കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, നവംബർ 30, 2009

ഹിറ്റാച്ചിയാല്‍ ആക്രാന്തം തീരുമോ?

മന്ദാക്രാന്ത പോലെ ഇന്നീം വേറൊരു ഒരാക്രാന്തവുമുണ്ട് - ഡ്രൈവാക്രാന്ത..!


താങ്ക്സ് ഗിവിങ്ങിനു നല്ലൊരു സെയില്‍ കണ്ടപ്പോള്‍ Hitachi യുടെ 2 TB ഒരു ഡ്രൈവ് വാങ്ങിയിട്ടു, 120.00 ഡോളറിനു വലിയ തെറ്റില്ലാന്നു തോന്നി:

http://ts2.mm.bing.net/images/thumbnail.aspx?q=1282825525393&id=b977860e54ccbda7dd36c674c4328ca9&url=http%3a%2f%2finkpool.de%2fimages.php%3furl%3dhttp%3a%2f%2fstatic.actebis-images.com%2fproductimages%2fI807115.jpghitachi HDS722020ALA330



1 Disk /dev/sda: 250.0 GB
2 Disk /dev/sdb: 300.0 GB
3 Disk /dev/sdc: 750.1 GB
4 Disk /dev/sdd: 2000.3 GB
5 Disk /dev/sde: 32.0 GB

ആകെ മൊത്തം കപ്പാസിറ്റി 3.3 ടെറാബൈറ്റോളമായി. ഏച്ചു കെട്ടിയവ ഇത്തിരി മുഴച്ചിരിക്കുന്നുവെങ്കിലും, കുറേ നാളത്തേക്ക് അല്പം ആശ്വാസമാവുമായിരിക്കും.

വ്യാഴാഴ്‌ച, നവംബർ 12, 2009

ജെയിംസ് ഹാഡ്ലി ചെയ്സ്

അപസര്‍പ്പക നോവലുകള്‍ ഒരു വീക്ക്‌‌നെസ്സായിരുന്ന ഒരു കാലമുണ്ട്, ഹൈസ്ക്കൂള്‍ -- പ്രീഡിഗ്രി കാലഘട്ടം. ജെയിംസ് ഹാഡ്ലി ചെയ്സിന്റെ നോവലുകള്‍ ത്രസിപ്പിച്ചതു പോലെ ഇന്നേവരെ മറ്റൊരു അപസര്‍പ്പക കഥാകാരനും രസിപ്പിച്ചിട്ടില്ല . (ജോണ്‍ ഗ്രിഷം പോലും..)

http://photos1.blogger.com/blogger2/1287/2624/200/centre.jpg

(കോട്ടയത്തെ ഒരു ഭിഷഗ്വരനാണെന്നു തോന്നുന്നു ജെയിംസ് ഹാഡ്ലി ചെയ്സിന്റെ പുസ്തകങ്ങള്‍ ദേശാഭിമാനി വായനശാലയ്ക്ക് ഡൊണേറ്റ് ചെയ്തത്, ആ പുസ്തകങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സീലുണ്ടായിരുന്നു. അടുത്ത തവണ സൗകര്യം കിട്ടുമ്പോള്‍ ആ ഡോക്ടറിന്റെ പേരു് കണ്‍ഫേം ചെയ്യാം. )

കുറെ നാളുകള്‍ കൂടി ഇന്നു് വീണ്ടും ജെയിംസ് ഹാഡ്ലി ചെയ്സിനെ ഒന്നു് ലുക്കപ്പ് ചെയ്തു നോക്കി - ആശാന്റെ യഥാര്‍ത്ഥ നാമം റെനെ ലോഡ്ജ് ബ്രബസോണ്‍ റെയ്‌‌മണ്ട് (René Lodge Brabazon Raymond) എന്നാണത്രെ. ഇഷ്ടന്‍ കുറേനാള്‍ കല്‍ക്കത്തയില്‍ പഠിച്ചിട്ടുണ്ടുമുണ്ടത്രെ. 1985-ലാണു മരിച്ചു പോയത്.

http://jameshadleychase.free.fr/images/JHC/chase01r.jpg

കൂടുതല്‍ ഇവിടെ: ജെയിംസ് ഹാഡ്ലി ചെയ്സ്

ബുധനാഴ്‌ച, നവംബർ 11, 2009

ഗാനസംഗമം, ഹെയ് ഗാനസംഗമം..

