കാകഃ കാകഃ, പികഃ പികഃ

വെള്ളിയാഴ്‌ച, മാർച്ച് 30, 2007

അംഗനയെന്നു...

അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍

ലോകം അവരുടെ മക്കളോട്‌ പരുക്കനായും ക്രൂരമായും പെരുമാറി. അവര്‍ അതു മനസ്സിലാക്കിയപ്പോള്‍ സ്വന്തം വിലയുയര്‍ത്താന്‍ ധിക്കാരം പരിശീലിക്കണമെന്നു പഠിച്ചു. ആ ദിവസങ്ങളിലൊന്നിലാണ്‌ വൈകിയെത്തിയതിനു കാരണമന്വേഷിച്ച അവളോട്‌ അവരിലൊരാള്‍ ക്ഷോഭിച്ചു സംസാരിച്ചത്‌. അന്നുരാത്രി കണ്ണീരുവീണു കുതിര്‍ന്ന തലയിണയില്‍ മുഖമമര്‍ത്തി ഉറങ്ങാതെ കിടക്കുമ്പോള്‍ അവള്‍ തന്നത്താന്‍ പറഞ്ഞു: "എന്റെ കുട്ടി എത്ര വളര്‍ന്നുപോയിരിക്കുന്നു!"

അമ്മയായും പെങ്ങളായും കൂട്ടുകാരിയായും ഭാര്യ്‌‌യായും അവള് കൂടെയുണ്ടായിരുന്നു.

ജീവിതത്തോടുള്ള വാശിയില് അവളുടെ സ്‌നേഹം കണ്ടില്ലെന്നു നടിക്കുന്ന ഞാന്.

ഇനിയൊരുനാള് എനിക്കവള് മകളായും പിറക്കും. വര്‍ഷങ്ങള്ക്കപ്പുറം, മറ്റൊരുവനൊപ്പം കുറേ സ്വപ്നങ്ങളും പേറി
അവള്‍ പടിയിറങ്ങി പോവുന്ന കാഴ്ച, സങ്കടം കലര്‍ന്ന ആത്മസംതൃപ്തിയോടെ ഞാന് നോക്കി നില്ക്കും.

രാജേഷ് വര്‍മ്മയുടെ "
അംഗനയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍" എന്ന കഥ വായിച്ചിട്ട് വാരങ്ങളേറെയായി. എങ്കിലും അതു ഉടക്കിയിട്ട കൊളുത്തിപ്പോഴും ഉള്ളില് ഉലയുകയാണു്.

കഥാകാരാ, വന്ദനം..!

വെള്ളിയാഴ്‌ച, മാർച്ച് 23, 2007

ഉബണ്ടു 7.04 ബീറ്റ (Feisty Fawn - Beta)

ഉബണ്ടു ഫൈസ്റ്റി (ഫിയസ്റ്റി) ബീറ്റാ വെര്‍ഷന്‍ പുറത്തിറങ്ങിയിരിക്കുന്നു.

Xorg 7.2 അടങ്ങിയിരിക്കുന്നു എന്നതു ഈ വെര്‍ഷന്റെ ഒരു പ്രധാന സവിശേഷതയെന്നു പറയാം. Beryl തുടങ്ങിയ ജി.എല്‍/ഓപ്പണ്‍ ജി.എല്‍. ആക്സിലറേറ്റഡ് ഡെസ്ക്ടോപ്പ് ഉപയോഗിക്കുവാന്‍ ഇനി മുതല്‍ എളുപ്പമാവും.

ഇവിടങ്ങളില്‍ നിന്നും ഡൌണ്‍‌ലോഡു ചെയ്യാം:


ഇതു ബീറ്റായെങ്കിലും, ഫയിസ്റ്റിയുടെ സ്റ്റേബിള്‍ വെര്‍ഷന്‍ ഏപ്രിിലില്‍ പുറത്തുവരുമെന്നു വിക്കി ലേഖനം പറയുന്നു.


