കാകഃ കാകഃ, പികഃ പികഃ

വ്യാഴാഴ്‌ച, നവംബർ 29, 2007

ബന‍്ദില്ലാത്തപ്പോഴേ ബന‍്ദിന്റെ വിലയറിയൂ.

ആദ്യം ഒരു നാടോടിക്കഥ:


ധനാഢ്യ്‌നായ ഒരു വൃദ്ധന്‍ കടലോര‌ത്തു ഉലാത്തുവാനിറങ്ങിയതായിരുന്നു. വഴിയരികില്‌, ഒരു ചെറുപ്പക്കാരന്‍ ‍ ഗാഢനിദ്രയിലാഴ്‌ന്നു കിടക്കുന്നതു്‌ അയാളുടെ ശ്രദ്ധയില് പെട്ടു. ശ്ര‌മപ്പെട്ട് ഉറക്കത്തില് നിന്നും അപരനെ വൃദ്ധന്‍ വിളിച്ചുണ‌ര്‍ത്തി.

കണ്ണുകള് തിരുമ്മി, അലോസരത്തോടെ ചെറുപ്പക്കാരന്‍ ഉണര്‍ന്നു. തന്നെ വിളിച്ചുണര്‍ത്തിയ ആളിന്റെ മുഖത്തേക്കു്‌ ഈര്‍ഷ്യ്‌യോടെ നോക്കി.

"താനാരുവാന്‍?, തനിക്കെന്തു വേണം, ഹേ..?" എന്ന മട്ടില്.

ഇങ്ങനെ ഉറങ്ങിത്തീര്‍ത്താല്‌ നെന്റെ ജീവിതം പാഴായിപ്പോകുമെന്നും പകരം എന്തെങ്കിലും പണിയ്ക്ക പൊയ്ക്കൂടേ..? എന്നായി വൃദ്ധന്‍.

"എന്തു ജോലി..?"

"ഒന്നുമില്ലേല് മീന്‍പിടിക്കാനെങ്കിലും പൊയ്‌ക്കൂടേ..?"

"ഓ..? മീന്‍ പിടിച്ചിട്ട്..?"

"വില്ക്കണം. പിന്നേം പിടിച്ച് വില്ക്കണം..!"

"ഓ..! എന്നിട്ട്..?"

"ആ കാശു കൊണ്ട് കൂടുതല്‌ വള്ളങ്ങളും വലയും വാങ്ങണം. കൂലിക്ക് ആളെ നിര്‍ത്തണം."

"ഉം..! എന്നിട്ട്..?"

"എന്നിട്ട് സമ്പന്നനായിത്തീരുമ്പോള്, അല്ലലൊന്നുമില്ലാതെ എന്നെപ്പോലെ കടല്‌ത്തീരങ്ങളില് ഉലാത്തുവാനും വി‌ശ്ര‌മിക്കുവാനും കഴിയും..!"

ചെറുപ്പക്കാരന്റെ‌ ഭാവം പകര്‍ന്നു. അയാള്ക്ക്‌ ശുണ്ഠി വന്നു.

"അത്രയും കഷ്ടപ്പെടാതെ തന്നെ ഞാനിത്രയും നേരം സുഖ‌മായി ഈ കടല്‌ത്തീരത്ത് ഉറങ്ങുകയായിരുന്നല്ലോ..?!"

വൃദ്ധനു്‌ ഉത്തരം മുട്ടുന്നു.

കഥ അവിടെ തീരുന്നു.

ബന‍്ദില്ലാത്തപ്പോഴേ ബന‍്ദിന്റെ വിലയറിയൂ. ആ ഇല്ലായ്മ്യുടെ ദുരിതം അനുഭവിച്ചു തന്നെ അറിയുകയും വേണം, എന്നാലേ നോവൂ..!

കേരളം മുഴുവനും ഒരു വലിയ നഗര‌മാണെന്നും, പെന്‍ഷനേഴ്സ്‌ പാരഡൈസാണു്‌ കേരള‌മെന്നും കേള്ക്കാത്ത മലയാളികള് ചുരുങ്ങും.

അതെന്തായാലും ആക്ടീവ്‌ പ്രവാസികള്ക്കു്‌ നാട്ടിലുള്ളവരെ പോലെ, ബന‍്ദ് ആസ്വ്‌ദിക്കാനുള്ള മാര്‍ഗ്ഗ്‌മില്ല, പ്രവാസികളുടെ ഗതികേട് കൊണ്ടാണേ..!

ആയതിനാല്‌, ധിടുതിയില് ബന‍്ദ് മൊത്ത‌മായി നിരോധിച്ച് ഇപ്പോള് പ്രവാസത്തിലിരിക്കുന്നവരുടെ പ്രസന‍്റ്റ് ജന‍്മം കുട്ടിച്ചോറാക്കല്ലേ,..! "ഈ മനോഹര‌ തീരത്തു തരുമോ ഇനിയൊരു ജന‍്മം കൂടി..?" എന്ന മാതിരിയുള്ള അഡീഷണല് ലോക്കലൈസ്ഡ് ജന്‍മങ്ങള്ക്കായൂള്ള പാട്ടപേക്ഷകള് പെന‍്ഡിംഗിലാ.

ബന‍്ദ് നിരോധിക്കരുതെന്നു മാത്രമല്ല, പ്രവാസം തീരുമ്പോളളേക്ക്‌ പെന്‍ഷനാകാനും മരിക്കാനുമൊക്കെ സ്വന്തം‌ ‍ നാട്ടിലേക്കോടുന്ന പ്രവാസിയുടെ സൌഖ്യത്തിലേക്കായി, പാല്‌, പത്രം‌‌, ആശുപത്രി, പോലീസ്, കരണ്ട്, നേതാവ്, പട്ടാളം തുടങ്ങി ബന‍്ദില്‌ നിന്നും ഒഴിവാക്കിയവരുടെ കൂട്ടത്തിലേക്ക്‌ എക്സ്-പ്രവാസി എന്ന വിഭാഗം കൂടി ചേര്‍ക്കപ്പെടേണ്ടതാണു്‌.

ബുധനാഴ്‌ച, നവംബർ 28, 2007

AMD vs Intel -- ആരാണു തൊമ്മന്‍?