വെള്ളിച്ചില്ലും വിതറീ തുള്ളിത്തുള്ളിയൊഴുകും.. എന്ന പാട്ട് എക്കാലവും എനിക്കിഷ്ടമാണു്. ഇന്നതു കേട്ടപ്പോള്‍ മാത്രമാണു് എന്നാണു് സംഗമം..? (അതോ എങ്ങാണു സംഗമം എന്നോ? ആ..!) എന്ന മട്ടിലാണു് ആ പാട്ട് പോവുന്നതെന്നു മനസ്സിലായത്.

ഇന്നേ വരെ, "ഗാണസംഗമം, ഹെയ്, ഗാനസംഗമം.." എന്നു മൂളിക്കൊണ്ടു നടന്ന നോമാരായി?




യു-ട്യൂബ് ലിങ്ക്

ഇനീമുണ്ട് ഇതു പോലെ വിവരക്കേടിന്റെ കഥകള്‍. മൂന്നാം ക്ളാസ്സിലോ മറ്റോ സ്കൂള്‍ ആനി‌‌വേര്‌‌സറിക്ക് നിറഞ്ഞ സദസ്സിനു മുമ്പാകെ "കുലുക്കുലു.., കുലു കുലു.. കുക്കുലു..!" എന്ന അക്കാലങ്ങളിലെ ഹിറ്റായിരുന്ന ഖുര്‍ബാനിയിലെ [കൊളോ: കുറുവാനി കുറുവാനി..!] ലൈലാമലൈലാ പാട്ട് പാടാന്‍ എനിക്കൊപ്പം തോഴര്‍ മൂന്നു് പേര്‍ കൂടിയുണ്ടായിരുന്നുവെന്നതു മാത്രം ആശ്വാസം..! [ഇന്നിപ്പോളാ പാട്ടിന്റെ വീഡിയോ കണ്ടപ്പോള്‍ അംജദ് ഖാന്‍ മുഗ്ധഗായകനൊപ്പം ലീഡ് ഡ്രമ്മറുമാണെന്നു കണ്ടു. ശ്ശൊ..! ലീഡ് ഡ്രമ്മര്‍ സിങ്ങറായിട്ടുള്ള പരുവാടി നിങ്ങ വേറെ എവിടൊക്കെ കണ്ടിട്ടുണ്ട്..? ]


അന്നൊക്കെ ഡാന്സ് ക്ളാസ്സിനു ഉന്തിത്തള്ളി വേണമായിരുന്നു എന്നെക്കൊണ്ടു വിട്ടിരുന്നത്. ഞാനൊഴികെ മറ്റെല്ലാം പെണ്‍കുട്ടികളാണു് എന്നതായിരുന്നു കാരണം. ഓരോ ഡാന്‍സ് ക്ളാസ്സ് കഴിയുമ്പോഴേക്കും ക്ളാസ്സിനെ പറ്റി എല്ലാം മറക്കാന്‍ ഉടനെ തന്നെ ആഞ്ഞാഞ്ഞ് ശ്രമിച്ചിരുന്നു. ഡാന്‍സ് കളി നാലാം ക്ളാസ്സിലേ നിര്‍ത്തിയെങ്കിലും സുന്ദരികളോടൊപ്പം ഡാന്‍സാന്‍ അന്നത്രയും വിമുഖത കാട്ടണ്ടായിരുന്നു എന്നു ഇന്നിപ്പോ തോന്നുന്നു..

ങാ.! ഇനി എന്തു ചെയ്യാന്‍..!



[അപ്‌‌ഡേറ്റ്: എന്താണു് ഈ കുലുക്കുലു എന്ന ചോദ്യമുള്ളവര്‍ ദാ ഈ താഴെയുള്ള വീഡിയോ 2:30 ലേക്ക് സ്ക്രോള്‍ ചെയ്ത് നോക്കൂ.]



(കുലുക്കുലു, കുലു കുലു..)

അനുയായികള്‍

Index