കാകഃ കാകഃ, പികഃ പികഃ

തിങ്കളാഴ്‌ച, മേയ് 28, 2007

ഒരേ തൂവല്‍ പക്ഷികള്‍

ഒരേ തൂവല്‍ [സുപ്പീരിയര്‍] പക്ഷികള്‍.


supe

ന്യൂ‌യോര്‍ക്കിലെ കെന്നഡി എയര്‍‌പോര്‍ട്ടിലെ ചെക്കിന്‍ സെക്ഷനിലെ ഒരു കാഴ്ച, സെല്‍‌ഫോണ്‍ ക്യാമറയിലെടുത്തതു്.

ചിിത്രത്തിന്റെ ലിങ്ക് ഇവിടെ

ബുധനാഴ്‌ച, മേയ് 23, 2007

ആകാശവാണി (മലയാളം) സ്ട്രീം ചെയ്യാന്‍...

ടീവി ചാനലുകള്‍ നിരക്കുന്നതിനു മുമ്പ്, ആകാശവാണിയായിരുന്നു കേരളീയരുടെ മനോരഞ്ജനത്തിനുള്ള പ്രധാന സ്രോതസ്സ്.

രാമചന്ദ്രനും സുഷമയും പ്രതാപനും വെണ്മണി വിഷ്ണുവും വായിച്ച ആകാശവാണി വാര്‍ത്തകള്‍ ആലപ്പുഴ നിലയത്തില്‍ നിന്നും കേട്ടു വളര്‍ന്നതില്‍ നിന്നും ഉളവായ നൊസ്റ്റാള്‍ജിയ (നൊവാള്‍ജിയ ) കാരണമാവും, ആകാശവാണിയുടെ മലയാളം പ്രക്ഷേപണം കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിലപ്പോഴൊക്കെ കൊതിച്ചു പോവുന്നു.

ആകാശവാണിയുടെ ലൈവ് ഓഡിയോ ലിങ്ക്, പതിവു പോലെ ഉപയോഗമില്ലാത്തതും നിര്‍ജ്ജീവവുമാണു്.

അത്യാവശ്യം ബാന്ഡ് വിഡ്ത്തും, മള്‍ട്ടിമീഡിയ കാര്‍ഡുള്ള, വലിയ വിലയൊന്നുമില്ലാത്ത ഒരു [ലിനക്സ്] പീസിയും തട്ടിക്കൂട്ടാമെങ്കില്‍, ഒരു പഴയ വാക്മാനില്‍ നിന്നും ഓഡിയോ നേരിട്ട് നെറ്റിലേക്ക് സ്‌ട്രീം ചെയ്യാവുന്നതേയുള്ളൂ. പേജിലെ പരസ്യങ്ങളില്‍ നിന്നും അത്യാവശ്യം വരുമാനവുമുണ്ടാക്കാം. പ്രസാര്‍ ഭാരതി നിയമങ്ങള്‍ ഇത്തരമൊരു സെറ്റപ്പിനു പാരയാവില്ല എന്നാണറിവു്.

ആരെങ്കിലും ഉണ്ടോ താത്‌പര്യമുള്ളവര്‍? ഉണ്ടെങ്കില്‍, ദാ, ഈ വിലാസത്തിലേക്ക് സദയം എഴുതുക:




സാങ്കേതിക സഹാ‍യങ്ങള്‍ ഫ്രീ ആയി ചെയ്യാന്‍ തയാര്‍...

നേരത്തെ ഒരിക്കല്‍ ഇവിടെയും പൂതി പ്രകടിപ്പിച്ചിരുന്നതാണു്..!

വ്യാഴാഴ്‌ച, മേയ് 17, 2007

festival-ml (സ്പീച്ച് സിന്തസൈസ്സര്‍)



സ്ക്രീന്‍ ഷോട്ട്

എഡിന്‍‌ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ച ഫെസ്റ്റിവല്‍ സ്പീച്ച് സിന്തസൈസര്‍ എന്ന പ്രോഗ്രാമാണു് ലിപിയില്‍ (text) നിന്നും ഭാഷണം (speech) ഉണ്ടാക്കാന്‍ ലിനക്സില്‍ ഉപയോഗിച്ചു പോരുന്നതു്.

ഫെസ്റ്റിവല്‍ ഇംഗ്ലീഷ് ലൈബ്രറി ഉപയോഗിച്ച് സായിപ്പിന്റെ ശബ്ദത്തെക്കൊണ്ട് നിര്‍ബന്ധമായി മലയാളം പറയിപ്പിക്കുവാന്‍ പെട്ട പാടിന്റെ സ്ക്രീന്‍ ഷോട്ടാണു് മുകളില്‍.