ഗതികെട്ടവനും ഗതിയുള്ളവനും

സോഫ്റ്റ്വെയര് ഉപയോക്താക്കള് രണ്ടു തരമുണ്ട് - ഗതികെട്ടവനും, ഗതിയുള്ളവനും. ഗതികെട്ടവന് ക്ളോസ്ഡ് സോഴ്സ് സോഫ്റ്റ്വെയറില് കുടുങ്ങിക്കിടക്കുമ്പോള്, ഗതിയുള്ളവന് ശുഷ്ക്കാന്തിയോടെ ഓപ്പണ് സോഴ്സ് സോഫ്റ്റ്വെയറ് ഉപയോഗിക്കുന്നു. (ഗതിയും ഗതികേടും അല്പം ബൃഹത്തായ അര്ത്ഥത്തില് തന്നെയാണു് ഉദ്ദേശിച്ചിട്ടുള്ളത്. - ഈസ് ഓഫ് യൂസ്, പരിചയം, അറിവ്, മറ്റ് ബലഹീനതകള് -- ഇതെല്ലാം ഗതിക്കും ഗതികേടിനും മാനദണ്ഡങ്ങളാകുന്നു.)

നികുതിപ്പണം കൊണ്ട് നിര്മ്മിക്കപ്പെടുന്ന സോഫ്റ്റ്വെയറുകള് പോലും ഗതികെട്ടവയാകുന്നത് ന‌മുക്ക് പരിചയമുള്ള കാര‍്യ്‌മാണു്‌. കേരളീയര്ക്ക് മനസ്സിലാകുന്ന ഉദാഹരണം - ക്ളോസ്ഡ് സോഴ്സ് ഗതികേട് സ്പോണ്സേര്‍ഡ് ബൈ ഔര്‍ നികുതിപ്പണം, നയന. ഇനിയുമുണ്ട് ഉദാഹരണങ്ങള് വേറെയും.

സോഫ്റ്റ്വെയറിന്റെ കാര്യത്തില്, ഉപ്യോക്താവിനു വ്യ്ക്തമായും ചോയ്സ് ഉണ്ട് -- ഓപ്പണ് സോഴ്സ് വേണോ, ക്ളോസ്ഡ് സോഴ്സ് മതിയോ എന്ന ചോയ്സ്.

ഹാര്ഡ്വെയറിന്റെ കാര്യത്തില് ഈ ചോയ്സ് എത്ര ബാധകമാവുന്നു എന്നതാണു്‌ വിഷയം.

ചുള്ളിക്കമ്പുകള് പ്രത്യേക രീതിയില് കൂട്ടിക്കെട്ടിയാല് കമ്പ്യൂട്ടിങ്ങിനുള്ള ഇന്ഫ്രാസ്ട്രക്ചര് ആവാത്തിടത്തോളം അതിനുള്ള ചോയ്സ് കുറവാണു്. അവിടെ തമ്മില് ഭേദം ഏതു തൊമ്മനെന്നു തിരയുക മാത്രമേ കഴിയൂ. ROI ബാലപാഠങ്ങള് എത്ര ഉരുവിട്ടാലും, ഹാര്‍ഡ്‌വെയറിന്റെ കാര‍്യ‌ത്തില്‌ ഏതാണു്‌ നല്ലത് എന്ന ചോദ്യം വളരെ പ്രസക്തം.

ആരാണു്‌ തൊമ്മന്‍?

വാങ്ങാന് ഉദ്ദേശിക്കുന്ന പേഴ്സണല് കമ്പ്യൂട്ടറിന്റെ (x86,x86_64 archs) സീപീയു ചിപ്പ് ഏതു നിര്മ്മാതാവ് ഉണ്ടാക്കിയതാവണം എന്നു് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്, അത് എങ്ങിനെ വിനിയോഗിക്കണം?

ഈ രംഗത്തെ പ്രബലരായ ടീമുകള് ഇന്റ്റലും പിന്നെ ഏ.എം.ഡി.-യുമാണു്.

ഉത്പന്നങ്ങളുടെ ഗുണങ്ങള്ക്കല്ല, മാര്ക്കറ്റിംഗ് തന്ത്രങ്ങള്ക്കാണു വിപണിയുടെ ശ്രദ്ധ തിരിക്കാന് കഴിയുന്നത് എന്നത് ഒരു ദുഃഖ സത്യമാണു്. എന്നാല്‌, ഇത്തരം മാര്‍ക്കറ്റിംഗ് ഗിമ്മിക്കുകള്ക്കിടയിലൂടെ, കംപ്യൂട്ടിങ്ങ് ഫാമുകള്ക്കും പേഴ്സണല്‌ ക‌മ്പ്യൂട്ടറുകള്ക്കും വേണ്ടി ചിപ്പു വാങ്ങാന്‍ പോകുന്നവന്‍ നോക്കേണ്ടത് ചിപ്പു വരുന്ന കവറിന്റെ നിറവും, അതിന്റെ ഭംഗിയുമല്ലല്ലോ?


നല്ലതേതു മോശ‌മായതേത് എന്നൊക്കെയുള്ള അഭിപ്രായങ്ങള് രൂപപ്പെടുന്നത്, ബെഞ്ച്‌മാര്‍ക്ക്‌ ഫലങ്ങളില് നിന്നും കൂടിയാണു്‌. എന്നാല്‌, ബെഞ്ച്‌മാര്‍ക്ക്‌ ഫലങ്ങള് ഏതെങ്കിലും ഒരു പ്രത്യേക ക‌മ്പ്യൂട്ടിംഗ് റിക്വ‌യര്‍‌മെന്റിനു്‌ യോജിച്ചുവെന്നും വരില്ല. എല്ലാറ്റിനും പുറ‌മെ, യുവര്‍ ആക്‌ച്വ‌ല് മൈലേജ്‌ മേ വേരി എന്നര്‍ത്ഥം‌.

ഇതേവരെ, ത‌മ്മില് ഭേദം എന്നു തോന്നിയിട്ടുള്ളത്, ഏ.എം.ഡി. ചിപ്പുകളാണു്‌. ഏ.എം.ഡി. ചിപ്പുകള്ക്കാണു്‌ വോട്ട്. ഇന‍്റ്റലിനു‌ വോട്ടില്ല. പ്രത്യേകിച്ചും, ATI -യെ ആഗിരണം ചെയ്തതോടു കൂടി ഓപ്പണ് സോഴ്സ് സോഫ്റ്റവെയറുകള് എഴുതുന്നവര്‍ക്ക്‌ പൊതുവെ താത്പര്യം ഏ.എം.ഡി. ചിപ്പുകള് തന്നെ എന്നു പറയുന്നതില് തെറ്റില്ല.


The image “http://upload.wikimedia.org/wikipedia/en/thumb/7/7c/AMD_Logo.svg/153px-AMD_Logo.svg.png” cannot be displayed, because it contains errors.