ആത്മഗതം: ഈ പുതിയ പതിപ്പിലും മലയാിളം എഴുതബിളും വായിക്കബിളും ആവണേ എന്നു കൊതിക്കാം

ശനിയാഴ്‌ച, മാർച്ച് 17, 2007

ലിനക്സിലെ തണ്ടര്‍ബേഡും യൂണീകോഡ് മലയാളവും

യൂണീകോഡ് മലയാളവും മോസില്ല തണ്ടര്‍ബേഡും (ലിനക്സ്) - പ്രശ്നവും പരിഹാരവും.

എന്താണു് പ്രശ്നം?


മോസില്ല ഫൌണ്ടേഷന്‍ ഡിവലപ്പ് ചെയ്ത മള്‍ട്ടി പ്ലാറ്റ്ഫോം ഈ-മെയില്‍/ന്യൂസ് റീഡര്‍ ക്ലയിന്റാണു തണ്ടര്‍ബേഡ്. (കൂടുതല്‍ അറിയുവാന്‍ )


ഉബുണ്ടു ലിനക്സില്‍ (വെര്‍ഷന്‍: എഡ്ജി എഫ്റ്റ്) തണ്ടര്‍ബേഡിലെ യൂണീകോഡ് മലയാളത്തിന്റെ റെന്‍ഡറിംഗ് അല്പം അരോചകമായിട്ടായിരുന്നു കാണപ്പെട്ടത്. പാംഗോ പാച്ചുകളും, ഫയര്‍ഫോക്സിനായുള്ള നുറുക്കു വേലകളൊന്നും തന്നെ ഇതൊന്നു മെച്ചപ്പെടുത്തുവാന്‍ ഉതകിയില്ല. (റെഫറന്‍സ്: മലയാളം ലിനക്സിലെ ഫയര്‍ഫോക്സില്‍. സ്ക്രീന്‍ ഷോട്ട്, ലേഖനം )



ചിത്രം 1:
ഈ മലയാളം വായിച്ചെടുക്കുവാന്‍ ഇത്തിരി പ്രയാസമല്ലേ?
കാപ്പിപൊടി നിറത്തിലുള്ള പേജ് തലക്കെട്ടിലില്‍ മാത്രം ഒരു കുഴപ്പവുമില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക.

എന്താണു് പരിഹാരം?

പരിഹാരമല്ല, ഒരു ചെറിയ ഞടുക്കു വിദ്യയാണു് പറയാനുള്ളത്. നിങ്ങളുടെ ലിനക്സിലെ ഫയര്‍ഫോക്സില്‍ മലയാളം റെന്‍ഡറിംഗ് കുഴപ്പമില്ലാതെ വരുന്നുണ്ട് എങ്കില്‍ മാത്രം ഈ വിദ്യ ഫലപ്രദമാകും.

  1. ലിനക്സില്‍, ഡീഫാള്‍ട്ട് ഈ-മെയില്‍ ക്ലയിന്റായി തണ്ടര്‍ബേഡിനെ ഏര്‍പ്പെടുത്തുക. (Configure Thunderbird as the default Mail Reader. If you're on gnome, it can be set from System -> Preferences -> Preferred Applications)
  2. ഫയര്‍ഫോക്സില്‍ നിന്നും ഈ പേജ് തുറക്കുക.
  3. ടി പേജിലെ “1174163401@foo.bar“ എന്ന ലിങ്കില്‍ ഞെക്കുക. ടി ഐ.ഡി.യിലേക്ക് മെയിലെഴുതുവാനായി ഒരു "Compose" വിന്‍ഡോ തുറന്നു വരേണ്ടതാണു്.
  4. "Compose" വിന്‍ഡോ വന്നതിനു ശേഷം, താങ്കളുടെ മെനുവില്‍ നിന്നും തണ്ടര്‍ബേഡ് “ലോഞ്ചു്” ചെയ്യുക. (ഗ്നോം ആണു ഉപയോഗിക്കുന്നതു് എങ്കില്‍ : Applications -> Internet -> Thunderbird Mail.)

