കാകഃ കാകഃ, പികഃ പികഃ

ചൊവ്വാഴ്ച, ഒക്‌ടോബർ 28, 2008

വൈരുധ്യം

അസ്തിത്വ ബോധമില്ലാത്ത അലവലാതികള്‍ക്ക് ആത്മീയതയുടെ അസ്കിതം കുറേ വൈകിയേ ഉണ്ടാവൂ എന്നാണു് ദിനപത്രങ്ങളില്‍ അടുത്ത കാലങ്ങളിലെ വാര്‍ത്തകള്‍ വെളിവാക്കുന്നത്.

ഇത്തരം കരപ്പന്‍ ബാധിച്ചവര്‍, തങ്ങളുടെ ചലം ഒന്നുകില്‍ അമ്മേടെ നെഞ്ഞത്തിട്ട് തന്നെയൊഴുക്കും . അല്ലേല്‍, അങ്ങ് വടക്ക്, മാമലകള്‍ക്കപ്പുറത്ത് പച്ചപ്പുതപ്പിട്ടുറങ്ങുന്ന മലനിരകളിലൊഴുക്കും.

ചന്ദ്രനില്‍ പോലും ചായക്കട
തുടങ്ങുന്ന മലയാളിയും , കേരളത്തിനു പുറത്ത് മാത്രം ആത്മാര്‍ത്ഥമായി പണിയെടുക്കുന്ന മലയാളിയും - ഒക്കെ അഭിമാനിക്കാന്‍ വക നല്കുന്നുണ്ട്. അതു പോലയല്ല, കാശ്മീരിലെത്തിയ ശേഷം തിരികെ ഇന്‍ഡ്യന്‍ സൈന്യത്തിനിട്ടു തന്നെ വെടി പൊട്ടിക്കുന്ന മലയാളി.

ലോകം വലിച്ചെറിഞ്ഞു കളഞ്ഞ തത്വങ്ങളും പ്രത്യയ ശാസ്ത്രങ്ങളും മലയാളി എന്നും എടുത്തു വളര്‍ത്തിയിട്ടേയുള്ളൂ. നമ്മളെന്നും എന്തിനും മാര്‍പ്പാപ്പയെക്കാള്‍ വലിയ കപ്യാരായിട്ടേ വേഷം കെട്ടിയതുള്ളൂ.

മൂഢ സ്വര്‍ഗത്തില്‍ മയങ്ങാതെ, മലയാളി ഭീകരര്‍ എന്ന സാമൂഹിക വിപത്തിനെ മുളയിലേ നുള്ളാന്‍ നമുക്കാവട്ടെ.

ആട്ടിന്‍താടി വെച്ച ഈ ഊച്ചാളിയൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന് നമ്മെയും നമ്മുടെ രഹസ്യപ്പോല്ലീസിനെയുമൊക്കെ ഞെട്ടിച്ച് രസിക്കുമ്പോള് , അധികം പഴകിയിട്ടില്ലാത്ത മറ്റൊരു വാര്‍ത്ത ഒന്നൂടെ തപ്പിയെടുത്ത് ഞാന്‍ വായിക്കട്ടെ.

കഷ്ടി 15 ദിവസം പഴക്കമുള്ള വാര്‍ത്ത. എന്റെയും നിങ്ങളുടെയും നാട്ടുകാരന്‍. 25 വയസ്സുള്ള സുജിത് ബാബു എന്ന വിജേഷ്. ആ ആത്മാവിനു നിത്യ ശാന്തി നേരട്ടെ ഞാന്‍..!




സ്‌ക്രീന്‍ഷോട്ടിനു ഗൂഗിളിനോട് കടപ്പാട്


വ്യാഴാഴ്‌ച, ഒക്‌ടോബർ 16, 2008

അന്‍‌‌പത്തഞ്ചിന്റെ ഫോര്‍സൈറ്റ്

ഫോര്‍സൈറ്റ് - ദീര്‍ഘവീക്ഷണം, foresight



അയ്യായിരത്തിനപ്പുറം അറുപതിനായിരമാവും -

അന്നേരം ഡാഷ്‌‌ബോര്‍ഡിലൊരു മൂലയ്ക്ക് "ചെക്ക് എന്‍ജിന്‍" എന്നൊരു ലൈറ്റ് തെളിയും. മാരണത്തിനെന്തു പറ്റി എന്നു കരുതി വിവശനാവും. കൊണ്ടു ചെല്ലുമ്പോള്‍, കൊലച്ചിരിയോടെ ഡീലര്‍ പറയും, നമ്പര്‍ പ്ളെയിറ്റൊഴിച്ചെല്ലാം കേടാണെന്നും, മാറ്റണമെന്നും.

"ഇപ്പ ശരിയാക്കിത്തരാം..! ദേ, ഇപ്പ ശരിയാക്കിത്തരാം..!"


അനുയായികള്‍

Index