കാകഃ കാകഃ, പികഃ പികഃ

ബുധനാഴ്‌ച, ഫെബ്രുവരി 27, 2008

കോണ്സ്പിറസി തിയറി - ജോണ്‍ എഫ്. കെന്നഡി

ചിക്കന്‍ഗുനിയ വന്നത് ഏതോ ശത്രു രാജ്യക്കാര്‍ "പൊടി" വിതറിയതു കൊണ്ടാണെന്നും. 911 ഉണ്ടായതു അമേരിക്കന്‍ ഗവണ്‌‌മെന്റിലെ ഉന്നതന്മാരുടെ തന്നെ ഗൂഢാലോചനയുടെ ഫലമാണെന്നും ഒക്കെ സിദ്ധാന്തിക്കുന്ന തിയറികളാണു് കോണ്‍സ്പിറസി തിയറികള്‍ - കള്ളമാണെന്നു പുച്ഛിച്ച് തള്ളാനാവില്ല, സത്യമാണെന്ന് ശങ്കയുണ്ടാവുകയും ചെയ്യും - അവിടെയാണു് കോണ്‍സ്പിറസി തിയറിയുടെ വിജയം.

ഒരേ സംഭവത്തെ ചൊല്ലി, ഒന്നിലധികം കോണ്സ്പിറസി തിയറികള്‍ ഉണ്ടെന്നാകില്‍ ഏറ്റവും ഇഷ്ടപ്പെട്ടതു് തിരഞ്ഞെടുക്കുകയും ചെയ്യാം.

ജോണ്‍ എഫ്. കെന്നഡി - അമേരിക്കയുടെ 35-മത്തെ പ്രസിഡന്റ് - കഥയൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കുമല്ലോ? (അറിയില്ല എങ്കില്‍ വിഷമിക്കേണ്ട, നെറ്റില്‍ അതങ്ങനെ പടര്ന്നു കിടക്കുകയല്ലേ? ദാ, ഇവിടെ വായിച്ചു തുടങ്ങാം.)




ടെക്സാസ്സിലെ ഡള്ളാസില്‍ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടു എന്നല്ലാതെ, ആ പാതകം ആരു ചെയ്തു, എന്തിനു ചെയ്തു എന്നൊന്നും ആര്ക്കും വലിയ ഉറപ്പില്ല. അമേരിക്കന്‍ ഗവണ്‌‌മെന്റ് തന്നെ നിയോഗിച്ച രണ്ടു ഫാക്റ്റ് ഫൈന്ഡിംഗ് കമ്മീഷനുകള്‍ രണ്ടു തരത്തിലുള്ള ഉത്തരമാണു കണ്ടെത്തിയത് - ഒരാളാണു് കൊല ചെയ്തതെന്നു് ഒരു കമ്മീഷന്‍, അങ്ങനല്ല, ഒന്നിലേറെ പേരുണ്ടായിരുന്നു എന്നു അടുത്ത കമ്മീഷന്‍. ഇതിനു പുറമേ, തെളിവുകളും മറ്റും കൈകാര്യം ചെയ്ത രീതികളിലും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് - 1963-ല്‍ മാത്രം നടന്ന സംഭവമാണെങ്കിലും, ക്രൈം സീനില്‍ നിന്നും മറ്റും ശേഖരിക്കപ്പെട്ട തെളിവുകള്‍ വെച്ച് ഇനിയൊരിക്കലും ഒന്നും കണ്ട്പിടിക്കാനാവില്ല തന്നെ. ചുരുക്കത്തില്‍, ഒരു നിഗൂഢതയായി അതിന്നും തുടരുന്നു.



കെന്നഡിയുടെ അന്ത്യ നിമിഷങ്ങള്‍. ഒറിജിനല്‍ ഇമേജ് ഈ സൈറ്റില്‍ നിന്നുള്ളതു്.



ശീതയുദ്ധത്തിന്റെ കാലമായിരുന്നതിനാല്‍, എന്തിനുമേതിനും റഷ്യയും അമേരിക്കയും തമ്മില്‍ അങ്ങോട്ടുമിങ്ങോട്ടും കുറ്റം പറയുന്ന പതിവു പരിപാടി പ്രകാരം, കിറുക്കനായ ഒരു കമ്മ്യൂണിസ്റ്റ് ചെയ്തതാണാ കൊലപാതകം എന്ന നിഗമനത്തിലാണു് അന്വേഷണ ഏജന്‍സികള്‍ എത്തി ചേര്‍ന്നതു്. തുടര്‍ന്നു് ലീ ഹാര്‍വെ ഓസ്‌‌വാള്‍ഡ് എന്നൊരാളെ അറസ്റ്റ് ചെയ്തെങ്കിലും, രണ്ട് ദിവസങ്ങള്‍‌‌ക്ക് ശേഷം ജാക്ക് റൂബി എന്നൊരു യഹൂദന്, ഓസ്‌‌വാള്‍ഡിനെ പോലീസുകാര്‍ക്കിടയിലൂടെ നൂഴ്ന്ന് കയറി വെടിവെച്ച് കൊല്ലുകയായിരുന്നു. (ഫോട്ടോ കാണുക).