കുറിപ്പ്: മൂന്നാം സ്റ്റെപ്പില്‍ തുറന്നു വന്ന "Compose" വിന്‍ഡോ ഇപ്പോള്‍ അടയ്ക്കാവുന്നതാണു്.

ഇപ്രകാരം തണ്ടര്‍ബേഡ് തുറക്കുമ്പോള്‍ കിട്ടുന്ന റെന്‍ഡറിംഗ് മികച്ചതാകുന്നു:




ചിത്രം 2:
തണ്ടര്‍ബര്‍ഡിലെ ഡീസന്റ് മലയാളം റെന്‍ഡറിംഗ്

ഇത്തരുണത്തില്‍ തണ്ടര്‍ബേഡില്‍ മലയാളം വായിക്കുകയോ, മലയാളം മെയിലുകള്‍ എഴുതുകയോ ചെയ്യാവുന്നതാണു്.

(ഗെക്കോ പിന്നണിയിലുള്ള Evolution പോലുള്ള മറ്റു മെയില്‍/ന്യൂസ് ക്ലയിന്റുകള്‍ക്കും ഇതേ രീതി ഉപയോഗിച്ചു നോക്കാവുന്നതാണു്. )



കുറിപ്പുകള്‍/അവലംബം:

  1. ഉബണ്ടു ലിനക്സ്. കെര്‍ണല്‍: 2.6.17-11-generic #2 SMP.
  2. പാംഗോ വെര്‍ഷന്‍: 1.14.5-0ubuntu1
  3. ഫയര്‍ഫോക്സ് വെര്‍ഷന്‍: 2.0.0.2 (Ubuntu-edgy)
  4. തണ്ടര്‍ബേഡ് വെര്‍ഷന്‍: 1.5.0.10 (20070306)
  5. This is just a simple workaround until a permanent fix is found.

തിങ്കളാഴ്‌ച, മാർച്ച് 12, 2007

ട്യൂബ്‌ലൈറ്റ് കത്തിയപ്പോള്‍

ട്യൂബ്‌ലൈറ്റ് കത്തിയപ്പോള്‍

സിബുവിന്റെ ബ്ലോഗില്‍ കരീമിന്റെ അഗ്രിഗേറ്റരുകള്‍ തമ്മിലെ വടംവലി നിര്‍ത്തൂ.കമ്മ്യൂണിറ്റിയെ ആദ്യം രക്ഷിക്കൂ...” (ലിങ്ക് ) എന്ന കമന്റ് ആദ്യം കണ്ടപ്പോള്‍ ഇതെന്താണോ ഇദ്ദേഹം പറയുന്നത് എന്നൊരു ചോദ്യമുയര്‍ന്നുവെങ്കിലും, ആഹ് എന്തുമാവട്ടെ എന്ന് നിനച്ച് മാറിപ്പോവുകയായിരുന്നു അന്നേരം ചെയ്തതു്. ഒന്നും അങ്ങോട്ട് ചെന്നു് ചോദിച്ചു് മനസ്സിലാക്കാനുള്ള നേരവും മാനസികാവസ്ഥയും അന്നേരമില്ലായിരുന്നു.

പിന്നെ, ഇന്ന് ഇഞ്ചിയുടെ കമന്റു കൂടി കണ്ടപ്പോള്‍ മാത്രമാണു് തനിമലയാളം പോര്‍ട്ടലിനു വേണ്ടിയാണു് അഭിപ്രായങ്ങളും പ്രതിഷേധവും നടക്കുന്നതു് എന്ന മട്ടില്‍ ഒരു കിംവദന്തിയുണ്ട് എന്നത് എനിക്ക് കത്തിയതു്.

ഹാ ഹാ ഹാ..!

ചിരിക്കാതെന്തു ചെയ്യും..?