സായിപ്പ് പറഞ്ഞതു:














അതു കേട്ടിട്ടു മനസ്സിലാകാത്തവര്‍ക്കു വേണ്ടി:

നമസ്കാരം..! ലിനക്സില്‍, നമ്മുടെ മലയാളത്തിനും ഒരു ടെക്സ്റ്റ് റ്റു സ്പീച്ച് സിന്തസൈസ്സര്‍ വേണ്ടേ? ഹിന്ദിക്കും മറാത്തിക്കും വേണ്ടിയുള്ള ഫെസ്റ്റിവല്‍ പാക്കേജുകള്‍ നേരത്തേ വന്നു. ഇനി, നമ്മുടെ തവണ. സഹകരിക്കുവാന്‍ എല്ലാവരോടും അപേക്ഷ..

[ഓഡിയോ ഫയല്‍ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം]

ശനിയാഴ്‌ച, മേയ് 05, 2007

പിന്മൊഴി‍ ഔട്ടേജ്

പിന്മൊഴി ഔട്ടേജുകള്‍ ഡോക്യുമെന്റ് ചെയ്യാന്‍ ഒരു പേജ്:



Sun May 6 02:00:10 EDT 2007


ഓടരുതാഞ്ഞ ഒരു കൂട്ടം ഓടിയതിനാല്‍, പിന്മൊഴികള്‍ കുറേ മണിക്കൂറുകള്‍ [05/05/07 -- 1824 - 2350 EDT hrs, approx.] നിന്നു പോയിരുന്നു. യാ‍ത്രക്കിടയിലായിരുന്നതിനാല്‍, അറിഞ്ഞതുമില്ല.

അസൌകര്യമുണ്ടായതില്‍ ഖേദിക്കുന്നു.


Tue Jun 5 21:14:19 EDT 2007



അവിചാരിതമായ ചില പ്രശ്നങ്ങളാല്‍, മൊഴികള്‍ 03:00:34 PM -> 08:36:54 PM (EDT) വരെ തടസ്സപ്പെടുകയും, ചില കമന്റുകള്‍ നഷ്ടപ്പെടുകയും ചെയ്തു.

ഇപ്പോള്‍ പൂര്‍വ്വസ്ഥിതി കൈവന്നിട്ടുണ്ട്.

അസൌകര്യം ഉണ്ടായതില്‍ ഖേദിക്കുന്നു..

ബുധനാഴ്‌ച, മേയ് 02, 2007

പിന്മൊഴിയില്‍ ഫില്‍റ്ററിടുന്നതു് എങ്ങിനെ?

പിന്മൊഴിയില്‍ ഫില്‍റ്ററിടുന്നതു് എങ്ങിനെ?

1. ഒരു ജീ-മെയില്‍ ഐ.ഡി. സംഘടിപ്പിക്കുക.
2. എന്നിട്ട്, പിന്മൊഴി ഗൂഗിള്‍ ഗ്രൂപ്പില്‍ ചെന്ന് subscribe ചെയ്യുക.
3. Edit my membership എന്ന ലിങ്കില്‍ ക്‍ളിക്കുക. അതില്‍, Send each message to me as it arrives എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.





4. ജീ-മെയിലില്‍ ലോഗിന്‍ ചെയ്യുക. Settings -> Filters-ല്‍ ഞെക്കുക. അവിടെ ഫില്‍റ്റര്‍‌ എഴുതിയിടുക. എന്റെ ഫില്‍റ്റര്‍ ഇപ്രകാരമാണു്:



(വാക്കുകള്‍ക്കിടയില്‍ കാണുന്ന നെടുങ്കന്‍ വര, OR എന്നതിനു വേണ്ടി | എന്ന പൈപ്പ് സിംബലാണു്.)


5. Next Step എന്നതില്‍ ഞെക്കി, ഫില്‍റ്ററില്‍ പെടുന്ന വകകളെ എന്തു ചെയ്യണമോ, അപ്രകാരം സെറ്റു ചെയ്യുക.


6. ആകെ മൊത്തം ടോട്ടല്‍ -- എന്റെ പിന്മൊഴി ഫില്‍റ്റര്‍ ഇപ്രകാരം സംഗ്രഹിക്കാം:



ഇനിയും എന്തെങ്കിലും സഹായം വേണമെങ്കില്‍ കമന്റി ചോദിക്കുക, ബൂലോകര്‍ ഇത്രയും പേരില്ലേ? ആരെങ്കിലും തീര്‍ച്ചയായും സഹായിക്കും.

അനുയായികള്‍

Index