ഏ.എം.ഡി. -യ്ക്ക വേണ്ടിയുള്ള പക്കാ ലോബിയിങ്ങ് ആണു് ഈ ലേഖനമെങ്കിലും സ്വന്തം‌ അഭിപ്രായങ്ങള്, സംഭവങ്ങളും യുക്തിയും ബോധിച്ചതിനു ശേഷം മാത്രം‌‌ രൂപപ്പെടുത്തുക. ഇതിലേക്ക്‌ സഹായ‌മായേക്കാവുന്ന ചില ലിങ്കുകള്:




  • http://reviews.cnet.com/4520-10442_7-6389077-1.html
  • http://enterpriseevent.amd.com/amd_05e4/dcdvideo/high.html
  • http://multicore.amd.com/flash/start.html
  • http://multicore.amd.com/us-en/benchmarks/


സത്ത:

കാശു കൊടുക്കാതെ എന്തായാലും സീപീയൂ ചിപ്പ് കിട്ടുകയില്ല. പരസ്യ്ം മാത്രം‌‌ കണ്ട് മയങ്ങി വാങ്ങാതെ, നല്ലതേതെന്നു മനസ്സിലാക്കി വാങ്ങുക. ന‌മ്മുടെ കാശ് മരത്തേലുണ്ടായതല്ലല്ലോ?

ചൊവ്വാഴ്ച, നവംബർ 20, 2007

ഫ്ളിക്കെണി

അങ്ങിനെ പവനായി (ഒടുവില്‌) ശവ‌മായി

ഫ്ളിക്കറി‌ല്‌ കണ്ടതിന്റെ സ്‌ക്രീന്‍ഷോട്ട്:

ചിത്രം‌‌ 1: ഫ്ളിക്കര്‍ കെണി = ഫ്ളിക്കെണി


ഹോ..! എന്തൊക്കെ ബഹളമായിരുന്നു? യാഹൂ വലിപ്പിക്കില്ല, അവരു ഏറ്റവും നല്ലയാള്ക്കാരാ..! ഒരു കൈ തല്ലുമ്പോള് മറു കൈയാല്‌ തഴുകുന്ന ടീമാണു്‌..!

അരിശം കൊള്ളിക്കുന്നത് അവരുടെ ഹൈജാക്കിങ്ങ് തന്ത്ര‌മാണു്‌ -- ഇനി മുതല് ഫ്ളിക്കറില്, ഏറ്റവും അവസാനത്തെ 200 എണ്ണം മാത്രമേ കാണാനും അക്സസ്സ്‌ ചെയ്യാനും ഒക്കൂ..! യാഹൂ ഫോട്ടോസ് പൂട്ടിയപ്പോള് ഇതില്‌ പെട്ട് പോയവര്‍ക്ക് ‌ പുറത്തിറങ്ങാനാവാത്ത വിധം നാലു മാസങ്ങള്ക്കകം കതകുകള് അടയ്ക്കുമെന്ന് അവരുടെ ഫൈന്‍ പ്രിന്റിലുണ്ടായിരുന്നില്ല തന്നെ..!

അറേബ്യന്‍ രാജ്യങ്ങളില് ഫ്ളിക്കറ്‌ ബാന‍്ഡ് ആണെന്നതില് വലിയ വിഷമം ഇനി വേണ്ട എന്നൊരു ഗുണം ഇതിനില്ലാതില്ല. ഹാ ഹാ ഹാ..!

നദ്യാമൊഴുകുന്ന കാഷ്ഠങ്ങള് പോലെ, അടുത്ത മേച്ചില്‌പ്പുറം തേടാം. ഒന്നു രണ്ട് ഡീവീഡികള്‌ നിറയെ പോട്ടങ്ങളുടെ ബായ്ക്പ്പും കൈയ്യില് കരുതാം. എന്നാലും ഇവര്‍ക്ക് തുട്ട് കൊടുക്കുന്ന പ്രശ്ന‌മില്ല..!

എന്തായാലും അന്ന്‌ അമ്പി പറഞ്ഞതു അച്ചട്ടായി:

യാഹൂന്റെ ഒരു സര്വീസിലും അത്ര വിശ്വാസം പണ്ട് മുതലേയില്ല. ഹോട്ട്മെയിലും അവന്മാരുമൊക്കെ ഇപ്പം ഞങ്ങളിത് പേയ്ഡാക്കുമെന്നൊക്കെ പറഞ്ഞ് പേടിപ്പിച്ചപ്പൊ കുറേ കോണ്ടാക്റ്റ്സും കയ്യില്‍ കിട്ടിയതുമൊക്കെ വാരിയെടുത്ത് റെഡിഫിലേയ്ക്കും അവിടുന്ന് ജീ മെയിലിലേയ്ക്കും ഓടിയയാളാണ് ഞാന്‍.എന്തായാലും ജീ മെയിലിനോട് അത്തരമൊരു അവര്‍ഷനില്ല. എന്തുകൊണ്ടാണെന്നറിയില്ല..ഗൂഗിളിനെ വല്യ വിശ്വാസമാണ്..അന്ധവിശ്വാസമാണെന്ന് നല്ല ഉറപ്പുണ്ട്..:) കമ്പ്യൂട്ടറില്‍ തന്നെ സൂക്ഷിച്ചാല്‍ അത്ര ദുഖിയ്ക്കേണ്ടല്ലോ..അവസാനം ഒരു സുപ്രഭാതത്തില്‍ 'പത്ത് പൗണ്ട് തന്നില്ലേല്‍ ലോഗിന്‍ ചെയ്യണ്ടാ കുട്ടാ ' എന്നൊരു മെസേജ് വന്നാല്‍ സങ്കടപ്പെടേണ്ടല്ലോ..:)

തിങ്കളാഴ്‌ച, നവംബർ 19, 2007

ഡോളറും ഇലക്കളിയും





ഇലക്കളി:

ചെറുപ്പത്തില്, കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ കുറേ ഇലകള് പറിച്ച് കൈവെള്ളയിലൊതുക്കി, അവയെ നോട്ടുകെട്ടാക്കി സങ്കല്പിച്ചു്‌ ഒരുപാടു കുട്ടിക്കളികള് നടത്തിയിട്ടുണ്ട്.

"നിനക്കു്‌ കാറ്‌ വേണോ..?! ഇന്നാ ആയിരം രൂപയുണ്ട്..!"

"നിനക്കു്‌ മാല വേണോടീ..? ന്നാ കാശു്‌..!"

തീരുന്നതിനു്‌ അനുസരിച്ച്‌ വീണ്ടും ചെടികളില് നിന്നും പറിച്ചു കൂട്ടണ‌മെന്നു മാത്രം‌‌. - ഇഷ്ടം പോലെ ഇലകള്; പറിച്ചെടുക്കുന്നവയുടെ മൂല്യം തോന്നുന്ന പടിയും - ചിലപ്പോള് പത്ത് ഇലകളുടെ ഒരു കുത്തിനു്‌ ഒരു ലക്ഷം രൂപ വിലയെങ്കില്, മറ്റ് ചിലപ്പോള് അതേ കുത്തിനു പത്തു ലക്ഷം രൂപാ മൂല്യം.