ലോകം കീഴടക്കുന്നതിനു മുമ്പ്:

തനിമലയാളം ഉരുവാകുന്നതിനു മുമ്പേ ഞാനൊരു ബ്ലോഗറായിരുന്നു. യൂണീകോഡ് മലയാളം ബ്ലോഗര്‍ക്ക് വേണ്ടത് എന്തെല്ലാം, ടി വകകളിലേക്കു് എനിക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന താത്പര്യം മാത്രമാണു്, അതിന്റെ (തനിമലയാളത്തിന്റെ) ആവിര്‍ഭാവത്തിനും, കാലക്രമേണയുണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്കും കാരണം. കൂടുതല്‍ ചരിത്രം പറഞ്ഞ് വഴി മാറുന്നില്ല, ചരിത്രം കുറെയൊക്കെ, ദാ ഇവിടെയുണ്ട്.

പത്തു വരി കോഡല്ല അതിനു പിന്നില്‍. ഒരു അക്കാദമിക്‍ ഹോബിയെന്ന നിലയില്‍ തുടങ്ങിയതിനാലും അതങ്ങിനെ തന്നെ നിലനിര്‍ത്തണമെന്ന് വേണമെന്ന് നിര്‍ബന്ധമുള്ളതിനാലും, എല്ലാത്തിനും ഞാന്‍ തന്നെയെഴുതിയ കോഡും മറ്റ് സാമഗ്രികളും എല്ലാം കൂടെ കുറേ “വരികള്‍“ വരും. (ജ്ഞാന വര്‍ദ്ധനവെെന്ന തികച്ചും സ്വാര്‍ത്ഥമായ ഒരു ലക്ഷ്യവും ഇതിനു പിന്നിലുണ്ടെന്ന് സമ്മതിക്കാതെ വയ്യ.)

ചുരുക്കത്തില്‍ അങ്ങനെ തനിമലയാളം ഉണ്ടായി.

ബ്ലോഗനെന്ന നിലയില്‍ ഞാനും ഉപഭോക്താവാകുന്നു എന്നതിനാല്‍, ബ്ലോഗനു (ബ്ലോഗിനിക്കും) വേണ്ടതെന്നു തോന്നിയിട്ടുള്ള സൌകര്യങ്ങള്‍ (ഫീച്ചറുകള്‍) ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞതിനിലാവാം, ഒരു പക്ഷെ ഇതിന്റെ വിജയവും. ഉപയോഗമില്ലെങ്കില്‍, ആവശ്യക്കാരുണ്ടാവില്ലല്ലോ..?


ദൈവകൃപയാല്‍ , അറിവും ബുദ്ധിയും, മറ്റു സൌഭാഗ്യങ്ങളും, ഒപ്പം തിരക്കല്പം കൂടുതലെങ്കിലും, മണിക്കൂറിന്റെ കണക്കു പറഞ്ഞു് കാശുണ്ടാക്കുന്ന covetable ആയ നല്ലൊരു ഉദ്യോഗവും ഉള്ള എനിക്കു് തനിമലയാളം കൊണ്ടുള്ള സാമ്പത്തിക ലാഭം തുലോം തുച്ഛമാണു്. പതം പറച്ചിലല്ല, പ്രതിമാസം ഐ.എസ്.പി-യ്‌ക്ക് കൊടക്കേണ്ടുന്ന കാശിന്റെ കാല്‍ഭാഗം പോലും കിട്ടാറില്ല, അങ്ങിനെ ഇതില്‍ക്കൂടി കോടീശ്വരനാകാമെന്ന പ്രതീക്ഷയും ഇല്ല. എന്നാലിതില്‍ നിന്നു കിട്ടുന്ന സാറ്റിസ്‌ഫാക്ഷനോ, അതിനു് അളവൊട്ടില്ല താനും. ഇനി, പ്രതിബദ്ധതയുടെ ഭാണ്ഡക്കെട്ടഴിക്കുകയല്ല, എങ്കിലും ആവുന്നിടത്തോളം അതിനെ പരിപാലിച്ചും മെച്ചപ്പെടുത്തിയും കൊണ്ടു നടത്തണം എന്നു തന്നെയാണു് ഉദ്ദേശ്യവും. അതിനി ഏതുതരം പ്രകോപനങ്ങളാലോ ആരോപണങ്ങളാലോ പൂട്ടിക്കെട്ടാനുള്ളതല്ല.

