കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഓഗസ്റ്റ് 20, 2008

ഉത്തരവാദിത്വത്തോടെ ബ്ളോഗാം..!

നമ്മുടെ നന്മ, നമുക്ക്..!


വെര്‍തെ ഇരിക്കുമ്പോഴാണല്ലോ വിളിയുണ്ടാവുന്നത് - അഞ്ചലിന്റെ ബ്ളോഗിലൂടെ ചെന്നു കണ്ട "റെസ്‌‌പോണ്‍സിബിള്‍ കമന്റിങ്ങ്" എന്ന സംഭവം കണ്ടപ്പോഴാണു് ഇങ്ങനെയൊരു വിളിയുണ്ടായത് -


The image “http://www.responsiblecommenting.com/images/ResponsibleCommenting.png” cannot be displayed, because it contains errors.





നമുക്കൊരു പടി കൂടി മുന്നോട്ട് പോവാം. കാരണം, നമ്മളാരാ ആള്‍ക്കാര്‍..?

എന്താണു് ബ്ളോഗ്?, ബ്ളോഗെന്നാല്‍ എന്ത്? -- ഉത്തരങ്ങള്‍ നിര്‍വചിച്ചെടുക്കാന്‍ കാത്തു നില്‍ക്കണ്ട. നിര്‍ദ്ധനരും ദരിദ്രരുമായവരുടെ മുമ്പെ ചെന്ന് "ഹലോണ്‍..!! എന്താണു് ജീവിതം...?" എന്നൊക്കെ മാതിരിയുള്ള ഡാംഡൂം ക്ളീഷേ ഭരിതമായ ബുദ്ധിജീവി സ്റ്റൈലന്‍ ചോദ്യങ്ങളാണവ.

ചോദ്യങ്ങള്‍ക്കിടയിലൂടെയും, ബ്ളോഗ് എന്നാലിനി എന്തു തേങ്ങയായാലും, നമുക്ക് ബ്ളോഗാം - ഉത്തരവാദിത്വത്തോടെ..!


ഉത്തരവാദിത്വത്തോടെ ബ്ളോഗൂ..! എന്നോ മറ്റോ ഒരു കാമ്പെയ്നിങ്ങ് നമുക്കും ആവരുതോ?

ആരേലും ഇതൊന്നേറ്റു പിടിച്ചിരുന്നെങ്കില്‍..!! സീരിയസ്‌‌ലി..!


ശനിയാഴ്‌ച, ഓഗസ്റ്റ് 09, 2008

ഓലപ്പന്ത്

വ്യവസായ യുഗം മാറ്റിയെഴുതിയ ഒരു വിനോദമാണു് പന്തു കളി. പ്ളാസ്റ്റിക്, റബ്ബര്‍, തുകല്‍ തുടങ്ങിയവ കൊണ്ടുള്ള പന്തുകള്‍ , തരാതരം ചട്ടവട്ടങ്ങളുള്ള വിവിധയിനം പന്തു കളികള്‍ - ക്രിക്കറ്റ്, ഗോള്‍ഫ്, വോളിബോള്‍, സോക്കര്‍, അമേരിക്കന്‍ ഫുട്‌‌ബോള്‍, പോളോ, ബാസ്ക്കറ്റ് ബോള്‍ ... എന്നു പോകുന്നു അഭിനവ യുഗത്തിലെ പന്തു കളിയുടെ വ്യതിയാനങ്ങള്‍.

വ്യാവസായിക യുഗത്തിലെ റബര്‍, പ്ളാസ്റ്റിക് തുടങ്ങിയ നിര്‍മ്മാണ വസ്തുക്കള്‍ ലഭ്യമാവുന്നതിനു മുന്‍പും നമ്മള്‍ മലയാളികള്‍ പന്തുകള്‍ ഉണ്ടാക്കി വിഭിന്ന തരം കളികള്‍ കളിച്ചിരുന്നു.

കേരവൃക്ഷം മലയാളിക്കെന്നും കല്പവൃക്ഷം തന്നെ. തെങ്ങിന്റെ തലപ്പു തൊട്ടു് വേരു വരെയും നാം വിഭിന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിച്ചു പോരുന്നു. അങ്ങോളമിങ്ങോളം സുലഭമായി ലഭിക്കുന്ന തെങ്ങോല കൊണ്ട് നമ്മുടെയൊക്കെ അപ്പനപ്പൂപ്പന്മാര്‍ മറകെട്ടി, പുരമേഞ്ഞു, ചൂട്ട് കറ്റയുണ്ടാക്കി, ഓലപ്പീപ്പിയുണ്ടാക്കി, വട്ടി, വല്ലം തുടങ്ങിയവയുമുണ്ടാക്കി. തീര്‍ന്നില്ല ലിസ്റ്റ്; പറഞ്ഞാലെങ്ങാനും തീരുമോ, നാം തെങ്ങോല എന്തിനൊക്കെ ഉപയോഗിക്കുന്നു എന്നതു്?

തെങ്ങോല ഉപയോഗിച്ച് ഓലപ്പന്തുണ്ടാക്കുന്നത് എങ്ങിനെ എന്നാണു് ഈ വീഡിയോവില്‍ --

ഞായറാഴ്‌ച, ഓഗസ്റ്റ് 03, 2008

തൂങ്ങിയാടുന്ന സന്തോഷം



http://evuraan.googlepages.com/pazhakkula.jpg

പഴുത്തു് തുടുത്ത, മാര്‍ദ്ദവമേറിയ ഈ പാളയന്‍തോടന്‍ പഴക്കുലയൊന്നിനെ തൂങ്ങിയാടുന്ന സന്തോഷമെന്നു വിശേഷിപ്പാനല്ലെങ്കില്‍ പിന്നെന്തിനാണു് ഭാഷയ്ക്ക് അലങ്കാരങ്ങള്‍?

അനുയായികള്‍

Index