കാശല്ല, ഇതു കാശിനു കൊള്ളാത്ത, നാറുന്നതരം ഇലയാണെന്ന ബോധം ഉദിക്കുന്നതിനാലോ എന്തോ, അര-മുക്കാല് മണിക്കൂര്‍ ‍ കഴിയുമ്പോള് ഈ വിനോദം മടുത്തിരുന്നു.

അതൊരു കാലം. ഇലപ്പണത്തിന്റെ കാലം.


ഗോള്ഡ് സ്റ്റാന്‍ഡേര്‍ഡ്:

വരാഹന്‍, പവന്‍ എന്ന പദങ്ങള് തിരുവിതാംകൂറിനു പരിചിതമാണു്‌. ഇതു തന്നെയായിരുന്നു ആധുനിക കറന‍്സിയുടെയും ഗുട്ടന‍്സ്. സര്‍ക്കാരിറക്കുന്ന കാശിനൊത്ത്‌ അതിന്റെ മൂല്യത്തിനുള്ള സ്വ്‌ര്‍ണ്ണം ഖജനാവില് സൂക്ഷിച്ചിരുന്നു, ഇതിനെയാണു്‌ ഗോള്ഡ് ബാക്ഡ് കറന‍്സി എന്ന പേരില്‌ അറിയപ്പെടുന്നത്.

ഗോള്ഡ് ബാക്ഡ് കറന‍്സി എന്നാല്‌ ഫൂള് പ്രൂഫ് സാധന‌മൊന്നുമല്ലായിരുന്നു. ഉല്‌ക്കകള്ക്കു്‌ പകരം, ആകാശത്തു നിന്നും സ്വ്‌ര്‍ണ്ണ മഴ പെയ്തിരുന്നുവെങ്കിലോ, കടല്‌വെള്ളത്തില്‌ പച്ചിലയിട്ടു തിളപ്പിച്ചാല്‌ സ്വ്‌ര്‍ണ്ണം കിട്ടുമെന്ന ചെപ്പടി വിദ്യ‌ ഉണ്ടായാലോ ഒക്കെ‌ ഗോള്ഡ് ബാക്ക്ഡ് കറന‍്സി സ‌മ്‌പ്രദായം പൊളിഞ്ഞു പാളീസായേനെ. കാരണം എല്ലാവരും ഒരേപോലെ ധനികരാവും എന്നതു തന്നെ. [എല്ലാവരും ഒരേ സ്കെയിലില്‌ എല്ലാക്കാര‍്യ്‌ത്തിലും ധനികരായെന്നാല്, ആ സ്കെയിലുപയോഗിക്കുന്ന സ‌മ്പദ്‌ വ്യ്‌വസ്ഥിതിക്കു്‌ പിന്നെ അ‌ര്‍ത്ഥമില്ല. അ‌സമ‌ത്വ്‌മാണു്‌ ധന വിനിമയത്തിന്റെയും കറന‍്സി എക്കണോമിക്സിന്റെ പ്രേരക ശക്തി തന്നെ.]


ആല്‌ക്കെമിക്കാരുടെ കാലത്ത്‌ ഇരുമ്പും ഉമിക്കരിയും മണ്ണും കല്ലും എങ്ങിനെ സ്വ്‌ര്‍ണ്ണ‌മാക്കാം എന്നറിയാന്‍ അവര്‍ കിണഞ്ഞു ശ്ര‌മിച്ചതിന്റെയും പൊരുള് മറ്റൊന്നല്ല. സ്വ്‌ര്‍ണ്ണ‌മാണു്‌ സ‌മ്പത്തിന്റെ മാന‌ദണ്ഡം. സ്വ്‌ര്‍ണ്ണ മഴ പെയ്യുമെന്നും സ്വ്‌ര്‍ണ്ണ നിധി കിടയ്ക്കുമെന്നും ഒക്കെ‌ പാവങ്ങള് പോലും കൊതിച്ചതിനും പിന്നില്‌ ഇതാണു്‌. ടൈറ്റാനിയം മഴ പെയ്തതു കൊണ്ടോ ടങ്സ്റ്റണ് നിധി പൊന്തിയതു കൊണ്ടോ അവര്‍ക്കെന്തു ഗുണ‌മുണ്ടാവാന്‍?


എന്തായാലും, സ്വ്‌ര്‍ണ്ണ‌മഴയൊന്നും പ്യെതതില്ല എന്നതിനാലെ, കുറേനാള്‌ ലോകരാഷ്ട്രങ്ങള്ക്കിടയില്‌ അംഗീകൃത രീതിയായി ഗോള്ഡ് ബാക്ഡ് കറന‍്സി മാറി.


ഗവ‌ണ്‌മെന‍്റ്റുകള്ക്ക്‌, ഗോള്ഡ് ബാക്ഡ് കറന‍്സി സിസ്റ്റം വെച്ച് പുലര്‍ത്തുക എന്നതു്‌ സ‌മാധാന കാലങ്ങളില് പൊത്തുപെരുത്തമുള്ള കാര‍്യ‌മായിരുന്നു. അതിനുള്ള ലോജിക്കും സിമ്പിളായിരുന്നു. സര്‍ക്കാരിന്റെ ക‌മ്മട്ടങ്ങള് എന്തു മൂല്യത്തിനുള്ള കറന‍്സി നോട്ടുകള് അച്ചടിക്കുന്നുവോ, അത്രയും മൂല്യത്തിനുള്ള കനകം ഖജനാവില് ചേര്‍ക്കുക എന്നത്. എങ്കിലും, യുദ്ധകാലത്തെ ഗവണ്‌മെന‍്റ്റുകള്ക്ക്‌ അതൊരു വലിയ ബാദ്ധ്യതയായിരുന്നു. ഭരണകൂടങ്ങള് എല്ലാവര്‍ക്കും അതീതരാണെന്നതിലും ചോദിക്കാനും പറയാനും ആരുമില്ല [ ഭരണകൂടങ്ങളുടെ പഴി ഹിസ്റ്ററിക്കാണല്ലോ കിട്ടുന്നത്..!] എന്നതിനാലും, രാം ദാ ചിഡിയാ, രാം ദാ ഖേത് (കാട്ടിലെ തടി, തേവരുടെ ആന എന്നു മലയാളം) എന്ന മനോഭാവം ഭരണ‌കൂടങ്ങള് ആവോളം പുല‌ര്‍ത്തിയിരുന്നതിനാലും ഇതൊന്നു പൊളിഞ്ഞു കിട്ടാന‍് ഏറെയൊന്നും വേണ്ടി വന്നില്ല.