എനിക്കാവുന്നത് ഞാന്‍ ചെയ്യുന്നു, നിങ്ങള്‍ക്കാവുന്നത് നിങ്ങള്‍ ചെയ്യുീവിന്‍, അത്രമാത്രം. World Dominance-നൊന്നും ഇതു കൊണ്ട് ഉദ്ദേശ്യമില്ല തന്നെ.

കിംവദന്തികള്‍

കിംവദന്തികള്‍ പൊട്ടിമുളയ്ക്കുന്നവയല്ല എന്നും, അതിനു പിന്നില്‍ ആരെങ്കിലുമൊക്കെ കാണും എന്നും ലോകപരിചയം സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും, അതിനു പിന്നില്‍ ആരൊക്കെ, അവ എന്തിനു് എന്നൊന്നും അറിയുവാന്‍ തീരെ താത്‌പര്യമില്ല.

പ്രതിഷേധിക്കുന്നതിന്റെ നീതീകരണം

Common, noble Cause -എന്നു് എനിക്ക് ബോദ്ധ്യമായിട്ടുള്ള വസ്തുതകള്‍ക്കെതിരെ എങ്ങിനെ ഞാന്‍ പ്രതികരിക്കുക വേണം എന്നത്, എന്റെ മാത്രം സ്വാതന്ത്ര്യമാകുന്നു. സമാന ആശയങ്ങളുള്ളവരുമായ് കൂട്ടായ്‌മ എന്നു വരാമെങ്കിലും ഞാനവിടെ പറഞ്ഞതു എന്റെ അഭിപ്രായങ്ങളാണു്. അതില്‍ ഹിഡ്ഡന്‍ അജന്‍ഡയോ ഗൂഢതന്ത്രങ്ങളോ ഒന്നുമില്ല -- as simple and plain as that. അതില്‍ കാതലുണ്ടെന്നു് തോന്നുന്നവര്‍, അതിലൊരംശം സ്വാംശീകരിക്കുക. മറിച്ചാണെങ്കില്‍ തള്ളിക്കളയുക അത്ര തന്നെ.

കവലയില്‍ കുറുവടിയുമായി ആക്രമിക്കുന്ന രണ്ട് അക്രമികളുടെ കുറുവടികള്‍ പിടിച്ചു വാങ്ങി തിരിച്ചവരെ തല്ലുമ്പോള്‍, ”അയ്യോ..! ആങ്ങ്..! എന്റെ കൂ‍മ്പിനിടിക്കല്ലേ..!” എന്നു അവരിലൊരാള്‍ പറയുന്നതു പോലെയാണു് ദുനിയാവിന്റെ വക്കാലത്തുളവാക്കുന്ന പ്രതീതി.

എന്റെ ദൃഷ്ടിയില്‍, യാഹൂവിനൊപ്പം ദുനിയാവും കുറ്റവാളികളാണു്, ഇനിയും ഇപ്രകാരം പ്രതികരിക്കുക തന്നെ ചെയ്യും.

എലിവേറ്റഡ് വ്യൂ‌വില്‍ നിന്നും ഒരു പക്ഷെ കാര്യങ്ങള്‍ കാണാന്‍ ഈ ലേഖനം സഹായിച്ചേക്കും.

വടം പിരിക്കാനും, പിന്നെയതു വലിക്കാനുമൊന്നും ഞാനില്ലേ..! നിങ്ങളായി, നിങ്ങളുടെ വടവുമായി.

ബാക്കി പറയാനുള്ളത് ചിലത്, സിബുവിന്റെ ബ്ലോഗില്‍ രണ്ടു് കമന്റായി നേരത്തെ പറഞ്ഞിട്ടുണ്ട്. (ലിങ്ക്: 1, 2 )

ഞായറാഴ്‌ച, മാർച്ച് 11, 2007

Dear Yahoo/Yahoo India or to whom it may concern:

Dear Yahoo/Yahoo India or to whom it may concern:

It is time for you to send your Content Provider home. They should be packing their ergonomic content copying equipments now and leave due to their irresponsibility and blatant disregard of all Copyright Laws.