മാധ്യമ പ്രവര്ത്തകരുടെ ക്യാമറയ്ക്ക് മുമ്പില്‍ സൗകര്യ പൂര്വ്വം നടത്തിയ ഈ വിക്രിയ ഫിലിമില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും, ജാക്ക് റൂബി എന്തിനു ഓസ്‌‌വാള്‍ഡിനെ കൊന്നു എന്നതിനു വ്യക്തമായ ഉത്തരമില്ല, കുറെ തിയറികളുണ്ടെങ്കിലും. എന്തായാലും ഓസ്വാള്‍ഡ് ഹത്യയെ തുടര്ന്ന്, ജാക്ക് റൂബിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, കോടതി ആദ്യം അങ്ങേരെ നിരുപാധികം വിട്ടയച്ചു. പിന്നെ കുറേക്കഴിഞ്ഞ് ആരോ കുത്തിപ്പൊക്കി കൊണ്ടു വന്നപ്പോള്‍ വീണ്ടും വിചാരണ തുടങ്ങി. വിചാരണയ്ക്കിടയില്‍ ക്യാന്സര്‍ ബാധിതനായി ജാക് റൂബി ചത്തു പോവുകയാണുണ്ടായതു്.

ജാക്ക് റൂബി ഇന്‍ ആക്ഷന്

ഇവിടെയാണു് കോണ്‍സ്പിറസി തിയറി തിരുകാന്‍ ഒരുമ്പെടുന്നത് -- (തിയറി മാത്രം, വായനക്കാര്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ കൊള്ളുക, അല്ലെങ്കില്‍ തള്ളുക)

ഐറിഷ് കത്തോലിക്കനായ ജോണ്‍ എഫ്. കെന്നഡിയെ വധിച്ചതു്, ഇസ്രായേലിന്റെ ചാര സംഘടനയായ മൊസ്സാദാണു് എന്നതാണു് (എനിക്കു് ബോധിച്ച) തിയറി. മിഡില്‍ ഈസ്റ്റില്‍ ഈ നാളുവരേക്കും ആണവ ആയുധങ്ങള്‍ ഉള്ളൊരു രാജ്യമുണ്ടെങ്കില്‍, അതു ഇസ്രായേലാണു് -- അന്നും, ഇന്നും. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല -- അവിടെ നിന്നു പിഴക്കണ്ടായോ? ആണവ ആയുധങ്ങള്‍ക്കായി ഇസ്രയേല്‍ നടത്തിയ നീക്കങ്ങളെ ജോണ്‍ എഫ് കെന്നഡി പ്രതിരോധിക്കാന്‍ ശ്രമിച്ചു എന്നതാവാം കാരണം. കെന്നഡിയെ തുടര്ന്ന് പ്രസിഡന്റായ ലിന്ഡണ്‍ ജോണ്‍സന്റെ ഇസ്രയേലിനോടുള്ള നയങ്ങളാകട്ടെ മൃദുലമായിരുന്നൂ താനും.

മൊസ്സാദിന്റെ പങ്കിനെ കുറിച്ചുള്ള കോണ്സ്പിറസി തിയറി നല്ലതൊരെണ്ണം ഇവിടെ വായിക്കാം. പോരെങ്കില്‍, ഇതാ ഇവിടെയും.

ഞായറാഴ്‌ച, ഫെബ്രുവരി 24, 2008

ഒച്ച ഫില്‌‌റ്റര്‌‌


ദൃശ്യ ശ്രാവ്യ്‌‌ ഉപകരണങ്ങള്‍ (എന്നു വെച്ചാല്‍, ഓഡിയോ വിഷ്വ്‌‌ല് എക്വി‌‌പ്മെന്റ്സ് - ടീവി, റേഡിയോ, സൗണ്ട് സിസ്റ്റം, സീഡീ പേയര്‍ തുടങ്ങിയവ), കമ്പ്യൂട്ടര്‍ സിസ്റ്റങ്ങള്‍ ഒക്കെ ഇല്ലാത്തവര്‍ ഈ വന്ന കാലത്തു് വിരളമാണു് ; ബൂലോകത്തു് പ്രത്യേകിച്ചും.

