ങിയപ്പോള്‍, എക്സ്.പി. മീഡിയ സെന്റര്‍ കൂടെ വന്നു.

xp വേണ്ടായെനിക്ക്, അതിന്റെ വില കുറച്ചേ തരികയുള്ളൂ എന്നായാലോ? പി.സി. മാനുഫാക്റ്ററിംഗ്കാരന് M$-യുമായി ഒരു OEM എഗ്രിമെന്റുണ്ട്. അതിന്റടിസ്ഥാനത്തില്‍, xp -യുടെ കൂടെ ഹാര്ഡ്വെയര് വില്‍ക്കാവൂ എന്നതാണ് മുതലാളിയുടെ മതം.

വേണേലും ഇല്ലേലും, കമ്പ്യൂട്ടര്‍ മേടിക്കുന്നവനില നിന്ന് M$ ചിക്ലി തട്ടിയേ മതിയാവൂ എന്ന് നിലപാടാണവരുടേത്. മനുഷ്യരെല്ലാം മൈക്രോസോഫ്റ്റിനുള്ള കരം കൊടുക്കുന്ന നാളെയാണ് അവരുടെ നല്ല സ്വപ്നങ്ങളിലൊന്ന്.

മാന്‍ ന മാന്‍, മേ തേരാ മേഹ്മാന്‍..?

അപ്പന് അടുപ്പിലും തൂറാം, ആരെയും തല്ലാമെന്ന പോലെ, അഭ്യൂഹങ്ങള്‍ക്ക് അറുതി വരുത്തിക്കൊണ്ട് അവരീയിടെ പീ.സി. നിര്‍മ്മാതാക്കളോട് നേരിട്ട് ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നുവത്രെ, M$ കോപ്പില്ലാതെ ഹാര്ഡ്വെയര് വില്‍ക്കരുതെന്ന്.

വിവരങ്ങള്‍ക്ക് ഈ ലേഖനം കാണുക.

വക്കാരി പറഞ്ഞ ജനകീയതയുണ്ടല്ലോ, മാതൃഭാഷ ടൈപ്പ് ചെയ്യല്‍ സാദ്ധ്യമാക്കിയ ജനകീയത -- അത് സാദ്ധ്യമാക്കിയത് M$ അല്ല, ഓപ്പണ്‍സോഴ്സ് പ്രസ്ഥാനമാണ്.

സിബുവിന്റെ വരമൊഴി. സണ്ണിയുടെ വാമൊഴി. സണ്ണി കൈവിട്ടപ്പോള്‍, പെരിങ്ങോടരുടെ മൊഴി. യൂണീകോഡിന്റെ ആവിര്‍ഭാവം -- എല്ലാം ഓപ്പണ്‍സോഴ്സില്‍ നിന്നാണ്, മുതലാളിയൊരു ചുക്കും ആ വഴിക്ക് ചെയ്തിട്ടില്ല.

വെള്ളത്തില്‍ പൂട്ടാനും കൂട്ടത്തില്‍ പാടാനും എളുപ്പമായത് കൊണ്ട് മാത്രവും, അങ്ങിനെ ചെയ്താല്‍ പത്താള്‍ക്കാരുടെ ശ്രദ്ധ നേടാമെന്നതു കൊണ്ടും മാത്രം ഭാഷാ ഇന്‍ഡ്യ പോലുള്ള സംരഭങ്ങള്‍ക്ക് അവര്‍ നാന്ദി കുറിച്ചു, എന്നു മാത്രം. ഒന്നുമില്ലേലും, നമ്മള് ജനസംഖ്യയില്‍ രണ്ടാമത്തേതല്ലേ? അവര്‍ക്ക് കരം കിട്ടാന്‍ വകുപ്പുള്ളതല്ലേ?evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-18911371.post-1144420830471723352006-04-07T07:40:00.000-07:002006-04-07T07:40:00.000-07:00പെരിങ്ങോടര് പറഞ്ഞത് ശരിയാണ്. ഒരു കാര്യം പഠിപ്പിച്...പെരിങ്ങോടര് പറഞ്ഞത് ശരിയാണ്. ഒരു കാര്യം പഠിപ്പിച്ച് പഠിക്കുമ്പോള്‍/അതിനുള്ള അദ്ധ്വാനം ഏകദേശം തുല്ല്യമാണെങ്കില്‍ മെച്ചപ്പെട്ടത് പഠിക്കുക എന്നതുതന്നെ അടിസ്ഥാന തത്വം. കമ്പ്യൂട്ടറിനെപ്പറ്റി അറിയാവുന്ന പലര്‍ക്കും വിന്‍ഡോസിനേക്കാളും മെച്ചപ്പെട്ട പല സംഗതികളേപ്പറ്റിയും അറിയാമല്ലോ.

വിന്‍ഡോസ്-ലിനക്സ് “ടെക്നിക്കാലിറ്റീസി“നെപ്പറ്റിയുള്ള എന്റെ ജ്ഞാനം പൂജ്യം. അങ്ങിനെ പൂജ്യനായ എനിക്കും സംഗതി തുറക്കാനും ഇങ്ങിനെയൊക്കെ ടൈപ്പുചെയ്യാനും പറ്റി. അങ്ങിനെയുള്ള ഒരു ജനകീയത മാത്രമേ ഞാനിവിടെ ഉദ്ദേശിച്ചുള്ളൂ. അത് മൈക്രോസോഫ്റ്റ് കൊണ്ടുവന്നു-അവിടെ അത് വെറും ബിസിനസ്സ് മാത്രം. ആ ഒരു പോപ്പുലാരിറ്റി യുണിക്സിനും മറ്റും കിട്ടിയില്ല. അവരുടെ ലക്ഷ്യം അതല്ലായിരുന്നിരിക്കാം.

ശരിയാണ് ഉമേഷ്ജീ-കുത്തക കുത്തകയായതുകൊണ്ട് മാത്രം അതിനെ എതിര്‍ക്കുന്നതില്‍ യാതൊരു കാര്യവുമില്ലാ എന്നറിയാം. ഇങ്ങിനെ അറിയുന്ന കാര്യങ്ങള്‍ ചെയ്യേണ്ട രീതിയില്‍ ചെയ്തിരുന്നെങ്കില്‍ ഞാനിപ്പം ബില്ലണ്ണന്റെ നമ്പ്ര വണ്‍ എതിരാളിയാവില്ലായിരുന്നോ..:)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.com