Are you wondering why? Here's a list of instances where we (bloggers, also the original owners of stuff you've pirated from our pages) have noticed so far:

  1. 6 (six) instances of Content Theft they committed from Kariveppila blog. (Screenshots)
  2. 1 (one) instance of Content Theft they committed, by which a poem from Puzha.com was stolen by Yahoo India. (Screnshots: 1. Original Page, 2. Stolen Page in Yahoo's Domain)
  3. 1 (one) instance of Content Theft from Nalapachakaam, on Chicken 360.
  4. 1 (one) instance of Content Theft, by which this picture from Anita's post was cropped and used by Yahoo India to further "glorify" the theft in item 1. (Screenshot)
  5. 1 (one) instance of Content Theft, by which a photograph from Shilpa's blog was lifted and used by Yahoo India on a Kannada Page. (Screenshot, more details)
  6. 1 (one) instance of Content Theft, by which a photograph from Saffron Hut was stolen by Yahoo India. Yahoo India cropped the picture and used it in a Hindi Page. (Screenshot)
  7. 1 (one) instance of Content Theft, by which a photograph from Sailu's Food was stolen by Yahoo India. Yahoo India cropped this picture, and used it in a Gujarati Page elsewhere. (Screenshot )

That is a total of 12 incidents of Copyright Violations/Content Theft committed by Yahoo India. Sure, from the looks of it, and from what we know about the "esteemed" Content Provider so far, that's just the tip of the iceberg. As Indic bloggers continue to inspect the content in multiple Indian Languages your contractor has provided you with, it is highly likely that this count will be sky high.

So Yahoo India, you don't have to wait for the bloggers to dig up the final figures to act. Even if a Content Provider provides you(the content that is in violation of all known Intellectual Property laws) for free, a responsible enterprise like yourself should not be accepting those. Given that's the case, how tolerant Yahoo India needs to be to a Contractor whom you're paying?

If Yahoo India still does not see the need to send the provider back home, the Contractor might have already succeeded in securing their Contract with the Yahoo India's Policy Makers. The public community can only wonder what personal favors might they (Yahoo's/Yahoo India's Policy Makers) have received, so that the contractor is retained despite of foul play and rock solid proof of their negligence.

പ്രിയമുള്ള യാഹൂ/യാഹൂ ഇന്ത്യ അറിയുവാന്‍,

മലയാളം, തെലുങ്ക്, ഗുജറാത്തി ആദിയായുള്ള ഭാരതീയ ഭാഷകളിലേക്ക് ഭവാനു് ഉള്ളടക്ക ദാതാക്കളായി വര്‍ത്തിക്കുന്നവരെ പറഞ്ഞു വിടേണ്ട കാലം കഴിഞ്ഞുവെന്ന് തെര്യപ്പെടുത്തുവാനെഴുതുന്നതു്.

ഒന്നും രണ്ടുമായി അവര്‍ മോഷ്ടിച്ചതെന്നു ഇതുവരെ കണ്ടെത്തിയിട്ടുള്ള വകകള്‍ ഇപ്രകാരമാവുന്നു:

  1. 6 (six) instances of Content Theft they committed from Kariveppila blog. (Screenshots)
  2. 1 (one) instance of Content Theft they committed, by which a poem from Puzha.com was stolen by Yahoo India. (Screnshots: 1. Original Page, 2. Stolen Page in Yahoo's Domain)
  3. 1 (one) instance of Content Theft from Nalapachakaam, on Chicken 360.
  4. 1 (one) instance of Content Theft, by which this picture from Anita's post was cropped and used by Yahoo India to further "glorify" the theft in item 1. (Screenshot)
  5. 1 (one) instance of Content Theft, by which a photographs from Shilpa's blog was lifted and used by Yahoo India on a Kannada Page. (Screenshot, more details)
  6. 1 (one) instance of Content Theft, by which a photograph from Saffron Hut was stolen by Yahoo India. Yahoo India cropped the picture and used it in a Hindi Page. (Screenshot)
  7. 1 (one) instance of Content Theft, by which a photograph from Sailu's Food was stolen by Yahoo India. Yahoo India cropped this picture, and used it in a Gujarati Page elsewhere. (Screenshot )