വോള്‍‌‌‌‌ട്ടേജ് വ്യ്‌‌തിയാനങ്ങളാല്‍ ഇത്തരം ഉപകരണങ്ങള്‍ കേടാവുക (അടിച്ചു പോവുക?) എന്ന പ്രതിഭാസം കേരളത്തില്‍ ജനിച്ചു‌‌ വളര്ന്നവര്ക്കു് പരിചിതമായ കാര്യങ്ങളാണു്. കേരളത്തിലെ ഏറ്റവും പുതിയ ജില്ലയായി, "വോള്‍‌‌ട്ടേജില്ലാ.." പ്രഖ്യാപിക്കണമെന്ന തമാശ കേട്ടു തഴമ്പിച്ചവരായിരുന്നു നമ്മള്‍. ഇത്തരം അടിച്ചു പോക്കുകള്ക്ക്‌‌ പരിഹാരമായി, യു.പി.എസ്സ്., സ്റ്റെബിലൈസര്‍ തുടങ്ങിയവ ഉപയോഗിക്കാം എന്നു നമ്മുടെ സാമാന്യ ജ്ഞാനം.





ഓഡിയോ വെര്ഷന്



എങ്കിലും കഴിഞ്ഞ നാലഞ്ചു കൊല്ലമായി നാട്ടില് കാര്യങ്ങള് മാറിയിട്ടുണ്ട് - കൂടുതല് പവര് ട്രാന്സ്ഫോര്മറുകള് വന്നു എന്നതും, കുറഞ്ഞ വോള്‌‌ട്ടേജിലും കത്തുന്ന വിളക്കുകള്, സ്വിച്ച് മോഡ് പവര് സപ്ളൈ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങള് വ്യാപകമായി, തുടങ്ങിയവ കാരണം വൈകിട്ട് ഏഴരയ്ക്കും വെളിച്ചത്തിലിരുന്നു് ടീവീ കാണാം എന്ന നിലയിലെത്തിയിട്ടുണ്ടെന്നു് അനുഭവം.

എന്നാല്, കാര്യമായ വോള്ട്ടേജ് വ്യതിയാനങ്ങളില്ലാത്ത രാജ്യങ്ങളിലെ പവര് പോലും നേരിട്ട് സെന്സിറ്റീവ് ഉപകരണങ്ങളിലേക്കു കൊടുക്കുവാന് പറ്റുന്നതല്ല - ഇലക്ട്രോ മാഗ്നറ്റിക് ഇന്റര്ഫെറന്സ് അഥവാ നോയ്സ് (ഒച്ച) അത്തരം ഉപകരണങ്ങള്ക്ക് മുരളിച്ചയും മൂളലും ഉണ്ടാക്കുന്നു. ചില സന്ദര്ഭങ്ങളിലാകട്ടെ, ഈ നോയ്സ്, ഉപകരണങ്ങളുടെ അടിച്ചു പോക്കിനു വരെയും കാരണമാവാം എന്നു അനുഭവം.

ഏതു രാജ്യത്തായാലും, ഏതു കറന്സി വിനിമയം ചെയ്താലും, ഗാഡ്ജെറ്റ് ഭ്രാന്തുണ്ടെങ്കില്, കീശ കുറെ കാലിയാക്കാതെ ലിവിങ്ങ് റൂമിലും മറ്റും ഇത്തരം ഉപകരണങ്ങള് എത്തുകയില്ല. അവയെ മേലെ പറഞ്ഞ EMI നോയ്സില് നിന്നും രക്ഷിക്കാന് വലിയ വിലയൊന്നും നല്കാതെ തന്നെ ഫില്റ്ററുകള് വാങ്ങാന് കിട്ടും.



ഇവിടെ, ഇപ്പോള് ഞാന് ഉപയോഗിക്കുന്നത്, ഈ സാധനമാണു് - DXPC101. പവര് സര്ജ് (വോള്‌‌ട്ടേജ് വ്യതിയാനം) പ്രൊട്ടക്ഷന് മാത്രമല്ല, പവര് ലൈനിലെ നോയ്സ് ഫില്ട്ടറിങ്ങും ചെയ്യുന്ന ഈ സാധനം റൊമ്പ പിടിച്ചു. പവര് ലൈന് മാത്രമല്ല, വീട്ടിലേക്കു വരുന്ന കേബിള് ലൈന്, ടെലിഫോണ് ലൈന് എന്നിവയും ഫില്റ്റര് ചെയ്യാനുള്ള സംവിധാനമുണ്ട് ഇതില്. അനുഭവം ഗുരുവെന്നാണല്ലോ - ഇതു നല്ലതാണെന്നു് സാക്ഷ്യപെടുത്താന്, ഉപകരണങ്ങളുടെ ഇതില്ലാഞ്ഞപ്പോളത്തെ മുരളിച്ചയും മറ്റും അത്ര പെട്ടെന്നു മറക്കാനൊക്കില്ല. ആകെ മൊത്തം ടോട്ടല് വറി ഫ്രീ സെറ്റപ്പ്, വിലയോ വലിയ കുഴപ്പമില്ലാത്തതും.