അപചയം

ഉദാഹരണത്തിനു‌ ഡോളറിനു പറ്റിയ അപചയ‌മെടുക്കാം.

1971 -ല് വിയറ്റ്നാം യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. യുദ്ധച്ചെലവുകള് നേരിടുന്നതിലേക്കായി, വാഷിംഗ്ടണിലെ ഗവണ്‌മെന‍്റ്റ്‌ ക‌മ്മട്ടങ്ങള് തകൃതിയായി ഡോളര്‍ ബില്ലുകള് അടിച്ചിറക്കി. ഒരു തരം പേപ്പര്‍ ജാല‌വിദ്യ, ന‌മ്മുടെ ഇലക്കളി പോലെ.

അവരീ നോട്ടടിച്ചിറക്കുന്നതു കണ്ട്, ഫ്രാന‍്സും മറ്റു രാജ്യങ്ങളും തത്ത്യ്ല്ല്യ്‌മായ സ്വ്‌ര്‍ണ്ണത്തിനു‌ വേണ്ടി മുറവിളി കൂട്ടിത്തുടങ്ങി. ശര്‍റേന്നു്‌ അമേരിക്കയുടെ 22 ബില്ല്യണ് ഡോളറിനുള്ള സ്വ്‌ര്‍ണ്ണവും തുലഞ്ഞു കിട്ടി.

ഇലക്കാശിനു പകരം അപ്പന്റെ‌ മേശ‌മുറിയിലെ റിയല് കാശെടുത്ത് കുഞ്ഞുകളിച്ചാല്‌ എങ്ങിനെയിരിക്കും? അപ്പന്‍ കുഞ്ഞിനു പണിതരും, തീ‌ര്‍ച്ച.

റിയല്‌ കാശൊട്ടു ചിലവാക്കാനും മേല, യുദ്ധമൊട്ട് നിര്‍ത്താനും മേല. ഈ വിഷ‌മ വൃത്തത്തിനു്‌ പരിഹാര‌മായി, റിച്ചാര്‍ഡ് നിക്സണ്‌‌ന്റെ‌ ട്രെഷറി സെക്രട്ടറി ജോണ് കോണാലി ഒറ്റ രാത്രി കൊണ്ട് കണ്ടുപിടിച്ച ഉപായം, ഡോളറ്‌ ഗോള്ഡ് ബാക്ക്ഡ് അല്ലാതെയാക്കി. അതായതു്‌, പകരം വെയ്‌ക്കാന്‍ തരിമ്പ്‌ സ്വ്‌ര്‍ണ്ണ‌മില്ലെങ്കിലും ഡോളറെത്ര‌ വേണ‌മെങ്കിലും അച്ചടിക്കാം എന്ന നിലയിലാക്കി. പ്രവര്‍ത്തനക്ഷ‌മ‌മായ അച്ചടിശാലകളുണ്ടെങ്കില്, ഡോളറിനു്‌ ഒരു ക്ഷാമവും ഇല്ലാത്ത രീതി. ഇതിനെയാണു്‌ നിക്സണ് ഷോക്ക്‌ എന്ന്‌ വിളിക്കപ്പെടുന്നതു്‌.

മൂല്യ്‌ച്യുതി ഭവിക്കാവുന്ന കറന‍്സികളെ വിശ്വ‌സിക്കാനാകില്ലെന്നു വ്യ്‌ക്തം. സ്വ്‌ര്‍ണ്ണത്തിനു ഇടിവ് വരുത്താനാകട്ടെ, സ്വ്‌ര്‍ണ്ണ‌മഴയോ തനിത്തങ്കം‌ കൊണ്ടുള്ള ഉല്കയോ ഒന്നും ഉണ്ടായിട്ടുമില്ല. ഇതാണു സ്വ്‌ര്‍ണ്ണത്തിനു വിലയും മാറ്റും കുറയാത്തതിനുള്ള കാരണം.

ഡോളര്‍ vs യൂറോ

ഇത്രയും അടുത്തുകൂടി പോകുമ്പോള്, ഈ വിഷയത്തെ കൂടി തൊടാതെ പോവുന്നത്, ശരിയല്ല. കുപ്രസിദ്ധനായ അരിന‍്ധം ചൌധരിയുടെ ഒരു പ്രസ്താവനയിലാണു ഈ പ്രതിഭാസം ആദ്യം എന്റെ‌ ശ്രദ്ധയില് പെട്ടത്. [അത് അങ്ങേരുടെ ഒറിജനല്‌ പ്രസ്താവനയാണെന്നൊന്നും അഭിപ്രായമില്ല, അങ്ങേരുടെ ഏതെങ്കിലും വിവര‌മുള്ള സ്റ്റുഡന്റിന്റെ‌ ആകാനും മതി. "ജംഗല് മേ നാച്ചേ മോര്‍, മഗര്‍ ദേഖാ കിസ്നേ?", എന്നല്ലേ?]


വീണ്ടും ഇപ്പോഴത്തെ ഇറാക്ക്‌ യുദ്ധത്തിന്റെ ചെലവുകള് നേരിടാന്‍, ക‌മ്മട്ടങ്ങള് തകൃതിയായ് ഡോളര്‍ അടിച്ചിറക്കാന്‍ തുടങ്ങിയപ്പോള്, ഡോളറിനു്‌ ഉണ്ടായിരുന്ന വിലയും കൂടി ഇടിയുന്നതാണു്‌ ഇപ്പോള് നടക്കുന്നത്. ഇതിനു ആക്കം കൂട്ടാന‍് യൂറോയുടെ വര്‍ദ്ധിച്ച സ്വീകാര‍്യതയും ഹേതുവാകുന്നു. റിസര്‍വ് കറന‍്സി ശേഖരങ്ങളില്, ഡോളറിനു പകരം മറ്റ് കറന‍്സികള് കയറാന‍് തുടങ്ങിയിരിക്കുന്നു. (രാജ്യങ്ങളും ഫൈനാന‍്ഷ്യ‌ല് സ്ഥാപനങ്ങളും തങ്ങളുടെ സ്വത്ത്‌ സൂക്ഷിച്ച്‌ വയ്ക്കുവാന്‍ ഉപയോഗിക്കുന്ന കറന‍്സിയാണു്‌ റിസര്‍വ് കറന‍്സി)

കുവൈത്ത് 2007- മെയില് തങ്ങളുടെ കറന‍്സിയും അമേരിക്കന്‍ ഡോളറുമായുള്ള ബന‍്ധം മുറിച്ചു മാറ്റി. അടുത്തിടെ ദുബായില് നടന്ന പണിമുടക്കും, ഒപെക്‌ രാജ്യങ്ങളുടെ മീറ്റിങ്ങില് ഡോളറിനെതിരെ ഉയര്‍ന്ന മുറുമുറുപ്പകള്ക്കും കാരണം ഈ വിലയിടിവാണു്‌.