അജ്ഞാ‍തമായ മഹാ രഹസ്യങ്ങള്‍ പോലെ, കൂടുതല്‍ ഭാരതീയ ഭാഷാ ബ്ലോഗന്മാരും ബ്ലോഗിണികളും ടി ദാതാക്കള്‍ നല്‍കിയ താളുകളിലൂടെ കയറിയിറങ്ങി പരിശോധിക്കുന്നതിനിടയില്‍ ഈ ലിസ്റ്റിനിയും വളരാനാണു് സാദ്ധ്യതകളെല്ലാം.

ഇതു വരെയുള്ളവയില്‍, എണ്ണിക്കിഴിച്ചു നോക്കിയതില്‍ വെളിപ്പെട്ടതു പ്രകാരം, ഇതുവരെ ൧൨ (പന്ത്രണ്ട്) -ഓളം അതിക്രമങ്ങള്‍ ഭവാന്റെ പ്രൊവൈഡര്‍ വാല്യക്കാരന്മാര്‍ കാട്ടികൂട്ടിയിരിക്കുന്നു.

ഇത്തരം അടിച്ചു മാറ്റിയ ലേഖനങ്ങളും സൃഷ്ടികളും ആരെങ്കിലും ഫ്രീയായി തന്നാല്‍ത്തന്നെ നിരസിക്കേണ്ട ഭവാനേ പോലുള്ളവര്‍, കാശു് കൊടുത്ത് വേലിക്കിരുന്ന് ഉറമാറുന്ന പാമ്പിനെയെടുത്ത് കഴുത്തിലണിഞ്ഞതു എന്തേ എന്ന് ഇനിയും ദുര്‍ഗ്രാഹ്യതായി നിലകൊള്ളുന്നു.

കിളിര്‍ത്തു പൊന്തിയ ആലാവും യാഹൂവിന്റെ നൂതനമായ ഭാരതീയഭാഷാ പ്രേമം എന്നതാവുമോ?



വ്യാഴാഴ്‌ച, മാർച്ച് 01, 2007

നാട്ടാരുടെ ബ്ലോഗ്, കരാറുകാരന്റെ മൌസ്, കക്കെടാ കക്ക്..!

കാട്ടിലെ തടി, തേവരുടെ ആന, വെട്ടടാ വെട്ട്..! അതു കേരളത്തിലെ കറകളഞ്ഞ രാഷ്‌ട്രീയക്കാരുടെ പഴകിയ മന്ത്രം.

ഭീമന്മാരുടെ പോര്‍ട്ടല്‍ സത്രങ്ങളില്‍ വളരുന്ന മലയാളം പിള്ള ചൊല്ലുന്ന മന്ത്രത്തിനു പുതിയ രുപവും ഭാവവും -- നാട്ടാരുടെ ബ്ലോഗ്, കരാറുകാരന്റെ മൌസ്, കക്കെടാ കക്ക്..!

പ്രസിദ്ധീകരണ കലയിലെ അത്യാധുനികവും, അതിനൂതനവുമായ തന്ത്രങ്ങളില്‍ പെട്ട് ഞെരുങ്ങുന്ന പാവം മലയാളിയുടെ ബൌദ്ധിക സ്വത്തവകാശത്തിനു മുമ്പാകെ ഈ ചിത്രം സമര്‍പ്പിക്കുന്നു:



(കടപ്പാട്: സിയാദിനു്.)

ഒപ്പം മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട്:



കടപ്പാട്: മാതൃഭൂമി ദിനപത്രം.


ചില ലിങ്കുകള്‍:

അനുയായികള്‍

Index