പവര് ഫില്റ്റര്, ആള്ട്ട് ലിങ്ക്



സത്ത: നമ്മള് കാശു കൊടുത്തു വാങ്ങിയ ഉപകരണങ്ങള് സംരക്ഷിക്കാന് ഇത്തരം ഫില്റ്ററുകള് കൂടി വാങ്ങണമെന്ന ബോധവല്ക്കരണമാണു് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.



ശനിയാഴ്‌ച, ഫെബ്രുവരി 09, 2008

പീ.ഡി.എഫ്. ബൂലോഗങ്ങള്

കൈവെള്ളയിലെ ബൂലോഗങ്ങള് എന്ന പേരില് 2006-ലിട്ട ഒരു പോസ്റ്റില്, മലയാളം ബ്ളോഗ് പോസ്റ്റുകളുടെ പീഡിഎഫ് ഫയലുകള് നേരിട്ട് ഡൗണ്ലോഡാനൊരു സൗകര്യം ഉണ്ടായിരുന്നെങ്കില്, എന്നാഗ്രഹിച്ചിരുന്നു.

ആപ്പീസിലേക്കും തിരിച്ചുമുള്ള ബസ്സ് യാത്രയ്ക്കിടയില് ഇരുന്നുറങ്ങാതെ , pdf reader സപ്പോര്ട്ടു് മാത്രമുള്ള ഹാന്‌‌ഡ്‌‌ഹെല്ഡ് ഡിവൈസ് മലയാളം ബ്ളോഗ് വായനയ്ക്ക് ഉപയോഗിക്കണം എന്ന ആഗ്രഹം 2007-ല് കലശലായി.

എന്തായാലും ഒടുക്കം, 2008-ല് :) പീഡീഎഫ് ഫയലുകള് നേരിട്ട് ഡൗണ്‌‌ലോഡാനൊരു സൗകര്യം ഏര്പ്പെടുത്തിയിരിക്കുന്നു. വിഷയമനുസരിച്ച് വര്ഗ്ഗീകരണത്തിനു (category) വന്നിട്ടുള്ള പോസ്റ്റുകളുടെ പീഡിഎഫ് ഫയലുകള് ഇവിടെ നിന്നും ഡൗണ്ലോഡാവുന്നതാണു്.

ഉദാഹരണം: (1) ബ്ലോഗുവാരഫലം തുടങ്ങുന്നു -- ഉമേഷിന്റെ, ഇപ്പോള് വെടിതീര്ന്ന് നിലയില് അനാഥമായി കിടക്കുന്ന ബൂലോകവാരഫലം എന്ന ബ്ളോഗിലെ ഒരു പോസ്റ്റിന്റെ പീഡീഎഫ് ഫയല്. (2) ഇന്റര്‍നെറ്റിലെ ആദ്യമലയാള കമന്റുകള്‍ - നെറ്റിലെ ആദ്യകാല മലയാള കമന്റിനെ പറ്റിയുള്ള വിശ്വത്തിന്റെ 2005-ലെ പോസ്റ്റിന്റെ പീഡിഎഫ് ഫയല്.

മലയാളം ഫോണ്ടില്ലാത്തവയും സപ്പോര്ട്ടില്ലാത്തതുമായ ഹാന്‌‌ഡ്‌‌ഹെല്ഡ് ഡിവൈസുകള്, മലയാളം സെറ്റപ്പല്ലാത്ത പീസികള്, ബ്ളോഗ് സൈറ്റുകള് ബ്ളോക്കായിരിക്കുന്ന ആപ്പീസുകളില് പണിയെടുക്കുന്നവര്ക്കും -- ഈവക സന്ദര്ഭങ്ങളിലും മലയാളം ബ്ളോഗ് വായന സാധ്യമാക്കുവാന് ഈ സംവിധാനം ഒരു ചെറിയ അളവു വരെയെങ്കിലും ഒരു സഹായമാവും എന്നു കരുതുന്നു.

അഭിപ്രായങ്ങള് സദയം അറിയിക്കുക, നന്ദി.

ലിങ്ക്


കുറിപ്പ്: അപൂര്‌‌വ്വം ചില ലിങ്കുകള് ഒരു പക്ഷെ പ്രവര്‍ത്തനരഹിതങ്ങളാവാം. പയ്യെത്തിന്നാല്, പനയും തിന്നാം -- കാറ്റഗറി തിരിക്കുവാന് വന്നിട്ടുള്ള മൊത്തം പോസ്റ്റുകളും പീഡിഎഫിലോട്ട് കണ്‌‌വെര്ട്ടിത്തീരാന് ഒരു ദിവസം കൂടിയോ മറ്റോ വേണ്ടി വരും..

അനുയായികള്‍

Index