രസകര‌മായ മറ്റൊരു വസ്തുത, കടലാസ്സിന്റെ വില പോലുമില്ലാത്ത കറന‍്സി നോട്ട് ആദ്യം കാണുന്നത്, ഇറാക്കിന്റെ കുവൈത്ത്‌ അധിനിവേശത്തെ തുടര്‍ന്നു്‌ ബന‍്ധുക്കാര്‍ തിരികെ നാട്ടിലെത്തിയപ്പോഴാണു്‌. അവര്‍ക്കതു്‌ കുറേ നഷ്ട സ്വപ്നങ്ങളും പിള്ളേര്‍ക്കതു്‌ കൌതുക വസ്തുവും..! വിലയിടഞ്ഞ കറന‍്സിയുടെ വില കുവൈത്തികളറിഞ്ഞു എന്നതാവണം അവര്‍ക്കീ ബുദ്ധി തോന്നാന്‍ കാരണം.

ഞായറാഴ്‌ച, നവംബർ 18, 2007

ശര്‍ക്കര‌ക്കുടം

കഴിഞ്ഞ ദിവസം ദീപികയില് കണ്ട വാര്‍ത്തയാണു്‌ ആധാരം. ഇന്നു വരെ ഒരു ഇന്ത്യന്‍ ക‌മ്പനിയും ചെയ്യാത്ത ഒരു കാര‍്യം ചെയ്യാന്‍ റിലയന‍്സിനു സാധിച്ചു.


വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട്:


തട്ടിയുടഞ്ഞ ശര്‍ക്കരക്കുടത്തില്, മറ്റുള്ളവര്‍ക്കൊപ്പം കൈയ്യിട്ടു വാരാന്‍ അവരും തയാറായി. മറ്റ്‌ രാജ്യങ്ങള്ക്ക്‌ ആവാമെങ്കില്, പിന്നെന്താ ന‌മുക്ക്‌ മാത്രം‌‌ ആ എണ്ണ കത്തിച്ചാലൊക്കില്ലേ?

തീര്‍ച്ചയായും പറ്റും.

സോറി എന്ന വാക്കു്‌ പോലെ, എന്തിനും ഏതിനും [കുറേക്കഴിഞ്ഞ്] ഉപയോഗിക്കാവുന്ന ഒരു വാക്കു കൂടിയുണ്ട് - ചരിത്രം‌‌. പണ്ട് വാസ്‌കോഡി ഗാമയുമായി കോഴിക്കോടു പിണങ്ങിയപ്പോള്, കൊച്ചി അങ്ങേരോട് ഇണങ്ങി നിന്നിരുന്നു‌. കൊച്ചിയിലായാലും കോഴിക്കോട്ടായാലും പറങ്കിയെന്നും പറങ്കി തന്നെയെന്നു്‌ മനസ്സിലാക്കാന്‍ കഴിവില്ലായിരുന്നുവെന്ന തെറ്റ്‌ ചരിത്രം‌‌ എന്ന പേരില്‌ ഇപ്പോളൊതുങ്ങും.

ഭാവിയില് റിലയന‍്സിനെ ചരിത്രം‌‌ പഴിക്കാതിരിക്കട്ടെ...!

ശനിയാഴ്‌ച, നവംബർ 17, 2007

ശരത്‌കാലം

മഞ്ഞുകാലം തുടങ്ങുന്നതിനു‌ മുമ്പ്‌ ചില സസ്യജാലങ്ങള് ഇലകള് പൊഴിച്ച്‌ തയ്യാറാകുന്ന സ‌മയ‌മാണു്‌ ശരത്ക്കാലം. ഇംഗ്ളീഷില്, autumn.

വാവയാണ്ട സ്റ്റേറ്റ് പാര്‍ക്കിലെടുത്ത ചിത്രങ്ങളാണിവ. സാധാരണ‌ സെല്‌ഫോണ് ക്യാമറയിലെടുത്തത്‌. കൃത്യ‌മായി പറഞ്ഞാല്, ഒരു നോക്കിയാ 5300 സെല്‌ഫോണ്‌ ഉപയോഗിച്ചെടുത്തതു്‌.

മനോഹര‌മായ ചിത്രങ്ങളെടുക്കാന്‍ അതിനൂതനവും അതിനേക്കാള് കോമ്പ്ളക്സുമായ ക്യാമറകള് മാത്രമല്ല വേണ്ടത്, സുന‍്ദരങ്ങളായ ദൃശ്യങ്ങള് കൂടെയാണെന്നു സാരം.

അല്ലെങ്കില്, ഏതു പൊട്ട്‌ക്യാമറയിലും ഈ സീനറിയുടെ ചിത്രമെടുത്താല് അതു മനോഹരമാവും എന്നും സാരം.



ചിത്രം‌‌ 1


ചിത്രം‌‌ 2

വ്യാഴാഴ്‌ച, നവംബർ 15, 2007

കനകം മൂലം, മൂലം കാമ്യതേ

കനകം മൂലം, മൂലം കാമ്യതേ

സ്‌ത്രീ പീഡനത്തെ പറ്റി അല്പം കഴിഞ്ഞു വ്യാകുലപ്പെടാം. തത്ക്കാലം ആ വിഷയത്തില് വ്യാകുലപ്പെടാനുള്ളവര്‍ തങ്ങളുടെ ടോക്കണുമേന്തി അതിനുള്ള വരിയില് നില്‌ക്കൂ. ഊഴ‌മാവുമ്പോള് വേദിയില് എത്തിയാല് മതി. നന‍്ദി.
അതു വരെ, പറയാനുള്ളതു പുരുഷ പീഡന‌മാണു്‌ --

ആദ്യം തിയറി:

മുഗള് പടയാളികള് ഏറെ നാളുകള് പടയോട്ടങ്ങളില് വ്യാപൃതരായിരുന്നു. വീടും പെണ്ണും പിടയും വിട്ട്‌ അവര്‍ തങ്ങളുടെ ദൈര്‍ഘ്യ്‌മേറിയ പ്രവാസ സ‌മയങ്ങള് വിദേശങ്ങളിലെ കൊല്ലും കൊലയ്ക്കുമായി ഉപയോഗിച്ചു പോന്നു. ഈ "വിദഗ്ധ" തൊഴിലിനെ ഇംഗ്ളീഷില് pillage എന്നു നിര്‍വചിക്കാം.

മുഗളന‍്മാര്‍ വിദൂരദേശങ്ങളില് പില്ലേജ് ആഘോഷിക്കുമ്പോള് തങ്ങളുടെ കാമശമനത്തിനു‌ വിലക്കുകളില്ലാതെ ഏര്‍‌പ്പെടാന്‍ കണ്ടെത്തിയ പ്രാകൃത‌മായ‌ ഉ‌പായമാണു്‌ ഗുദരതി.

മുഗള് പട്ടാളക്യാമ്പില്‌ കാമം തളിരിടുമ്പോള് പ്രസക്ത‌മായതു ഒരൊറ്റ ചോദ്യ‌മാവും : "ആരാദ്യം..? ഞാനോ..? കുര്‍ത്താ ഖാനോ..? " സഹവര്‍ത്തിത്വം ഇല്ലെങ്കില് സര്‍വ്വനാശ‌മെന്നതു്‌ വേദങ്ങളിലല്ല പറഞ്ഞിട്ടുള്ളത്..!

മുഗളന‍്മാര്‍ ‌ചവിട്ടിമെതിച്ചു നാശ‌മാക്കി കടന്നു പോയ വഴികളില് പഴയ ഭാരതവും പെട്ടിരുന്നു. [അവിടെ വീണ്ടും പുല്ല്‌ മുളച്ചു‌ വരവേ, സായിപ്പും കയറി മേഞ്ഞു. അതിനെ പറ്റി പിന്നീട്..]

മുഗളന‍്മാര്‍, ബിരിയാണി ഭാരതത്തില് ഫേമസാക്കി. അതു പോലെ, ഗുദരതിയെന്ന നവാബി ശൌക്കും മുഗളന‍്മാരുടെ അധിനിവേശത്തില് ഭാരതത്തില്‌ പടര്‍ന്നു.

മലയാളി തന്റെ കൂട്ടുകാരനെ "ഡാ.. പുല്ലേ..!!" എന്നു വിളിക്കുന്ന അതേ ലാഘവത്വത്തോടെ, ഹിന‍്ദിക്കാരന്‍ "ഗാണ്ട് മാര്‍ ദൂംഗാ, സാലേ..!" എന്നു സസന്തോഷം പ്രസ്താവിക്കുന്നതിന്റെ കാരണവും സാരാംശവും ഈ മുഗള് പ്രഭാവം തന്നെ. ലവനിപ്പഴും മുഗളന്റെ‌ ക്യാമ്പില് തന്നെയാ.

തന്തയില്ലാത്തവന്‍, ഈഡിപ്പസ്, കഴുമരമേറിയവനോ അവന്റെ സന്തതി പര‌മ്പരയോ, പട്ടി, തീട്ടം തിന്നുന്ന പന്നി, ദരിദ്രനും സന്തതികളും -- തുടങ്ങിയ തെറി സഞ്ചയങ്ങള്ക്കിടയില്, "ഡാ..! നിന്നെ ഗുദരതി ചെയ്തു കളയും..!" എന്നു ദ്യോതിപ്പിക്കുന്ന ട്രെഡീഷണല്‌ തെറിവാക്ക് മലയാളിക്ക് ഇല്ലാതെ പോയതിനു കാരണം, മുഗള് അധിനിവേശ പ്രഭാവത്തില് നിന്നും ന‌മുക്ക്‌ ഭാഗ്യ്‌വശാല് ഒഴിഞ്ഞു നില്ക്കാനായി എന്നതു തന്നെ..

തെളിവ്:

മുഗള് അധിനിവേശത്തില് നിന്നും അതിന്റെ‌ പ്രഭാവത്തില് നിന്നും ആധുനിക കാലം വരെയും ഒരു പരിധി വരെ കേരളം ര‍ക്ഷപെട്ടു നിന്നു എന്ന്തിനു്‌ തെളിവായി, ഇതാ ചില ഭൂപടങ്ങള്:



The image “http://upload.wikimedia.org/wikipedia/commons/f/f2/Moghol.jpg” cannot be displayed, because it contains errors. The image “http://upload.wikimedia.org/wikipedia/commons/e/ed/Mogulriket_1690.jpg” cannot be displayed, because it contains errors. The image “http://upload.wikimedia.org/wikipedia/commons/a/a7/Mughals.JPG” cannot be displayed, because it contains errors.


മുഗ‌ള്‌ അധിനിവേശ കാലത്തെ ഭാരതം. കൂടുതല്‌ ഇവിടെ.




പ്രചോദനം:

ഈ വിഷയത്തെ പറ്റി ലേഖന‌മെഴുതുക എന്നതു്‌ വിഷ‌മം പിടിച്ച‌ കാര‍്യ‌മാണു. അതിരുകള് ലോലമാണെന്നതോ, മോശ‌മാണു്‌, ആയതിനാല് ആരും പറഞ്ഞറിയരുത്, പകരം മലയാളി അനുഭവിച്ചറിയട്ടെ എന്ന തരം ഉപേക്ഷയാണെന്നതോ എന്തോ? തങ്ങളുടെ ഗുഹ്യ്‌ഭാഗങ്ങളില് ആരും സ്പര്‍ശിക്കരുതെന്നും ഒക്കെ ന‌മ്മുടെ കുഞ്ഞുങ്ങളെ ബോധവത്ക്കരിച്ച്‌ അവരെ ലൈംഗിക ചൂഷണത്തില് നിന്നും രക്ഷിക്കേണ്ടത് ആവശ്യമാണു്‌.



പ്രചോദനം, പെരിങ്ങോടന്റെ ഇര എന്ന കഥയാകുന്നു.

ചോദ്യം:

കാമസൂത്രം‌ - പാശ്ചാത്യ‌ രാജ്യങ്ങളിലും മറ്റും പ്രചാരത്തിലുള്ള ആധുനിക കാമസൂത്ര എഡിഷനുകളിലെ ചിത്രങ്ങളില് (illustrations-ല്) പുരുഷനു്‌ തലപ്പാവു്‌ വെച്ച മുഗള് രാജാക്കന‍്മാരുടെ ഛായയും, സ്‌ത്രീകള്ക്കാകട്ടെ, പൊട്ടു തൊട്ട ഹൈന‍്ദവ സ്ത്രീകളുടെ ഛായയും വന്നതു്‌ എന്തു കൊണ്ടാണു്‌?

ഗോസായി മുഗളന്റെ‌ ക്യാമ്പില് നിന്നു്‌ അടുത്തെങ്ങും പുറംലോകം കാണില്ല, എന്നതു കൊണ്ടു തന്നെ..!

"കന‍്യകയല്ല ഞാന്‍, കാന്തനെന്‍ പ്രാണനാണന‍്യനെ.. അപ്രീതി തോന്നീടൊല്ലേ..!" എന്നു വിജൃംഭിതനായ രാജാവിനു മുമ്പാകെ തൊഴുതു കേണ ഭര്‍തൃമതിയോട് രാജാവു്‌ മാപ്പപേക്ഷിച്ചു, അവരെ നിരുപാധികം വിട്ടയച്ചു എന്നൊക്കെ കവി പാടിയതും വെറുതെയല്ലേ..?


ചൊവ്വാഴ്ച, നവംബർ 13, 2007

ഫീഡ്‌ റീഡിങ്ങിനു്‌ തണ്ടര്‍ബേര്‍ഡ്



ഫീഡുകളുടെ ഗുട്ടന‍്സ് വിശദീകരിക്കുന്ന
ഈ വീഡിയോ കൂടെ സദയം കാണുക.


മോസില്ല തണ്ടര്‍ബേഡ് ഉപയോഗിച്ച്‌ സിന്‍ഡിക്കേഷന്‍ ഫീഡുകള് എങ്ങിനെ കൈകാര‍്യം ചെയ്യാം എന്നതിലേക്കാണു്‌, ഈ വീഡിയോ.

മോസില്ല കോര്‍പ്പറേഷന്റെ ഓപ്പണ്‌ സോഴ്സ് ഉല്‌പന്ന‌മാണു്‌ മോസില്ല തണ്ടര്‍ബേഡ്. മികവുറ്റ, സുരക്ഷിത‌മായ ഈമെയില്‌ ക്ളയന‍്റ്റ് എന്നതിനുപരി തണ്ടര്‍ബേര്‍ഡ്, ഒന്നാന്തരം ന‍്യൂസ്‌ ഗ്രൂപ്പ് റീഡറും, സിന‍്ഡിക്കേഷന്‍ ഫീഡ് റീഡറും കൂടെയാകുന്നു.



കോര്‍പറേറ്റ് ഫയര്‍വാളുകള്ക്ക്‌ പിന്നിലാണെങ്കിലും സിന‍്ഡിക്കേഷന്‍ ഫീഡ്‌ റീഡിങ്ങിനു്‌ തണ്ടര്‍ബേര്‍ഡ് ഉപയോഗിക്കാം.

ലിനക്സിലേതാണു്‌ വീഡിയോ എങ്കിലും, തണ്ടര്‍ബേര്‍ഡ് വിന‍്ഡോസിലും ഉപയോഗിക്കാം. കൂടുതല്‌ വിവരങ്ങള്ക്ക്‌ സദയം മോസില്ലാ.ഓര്‍ഗ്ഗ് എന്ന സൈറ്റ് ശ്രദ്ധിക്കുക..


കുറിപ്പുകള്:
  1. പേജിന്റെ‌ ഫീഡാണു്‌ ഉദാഹരണത്തില്‌ ഉപയോഗിച്ചിരിക്കുന്നതു്‌.
  2. ഈ വീഡിയോ ഇവിടെ വ്യ‌കത‌മായി കാണാന്‍ കഴിയില്ലെങ്കില് ശ്ര‌മിച്ചു‌ നോക്കൂ:
  3. ഈ വീഡിയോ ഇടാന്‍ പ്രേരണയായതു്‌ സുറുമയുടെ പണ്ടത്തെ പോസ്റ്റാണു്‌.

ശനിയാഴ്‌ച, നവംബർ 03, 2007

മലയാളം - scim കീബോര്‍ഡ്

scim - malayalam - mozhi

അപ്ഡേറ്റ് - ഇതു പഴയതാണു്. വിട്ടു കളഞ്ഞതു്. ഇതിനു പകരം, scim-m17n ഉപയോഗിച്ചുള്ള ml-mozhi.mim എന്ന സംഭവം ഉപയോഗിക്കൂ.
update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.

ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് വേണോ അതോ ട്രാന്സ്ലിറ്ററേഷന് കീബോര്‍ഡ് വേണോ എന്നുള്ളതല്ല ഇന്നത്തെ അടിയുടെ വിഷയം.

പെരിങ്ങോടനെഴുതിയ മൊഴി കീമാപ്പ് ലിനക്സില് ഉപയോഗിച്ച് ശീലമായവര്‍ക്ക് വേണ്ടി ഇതാ അതേ ലേയൌട്ടുള്ള മറ്റൊരു കീബോര്‍ഡ്, scim -ല് ഉപയോഗിക്കുവാന് വേണ്ടി.

scim ഇന്സ്റ്റാള് ചെയ്തിട്ടുള്ള ലിനക്സ് സിസ്റ്റം ഉണ്ടെങ്കില്, ചെയ്യേണ്ടത്:

As root,

wget http://evuraan.googlepages.com/ml-mozhi.png -O /usr/share/scim/icons/ml-mozhi.png
wget http://evuraan.googlepages.com/mozhibin.txt -O /usr/share/scim/tables/mozhi.bin
Add to /etc/environment:

export GTK_IM_MODULE="scim-bridge"

Reboot, have fun, you should be all set.



ഈ വിഷയത്തില് ഇതാ ഒരു വീഡിയോ:

http://malayalam.homelinux.net/evuraan/scim_malayalam.htm


More? ഉല്സുകര്‍ക്ക്:


ഇതു തല്ലിപ്പൊട്ടിച്ച് നോക്കിയാലും ് ഇതെങ്ങനെ വര്‍ക്കുന്നുവെന്ന് അറിയാന് പറ്റും.

  • Its all defined in this file, http://evuraan.googlepages.com/mozhi.txt (set your browser's encoding to utf8, so that you get all the details)

    കീ ടേബിളുണ്ടാക്കാന് വളരെ എളുപ്പമാണു്‌, ഇതാ ഉദാഹരണം:



    wget http://evuraan.googlepages.com/mozhi.txt -O /tmp/mozhi.txt
    scim-make-table ./mozhi.txt -b -o /tmp/mozhi.bin
    The resulting mozhi.bin is your keytable.


If you find bugs:

ബഗ്ഗില്ലാത്ത സോഫ്റ്റ്വെയറില്ലല്ലോ..! ഇവിടെങ്ങാനും ഒരു കമന്റ്‌ ഇട്ടാല് നോക്കാം. അല്ലെങ്കില്, ദാ, ഫയല് ഡൌണ്ലോഡി ഫിക്സേണ്ടതു ഫിക്സാം. അങ്ങിനെ ഫിക്സുന്നെങ്കിലും ഇവിടെ ഒന്നു കമന്റ്റിയാല് വലിയ ഉപകാരമായേനെ..!

അപ്ഡേറ്റ് - ഇതു പഴയതാണു്. വിട്ടു കളഞ്ഞതു്. ഇതിനു പകരം, scim-m17n ഉപയോഗിച്ചുള്ള ml-mozhi.mim എന്ന സംഭവം ഉപയോഗിക്കൂ.
update - This is deprecated. Instead, please use ml-mozhi.mim, which is based on scim-m17n - Details here.

അനുയായികള്‍

Index